Search
  • Follow NativePlanet
Share
» »അതിശയിപ്പിക്കുന്ന കഥകളുമായി ഭാരതത്തിലെ ദേവി ക്ഷേത്രങ്ങള്‍

അതിശയിപ്പിക്കുന്ന കഥകളുമായി ഭാരതത്തിലെ ദേവി ക്ഷേത്രങ്ങള്‍

ഈ നവരാത്രി നാളുകളില്‍ ഇന്ത്യയിലെ ഏറ്റവും പുരാതനമായ ദേവീ ക്ഷേത്രങ്ങള്‍ പരിചയപ്പെടാം

ഭാരതീയ സംസ്കാരത്തിന്റെ കല്ലില്‍ കൊത്തിയ ചിഹ്നങ്ങളാണ് ഇവിടുത്തെ ക്ഷേത്രങ്ങള്‍. വിശ്വാസവും അമ്പരപ്പുമെല്ലാം ഒന്നിനൊന്നു ചേര്‍ന്നുനില്‍ക്കുന്ന ഇവിടുത്തെ ക്ഷേത്രങ്ങള്‍ ഓരോ വിശ്വാസിയും അറിഞ്ഞിരിക്കേണ്ടതാണ്. ഈ നവരാത്രി നാളുകളില്‍ ഇന്ത്യയിലെ ഏറ്റവും പുരാതനമായ ദേവീ ക്ഷേത്രങ്ങള്‍ പരിചയപ്പെടാം

മാ മുണ്ഡേശ്വരി ദേവി ക്ഷേത്രം

മാ മുണ്ഡേശ്വരി ദേവി ക്ഷേത്രം

ഇന്ത്യയിലെ പുരാതന ക്ഷേത്രങ്ങളെക്കുറിച്ച് അന്വേഷിച്ചാല്‍ അതിലൊരുവഴി ചെന്നുനില്‍ക്കുക ബീഹാറിലെ കൈമൂര്‍ ജില്ലയിലെ രാജ്ഗഡ് ജില്ലയിലാണ്. ശിവനെയും ശക്തിയേയും ആരാധിക്കുന്ന മാ മുണ്ഡേശ്വരി ക്ഷേത്രം കാലങ്ങളെ പ്രതിരോധിച്ച് ഇന്നും തലയുയര്‍ത്തി നില്‍ക്കുന്ന ഒരു വിശ്വാസ ഗോപുരമാണ്. ഇന്നും ആരാധന ന‌ടക്കുന്ന ഈ പുരാതന ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന ദേവി ക്ഷേത്രം മാത്രമല്ല, ഏറ്റവും പുരാതനമായ ഭാരതീയ ക്ഷേത്രങ്ങളിലൊന്നുംകൂടിയാണ്.

സിഇ 625

സിഇ 625

ഇവിടെ ന‌ടത്തിയ പല പഠനങ്ങളും അനുസരിച്ച് സിഇ 625 ല്‍ ആണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത് എന്നാണ് കരുതപ്പെടുന്നത്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടത്തിയ പഠനങ്ങളില്‍ സിഇ 635 ലെ എന്നു കരുതപ്പെടുന്ന ലിഖിതങ്ങളും മറ്റും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മറ്റു ചില പഠനങ്ങള്‍ അനുസരിച്ച് എഡി നാലാം നൂറ്റാണ്ടിനും മുന്‍പേ ഈ ക്ഷേത്രം ഇവിടെയുണ്ട് എന്നാണ് പറയുന്നത്. 1915 മുതല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് ഈ ക്ഷേത്രം സംരക്ഷിക്കപ്പെടുന്നത്.

അപൂര്‍വ്വ നിര്‍മ്മാണം

അപൂര്‍വ്വ നിര്‍മ്മാണം


അക്കാലത്ത് ക്ഷേത്രങ്ങളില് തീരെ കണ്ടിട്ടില്ലാത്ത അഷ്ടഭുജാകൃതിയാണ് ക്ഷേത്രനിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. പല ഭാഗങ്ങളും നശിപ്പിക്കപ്പെ‌ട്ടിട്ടുണ്ടെങ്കിലും പുരാവസ്തുവകുപ്പ് ക്ഷേത്രത്തിന്റെ മേല്‍ക്കൂര പുനര്‍നിര്‍മ്മിച്ചിട്ടുണ്ട്. ശിവലിംഗം ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിട്ടുണ്ടെങ്കിലും മുണ്ഡേശ്വരി ദേവിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഗീതജ്ഞരുടെയും കലാകാരന്മാരുടെയുമൊക്കെ രൂപങ്ങള്‍ കൊത്തിയിരിക്കുന്നതും കാണാം.
കഴിഞ്ഞ രണ്ടായിരത്തിലധികം വര്‍ഷമായി ക്ഷേത്രത്തില്‍ മു‌ടങ്ങാതെ പൂജയുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്.

