Search
  • Follow NativePlanet
Share
» »നവരാത്രി: വ്രതമെടുക്കുന്ന യാത്രക്കാര്‍ക്കായി ട്രെയിനില്‍ വ്രത് താലിയുമായി ഐആര്‍സിടിസി

നവരാത്രി: വ്രതമെടുക്കുന്ന യാത്രക്കാര്‍ക്കായി ട്രെയിനില്‍ വ്രത് താലിയുമായി ഐആര്‍സിടിസി

നവരാത്രി... വ്യത്യസ്തങ്ങളായ വിശ്വാസങ്ങളും ഐതിഹ്യങ്ങളായും രാജ്യമൊട്ടാകെ ആഘോഷിക്കുന്ന 9 ദിവസങ്ങള്‍. മഹിഷാസുര വധവുമായി ചേര്‍ന്നു നില്‍ക്കുന്ന ഐതിഹ്യമാണ് ദക്ഷിണേന്ത്യയിലെങ്കില്‍ വടക്കേ ഇന്ത്യയിലത് രാവണനിഗ്രഹുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. തിന്മയുടെ മേലുള്ള നന്മയുടെ വിജയത്തെ അടയാളപ്പെടുത്തുന്ന ഈ ഒന്‍പത് ദിവസങ്ങളിലും ദേവിയുടെ ഒന്‍പത് രൂപങ്ങളെയും ഭാവങ്ങളെയുമാണ് ആരാധിക്കുന്നത്.
ദേവിയെ ആരാധിക്കുന്ന ക്ഷേത്രങ്ങളിലേക്കുള്ള സന്ദര്‍ശവനും വ്രതവുമാണ് ഈ ദിവസങ്ങളിലെ പ്രകടമായ ആരാധനകള്‍. . നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വ്രതമെടുക്കുന്ന യാത്രക്കാര്‍ക്ക് ട്രെയിനില്‍ വ്രത് താലി അവതരിപ്പിച്ചിരിക്കുകയാണ് ഐആര്‍സിടിസി. വിശദമായി വായിക്കാം

നവരാത്രി 2022

നവരാത്രി 2022

കന്നിമാസത്തിലെ കറുത്തവാവിന് ശേഷമുള്ള വെളുത്ത പക്ഷത്തില്‍ പ്രഥമ മുതല്‍ നവമി വരെയുള്ള ഒന്‍പത് ദിവസങ്ങളാണ് നവരാത്രിയായി ആഘോഷിക്കുന്നത്. പ്രദേശത്തിനനുസരിച്ച് ആരാധനകളിലും വിശ്വാസങ്ങളിലും വ്യത്യാസം കാണാം. സംഗീതം ,നൃത്തം തുടങ്ങിയ കലകളുടെ പഠനം ആരംഭിക്കല്‍, ഗ്രന്ഥപൂജ, വിദ്യാരംഭം, ആയുധപൂജ എന്നിങ്ങനെ ഈ സമയത്ത് സവിശേഷമായ പല കാര്യങ്ങള്‍ക്കും പറ്റി, സമയമാണ് . 2022 ലെ നവരാത്രി സെപ്റ്റംബര്‍ 26 ന് തുടങ്ങി ഒക്ടോബര്‍ 5 വരെ നീണ്ടുനില്‍ക്കുന്നു.

PC:Sonika Agarwal

ഇന്ത്യന്‍ റെയില്‍വേയുടെ വ്രത് താലി

ഇന്ത്യന്‍ റെയില്‍വേയുടെ വ്രത് താലി

ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC) നവരാത്രി ആഘോഷവേളയിൽ ട്രെയിനുകളിൽ യാത്ര ചെയ്യുന്ന, നവരാത്രി ഉപവാസമെടുത്ത് പോകുന്ന യാത്രക്കാർക്കായി പ്രത്യേക മെനു അവതരിപ്പിച്ചു. 'വ്രത താലി' എന്നു പേരിട്ടിരിക്കുന്ന ഈ മെനു സെപ്റ്റംബര്‍ 26 മുതല്‍ 400 റെയിൽവേ സ്റ്റേഷനുകളിലുടനീളം റെയിൽവേ യാത്രക്കാർക്ക് ലഭ്യമാക്കുവാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 'വ്രത താലി'

'വ്രത താലി'

