Search
  • Follow NativePlanet
Share
» »ഗ്രഹങ്ങളില്‍ നിന്നും ഗ്രഹങ്ങളിലേക്ക്...ഒരു തീര്‍ഥാടനം

ഗ്രഹങ്ങളില്‍ നിന്നും ഗ്രഹങ്ങളിലേക്ക്...ഒരു തീര്‍ഥാടനം

കാവേരി തടത്തില്‍ 60 കിലോമീറ്ററിനുള്ളിലായി കിടക്കുന്ന നവഗ്രഹക്ഷേത്രങ്ങളിലൂടെ ഒരു യാത്ര

By Elizabath

നവഗ്രഹങ്ങള്‍ മനുഷ്യജീവിതവുമായി നേരിട്ടു ബന്ധമുള്ളവരാണത്രെ..നവഗ്രഹദര്‍ശനം പുണ്യകരമായി കണക്കാക്കുന്നതും അതുകൊണ്ടാണ്. എന്നാല്‍ നവദ്കഹക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുക എന്നത് അത്ര എളുപ്പമല്ല, പ്രത്യേകിച്ച് കേരളത്തിലുള്ളവര്‍ക്ക്...
നവഗ്രഹദര്‍ശനം ഏറ്റവും എളുപ്പത്തില്‍ സാധ്യമാകുന്നത് തമിഴ്‌നാട്ടിലുള്ളവര്‍ക്കാണ്...കാവേരി തടത്തില്‍ 60 കിലോമീറ്ററിനുള്ളിലായി കിടക്കുന്ന നവഗ്രഹക്ഷേത്രങ്ങളിലൂടെ ഒരു യാത്ര...

 നവഗ്രഹങ്ങള്‍

നവഗ്രഹങ്ങള്‍

ഭാരതീയ ജ്യോതിശാസ്ത്രമനുസരിച്ച്
ആദിത്യന്‍, ചന്ദ്രന്‍, കുജന്‍ ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങള്‍.
തമിഴ്‌നാട്ടിലെ ഏറെ പ്രശസ്തമായ നവഗ്രഹങ്ങളെക്കുറിച്ച് അറിയാം...

തിങ്ങളൂര്‍-ചന്ദ്രന്‍ ക്ഷേത്രം

തിങ്ങളൂര്‍-ചന്ദ്രന്‍ ക്ഷേത്രം

കുംഭകോണത്തു നിന്നും 30 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന തിങ്ങളൂരിലാണ് നവഗ്രഹങ്ങളിലെ ചന്ദ്രന്റെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചന്ദ്രനെ ഉപദേവതയായി ആരാധിക്കുന്ന ഇവിടെ കൈലാസനാഥനും പെരിയ നായകിയുമാണ് പ്രധാന ദേവതകള്‍.
പത്തു വെള്ളക്കുതിരകളെ പൂട്ടിയ രഥത്തിലാണ് ചന്ദ്രന്‍ ഇവിടെയിരിക്കുന്നത്.

PC:Rsmn

ആളാങ്കുടി ഗുരുക്ഷേത്രം

ആളാങ്കുടി ഗുരുക്ഷേത്രം

കുംഭകോണത്തുനിന്നും 17 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ആളാങ്കുടി വ്യാഴത്തിന്റെ ക്ഷേത്രമാണ്. ശിവക്ഷേത്രമായ ഇവിടെ ദക്ഷിണാമൂര്‍ത്തിയെയാണ് ഗുരുവായി ആരാധിക്കുന്നത്.

PC:Rasnaboy

തിരുനാഗേശ്വരം ക്ഷേത്രം

തിരുനാഗേശ്വരം ക്ഷേത്രം

കുംഭകോണത്തു നിന്നും 28 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന തിരുനാഗേശ്വരം ക്ഷേത്രമാണ് നവഗ്രഹങ്ങളില്‍ രാഹുവിന്റെ സാന്നിധ്യമുള്ളയിടം. കാവേരിതടത്തിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ ഇവിടെ രാഹുകാലത്തെ അബിഷേക സമയത്ത് വിഗ്രഹത്തില്‍ പാല്‍ ഒഴിച്ചാല്‍ അത് നീലനിറമായി മാറുമത്രെ. അതിനുപിന്നിലുള്ള കാര്യം ആര്‍ക്കും പിടികിട്ടിയിട്ടില്ല. ശിവനാണ് ഇവിടുത്തെ മുഖ്യപ്രതിഷ്ഠ.