 വൈഷ്ണവോ ദേവി ക്ഷേത്രം

വൈഷ്ണവോ ദേവി ക്ഷേത്രം

ഭാരതത്തിലെ മറ്റൊരു പുരാതനമായ ദേവി ക്ഷേത്രമാണ് ജമ്മു കാശ്മീരിലെ വൈഷ്ണവോ ദേവി ക്ഷേത്രം. കുരുക്ഷേത്ര യുദ്ധം നടക്കുന്ന സമയത്ത് പാണ്ഡവരുടെ വിജയത്തിനായി അർജുനൻ ഇവിടെ എത്തി പ്രാർഥിച്ചതായാണ് പറയപ്പെടുന്നത്. ഏകദേശം ഒരു മില്യൺ വർഷത്തിലധികം പഴക്കമുണ്ട് ഗുഹയ്ക്ക് എന്നാണ് ഇവി‌ടെ ന‌ടത്തിയ പഠനങ്ങള്‍ പറയുന്നത്. ചരൺ ഗംഗാ എന്ന നദി വൈഷ്ണവോ ദേവി ക്ഷേത്ര സമീപത്തുനിന്നുമാണ് ഉത്ഭവിക്കുന്നത് എന്നാണ് വിശ്വാസം. ഗുഹയ്ക്കുള്ളിൽ വൈഷ്ണവോ ദേവിയുടെ കാലടികൾക്കു താഴെ നിന്നും ഇത് ഉത്ഭവിക്കുന്നത് കാണാൻ കഴിയും. ഈ ജലപ്രവാഹം മുറിച്ചു കടന്നാൽ മാത്രമേ ആളുകൾക്ക് ഗുഹയിലെത്താൻ സാധിക്കൂ.
PC:Raju hardoi

ഗുഹയ്ക്കുള്ളില്‍

ഗുഹയ്ക്കുള്ളില്‍

വൈഷ്ണവോ ദേവി ഗുഹയ്ക്കുള്ളില്‍ വേറെയും ഒരു ഗുഹയുണ്ടത്രെ. അതായത്
ഗുഹയ്ക്ക് ഏറ്റവും ഉള്ളിലെ പ്രധാന സ്ഥലമായ ഗർഭഗൃഹത്തിനും ഉള്ളിലായാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. ഇവിടെ ദേവി ഒൻപത് മാസമായ ഒരു കുഞ്ഞ് എങ്ങനെയാണോ അമ്മയുടെ ഗർഭപാത്രത്തിനുള്ളിൽ കിടക്കുന്നത് അതുപോലെയാണ് ഉള്ളതത്രെ.സമുദ്ര നിരപ്പിൽ നിന്നും ഒന്നര കിലോമീറ്റർ ഉയരത്തിലാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്

PC:Mattes

രാജരാജേശ്വരി ബാല ത്രിപുരസുന്ദരി ക്ഷേത്രം

രാജരാജേശ്വരി ബാല ത്രിപുരസുന്ദരി ക്ഷേത്രം

ബീഹാറിലെ ബക്‌സറില്‍ സ്ഥിതി ചെയ്യുന്ന രാജരാജേശ്വരി ബാല ത്രിപുരസുന്ദരി ക്ഷേത്രത്തിന് ഏകദേശം 400 വര്‍ഷത്തോളമാണ് പഴക്കമുള്ളത്. രാത്രികാലങ്ങളില്‍ ഇവിടുത്തെ വിഗ്രഹങ്ങള്‍ പരസ്പരം സംസാരിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ക്ഷേത്രത്തിലെ പൂജാരി പലതവണ ശ്രീകോവില്‍ നിന്നും ബാല ത്രിപുര സുന്ദരി സംസാരിക്കുന്നത് കേട്ടിട്ടുണ്ടത്രെ. അര്‍ധരാത്രിയിലാണ് സംസാരം കേള്‍ക്കാന്‍ കഴിയുന്നതെന്നാണ് ഇവര്‍ പറയുന്നത്. പലരും ഇതിനു പിന്നിലെ രഹസ്യം കണ്ടെത്താന്‍ ശ്രമിച്ചിട്ടും ഒന്നും നടന്നിട്ടില്ല.

