Search
  • Follow NativePlanet
Share
» »ദുര്‍ഗ്ഗാ പ്രതിഷ്ഠയില്ലാത്ത ദുര്‍ഗ്ഗാ ക്ഷേത്രം, സൂര്യവിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ട അപൂര്‍വ്വ സ്ഥാനം

ദുര്‍ഗ്ഗാ പ്രതിഷ്ഠയില്ലാത്ത ദുര്‍ഗ്ഗാ ക്ഷേത്രം, സൂര്യവിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ട അപൂര്‍വ്വ സ്ഥാനം

ഇവിടുത്തെ നൂറിലധികം ക്ഷേത്രങ്ങളില്‍ ഏറ്റവും വലുത് എന്നു മാത്രമല്ല,ഏറ്റവും ആകര്‍ഷകമായ ക്ഷേത്രവും ഇതുതന്നെയാണ്. ഐഹോള ദുര്‍ഗ്ഗാ ക്ഷേത്രത്തിന്‍റെ പ്രത്യേകതകളിലേക്കും വിശേഷങ്ങളിലേക്കും..

അപൂര്‍വ്വമായ ക്ഷേത്രചരിത്രം കൊണ്ട് വിശ്വാസികളെയും ചരിത്രകാരന്മാരെയും ഒരുപോലെ ആകര്‍ഷിക്കുന്ന നാടാണ് ഐഹോള. ചാലൂക്യ രാജവംശം തങ്ങളുടെ പരീക്ഷണശാലയാക്കി മാറ്റിയ ഭൂമി. പല കാലങ്ങളിലും പല വിശ്വാസങ്ങളിലുമുള്ള പുരാതനങ്ങളായ ക്ഷേത്ര സമുച്ചയങ്ങള്‍ ആണ് ഈ നാടിന്‍റെ പ്രത്യേകത.അഞ്ചാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനുമിടയിലായി ചാലൂക്യ ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ട ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്. ഭാരതീയ വാസ്തുവിദ്യയുടെ പല മാതൃകകളും രൂപങ്ങളും ഇവിടെ കാണാം.
അയ്യവോലെ, ആര്യപുര എന്നൊക്ക പുരാതന ചരിത്ര രേഖകളില്‍ അടയാളപ്പെടുത്തിയ ഈ സ്ഥലം ഭാരതസംസ്കാരവുമായി അത്രയധികം ചേര്‍ന്നു നില്‍ക്കുന്നവയാണ്.
ഐഹോളയിലെ ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണ് ഇവിടുത്തെ ദുര്‍ഗ്ഗാ ക്ഷേത്രം. ഇവിടുത്തെ നൂറിലധികം ക്ഷേത്രങ്ങളില്‍ ഏറ്റവും വലുത് എന്നു മാത്രമല്ല,ഏറ്റവും ആകര്‍ഷകമായ ക്ഷേത്രവും ഇതുതന്നെയാണ്. ഐഹോള ദുര്‍ഗ്ഗാ ക്ഷേത്രത്തിന്‍റെ പ്രത്യേകതകളിലേക്കും വിശേഷങ്ങളിലേക്കും..

125 ല്‍ ഒന്ന്

125 ല്‍ ഒന്ന്

ഭാരതീയ വാസ്തുവിദ്യയുടെ പരീക്ഷണശാലയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഐഹോളയിലെ 125 ക്ഷേത്രങ്ങളില്‍ ഒന്നാണ് ദുര്‍ഗ്ഗാ ക്ഷേത്രം. അമ്പരപ്പിക്കുന്ന വാസ്തുവിദ്യയാണ് ഇവിടുത്തെ പ്രത്യേകത. ഇവിടുത്തെ നിരന്തരമായ പരീക്ഷണങ്ങളിലൂടെയും കൂടിച്ചേര്‍ക്കലുകളിലൂടെയുമൊക്കെ വികസിച്ചു വന്നതാണ് ഇന്നു കാണുന്ന നിര്‍മ്മാണ രീതികള്‍. 125 ക്ഷേത്രങ്ങളെ കൂടാതെ ലാദ് ഖാന്‍ ക്ഷേത്രം, ഗൗഡ ക്ഷേത്രം, സൂര്യാനാരായണ ക്ഷേത്രം, ദുര്‍ഗ ക്ഷേത്രം എന്നിവയാണ് ഇവിടുത്തെ മറ്റു ക്ഷേത്രങ്ങള്‍.

