Search
  • Follow NativePlanet
Share
» »ഇന്ത്യയില്‍ മാത്രമല്ല, ബ്രിട്ടനിലും നേപ്പാളിലും വരെയുണ്ട് ദുര്‍ഗ്ഗാപൂജ ആഘോഷങ്ങള്‍

ഇന്ത്യയില്‍ മാത്രമല്ല, ബ്രിട്ടനിലും നേപ്പാളിലും വരെയുണ്ട് ദുര്‍ഗ്ഗാപൂജ ആഘോഷങ്ങള്‍

ഇതാ നമ്മുടെ രാജ്യത്തിന്റെ അത്രയും തന്നെ പ്രാധാന്യത്തില്‍ ദുര്‍ഗ്ഗാപൂജ ആഘോഷിക്കുന്ന രാജ്യങ്ങളെ പരിചയപ്പെടാം

ഇന്ത്യന്‍ സമൂഹം എവിടെയൊക്ക ജീവിക്കുന്നുവോ അവിടെയെല്ലാം നമ്മുടെ സംസ്കാരങ്ങളുടെയും രീതികളുടെയം ആചാരങ്ങളുടെയും ഒരു തുടര്‍ച്ച കാണുവാന്‍ സാധിക്കും. പ്രത്യേകിച്ചും വിശ്വാസങ്ങളമായി ചേര്‍ന്നു നില്‍ക്കുന്ന അനഷ്ഠാനങ്ങള്‍ക്ക് പുറംരാജ്യങ്ങളില്‍ ജീവിക്കുന്നവര്‍ ആഘോഷിക്കുവാന്‍ ഒരു മുടക്കവും വരുത്താറില്ല. അത്തരത്തില്‍ നമ്മുടെ ദുര്‍ഗ്ഗാപൂജാ ആഘോഷങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വസിക്കുന്ന ഇന്ത്യക്കാര്‍ തങ്ങളായിരിക്കുന്നിടത്തിരുന്ന് ആഘോഷിക്കുന്നു. ഇതാ നമ്മുടെ രാജ്യത്തിന്റെ അത്രയും തന്നെ പ്രാധാന്യത്തില്‍ ദുര്‍ഗ്ഗാപൂജ ആഘോഷിക്കുന്ന രാജ്യങ്ങളെ പരിചയപ്പെടാം

ബംഗ്ലാദേശ്

ബംഗ്ലാദേശ്

ഹൈന്ദവ വിശ്വാസികളായ ബംഗാളികള്‍ ഏറെ വസിക്കുന്ന ബംഗ്ലേദേശില്‍ ദുര്‍ഗ്ഗാപൂജ ആഘോഷങ്ങള്‍ കൂടുതലും ചടങ്ങുകളും പ്രാര്‍ത്ഥനകളും നിറഞ്ഞതാണ്. പുറത്തേക്കിറങ്ങിയുള്ള ആഘോഷങ്ങളെക്കാള്‍ അധികവും പരമ്പപാഗതമായി തുടര്‍ന്നു വരുന്ന അനുഷ്ഠാനങ്ങള്‍ക്കാണ് ഇവര്‍ പ്രാധാന്യം നല്കുന്നത്. ബംഗ്ലാദേശിലെ ഓരോ ജില്ലകളിലും അവിടുത്തെ ഗ്രാമങ്ങളിലും പൂജയോട് അനുബന്ധിച്ചുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നു. ക്ഷേത്രങ്ങളെല്ലാം തന്നെ അലങ്കരിച്ചിരിക്കും. അന്നേ ദിവസം ക്ഷേത്രദര്‍ശനം നടത്തുന്നതും ഇവി‌ടുത്തെ ആചാരങ്ങളുടെ ഭാഗമാണ്,

നേപ്പാള്‍

നേപ്പാള്‍

ഇന്ത്യയിലെ ദുര്‍ഗ്ഗാ പൂജകളില്‍ നിന്നും അല്പം വ്യത്യസ്തമാണ് നേപ്പാളിലെ ആഘോഷങ്ങള്‍. ഇവിടെ പത്തുദിവസമാണ് ദുര്‍ഗ്ഗാ പൂജയുമായി ബന്ധപ്പെട്ട ആഘോഷങ്ങളുള്ളത്. ദഷെയ്ന്‍ എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഇന്ത്യയിലെ ആഘോഷങ്ങളുടെ അതേ രീതി തന്നെയാണ് ഇവിടെയം പിന്തുടരുന്നത്. നേപ്പാളില്‍ രാജാവിനാണ് പത്തു ദിവസത്തെ ആഘോഷങ്ങളും നിയന്ത്രിക്കുവാനുള്ള അധികാരം, മതപരമായ ചടങ്ങ് എന്നതിലുപരിയായി ആളുകള്‍ ഇതിന്റെ പ്രധാന ദിവസങ്ങള്‍ കുടുംബത്തോടൊപ്പം ആഘോഷിക്കുവാന്‍ താല്പര്യപ്പെടുന്നു.