കാമാഖ്യ ദേവി ക്ഷേത്രം‌

കാമാഖ്യ ദേവി ക്ഷേത്രം‌

ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ദേവി ക്ഷേത്രമാണ് കാമാഖ്യ ദേവി ക്ഷേത്രം. സതീ ദേവിയുടെ 51 ശക്തിപീഠങ്ങളിലൊന്നായ ഈ ക്ഷേത്രത്തില്‍ ദേവിയുടെ യോനിയാണ് ആരാധിക്കുന്നത്. കാമാ‌ഖ്യ ദേവിയുടെ ആര്‍ത്തവ നാളുകള്‍ എന്ന് വിശ്വസിക്കപ്പെടുന്ന സമയത്താണ് ഇവിടെ ആഘോഷം നടത്തപ്പെടുന്നത്. അമ്പുബാച്ചി മേള എന്നാണ് ഈ ആഘോഷം അറിയപ്പെടുന്നത്. ക്ഷേത്രത്തിലെ ചെറിയ ഒരു ഗുഹയ്ക്കുള്ളി‌ലെ ഒരു കല്ലിനേയാണ് യോനിയായി സങ്കല്‍പ്പിച്ചിരിക്കുന്നത്. താന്ത്രികാരാധനയുടെ കേന്ദ്രം കൂടിയാണ് ഈ ക്ഷേത്രം. ചുവ‌ന്ന പൂക്കളും ചുവന്ന ചാന്തുമാണ് ഇവിടെ പൂജയ്ക്ക് ഉപയോഗിക്കുന്നത്. ഈ സമയത്ത് ഇവിടെ എത്തുന്ന ഭക്തര്‍ക്കെല്ലാം ചെറിയ കഷണം ചുവന്ന തുണി വിതരണം ചെയ്യുക പതിവാണ്. ദേവിയുടെ ആര്‍ത്തവ രക്തം സൂചിപ്പിക്കാനാണ് ചുവന്ന തുണി നല്‍കുന്നത്. ഈ തുണി സൂക്ഷിച്ചാല്‍ ആ വര്‍ഷം അഭിവൃദ്ധി ഉണ്ടാകുമെന്നാണ് വിശ്വാസം.
PC: Neptune8907

ആവണംകോട് സരസ്വതി ക്ഷേത്രം

ആവണംകോട് സരസ്വതി ക്ഷേത്രം

കേരളത്തിലെ പുരാതനമായ ദേവി ക്ഷേത്രങ്ങളിലൊന്നാണ് ആവണംകോട് സരസ്വതി ക്ഷേത്രം. കേരളത്തിലെ 108 ദുർഗ്ഗാലയങ്ങളിലൊന്നായ ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയത് പരശുരാമൻ ആണെന്നാണ് വിശ്വസിക്കപ്പെടുന്നത്. സരസ്വതീ ദേവീയുടെ പ്രതിഷ്ഠ കൂടാതെ ദേവിയുടെ വാഹനമായ സിംഹത്തിന്റെയും ഒപ്പം ഗണപതിയുടെയും പ്രതിഷ്ഠ ഇവിടെ കാണാം.

 എന്നും വിദ്യാരംഭം

എന്നും വിദ്യാരംഭം


എല്ലാ ദിവസവും വിദ്യാരംഭം നടത്തുന്ന അപൂര്‍വ്വം ക്ഷേത്രം കൂടിയാണിത്. അതുകൊണ്ടുതന്നെ
ഇവിടെ കുഞ്ഞുങ്ങളെ അക്ഷര ലോകത്തേയ്ക്ക് കൈപിടിച്ചു കയറ്റുവാൻ വിജയദശമി വരെ കാത്തിരിക്കേണ്ടതില്ല. വർഷത്തിലെ ഏതു ദിവസവും ആവണംകോട് ക്ഷേത്രത്തിൽ വിദ്യാരംഭം കുറിക്കുന്നതിന് ഉചിതമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ മിക്ക ദിവസവും കുട്ടികളെ എഴുത്തിനിരുത്തുന്ന ചടങ്ങ് നടക്കാറുണ്ട്. അദ്വൈത സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവായ ശ്രീ ശങ്കരാചാര്യരെ എഴുത്തിനിരുത്തിയത് ഇവിടെയാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവിടുത്തെ പ്രതിഷ്ഠ ഒരു ശിലയാണത്രെ. അതിന്‍റെ കൂടുതല്‍ ഭാഗവും ഭൂമിക്കടിയിലാണുള്ളത്. പരശുരാമനാണ് ഇവിടുത്തെ സ്വയംഭൂപ്രതിഷ്ഠ കണ്ടെത്തിയത് എന്നുമൊരു വിശ്വാസമുണ്ട്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ തെക്കുവശത്തെ മതിലിനോട് ചേർന്നാണ് ക്ഷേത്രമുള്ളത്.

ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം

ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം


മഹാദേവന്റെ പേരിലാണ് ക്ഷേത്രമെങ്കിലും ദേവിയുടെ പേരിലാണ് ഇവിടം അറിയപ്പെടുന്നത്. കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ കുംഭസംഭവമന്ദിരം എന്നു പ്രതിപാദിച്ചിരിക്കുന്ന ഇവിടെ പരമേശ്വരനെയും മഹാദേവിയേയും ഒരേ ശ്രീകോവിലിൽ അർദ്ധനാരീശ്വര സങ്കൽപ്പത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
ഈ ക്ഷേത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത രജസ്വലയാകുന്ന ദേവിയാണ്. ഇങ്ങനെയൊരു വിശ്വാസവും അനുഷ്ഠാനവുമുള്ള മറ്റൊരു ക്ഷേത്രം കേരളത്തിലില്ല. പൂജയുടെ സമയത്ത് ദേവിയുടെ ഉടയാടകളിൽ രജസ്വലയാകുന്നതിന്റെ അടയാളങ്ങൾ കണ്ടാൽ പിന്നെ ആഘോഷങ്ങളാണ്. ആദ്യം രജസ്വലയായതാണോ എന്നുറപ്പുവരുത്തുകയാണ് ചെയ്യുന്നത്. മേൽശാന്തി താഴമണ്‍മഠത്തിലെ അന്തര്‍ജനത്തെ ഇക്കാര്യം അറിയിച്ച് അവരെത്തി ദേവി രജസ്വലയായി എന്നുറപ്പു വരുത്തും. ശേഷം ശ്രീ കോവിലിൽ നിന്നും വിഗ്രഹം തൃപ്പൂത്തറയിലേക്ക് മാറ്റും. പിന്നീട് മൂന്നു ദിവസത്തേയ്ക്ക് ക്ഷേത്ര നടയടയ്ക്കുകയും നാലാം ദിവസം ദേവിയെ മിത്രപുഴയിൽ ആറാട്ട് നടത്തി കുളിപ്പുരയിൽ ആനയിച്ചിരുത്തും. തൃപ്പൂക്കാറാട്ട് എന്നാണ് ഇത് അറിയപ്പെടുന്നത്. കുളിപ്പുരയിൽ നിന്നും പിടിയാനയുടെ പുറത്താണ് ദേവി എഴുന്നള്ളുന്നത്.

PC:Ssriram mt

തൃപ്പൂത്താറാട്ടിൽ പങ്കെടുത്താല്‍

തൃപ്പൂത്താറാട്ടിൽ പങ്കെടുത്താല്‍

തൃപ്പൂത്താറാട്ടിൽ പങ്കെടുത്ത് പ്രാർഥിച്ചാൽ മനസ്സിലെ ആഗ്രഹങ്ങൾ എല്ലാം സഫലമാകും എന്നാണ് വിശ്വാസം. ഈ ദിവസങ്ങളിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ ഇവിടെ എത്തുന്നു. സുഖകരമായ ദാമ്പത്യത്തിനും വിവാഹം നടക്കുവാനും സന്താന ലബ്ദിക്കും ഒക്കെ ഈ ദിവസങ്ങളിൽ ഇവിടെയെത്തി പ്രാർഥിച്ചാൽ മതിയത്രെ.
PC: RajeshUnuppally

