Search
  • Follow NativePlanet
Share
» »വീണ്ടുമൊരു നവരാത്രിക്കാലം കൂടി!! അനുഗ്രഹം തേടാന്‍ ഈ ദേവി ക്ഷേത്രങ്ങള്‍

വീണ്ടുമൊരു നവരാത്രിക്കാലം കൂടി!! അനുഗ്രഹം തേടാന്‍ ഈ ദേവി ക്ഷേത്രങ്ങള്‍

നവരാത്രി ദിനങ്ങള്‍ ഇങ്ങെത്തിക്കഴിഞ്ഞു, വിശ്വാസത്തിന്‍റെയും പാരമ്പര്യങ്ങളുടെയും 9 ദിവസം നീണ്ടുനില്‍ക്കുന്ന ചടങ്ങുകളും ആഘോഷങ്ങളുമാണ് നവരാത്രിയെ എന്നും വ്യത്യസ്തമാക്കുന്നത്. ഓരോ നാടിനും ഓരോ തരത്തിലുള്ള ആഘോഷങ്ങളാണെങ്കിലും എല്ലായിടത്തും ആരാധിക്കുന്നത് ദുര്‍ഗ്ഗാ ദേവിയെ ആണ്. ചിലയി‌ടങ്ങളില്‍
രാവണനെ വധിച്ച രാമന്‍റെ വിജയമായും ഇതിനെ ചേര്‍ത്തു വായിക്കാറുണ്ട്. ഈ ഒന്‍പത് ദിവസങ്ങളിലും ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്നു. ഈ ദിവസങ്ങളിലെ പ്രാര്‍ത്ഥനയിലൂടെ ഐശ്വര്യവും സമ്പത്തും ഭവനത്തിലെത്തുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. . കേരളത്തിൽ സരസ്വതിപൂജയും വിദ്യാരംഭവും ആണ് നവരാത്രി ആഘോഷങ്ങളില്‍ പെടുന്നത്. എന്തുതന്നെയായാലും ഈ ദിവസങ്ങളിലെ ദുര്‍ഗ്ഗാരാധന ഏറെ ഫലദായകം ആയിരിക്കും. ഇതാ നവരാത്രി നാളുകളില്‍ സന്ദര്‍ശിക്കേണ്ട ഇന്ത്യയിലെ പ്രധാന ദുര്‍ഗ്ഗാ ക്ഷേത്രങ്ങളെ പരിചയപ്പെടാം..

 വൈഷ്ണോ ദേവി ക്ഷേത്രം, ജമ്മു

വൈഷ്ണോ ദേവി ക്ഷേത്രം, ജമ്മു

സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 5200 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന, ലോക പ്രസിദ്ധമായ ദുര്‍ഗ്ഗാ ദേവി തീര്‍ത്ഥാടന കേന്ദ്രമാണ് ജമ്മുവിലെ വൈഷ്ണോ ദേവി ക്ഷേത്രം. തൃകുട പര്‍വതത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് നിരവധി പ്രത്യേകതകളുണ്ട്. ഐശ്വര്യ ദേവതയായ മഹാ ലക്ഷ്മിയുടെ അവതാരമാണ് വൈഷ്ണവി ദേവി എന്നാണ് വിശ്വാസം. ദേവിയുടെ സ്വയംഭൂ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്.
കുരുക്ഷേത്ര യുദ്ധം നടക്കുന്ന സമയത്ത് പാണ്ഡവരുടെ വിജയത്തിനായി അർജുനൻ ഇവിടെ എത്തി പ്രാർഥിച്ചതായാണ് വിശ്വാസം. ചരൺ ഗംഗാ എന്ന നദി ഇവിടെ നിന്നുമാണ് ഉത്ഭവിക്കുന്നത്. 24 മണിക്കൂറും ദേവിയെ ദര്‍ശിക്കുവാന്‍ സാധിക്കുന്ന ക്ഷേത്രം കൂടിയാണിത്.
PC:Mattes

