Search
  • Follow NativePlanet
Share
» »നവരാത്രിക്കാലത്തെ ചിലവുകുറഞ്ഞ യാത്രകള്‍! പ്ലാന്‍ ചെയ്യാം ഇങ്ങനെ

നവരാത്രിക്കാലത്തെ ചിലവുകുറഞ്ഞ യാത്രകള്‍! പ്ലാന്‍ ചെയ്യാം ഇങ്ങനെ

ഇതാ നവരാത്രി / ദസറ ആഘോഷങ്ങൾക്കായി ഇന്ത്യയിലെ ചിലവ് കുറഞ്ഞ അവധിക്കാല ലക്ഷ്യസ്ഥാനങ്ങളെ പരിചയപ്പെടാം...

വിശ്വാസത്തോട‍ൊപ്പം തന്നെ ആഘോഷങ്ങള്‍ക്കും നവരാത്രിയില്‍ വലിയ പ്രാധാന്യമുണ്ട്. കുടുംബത്തിലെ എല്ലാവരും ചേര്‍ന്നുള്ള യാത്രകള്‍ നവരാത്രിയുടെ പ്രത്യേകതയാണ്. പലപ്പോഴും ചിലവ് കുറഞ്ഞ, എല്ലാവര്‍ക്കും ഒരുപോലെ ആസ്വദിക്കുവാന്‍ കഴിയുന്ന ഇടങ്ങളാണ് യാത്രയില്‍ മുന്‍ഗണന നല്കുക. അതുകൊണ്ടു തന്നെ ആലോചിച്ചു മാത്രമേ ലക്ഷ്യസ്ഥാനങ്ങള്‍ നിശ്ചയിക്കാവൂ. ഇതാ നവരാത്രി / ദസറ ആഘോഷങ്ങൾക്കായി ഇന്ത്യയിലെ ചിലവ് കുറഞ്ഞ അവധിക്കാല ലക്ഷ്യസ്ഥാനങ്ങളെ പരിചയപ്പെടാം...

ഗോകര്‍ണ

ഗോകര്‍ണ

നവരാത്രി ആഘോഷക്കാലത്ത് അടിച്ചുപൊളിച്ചൊരു യാത്രയാണ് പ്ലാന്‍ ചെയ്യുന്നതെങ്കില്‍ ഗോകര്‍ണ്ണയ്ക്കു പോകാം. ഇന്ത്യയിലെ ഉഷ്ണമേഖലാ പറുദീസയായ ഇവിടം മനോഹരമായ പ്രകൃതിദൃശ്യങ്ങളാലും വൈവിധ്യമാര്‍ന്ന ജീവിതശൈലിയിലെ ശാന്തതയും കൊണ്ട് സഞ്ചാരികളെ അതിശയിപ്പിക്കുന്ന നാടാണ്. ആഘോഷങ്ങള്‍ മാത്രമല്ല, തനി നാടന്‍ ജീവിത രീതികളും സാധാരണക്കാരുടെ ജീവിതവുമെല്ലാം അടുത്തറിയുവാന്‍ ഗോവ യാത്രയില്‍ ശ്രമിക്കാം, ഇന്ത്യയിലെ നവരാത്രി/ദസറ അവധിക്കാലത്ത് ബജറ്റിൽ യാത്ര ചെയ്യാനുള്ള മികച്ച ബീച്ച് ഡെസ്റ്റിനേഷനുകളിൽ ഒന്നാണിത്

ഗോവ

ഗോവ

ഇന്ത്യയിലെ എല്ലാ ശൈത്യകാല ലക്ഷ്യസ്ഥാനങ്ങളിലും ഗോവ ഏറ്റവും പ്രശസ്തമായ സ്ഥലവും മികച്ച അവധിക്കാല കേന്ദ്രവുമാണ്. ഗോവ പര്യടനം ചെലവേറിയതാണെന്ന് പലർക്കും തെറ്റിദ്ധാരണയുണ്ട്. നോഹരമായ കടൽത്തീരങ്ങളും കലാപരമായ ക്ഷേത്രങ്ങളും വായിൽ വെള്ളമൂറുന്ന പാചകരീതികളും ഇവിടെ പരിചയപ്പെടുകയും അനുഭവിക്കുകയും ചെയ്യാം,