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം

കേരളത്തിലെ ദേവീ ഭക്തര്‍ക്ക് വൈകാരികമായും ആത്മീയമായും ഏറെ അടുപ്പമുള്ള ക്ഷേത്രമാണ് കര്‍ണ്ണാടകയിലെ
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം കുട്ടികളുടെ വിദ്യാരം‌ഭത്തിനും കലാരംഗ‌ങ്ങളിലെ അരങ്ങേറ്റത്തിനുമൊക്കെ ആളുകൾ ‌തെരഞ്ഞെടുക്കുന്ന സ്ഥലമാണ് ഇത്. രാജ്യത്ത് ശക്തി ആരാധന നടക്കുന്ന പ്രമുഖ ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് മൂകാംബിക ക്ഷേത്രം. ക്ഷേത്രത്തിലെ ശ്രീകോവിലില്‍ ജ്യോതിര്‍ലിംഗമാണ് പ്രതിഷ്ഠ. സ്വര്‍ണരേഖയെന്ന് പറയുന്ന സ്വര്‍ണ വര്‍ണത്തിലുള്ള ഒരു രേഖ ജ്യോതിര്‍ലിംഗത്തിലുണ്ട്. ഈ രേഖ ലിംഗത്തെ രണ്ടായി പകുക്കുകയാണ്. ഈ രണ്ടു ഭാഗങ്ങളില്‍ ചെറിയ ഭാഗം ത്രിമൂര്‍ത്തി ശക്തിയുള്ളതും വലിയ ഭാഗം സൃഷ്ടിയുടെ അടിസ്ഥാനായ സരസ്വതി, പാര്‍വ്വതി, ലക്ഷ്മീ എന്നീ ദേവതാ സങ്കല്‍പ്പങ്ങളുമാണ്.
PC:: Rojypala

ഇവിടെ എഴുത്തിനിരുത്തിയാല്‍

ഇവിടെ എഴുത്തിനിരുത്തിയാല്‍

നൂറ്റിയെട്ട് ശക്തിപീഠങ്ങളില്‍ വിശേഷസ്ഥാനമാണ് കൊല്ലൂര്‍ മൂകാംബികയ്ക്ക് നല്‍കുന്നത്. സിദ്ധി ക്ഷേത്രമായതിനാല്‍ ദേവിയുടെ മുന്നില്‍ നിന്നും പ്രാര്‍ത്ഥിയ്ക്കുന്ന കാര്യങ്ങള്‍ നടക്കുമെന്നാണ് വിശ്വാസം. ഇവിടെ എഴുത്തിനിരുത്തുന്ന കുട്ടികള്‍ വിദ്യാഭ്യാസ രംഗത്ത് ഉന്നതങ്ങളിലെത്തുമെന്നും, ആദ്യത്തെ കലോപാസന ഇവിടെ നടത്തുന്ന കലാകാരന്മാര്‍ നൈപുണ്യം കൈവരിയ്ക്കുമെന്നുമെല്ലാം വിശ്വസിക്കപ്പെടുന്നു
ശങ്കരപീഠത്തില്‍ നവാക്ഷരീകലശ പ്രതിഷ്ഠ നടത്തുന്നതാണ് നവരാത്രി പൂജയിലെ പ്രത്യേകത. പരമ്പരാഗതമായി ഈ പൂജ നടത്തിവരുന്ന കുടുംബങ്ങളിലെ വിവാഹിതരായ യുവതികള്‍ക്ക് ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹം വരെ ചെല്ലാന്‍ ഈ സമയത്ത് അവസരം ലഭിയ്ക്കുന്നത് പ്രത്യേകതയാണ്.
PC: Yogesa

അംഗോര്‍വാ‌ട്ട്- വിഷ്ണുവിനായി നിര്‍മ്മിച്ച് ബുദ്ധവിശ്വാസം കയ്യടക്കിയ ക്ഷേത്രംഅംഗോര്‍വാ‌ട്ട്- വിഷ്ണുവിനായി നിര്‍മ്മിച്ച് ബുദ്ധവിശ്വാസം കയ്യടക്കിയ ക്ഷേത്രം

ദുര്‍ഗ്ഗാ പ്രതിഷ്ഠയില്ലാത്ത ദുര്‍ഗ്ഗാ ക്ഷേത്രം, സൂര്യവിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ട അപൂര്‍വ്വ സ്ഥാനംദുര്‍ഗ്ഗാ പ്രതിഷ്ഠയില്ലാത്ത ദുര്‍ഗ്ഗാ ക്ഷേത്രം, സൂര്യവിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ട അപൂര്‍വ്വ സ്ഥാനം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X