 നൈനാ ദേവി ക്ഷേത്രം, ബിലാസ്പൂര്‍

നൈനാ ദേവി ക്ഷേത്രം, ബിലാസ്പൂര്‍

നവരാത്രി നാളുകളില്‍ സന്ദര്‍ശിക്കുവാന്‍ പറ്റിയ മറ്റൊരു ദുര്‍ഗ്ഗാ ദേവി ക്ഷേത്രമാണ് ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂരിലെ നൈനാ ദേവി ക്ഷേത്രം. സതീ ദേവിയുടെ കണ്ണ് പതിച്ച ഇടമെന്ന നിലയിലാണ് ഈ ക്ഷേത്രത്തിന് ഈ പേരു ലഭിച്ചത്. ഗോബിന്ദ് സാഗർ തടാകത്തെ നോക്കി നില്‍ക്കുന്ന ഒരു കുന്നിനു മുകളിലാണ് ഈ ക്ഷേത്രമുള്ളത്. മഹാ കാളി, സതിയുടെയും ഗണപതിയുടെയും കണ്ണുകളുടെ പ്രതിമ എന്നിങ്ങനെ മൂന്ന് പ്രതിഷ്ഠകളാണ് ഇവിടെയുള്ളത്. അതുകൊണ്ടുതന്നെ നവരാത്രിയോളം മികച്ച മറ്റൊരു സമയം ഇവി‌ടം സന്ദര്‍ശിക്കുവാനില്ല.
PC:Sahilxr

ദക്ഷിണേശ്വര്‍ ക്ഷേത്രം, കൊല്‍ക്കത്ത

ദക്ഷിണേശ്വര്‍ ക്ഷേത്രം, കൊല്‍ക്കത്ത

പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ സ്ഥിതി ചെയ്യുന്ന ദക്ഷിണേശ്വർ ക്ഷേത്രം ഹൂഗ്ലി നദിയുടെ കിഴക്കൻ തീരത്താണുള്ളത്, കൊൽക്കത്തയിലെ ഏറ്റവും പ്രസിദ്ധമായ കാളി ക്ഷേത്രങ്ങളിൽ ഒന്നാണിത്, കാളിയുടെ മറ്റൊരു രൂപമായ ഭവതരിനിയുടെ പ്രതിഷ്ഠ ഇവിടെയുണ്ട്. 1855 -ൽ റാണി രാഷ്മോണിയാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. കാളി ഭക്തനായ റാണി രശ്മോണി അതിമനോഹരമായ രീതിയിലാണിത് രൂപകല്പന ചെയ്തിരിക്കുന്നത്. ക്ഷേത്രത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തിന് പുറമേ, വാസ്തുവിദ്യയും കാണേണ്ടതാണ്.
ശിവനുവേണ്ടി സമർപ്പിക്കപ്പെട്ട പന്ത്രണ്ട് ക്ഷേത്രങ്ങളും ഇവിടെയുണ്ട്, കൂടാതെ നദിയിൽ തന്നെ കുളിക്കുവാനുള്ള ഒരു ഘാട്ടും ഉണ്ട്. കൂടാതെ റാണി രശ്മോണിക്ക് സമർപ്പിച്ചിരിക്കുന്ന ഒരു ആരാധനാലയവുമുണ്ട്. രാമകൃഷ്ണൻ നല്ല സമയം ചെലവഴിച്ചുവെന്നും അദ്ദേഹം സമയം ചിലവഴിക്കുന്ന സ്ഥലത്ത് ഇപ്പോൾ നഹാവത് ഖാന നിൽക്കുന്നുണ്ടെന്നും എന്നാൽ അത് മനോഹരമായ ഒരു ചെറിയ അറയാണെന്നും പറയപ്പെടുന്നു. നവരാത്രി വലിയ തോതിൽ ആഘോഷിക്കുന്നതിനാലും ഈ ഉത്സവത്തിന്റെ ഭാഗമാകാൻ ആയിരക്കണക്കിന് ഭക്തർ ഇവിടെയെത്താറുണ്ട്.