PC:Ashwin Kumar

ദുര്‍ഗ്ഗയെന്നാല്‍ ഇവിടെ ദേവിയല്ല

ദുര്‍ഗ്ഗയെന്നാല്‍ ഇവിടെ ദേവിയല്ല

ഐഹോള ദുര്‍ഗ്ഗാ ക്ഷേത്രമെന്നു കേള്‍ക്കുമ്പോള്‍ പലപ്പോഴും ദുര്‍ഗ്ഗാ ദേവിയുടെ ക്ഷേത്രമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ക്ഷേത്രത്തില്‍ ദുര്‍ഗ്ഗാ ദേവിയുടെ രൂപങ്ങള്‍ കാണുവാന്‍ സാധിക്കുമെങ്കിലും ഇതിന്റെ ചരിത്രം ദുര്‍ഗ്ഗാദേവിയുമായി ബന്ധപ്പെട്ടതല്ല. സംരക്ഷക അഥവാ കോട്ട എന്ന വാക്കിലാണ് ഇവിടെ ദുര്‍ഗ്ഗ ഉപയോഗിച്ചിരിക്കുന്നത്. വടക്കു ദിശയില്‍ നിന്നും ഐഹോളയിലേക്ക് വരുമ്പോള്‍ കോട്ടയ്ക്ക് സമീപം കാണപ്പെടുന്ന ക്ഷേത്രമായതിനാലാണ് ഇവിടം ദുര്‍ഗ്ഗാ ക്ഷേത്രമെന്ന് അറിയപ്പെടുന്നത്. മറാത്തക്കാര് പണിത കോട്ടയുടെ ഭാഗമാണ് ക്ഷേത്രം എന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്.
PC: Sanyam Bahga

വിഷ്ണുവോ ശിവനോ?

വിഷ്ണുവോ ശിവനോ?

ദുര്‍ഗ്ഗാ ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത് വിഷ്ണുവിനോ ശിവനോ ആണ്. രണ്ടുപേര്‍ക്കും തുല്യമായ രീതിയിലായിരിക്കണം ഇവിടെ ക്ഷേത്രത്തില്‍ പ്രാധാന്യം നല്കിയിരിക്കുന്നത്. എന്തുതന്നെയായാലും അതിമനോഹരമായ നിര്‍മ്മിതിയാണ് ഈ ക്ഷേത്രമെന്ന് പറയാതെ വയ്യ. ചുവരുകളിലെ പ്രതിമകളും രൂപങ്ങളും മേല്‍ക്കൂരയിലെയും തൂണുകളിലെയും കൊത്തുപണികളും ഇതിനെ തീര്‍ത്തും വേറിട്ട ഒരു നിര്‍മ്മിതിയാക്കി മാറ്റുന്നു.
PC:Jmadhu

സൂര്യ ക്ഷേത്രം

സൂര്യ ക്ഷേത്രം

ഇന്ത്യയില്‍ സൂര്യവിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന അത്യപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നുകൂടിയാണിത്. സൂര്യനാരായണ ക്ഷേത്രം എന്നും ഇതിനു പേരുണ്ട്. എന്നാല്‍ പഴയ തലമുറ ഇന്നും വിശ്വസിക്കുന്നത് ഇത് ശിവന്‍റെയും വിഷ്ണുവിന്‍റെയും ക്ഷേത്രമാണെന്നാണ്.

PC:IM3847

ഏഴാം നൂറ്റാണ്ടില്‍

ഏഴാം നൂറ്റാണ്ടില്‍

എന്നാണ് ദുര്‍ഗ്ഗാ ക്ഷേത്രത്തിന്റെ നിര്‍മ്മാണം നടന്നത് എന്ന് കൃത്യമായി കണ്ടെത്തിയിട്ടില്ലെങ്കിലും ഏഴാം നൂറ്റാണ്ടിനടുത്താണ് നിര്‍മ്മാണം നടന്നതെന്നാണ് കരുതപ്പെടുന്നത്. ചാലൂക്യരുടെ കരവിരുതില്‍ തീര്‍ത്തിരിക്കുന്ന ക്ഷേത്രം ഐഹോളയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നും കൂടിയാണ്.
PC:Shivajidesai29

കുറഞ്ഞ ചിലവില്‍ യാത്ര പോകാം... ഈ സ്ഥലങ്ങളുള്ളപ്പോള്‍ വേറേ ചിന്ത വേണ്ട!!കുറഞ്ഞ ചിലവില്‍ യാത്ര പോകാം... ഈ സ്ഥലങ്ങളുള്ളപ്പോള്‍ വേറേ ചിന്ത വേണ്ട!!

