Search
  • Follow NativePlanet
Share
» »നവരാത്രി 2022: ഒൻപത് ദിനങ്ങൾ ഒൻപത് അവതാരങ്ങൾക്ക്!! വിശുദ്ധ ക്ഷേത്രങ്ങൾ

നവരാത്രി 2022: ഒൻപത് ദിനങ്ങൾ ഒൻപത് അവതാരങ്ങൾക്ക്!! വിശുദ്ധ ക്ഷേത്രങ്ങൾ

നവരാത്രിയുടെ ഈ ദിവസങ്ങളിൽ ദുർഗ്ഗാ ദേവിയുടെ 9 അവതാരങ്ങൾക്കായി സമർപ്പിച്ചിരിക്കുന്ന ഒൻപത് ക്ഷേത്രങ്ങൾ പരിചയപ്പെടാം....

പ്രാർത്ഥനകളും പൂജകളും നിറഞ്ഞ 9 ദിവസങ്ങൾ. അത്യന്തം ഭക്തിയോടും വിശ്വാസത്തോടും കൂടി വിശ്വാസികൾ അനുഷ്ഠിക്കുന്ന നവരാത്രിക്കാലം... ദുർഗ്ഗാ ദേവിയ്ക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ഈ ദിവസങ്ങളിലെ പ്രധാന പ്രവർത്തികളിലൊന്ന് ദുര്‍ഗ്ഗാ ആരാധനയാണ്. ശക്തിപീഠ ക്ഷേത്രങ്ങള്‍ നമുക്ക് പരിചിതമാണെങ്കിലും ദുർഗാ ദേവിയുടെ അവതാരങ്ങൾക്കായി സമർപ്പിക്കപ്പെട്ട ക്ഷേത്രങ്ങൾ നമുക്കത്ര പരിചിതമല്ല. നവരാത്രിയുടെ ഈ ദിവസങ്ങളിൽ ദുർഗ്ഗാ ദേവിയുടെ 9 അവതാരങ്ങൾക്കായി സമർപ്പിച്ചിരിക്കുന്ന ഒൻപത് ക്ഷേത്രങ്ങൾ പരിചയപ്പെടാം....

ശൈലപുത്രി ക്ഷേത്രം, വാരണാസി

ശൈലപുത്രി ക്ഷേത്രം, വാരണാസി

നവരാത്രിയിലെ പ്രഥമദിന ആരാധനകൾക്കായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണ് വാരണാസിയിലെ ശൈലപുത്രി ക്ഷേത്രം. നവരാത്രിയുടെ ആരംഭം തന്നെ ശൈലപുത്രിയ ആരാധിച്ചാണ് എന്നാണ് വിശ്വാസം. ഹിമാലയൻ പർവതങ്ങളുടെ മകളാണ് ശൈലപുത്രി എന്നാണ് വിശ്വാസങ്ങൾ പറയുന്നത്. വാരണാസിയിലെ മർഹിയ ഘട്ടിലെ ശൈലപുത്രി ക്ഷേത്രത്തിലാണ് ഈ ദിവസം വിശ്വാസികളെത്തുന്നത്.

ബ്രഹ്മചാരിണി ക്ഷേത്രം, വാരണാസി നവരാത്രി

ബ്രഹ്മചാരിണി ക്ഷേത്രം, വാരണാസി നവരാത്രി

ആഘോഷത്തിന്റെ രണ്ടാമത്തെ ദിവസം സമർപ്പിച്ചിരിക്കുന്നത് ബ്രഹ്മചാരിണി ദേവിക്കാണ്. ദുർഗ്ഗയുടെ രണ്ടാമത്തെ രൂപം ശിവനെ വിവാഹം കഴിക്കാനുള്ള പാർവതിയുടെ ആഗ്രഹത്തെ പ്രതിനിധീകരിക്കുന്നു. വാരണാസിയിലെ ബ്രഹ്മേശ്വര ക്ഷേത്രവും ബാലാജി ഘട്ടിലെ മാ ബ്രഹ്മേശ്വര ക്ഷേത്രവും ഈ രണ്ടാമത്തെ ദിവസത്തിനായി പ്രത്യേകം സമർപ്പിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രങ്ങളാണ്.

ചന്ദ്രഘണ്ടാ ദേവി ക്ഷേത്രം, വാരണാസി

ചന്ദ്രഘണ്ടാ ദേവി ക്ഷേത്രം, വാരണാസി

ദുര്‍ഗ്ഗാ ദേവിയുടെ മൂന്നാമത്തെ അവതാരമായ ചന്ദ്രഘണ്ടയ്ക്കു വേണ്ടി സമർപ്പിച്ചിരിക്കുന്നതാണ് മൂന്നാമത്തെ ദിവസം. തൃക്കണ്ണുള്ള, ആ കണ്ണ് തുറന്നു നോക്കുന്ന രൂപത്തിലുള്ള ദേവിയാണിത്. ഒരു യോദ്ധാവിന്റെ രൂപമാണ് ദേവിക്കുള്ളത്. ഈ ക്ഷേത്രവും വാരണാസിൽ തന്നെയാണുള്ളത്.