PC:Knath

കര്‍നി മാതാ ക്ഷേത്രം, ബിക്കനീര്‍

കര്‍നി മാതാ ക്ഷേത്രം, ബിക്കനീര്‍

ദേശ്നോക്കിലെ ബിക്കാനീറിൽ നിന്ന് 30 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് കർണിമാതാ ക്ഷേത്രം. യഥാര്‍ത്ഥത്തില്‍ എലികളുടെ പേരിലാണ് ഈ ക്ഷേത്രം പ്രസിദ്ധമായിരിക്കുന്നത്. ഈ ക്ഷേത്രം എലികളുടെ ക്ഷേത്രം എന്നും അറിയപ്പെടുന്നു. ക്ഷേത്രത്തിൽ കുറഞ്ഞത് 20000 കറുത്ത എലികളുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. എലികളുടെ ക്ഷേത്രമെന്ന പേരിലാണ് ഈ ക്ഷേത്രം കൂടുതൽ അറിയപ്പെടുന്നതെങ്കിലും കർനി മാതാ ക്ഷേത്രം എന്നാണ് ഇതിന്റെ യഥാർഥ പേര്. ദുര്‍ഗ്ഗാ ദേവിയുടെ അവതാരമാണ് കർനി മാതാ എന്നാണ് വിശ്വാസം.
ഇവിടുത്തെ നവരാത്രി ആഘോഷം ഏറെ പ്രസിദ്ധമാണ് . ലക്ഷക്കണക്കിന് വിശ്വാസികളാണ് സാധാരണയായി ഇവിടെ എത്താറുള്ളത്.
PC:P Shakti

 ദാന്തേശ്വരി ക്ഷേത്രം

ദാന്തേശ്വരി ക്ഷേത്രം

51 ശക്തി പീഠങ്ങളുടെ മറ്റൊരു ക്ഷേത്രം ചത്തീസ്ഗഡിലെ ജഗദൽപൂരിൽ സ്ഥിതി ചെയ്യുന്ന ദന്തേശ്വരി ക്ഷേത്രമാണ്. സതീദേവിയുടെ പല്ലുകളാണ് ഇവിടെ വീണതെന്നാണ് വിശ്വാസം. പേരു വന്നതും ഈ വിശ്വാസത്തില്‍ നിന്നാണ്. നൂറ്റാണ്ടിൽ ദന്തേവാഡ എന്ന സ്ഥലത്ത് ചാലൂക്യരാണ് ഈ ക്ഷേത്രം നിർമ്മിച്ചത്.സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ദസറയാണ്. എല്ലാ വർഷവും, ഈ സമയത്ത്, അടുത്തുള്ള ഗ്രാമങ്ങളിൽ നിന്നും കാടുകളിൽ നിന്നും നിരവധി ഗോത്രങ്ങൾ ഈ ക്ഷേത്രം സന്ദര്‍ശിക്കുന്നു. ദന്തേശ്വരിയുടെ വിഗ്രഹം ക്ഷേത്രത്തിൽ നിന്ന് പുറത്തെടുത്ത് നഗരം ചുറ്റി കൊണ്ടുപോകുന്നു. , നവരാത്രി സമയത്ത്, ജ്യോതി കലശങ്ങളും പ്രകാശിപ്പിക്കപ്പെടുന്നു, അത് കാണേണ്ട കാഴ്ചയാണ്. ഈ ഉത്സവ വേളയിൽ ബസ്‌താർ ഗ്രാമം മുഴുവനായും ഇവിടെ വരുന്നു. ഛത്തീസ്ഡിലെ ജഗ്ദൽപൂരിനടുത്തുള്ള ദന്തേവാഡ എന്ന സ്ഥലത്താണ് ദന്തേശ്വരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
PC:Ratnesh1948 1