പടികള്‍ കയറി

പടികള്‍ കയറി

വാസ്തുവിദ്യയുടെയും പകരംവയ്ക്കാനില്ലാത്ത കഴിവുകളുടെയും മറ്റൊരു ലോകമാണ് ഐഹോള സഞ്ചാരികള്‍ക്കു മുന്നില്‍ തുറക്കുന്നത്. ദുര്‍ഗ്ഗാ ക്ഷേത്രത്തിന്റെ കുത്തനെയുള്ള പടികള്‍ കയറിയാണ് ക്ഷേത്രവരാന്തയിലേക്ക് എത്തുന്നത്. രണ്ടാള്‍ ഉയരത്തില്‍ നിര്‍മ്മിച്ച തറയില്‍ കാലുകുത്തുമ്പോള്‍ തന്നെ വേറൊരു ലോകത്തെത്തിയ പ്രതീതിയാണ്. എവിടെ നോക്കിയാലും കാണുന്ന കൊത്തുപണികളാണ് ഇതിന്റെ പ്രത്യേകത. സാലഭഞ്ജികമാരെയും നാഗരൂപങ്ങളെയും എല്ലാം ചുവരില്‍ നിര്‍ലോഭം കാണാം.
PC:dgoutam

അരിച്ചിറങ്ങുന്ന വെളിച്ചം

അരിച്ചിറങ്ങുന്ന വെളിച്ചം

വരണമോ വേണ്ടയോ എന്നു സംശയിച്ച് അവസാനം വിടവുകളിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രകാശത്തിന്റെ കാഴ്ചയാണ് ഇവിടുത്തെ മറ്റൊന്ന്. കനത്ത ഇരുട്ടില്‍ പതിയെ വരുന്ന ഈ വെളിച്ചം അതിമനോഹരമായ കാഴ്ചയാണ് ഒരുക്കുന്നത്. നക്ഷത്രാകൃതിയിലുള്ള ജാലകങ്ങളിലൂടെയാണ് ഈ വെളിച്ചം വരുന്നത് എന്നത് ഇതിന്റെ കാഴ്ചയെ വീണ്ടും സ്പെഷ്യലാക്കുന്നു. വീതിയുള്ള കല്‍വരാന്തകളില്‍ ചാരുപടികളും ഇവിടെ കാണാം. സാന്‍ഡ് സ്റ്റോണിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.
PC:Sabyk2001

ഗജപ്രസ്ത രൂപം

ഗജപ്രസ്ത രൂപം

വ്യത്യസ്തമായ ഗജപ്രസ്ത രൂപത്തിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഭാരതീയ പാരമ്പര്യ നിര്‍മ്മാണ രീതിയാണിത്. ഒരു ആനയുടെ പിന്‍ഭാഗത്തോട് സാദൃശ്യം തോന്നുന്ന തരത്തിലാണ് ഇതിന്‍റെ നിര്‍മ്മാണം. സാധാരണയായി ഇത്തരത്തിലുള്ല നിര്‍മ്മിതി ബുദ്ധ ക്ഷേത്രങ്ങള്‍ക്കാണ് കാണപ്പെടുക. ബുദ്ധ ക്ഷേത്രങ്ങളുമായി ബന്ധമില്ലാത്തതാണെങ്കിലും ഇതിന് എങ്ങനെയൊരു രൂപം ലഭിച്ചു എന്നത് അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമാണ്. ചരിത്രകാരന്മാര്‍ക്കും ഇതിനെക്കുറിച്ച് വ്യക്തതയില്ല.