PC:Rsmn

തിരുനള്ളാര്‍ ശനീശ്വരന്‍ ക്ഷേത്രം

തിരുനള്ളാര്‍ ശനീശ്വരന്‍ ക്ഷേത്രം

കുംഭകോണത്തു നിന്നും 55 കിലോമീറ്റര്‍ അകലെ പോണ്ടിച്ചേരിക്ക് സമീപത്തുള്ള തിരുനള്ളാരിലാണ് ശരീശ്വരന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശനിദോഷമുള്ളവര്‍ പാപപരിഹാരത്തിനായി എത്തുന്ന ക്ഷേത്രമാണത്രെ ഇത്.

കീഴ്‌പെരുപള്ളം കേതുക്ഷേത്രം

കീഴ്‌പെരുപള്ളം കേതുക്ഷേത്രം

കേതുദോഷം തീര്‍ക്കാന്‍ ഭക്തജനങ്ങള്‍ എത്തിച്ചേരുന്ന കീഴ്‌പെരുപള്ളം കേതുക്ഷേത്രം കുംഭകോണത്തു നിന്നും 64 കിലോമീറ്റര്‍ അകലെയാണ സ്ഥിതി ചെയ്യുന്നത്. ശിവനെ ഇവിടെ നാഗനന്ദസ്വാമിയായാണ് ആരാധിക്കുന്നത്. കാലസര്‍പ്പദോഷമുള്ളവരുംകേതുദോഷം ഉള്ളവര്‍ക്കും പ്രാര്‍ഥിക്കാന്‍ പറ്റിയ ക്ഷേത്രങ്ങളില്‍ ഒന്നുകൂടിയാണിത്.

തിരുവെണ്‍കാട് ബുധന്‍ ക്ഷേത്രം

തിരുവെണ്‍കാട് ബുധന്‍ ക്ഷേത്രം

കീഴ്‌പെരുപള്ളം കേതു ക്ഷേത്രത്തില്‍ നിന്നും 4 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന തിരുവെണ്‍കാട് ബുധന്‍ ക്ഷേത്രം 3000 വര്‍ഷത്തോളം പഴക്കമുള്ള ക്ഷേത്രമാണ്. കാശിക്കു തുല്യമായ ഈ ക്ഷേത്രത്തിലെത്തി പ്രാര്‍ഥിച്ചാല്‍ കുട്ടികളില്ലാത്തവര്‍ക്കു കുട്ടികളുണ്ടാകുമെന്നാണ് വിശ്വാസം.

വൈത്തീശ്വരന്‍ കോവില്‍

വൈത്തീശ്വരന്‍ കോവില്‍

വൈദ്യനാഥനായ ശിവനെ ആരാധിക്കുന്ന വൈത്തീശ്വരന്‍ കോവില്‍ തിരുവെണ്‍കാടു നിന്നും 19 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. രോഗങ്ങള്‍ മാറാന്‍ ഇവിടെ വന്നു പ്രാര്‍ഥിക്കുന്നത് ഏറെ ഉത്തമമാണെന്നാണ് വിശ്വാസം. കൂടാതെ നാഡീജ്യോതിഷത്തിന് ഏറെ പേരുകേട്ടതുകൂടിയാണ് ഈ ക്ഷേത്രം.

PC:Mazhavai

കാഞ്ചനൂര്‍ ശുക്രക്ഷേത്രം

കാഞ്ചനൂര്‍ ശുക്രക്ഷേത്രം

കുംഭകോണത്തു നിന്നും 18 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കാഞ്ചനൂര്‍ ശുക്രക്ഷേത്രം മഹാഭാഗ്യം ഉണ്ടാകുന്ന ക്ഷേത്രം ആണെന്നാണ് വിശ്വാസം. സങ്കല്പരൂപത്തില്‍ ശുക്രനെ ആരാധിക്കുന്ന ഇവിടെ ശിവനാണ് പ്രധാന പ്രതിഷ്ഠ.

സൂര്യനാര്‍ കോവില്‍ സൂര്യക്ഷേത്രം

സൂര്യനാര്‍ കോവില്‍ സൂര്യക്ഷേത്രം

കുംഭകോണം തിരുമംഗലക്കുടിയിലാണ് സൂര്യനാര്‍ കോവില്‍ സ്ഥിതി ചെയ്യുന്നത്. 11-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം അതിമനോഹരമായ കൊത്തുപണികളോടു കൂടിയതാണ്. സൂര്യനു മാത്രമായി തമിഴ്‌നാട്ടിലുള്ള ഏക ക്ഷേത്രം കൂടിയാണിത്.

PC:PJeganathan

Read more about: pilgrimage tamil nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X