ശൈലപുത്രി ക്ഷേത്രം, വാരണാസി

ശൈലപുത്രി ക്ഷേത്രം, വാരണാസി

നവരാത്രിയുടെ ആദ്യദിവസമാണ് മാ ശൈലപുത്രിയെ ആരാധിക്കുന്നത്, പ്രകൃതിദത്തമായ അമ്മയുടെ സമ്പൂർണ്ണ രൂപമാണിത്. ഹിമാലയത്തിന്റെ മകളായ ശൈലപുത്രി നന്ദി കാളയിൽ കയറുന്നു. ഷൈലൽപുത്രി ക്ഷേത്രം വാരണാസിയിലെ മർഹിയ ഘട്ടിലും മറ്റൊന്ന് ഹെഡാവഡെ ഗ്രാമത്തിലെ ഹെഡാവ്ഡെ മഹാലക്ഷ്മിയിലുമാണ് സ്ഥിതി ചെയ്യുന്നത്.

കോലാപ്പൂര്‍ മഹാലക്ഷ്മി ക്ഷേത്രം

കോലാപ്പൂര്‍ മഹാലക്ഷ്മി ക്ഷേത്രം

മഹാവിഷ്ണുവും മഹാലക്ഷ്മിയും ലക്ഷ്മീനാരായണ ഭാവത്തിൽ വസിക്കുന്ന, നവരാത്രിക്കാലത്ത് ഏറെ പ്രസിദ്ധമായ ക്ഷേത്രമാണ് മഹാരാഷ്ട്രയിലെ കോലപ്പൂർ മഹാലക്ഷ്മി ക്ഷേത്രം. ആദിശക്തിയുടെ വാസസ്ഥലമാണ് ഈ ക്ഷേത്രം. ആറു ശക്തിപീഠങ്ങളിലൊന്നായ ഈ ക്ഷേത്രത്തിൽ മഹാവിഷ്ണുവിന്റെ ഹൃദയ കമലത്തിൽ വസിക്കുന്ന ഐശ്വര്യദേവിയായ മഹാലക്ഷ്മിയുടെ പ്രതിഷ്ഠയാണുള്ളത്. മഹാകാളി, മഹാസരസ്വതി എന്നീ രണ്ടു രൂപങ്ങളും ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്. നാല് കൈകളിലും മംഗളകരമായ വസ്തുക്കളെ പിടിച്ചു നില്കുന്ന ദേവിയാണ് ഇവിടെയുളളത്.
PC:wikimedia

കാമാഖ്യദേവി ക്ഷേത്രം

കാമാഖ്യദേവി ക്ഷേത്രം

ഭാരതത്തിലെ ഏറ്റവും പ്രസിദ്ധമായദേവി ക്ഷേത്രമാണ് കാമാഖ്യാ ദേവി ക്ഷേത്രം, സ്ത്രീ ശക്തിയെ ആരാധിക്കുന്ന ഈ ക്ഷേത്രം അസമിലെ ഗുവാഹത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. സതീ ദേവിയുടെ 51 ശക്തിപീഠങ്ങളില്‍ ഏറ്റവും ശക്തിയുള്ള ക്ഷേത്രം കൂടിയാണിത്. സതീദേവിയുടെ യോനീ ഭാഗം വീണ സ്ഥലമാണ് കാമാഖ്യ ക്ഷേത്രം എന്നാണ് വിശ്വാസം. വര്‍ഷത്തില്‍ മൂന്നു ദിവസം ദേവിയുടെ ആര്‍ത്തവം ആഘോഷിക്കുന്ന ക്ഷേത്രം കൂടിയാണിത്. രജസ്വലയാകുന്ന ദേവി എന്നാണ് ഈ സമയം അറിയപ്പെടുന്നത്. കല്ലില്‍ കൊത്തിയ യോനിയാണ് ഇവിടുത്തെ മുഖ്യ പ്രതിഷ്ഠ.
PC:GeetMaanu