PC:Jmadhu

ലാഡ്ഖാന്‍ ക്ഷേത്രം

ലാഡ്ഖാന്‍ ക്ഷേത്രം

ദുര്‍ഗാ ക്ഷേത്രത്തോടൊപ്പം തന്നെ എടുത്തുപറയേണ്ട നിര്‍മ്മിതിയാണ് ഇവിടുത്തെ ലാഡ്ഖാന്‍ ക്ഷേത്രം. ചാലൂക്യ രാജാക്കന്മാരുടെ ഭരണ കാലത്ത് അഞ്ചാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതാണിതെന്നാണ് വിശ്വാസം. ഒരു ഗുഹാ ക്ഷേത്രത്തിന്‌‍റെ രീതിയിലാണ് ഈ ശിവക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ ഉള്ളിലായി ശ്രീകോവിലില്‍ ഒരു ശിവലിംഗം ഇപ്പോഴും കാണാം. പുറത്ത്, ഇതിലേക്ക് മുഖം നോക്കിയിരിക്കുന്ന ഒരു നന്ദിയുടെ പ്രതിമയും ഉണ്ട്. ആദ്യ കാലങ്ങളിൽ ഇതൊരു വിഷ്ണു ക്ഷേത്രമായിരുന്നു എന്നും പിന്നാട് ശിവക്ഷേത്രമായി മാറുകയായിരുന്നു എന്നും വിശ്വാസമുണ്ട്. ഇവിടെ ഈ ശിവ ക്ഷേത്രം അറിയപ്പെടുന്നത് ഒരു ഇസ്ലാം വിശ്വാസിയുടെ പേരിലാണ്. ഒരു കാലത്ത് ഇവിടുത്തെ ഏതോ ഒരു രാജവംശത്തിൽ പെട്ട ലാഡ് ഖാൻ എന്ന രാജാവ് ഈ ക്ഷേത്രം കുറച്ചുകാലം തന്റെ വാസസ്ഥലമാക്കി മാറ്റിയിരുന്നുവത്രെ. അങ്ങനെയാണ് ഇവിടം ലാഡ് ഖാന്‍ ക്ഷേത്രം എന്ന പേരിൽ അറിയപ്പെടുവാൻ തുടങ്ങിയത്.
PC:Mukul Banerjee

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

ഉത്തര കര്‍ണ്ണാടകയിലാണ് ഐഹോള സ്ഥിതി ചെയ്യുന്നത്. ബെല്‍ഗാമില്‍ നിന്നും 118 കിലോമീറ്ററും ഹംപിയില്‍ നിന്നും 138 കിലോമീറ്ററും ഇവിടേക്ക് ദൂരമുണ്ട്. ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ ബഗല്‍കോട്ടിലാണ് സ്ഥിതി ചെയ്യുന്നത്. ഐഹോളയില്‍ നിന്നും 33.7 കിലോമീറ്റര്‍ ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്. ബദാമി റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇതേ ദൂരമാണ് ക്ഷേത്രത്തിലേത്ത്. ബാംഗ്ലൂര്‍ ഐഹോളയില്‍ നിന്നും 450 കിലോമീറ്റര്‍ അകലെയാണ്.
PC: Akhil Balakrishnan91

അഗ്നി പര്‍വ്വതത്തില്‍ നിന്നും സൃഷ്ടിക്കപ്പെട്ട ദൈവങ്ങളുടെ സ്വന്തം ദ്വീപ്അഗ്നി പര്‍വ്വതത്തില്‍ നിന്നും സൃഷ്ടിക്കപ്പെട്ട ദൈവങ്ങളുടെ സ്വന്തം ദ്വീപ്

ചൂലും കയറും വഴിപാ‌ടായി നല്കുന്ന ആലുമാവിന്‍ ചുവട്ടിലെ അപൂര്‍വ്വ ശിവക്ഷേത്രംചൂലും കയറും വഴിപാ‌ടായി നല്കുന്ന ആലുമാവിന്‍ ചുവട്ടിലെ അപൂര്‍വ്വ ശിവക്ഷേത്രം

കരിങ്കല്ലില്‍ സിഫണി ഒരുക്കിയ ക്ഷേത്രങ്ങള്‍, അത്ഭുതം...ചുരുളഴിയാത്ത രഹസ്യം!!കരിങ്കല്ലില്‍ സിഫണി ഒരുക്കിയ ക്ഷേത്രങ്ങള്‍, അത്ഭുതം...ചുരുളഴിയാത്ത രഹസ്യം!!

Read more about: temples aihole karnataka history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X