Search
  • Follow NativePlanet
Share
» »നവാഡ- അത്ഭുതങ്ങളൊളിപ്പിച്ചിരിക്കുന്ന ഗ്രാമം

നവാഡ- അത്ഭുതങ്ങളൊളിപ്പിച്ചിരിക്കുന്ന ഗ്രാമം

ഇതാ നവാഡയുടെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം...

ബുദ്ധമതത്തിന്റെ വേരോട്ടവും മൗര്യ സാമ്രാജ്യത്തിന്റെ കേന്ദ്രവും ഒക്കെയന്ന നിലയിൽ ബീഹാറിന് പ്രത്യേകതകൾ ഒരുപാടുണ്ട്. എന്നാ ബോധ് ഗയയും പാട്നയും രാജ്ഗിറും ഗയയും ഒക്കെ നോക്കി മറ്റിടങ്ങൾ അത്രയധികം ശ്രദ്ധയിൽപെടാറില്ല. അങ്ങനെ ഇവിടുത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്നും അകന്നു പോയ ഒരുപാട് ഇടങ്ങൾ ബീഹാറിലുണ്ട്. അത്തരത്തിലൊന്നാണ് നവാഡ. മൗര്യന്മാരും ഗുപ്തന്മാരും ഭരിച്ച ഈ നാടിന് ബുദ്ധമതത്തിൻറെ ചരിത്രം പറയുമ്പോളും എടത്തു പറയേണ്ട നാടാണ്. ഒരു ചെറിയ നാട്ടിൽ ഒട്ടേറെ അത്ഭുതങ്ങൾ ഒളിഞ്ഞിരിക്കുന്ന ഇടമെന്ന് ഈ സ്ഥലത്തെ വിശേഷിപ്പിക്കാം. ഇതാ നവാഡയുടെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം...

വിശുദ്ധ ജൈന നാട്

വിശുദ്ധ ജൈന നാട്

ജൈനിസത്തിന്റെ പേരിൽ അറിയപ്പെടുന്ന നാടാണ് നവാഡ. ജൈന മതം വിശുദ്ധമായി കരുതുന്ന ഒട്ടേറെ ഇടങ്ങള്‍ ഇവിടെയുണ്ട്. മഹാവീരൻ ജ്ഞാനത്തിലലിഞ്ഞ് ചേർന്നത് ഇവിടെ വെച്ചാണ് എന്നും വിശ്വാസമുണ്ട്.

ഷെക്കോധ്വേരാ ആശ്രമം

ഷെക്കോധ്വേരാ ആശ്രമം

നവാഡയിൽ നിന്നും 55 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ഗ്രാമമാണ് ഷെക്കോധ്വേരാ. ഇവിടുത്തെ ആശ്രമാണ് പ്രസിദ്ധം. സമാധാനപൂർണ്ണമായ അന്തരീക്ഷമാണ് ഇവിടുത്തെ പ്രത്യേകത. ചരിത്ര പ്രേമികൾക്കും മറ്റും ആസ്വദിച്ച് സമയം ചിലവഴിക്കുവാൻ സാധിക്കുന്ന പ്രദേശമാണിത്.

കകോലാട്ട് വെള്ളച്ചാട്ടം

കകോലാട്ട് വെള്ളച്ചാട്ടം

ഇന്ത്യയിലെ വെള്ളച്ചാട്ടങ്ങളിൽ പ്രസിദ്ധമായ ഒന്നാണ് കകോലാട്ട് വെള്ളച്ചാട്ടം. മലകൾക്കു നടുവിൽ സ്ഥിതി ചെയ്യുന്ന ഇത് ഒരു മഴക്കാടിനുള്ളിലാണ് ഉള്ളത്. 160 മീറ്റർ ഉയരത്തിൽ നിന്നുമാണ് ഇവിടെ വെള്ളം താഴേക്ക് പതിക്കുന്നത്. പാറക്കെട്ടിലേക്ക് വെള്ളം പതിക്കുന്ന ശബദ്ം മാത്രം മതി ഇവിടെ തേടിയെത്തുവാൻ.