ഉപവാസ സമയത്ത് ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ മുന്നില്‍കണ്ടാണ് ഐആര്‍സിടിസി 'വ്രത താലി' അവതരിപ്പിച്ചിരിക്കുന്നത്.
ട്രെയിന്‍ യാത്ര ചെയ്യുന്നവർക്കും വ്രതമനുഷ്ഠിക്കുന്നവർക്കും ഉള്ളിയും വെളുത്തുള്ളിയും ഇല്ലാതെ പാകം ചെയ്ത് കല്ല് ഉപ്പ് ഉപയോഗിച്ച് തയ്യാറാക്കിയ പ്രത്യേക 'വ്രത താലി' ഓർഡർ ചെയ്യാം. നവരാത്രി കാലം കഴിഞ്ഞും ആളുകള്‍ക്ക് താല്പര്യമുണ്ടെങ്കില്‍ ഇത് തുടരുമെന്ന് ഐആർസിടിസി പിആർഒ ആനന്ദ് കുമാർ ഝാ പറഞ്ഞു.

PC:Lai YuChing

ഐആര്‍സിടിസി നവരാത്രി സ്പെഷ്യല്‍ വൈഷ്ണോ ദേവി ക്ഷേത്ര തീര്‍ത്ഥാടനം- ബുക്കിങ്, ടിക്കറ്റ് നിരക്ക്, യാത്രാ തിയതിഐആര്‍സിടിസി നവരാത്രി സ്പെഷ്യല്‍ വൈഷ്ണോ ദേവി ക്ഷേത്ര തീര്‍ത്ഥാടനം- ബുക്കിങ്, ടിക്കറ്റ് നിരക്ക്, യാത്രാ തിയതി

99 രൂപ മുതല്‍ 250 രൂപ വരെ

99 രൂപ മുതല്‍ 250 രൂപ വരെ

പ്രത്യേക വിലയിലും അളവിലും വ്യത്യസ്തമായ വ്രത് താലിയാണ് റെയില്‍വേ അവതരിപ്പിച്ചിരിക്കുന്നത്. 99 രൂപ മുതല്‍ 250 രൂപ വരെയാണ് ഓരോ താലിയുടെയും വില.
99 രൂപ - പഴങ്ങൾ, ബക്ക്വീറ്റ് പഖോരി, തൈര്
99 രൂപ - 2 പറാത്ത, ഉരുളക്കിഴങ്ങ് കറി, സാഗോ പുഡ്ഡിംഗ്
199 രൂപ - 4 പറാത്ത, 3 പച്ചക്കറികൾ, സാഗോ കിച്ച്ഡി
250- പനീർ പറാത്ത, വ്രത് മസാല, സിംഘട, ആലു പറാത്ത എന്നിവ നൽകും.

PC:Reshu Drolia

ബുക്ക് ചെയ്യുവാന്‍

ബുക്ക് ചെയ്യുവാന്‍

യാത്രക്കാർക്ക് എളുപ്പത്തില്‍ വിവിധ മാര്‍ഗ്ഗങ്ങ‌ളിലൂടെ ഭക്ഷണം ബുക്ക് ചെയ്യുവാന്‍ സാധിക്കും. ഐആർസിടിസി ആപ്പ് വഴിയോ www.ecatering.irctc.co.in എന്ന വെബ്‌സൈറ്റ് വഴിയോ അല്ലെങ്കില്‍ 1323 എന്ന നമ്പറിൽ വിളിച്ചോ ഭക്ഷണം ബുക്കിംഗ് നടത്താം. ടിക്കറ്റ് ബുക്കിംഗ് സമയത്ത് പ്രത്യേക ഫാസ്റ്റ് ഫുഡ് താലിയും ഓർഡർ ചെയ്യാവുന്നതാണ്

PC:Killian Pham

നവരാത്രിയുടെ പുണ്യവുമായി ഈ ക്ഷേത്രങ്ങള്‍.. പരിചയപ്പെടാം മലമുകളിലെ വിശുദ്ധ കേന്ദ്രങ്ങളെനവരാത്രിയുടെ പുണ്യവുമായി ഈ ക്ഷേത്രങ്ങള്‍.. പരിചയപ്പെടാം മലമുകളിലെ വിശുദ്ധ കേന്ദ്രങ്ങളെ

ഇന്ത്യയില്‍ മാത്രമല്ല, ബ്രിട്ടനിലും നേപ്പാളിലും വരെയുണ്ട് ദുര്‍ഗ്ഗാപൂജ ആഘോഷങ്ങള്‍ഇന്ത്യയില്‍ മാത്രമല്ല, ബ്രിട്ടനിലും നേപ്പാളിലും വരെയുണ്ട് ദുര്‍ഗ്ഗാപൂജ ആഘോഷങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X