ചോറ്റാനിക്കര ദേവി ക്ഷേത്രം

ചോറ്റാനിക്കര ദേവി ക്ഷേത്രം

അഞ്ച് ഭാവങ്ങളില്‍ ദേവിയെ ആരാധിക്കുന്ന ക്ഷേത്രമാണ് ചോറ്റാനിക്കര. രാജരാജേശ്വരി എന്നാണ് ചോറ്റാനിക്കര ദേവി അറിയപ്പെടുന്നത്. വെള്ളവസ്ത്രത്തിൽ പൊതിഞ്ഞ് വിദ്യാഭഗവതിയായ സരസ്വതിയായി (മൂകാംബിക) പ്രഭാതത്തിലും, ചുവന്ന വസ്ത്രത്തിൽ പൊതിഞ്ഞ് ഭദ്രകാളിയായി ഉച്ചയ്ക്കും, നീലവസ്ത്രത്തിൽ പൊതിഞ്ഞ് ദുഃഖനാശിനിയായ ദുർഗ്ഗാദേവിയായി വൈകുന്നേരവും ആരാധിയ്ക്കുന്നു. ഇത് കൂടാതെ മഹാലക്ഷ്മിയായും പാര്‍വ്വതിയായും ദേവിയെ ഇവിടെ ആരാധിക്കുന്നു. വിദ്യാവിജയം മുതല്‍ മാംഗല്യഭാഗ്യം വരെ‌ ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ ലഭിക്കുമെന്നാണ് വിശ്വാസം.
PC:വിക്കിവീഡിയ

ഐഹോള ദുര്‍ഗ്ഗാ ക്ഷേത്രം

ഐഹോള ദുര്‍ഗ്ഗാ ക്ഷേത്രം

ഭാരതത്തിലെ ദുര്‍ഗ്ഗാ ക്ഷേത്രങ്ങള്‍ നിരവധി നമുക്ക് പരിചയമുണ്ടെങ്കിലും അത്ര പ്രസിദ്ധമല്ലാത്തതും എന്നാല്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതുമായ ക്ഷേത്രമാണ് ഐഹോളയിലെ ദുര്‍ഗ്ഗാ ക്ഷേത്രം. യഥാര്‍ത്ഥത്തില്‍ ഇത് ദുര്‍ഗ്ഗാ ദേവി ക്ഷേത്രമല്ല, പതകം പേരില്‍ മാത്രമാണ് ഇവിടെ ദുര്‍ഗ്ഗയുള്ളത്. വടക്കു ദിശയില്‍ നിന്നും ഐഹോളയിലേക്ക് വരുമ്പോള്‍ കോട്ടയ്ക്ക് സമീപം കാണപ്പെടുന്ന ക്ഷേത്രമായതിനാലാണ് ഇവിടം ദുര്‍ഗ്ഗാ ക്ഷേത്രമെന്ന് അറിയപ്പെടുന്നത്. വിഷ്ണുവിനും ശിവനും തുല്യപ്രാധാന്യമാണ് ഇവിടെയുള്ളത്. ഇന്ത്യയില്‍ സൂര്യവിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന അത്യപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നുകൂടിയാണിത്. ഒരു ആനയുടെ പിന്‍ഭാഗത്തോട് സാദൃശ്യം തോന്നുന്ന തരത്തിലാണ് ഇതിന്‍റെ നിര്‍മ്മാണം
PC: Sanyam Bahga

ഇവിടെ സ്വര്‍ണ്ണം കഥ പറയും!! സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ഭാരതത്തിലെ ക്ഷേത്രങ്ങള്‍ഇവിടെ സ്വര്‍ണ്ണം കഥ പറയും!! സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ഭാരതത്തിലെ ക്ഷേത്രങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X