PC: Vivekobey

ബുധൗലി ആശ്രമം

ബുധൗലി ആശ്രമം

ആത്മീയ കാര്യങ്ങൾക്കു പേരുകേട്ട ഇടമാണ് ബുധൗലി ആശ്രമം. ലോകത്തിലെ എല്ലാ നദികളിൽ നിന്നുമുള്ള വെള്ളം ഇവിടെ ആശ്രമത്തിനു മുന്നിലെ ചെറിയ കുളത്തിൽ ശേഖരിക്കപ്പെട്ടിരിക്കുന്നു എന്നൊരു വിശ്വാസമുണ്ട്. എഡി 1800 ൽ ആണ് ഇതിന്റെ നിർമ്മാണം നടക്കുന്നത്.

ഇന്ദ്രസാൽ ഗുഹകൾ

ഇന്ദ്രസാൽ ഗുഹകൾ

ഒരിക്കൽ ബുദ്ധൻ തപസ്സനുഷ്ഠിക്കുവാനായി എത്തി എന്നു വിശ്വസിക്കപ്പെടുന്ന ഗുഹകളാണ് ഇന്ദ്രസാൽ ഗുഹകൾ. കനത്ത മഴയെ തുടർന്ന് ഏകദേശം ഒരു വർഷത്തോളം സമയം ബുദ്ധൻ ഈ ഗുഹയിൽ തങ്ങിയിരുന്നുവത്രെ. ഇവിടുത്തെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നായ ഇവിടെ വർഷം മുഴുവനും വിശ്വാസികളും തീർഥാടകരും എത്താറുണ്ട്.

PC: Facebook

 സൂര്യ മന്ദിർ

സൂര്യ മന്ദിർ

ഹാൻഡിയ ഗ്രാമത്തിലാണ് പ്രസിദ്ധമായ സൂര്യ മന്ദിർ സ്ഥിതി ചെയ്യുന്നത്. നിർമ്മാണ കാര്യത്തിൽ ഏറെ പ്രത്യേകതകളുള്ള ക്ഷേത്രമാണിത്. കല്ലിൽ നിർമ്മിച്ചിരിക്കുന്ന രഥമാണ് ഇവിടുത്തെ പ്രത്യേകത. ഒട്ടേറെ ഖനനം നടന്നിട്ടുള്ള ഇവിടെ നിന്നും ചരിത്രത്തിന് കുറേയധികം സംഭാവനകൾ ലഭിച്ചിട്ടുണ്ട്. പ്രദേശവാസികൾക്കിടയിൽ ഏറെ കഥകളും വിശ്വാസങ്ങളും ഒക്കെ ക്ഷേത്രത്തെചുറ്റിപ്പറ്റിയുണ്ട്. ക്ഷേത്രക്കുളത്തിലെ വെള്ളം കുഷ്ഠരോഗം മാറ്റിയിരുന്നതായും ഇവർ വിശ്വസിക്കുന്നു.

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

വേനൽക്കാലങ്ങളിൽ പുറത്തിറങ്ങുവാൻ പറ്റാത്ത ചൂട് ഇവിടെ അനുഭവപ്പെടും. തണുപ്പു കാലങ്ങൾ സഹിക്കുവാൻ പറ്റുന്നവയാണ്. അതുകൊണ്ടു തന്നെ സെപ്റ്റംബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്. ആ സമയങ്ങളിൽ തന്നെയാണ് ഇവിടുത്തെ പ്രകൃതി കൂടൂതൽ മനോഹരിയാവുന്നതും.

Pc: Rajurajmahto

എങ്ങനെ എത്തിച്ചേരാം

എങ്ങനെ എത്തിച്ചേരാം

ഏറ്റവും അടുത്തുള്ള വിമാനത്താവളം പാട്നയിലാണ് സ്ഥിതി ചെയ്യുന്നത്. ഗയയിലും വിമാനത്താവളമുണ്ട്. ഇന്ത്യയിലെയും നേപ്പാളിലെയും പ്രധാന വിമാനത്താവളങ്ങളിലേക്ക് ഇവിടെ നിന്നും സർവ്വീസുണ്ട്. പാട്ന, കൊൽക്കത്ത, ഗയ എന്നിവിടങ്ങളിൽ നിന്നും നവാഡയിലേക്ക് ബസ് സർവ്വീസുകൾ ലഭ്യമാണ്.

Read more about: bihar pilgrimage ബീഹാർ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X