 മുംബൈ

മുംബൈ

ഇന്ത്യയിലെ വിനോദത്തിന്റെയും ആഡംബരത്തിന്റെയും നൈറ്റ് ലൈഫിന്റെയും പ്രതീകമായാണ് മുംബൈ അറിയപ്പെടുന്നത്. മുംബൈ പോലെ നവരാത്രി ആഘോഷിക്കാൻ പറ്റിയ അധികം ഹോട്ട്സ്പോട്ടുകൾ നമ്മുടെ രാജ്യത്തില്ല. ഇന്ത്യയിലെ ഏറ്റവും മികച്ച ബജറ്റ് സൗഹൃദ അവധിക്കാല കേന്ദ്രങ്ങളിലൊന്നാണിത്. അനുഭവങ്ങൾ, രാത്രി ജീവിതം, മുംബൈ ഭക്ഷണം, അല്ലെങ്കിൽ സംസ്കാരം- ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള വിനോദ സഞ്ചാരികളെ മുംബൈ അതിവേഗം നേടിയെടുക്കുന്നു.

ആഗ്ര

ആഗ്ര

കോട്ടകളുടെയും ശവകുടീരങ്ങളുടെയും നാട് എന്ന ലേബലില്‍ നിന്നും മാറി ഇന്ന് പൈതൃക കേന്ദ്രങ്ങളുടെ നാടായി മാറിയിരിക്കുകയാണ് ആഗ്ര. പൈതൃക സ്ഥലങ്ങൾ കാണാൻ മാത്രമല്ല, രാത്രികാല ജീവിതം അനുഭവിക്കാനും പ്രാദേശിക സംസ്കാരത്തിൽ മുഴുകാനും അതിമനോഹരം ആസ്വദിക്കാനും കഴിയുന്ന ചുരുക്കംചില സ്ഥലങ്ങളില്‍ ഒന്നാണിത്.

ജയ്പൂര്‍

ജയ്പൂര്‍

രജപുത്രന്മാരുടെ നഗരമായ ജയ്പൂര്‍ വിനോദ സഞ്ചാര കേന്ദ്രം എന്നതിലുപരിയായി സാംസ്കാരിക നഗരം എന്നാണ് അറിയപ്പെടുന്നത്. രജപുത്രന്മാർ നിർമ്മിച്ച കൊട്ടാരങ്ങളും കോട്ടകളും പിന്നെ പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ അത്ഭുതങ്ങളും മരുഭൂമിയും പുഷ്കറും സന്ദര്‍ശിക്കാം.

ഹംപി

ഹംപി

ചരിത്രത്തിലേക്ക് വാതില്‍ തുറക്കുന്ന ഹംപി വിജയനഗര രാജാക്കന്മാരുടെ ഒരുകാലത്തെ പ്രതാപപൂര്‍ണ്ണമായ ഭരണകേന്ദ്രമായിരുന്നു. ഇന്ന് ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച അവധിക്കാല ഇടമായ ഹംപിയില്‍ വിജയനഗര സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ മുതൽ പുരാതന ക്ഷേത്രങ്ങൾ വരെ കാണുവാന് സാധിക്കും. ഇന്ത്യയിലെ ജനങ്ങളുടെ പ്രിയപ്പെട്ടതും മികച്ച ബജറ്റ് സൗഹൃദ അവധിക്കാല ലക്ഷ്യസ്ഥാനവുമായി ഹംപി വളര്‍ന്നത് വളരെ വേഗത്തിലായിരുന്നു. അതിനുപുറമേ, ഈ നവരാത്രിക്കാലത്ത് സന്ദർശിക്കാൻ ഇന്ത്യയിലെ ഏറ്റവും ചിലവ് കുറഞ്ഞ ശൈത്യകാല ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാണിത്