ഓസ്ട്രേലിയ

ഓസ്ട്രേലിയ

1973 ലാണ് ഓസ്ട്രേലിയയില്‍ ദുര്‍ഗ്ഗാ പൂജ ആഘോഷങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കമായത്. അന്ന് ന്യൂ സൗത്ത് വെയില്‍സിലെ 13 കുടുംബങ്ങള്‍ ചേര്‍ന്നാണ് ഇതിനു തുടക്കമിട്ടത്. ഇന്ന് ഇവിടുത്തെ പ്രധാന നഗരങ്ങളിലെല്ലാം ദുര്‍ഗ്ഗാപൂജ ആഘോഷങ്ങള്‍ കാണാം. സിഡ്നിയില്‍ ഇവിടുത്തെ ബംഗാളില്‍ നിന്നുള്ളവരെല്ലാം ചേര്‍ന്നാമ് ഇത് ആഘോഷിക്കുന്നത്. എന്നാല്‍ മെല്‍ബണില്‍ ഈ ദിവസങ്ങള്‍ കൂട്ടായ്മയടേതാണ്. വ്യത്യസ്ത ഇടങ്ങളില്‍ നിന്നുള്ള ആളുകള്‍ ഒന്നിച്ചുചേര്‍ന്ന് ഇവിടെ ആഘോഷിക്കുന്നു.

അടിപൊളി കാഴ്ചകള്‍ കാണാം... വണ്ടി തിരിക്കാം ഈ റോഡുകളിലേക്ക്അടിപൊളി കാഴ്ചകള്‍ കാണാം... വണ്ടി തിരിക്കാം ഈ റോഡുകളിലേക്ക്

ബ്രിട്ടന്‍

ബ്രിട്ടന്‍

ബംഗാളിലെ അതേ ആചാരങ്ങളും രീതികളും അതുപോലെ അനുവര്‍ത്തിച്ച് ആണ് ബ്രിട്ടനിലെ ദുര്‍ഗ്ഗാ പൂജ ദിവസങ്ങള്‍ ആഘോഷിക്കുന്നത്. സംഘാടകർ ദുർഗാ ദേവിയുടെ വിഗ്രഹങ്ങൾ ഇറക്കുമതി ചെയ്തുപോലും ആഘോഷങ്ങള്‍ നടത്താറുണ്ട്. അസോസിയേഷനുകളിലെ ആളുകൾ പരസ്പരം ഇടപഴകുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുകയും ഈ സമയത്ത് സ്നേഹവും ഐക്യവും പ്രചരിപ്പിക്കുകയും ചെയ്യുന്നു.

അമേരിക്ക

അമേരിക്ക

യുഎസിൽ ദുർഗാ പൂജ വളരെ ഉത്സാഹത്തോടെയും ആഘോഷത്തോടെയും ആഘോഷിക്കുന്നു, കാരണം അവിടെ ധാരാളം ഇന്ത്യക്കാർ താമസിക്കുന്നു, പ്രത്യേകിച്ച് ബംഗാളികൾ. ഈ 5 ദിവസത്തെ ഉത്സവം 1970 കളുടെ തുടക്കത്തിൽ ഇവിടെ ആരംഭിച്ചു, ഇപ്പോൾ രാജ്യത്തെ 50 സംസ്ഥാനങ്ങളിലും ഇത് ആഘോഷിക്കപ്പെടുന്നു.
രാജ്യമെമ്പാടുമുള്ള നിരവധി അസോസിയേഷനുകൾ ഈ 5 ദിവസത്തെ ഉത്സവം പൂർണ്ണ സമർപ്പണത്തോടെ സംഘടിപ്പിക്കുന്നു, അവിടെ ആളുകൾ ഒത്തുകൂടാനും കണ്ടുമുട്ടാനും അഭിവാദ്യം ചെയ്യാനും ഒരുമിച്ച് സമയം ചെലവഴിക്കാനും ആഘോഷിക്കുന്നു.

കരിങ്കല്ലില്‍ കൊത്തിയെടുത്ത ഗുഹകള്‍...മഹിഷാസുര മര്‍ദ്ദിനി മണ്ഡപം..മാമല്ലപുരത്തെ ഗുഹാക്കാഴ്ചകള്‍കരിങ്കല്ലില്‍ കൊത്തിയെടുത്ത ഗുഹകള്‍...മഹിഷാസുര മര്‍ദ്ദിനി മണ്ഡപം..മാമല്ലപുരത്തെ ഗുഹാക്കാഴ്ചകള്‍

Read more about: navaratri celebrations world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X