കുഷ്മാണ്ഡ ക്ഷേത്രം, കാൺപൂർ

കുഷ്മാണ്ഡ ക്ഷേത്രം, കാൺപൂർ


നവരാത്രിയുടെ നാലാം ദിവസം കൂഷ്മാണ്ഡ ദേവിക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ദിവസമാണ്. കാൺപൂരിലെ ഘതംപൂർ എന്ന നഗരത്തിലാണ് ഈ ക്ഷേത്രമുള്ളത്. തന്‍റെ പുഞ്ചിരികൊണ്ട് ലോകത്തെ ഈ ദേവത സൃഷ്ടിച്ചുവെന്നാണ് വിശ്വാസം.

സ്കന്ദമാതാ ക്ഷേത്രം, വാരണാസി

സ്കന്ദമാതാ ക്ഷേത്രം, വാരണാസി


ദുർഗാ ദേവിയുടെ അഞ്ചാമത്തെ അവതാരമായ സ്കന്ദമാതയ്ക്കാണ് നവരാത്രിയുടെ അഞ്ചാമത്തെ ദിവസം സമർപ്പിച്ചിരിക്കുന്നത്. കാർത്തികേയന്റെ അമ്മയായാണ് സ്കന്ദമാതയെ പുരാണങ്ങളിൽ വിശേഷിപ്പിച്ചിരിക്കുന്നത്. വാരണാസിയിലെ ജയ്ത്പുരയിലാണ് സ്കന്ദമാതാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

കാത്യായനി ക്ഷേത്രം, കർണാടക

കാത്യായനി ക്ഷേത്രം, കർണാടക


പുരാണങ്ങളിൽ ഏറെ വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള രൂപമാണ് കാത്യായനി ക്ഷേത്രം. ദേവന്മാരുടെ കോപത്തിൽ നിന്ന് ജനിച്ചതാണ് കാർത്യായനി ദേവി എന്നാണ് വിശ്വാസങ്ങൾ പറയുന്നത്. ദേവിയുടെ കോപമാണത്രെ അസുരനായ മഹിഷാസുരനെ നശിപ്പിച്ചത്. കർണാടകയിലെ അവെർസയിലാണ് പ്രസിദ്ധമായ കാർത്യായനി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും കാർത്യായനി ക്ഷേത്രങ്ങളുണ്ട്.

കൽരാത്രി ക്ഷേത്രം, വാരണാസി

കൽരാത്രി ക്ഷേത്രം, വാരണാസി


വാരണാസിയിലെ ഏറ്റവും പ്രസിദ്ധമായ ദുർഗ്ഗാ ക്ഷേത്രമാണ് കൽരാത്രി ക്ഷേത്രം, കാളി ദേവിക്കായി സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം ദുർഗ്ഗാ ദേവിയുടെ എട്ടാം അവതാരം കൂടിയാണ്. രാത്രിയുടെ അധിപ എന്നാണ് കൽരാത്രി ദേവിയെ വിളിക്കുന്ന മറ്റൊരു പേര്.

മഹാഗൗരി ക്ഷേത്രം, ലുധിയാന,

മഹാഗൗരി ക്ഷേത്രം, ലുധിയാന,


ദുർഗ്ഗയുടെ എട്ടാമത്തെ രൂപമാണ് മഹാഗൗരി ദേവി. ത്രിശൂലവും താമരയും താലവും കൈകളിൽ വഹിക്കുന്ന രൂപത്തിലാണ് ദേവിയുടെ രൂപമുള്ളത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മഹാഗൗരി ക്ഷേത്രമുണ്ടെങ്കിലും വാരണാസിയിലെയും ലുധിയാനയിലെയും മഹാഗൗരി ക്ഷേത്രങ്ങളാണ് പ്രസിദ്ധമായിട്ടുള്ളത്.

സിദ്ധിദാത്രി ക്ഷേത്രം, മധ്യപ്രദേശ്

സിദ്ധിദാത്രി ക്ഷേത്രം, മധ്യപ്രദേശ്


ദുർഗ്ഗാ ദേവിയുടെ ഒമ്പതാമത്തെയും അവസാനത്തെയും രൂപമാണ് സിദ്ധിദാത്രി. ജ്ഞാനത്തിന്‍റെ ദേവിയാണ് ഇതെന്നാണ് വിശ്വാസം. പേരിന്റെ അർത്ഥം ദൈവിക ശക്തികളുടെ ദാതാവ് എന്നാണ്. വാരണാസിയിലും ഛത്തീസ്ഗഡിലും സിദ്ധിദാത്രി ക്ഷേത്രങ്ങളുണ്ടെങ്കിലും പ്രസിദ്ധം മധ്യപ്രദേശിലെ സാഗറിലുള്ളതാണ്

ദുര്‍ഗ്ഗാ ദേവിയുടെയും അവതാരങ്ങളുടെയും പേരില്‍ അറിയപ്പെടുന്ന നഗരങ്ങള്‍ദുര്‍ഗ്ഗാ ദേവിയുടെയും അവതാരങ്ങളുടെയും പേരില്‍ അറിയപ്പെടുന്ന നഗരങ്ങള്‍

നവരാത്രി ആഘോഷങ്ങള്‍ കൊല്ലൂരിൽ, പോകാം കേരളത്തിൽ നിന്നു ചിലവ് കുറഞ്ഞ യാത്ര, ട്രെയിൻ, ബസ് സമയംനവരാത്രി ആഘോഷങ്ങള്‍ കൊല്ലൂരിൽ, പോകാം കേരളത്തിൽ നിന്നു ചിലവ് കുറഞ്ഞ യാത്ര, ട്രെയിൻ, ബസ് സമയം

Read more about: navaratri temple pilgrimage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X