പോണ്ടിച്ചേരി

പോണ്ടിച്ചേരി

എല്ലാത്തരം സഞ്ചാരികളെയും ഒരുപോലെ സ്വാഗതം ചെയ്യുന്ന നാടാണ് പോണ്ടിച്ചേരി. കുറച്ച് കാലങ്ങള്‍ക്കു മുന്‍പു വരെ സമ്പന്നര്‍ക്കു മാത്രം വന്നുപോകുവാന്‍ സാധിക്കുന്ന ഇടമായിരുന്നെങ്കില്‍ ഇപ്പോഴത് സാധാരണക്കാര്‍ക്കും പോകുവാന്‍ പറ്റിയ സ്ഥലമായി മാറിയിട്ടുണ്ട്. ശാന്തതയും മനോഹരമായ ഇടങ്ങളുമാണ് ഇവിടുത്തെ പ്രധാന കാഴ്ച. .രു കാലത്ത് ഫ്രഞ്ച് ഭരണത്തിനു കീഴിലായിരുന്ന ഇവിടെ ഇന്നും അതിന്‍റെ പല ശേഷിപ്പുകളും കാണുവാന്‍ സാധിക്കും. ആർട്ട്-ഓഫ്-ലിവിംഗ് സംസ്കാരത്തില്‍ താല്പര്യമുള്ളവര്‍ക്ക് എന്തുകൊണ്ടും മികച്ച യാത്രാ സ്ഥാനമായിരിക്കും ഇവിടം. ജ്ഞാസുക്കളാണ്. ഇന്ത്യയിലെ നവരാത്രി യാത്രകൾക്ക് ചെലവുകുറഞ്ഞ സ്ഥലങ്ങളിൽ ഒന്നുംകൂടിയാണ് പോണ്ടിച്ചേരി.

ഡല്‍ഹി

ഡല്‍ഹി

ഇന്ത്യയിലെ മികച്ച ബജറ്റ് സൗഹൃദ അവധിക്കാല കേന്ദ്രങ്ങളിലൊന്നാണ് ഡല്‍ഹി. നവരാത്രി ആഘോഷങ്ങളുടെ കാര്യത്തില്‍ ഡല്‍ഹി ഇന്നുവരെ അതിശയിപ്പിച്ചിട്ടേയുള്ളൂ. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ വസിക്കുന്ന ഇവിടെ പലരീതിയിലും സംസ്കാരത്തിലും ഉള്ള നവരാത്രി ആഘോഷങ്ങളില്‍ പങ്കുചേരാം. ഇന്ത്യൻ സംസ്കാരം, ആതിഥ്യം, വ്യത്യസ്തത എന്നിവയാണ് ഇവിടുത്തെ യാത്രകളിലൂടെ ലഭിക്കുന്ന കാര്യങ്ങള്‍. ചാന്ദിനി ചൗക്ക്, കുത്തബ്-മിനാർ, ചെങ്കോട്ട തുടങ്ങിയ സ്ഥലങ്ങള്‍ നവരാത്രിക്കാലത്ത് കണ്ടിരിക്കുകയും വേണം.

ധ്യാനം മുതല്‍ ജീവന്‍ പണയംവെച്ചുള്ള മൗണ്ടന്‍ ബൈക്കിങ് വരെ... ഹിമാലയത്തില്‍ ചെയ്യേണ്ട രസകരമായ കാര്യങ്ങള്‍

ആനപ്പുറത്തെ സ്വര്‍ണ്ണ വിഗ്രഹത്തിന്‍റെ നഗരംചുറ്റല്‍,അലങ്കരിച്ച കൊട്ടാരം പിന്നെ ഗുസ്തി!!ദസറക്കാഴ്ചകളിലെ മൈസൂരൂആനപ്പുറത്തെ സ്വര്‍ണ്ണ വിഗ്രഹത്തിന്‍റെ നഗരംചുറ്റല്‍,അലങ്കരിച്ച കൊട്ടാരം പിന്നെ ഗുസ്തി!!ദസറക്കാഴ്ചകളിലെ മൈസൂരൂ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X