Search
  • Follow NativePlanet
Share
» »മൂന്നാം വര്‍ഷവും പൂവിട്ട് നീലക്കുറിഞ്ഞി... ശാന്തന്‍പാറയിലെ നീലവസന്തം

മൂന്നാം വര്‍ഷവും പൂവിട്ട് നീലക്കുറിഞ്ഞി... ശാന്തന്‍പാറയിലെ നീലവസന്തം

ഇടുക്കിയിലെ ശാന്തന്‍പാറയ്ക്കിപ്പോള്‍ നിറം നീലയാണ്. പശ്ചിമഘട്ടത്തിന്റെ പച്ചക്കാഴ്ചകളില്‍ അഭിരമിച്ചു നില്‍ക്കുന്ന ശാന്തന്‍പാറയില്‍ വീണ്ടും നീലക്കുറിഞ്ഞി പൂവിട്ടിരിക്കുയാണ്. കണ്ണെത്താദൂരത്തോളം പൂത്തുലഞ്ഞു നില്‍ക്കുന്ന കുറിഞ്ഞിപ്പൂക്കളുടെ മേളമാണ് ഇപ്പോള്‍ ശാന്തന്‍പാറയ്ക്കുള്ളത്. ഇവിടുത്തെ കിഴക്കാദി മലനിരകളോട് ചേര്‍ന്നാണ് ഏക്കറു കണക്കിന് കുന്നുകളില്‍ കുറിഞ്ഞി പൂത്തുലഞ്ഞു നില്‍ക്കുന്നത്.

കിഴക്കാദി മലയിലേക്ക് കയറാം

കിഴക്കാദി മലയിലേക്ക് കയറാം

കുന്നും മലയും കയറി എത്തുന്ന കിഴക്കാദി മലനിരയാണ് ഇത്തവണത്തെ കുറിഞ്ഞിക്കാലത്തിന് സാക്ഷ്യം വഹിക്കുന്നത്. മൂന്നാറിന്റെ പടിഞ്ഞാറ് ഭാഗത്തായി ശാന്തന്‍പാറയിലെ പത്തേക്കര്‍ കിഴക്കാദി മലയളുടെ ഇടയിലാണ് കുറിഞ്ഞി പൂത്തിരിക്കുന്നത്. ഏകദേശം മൂന്ന് ഏക്കറോളം വരുന്ന കുന്നിലാണ് കുറിഞ്ഞിപ്പൂക്കള്‍ പൂക്കാലം തീര്‍ത്തിരിക്കുന്നത്.

 മഴക്കാലത്തെ സ്വാഗതം ചെയ്ത്

മഴക്കാലത്തെ സ്വാഗതം ചെയ്ത്

മഴക്കാലത്തെ സ്വാഗതം ചെയ്താണ് കിഴക്കാദി മലകളില്‍ നീലക്കുറിഞ്ഞി വസന്തം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് മഴ കുറവായതിനാല്‍ കുറിഞ്ഞി പൂക്കള്‍ 25 മുതല്‍ 30 ദിവസം വരെ നില്‍ക്കുമെന്നാണ് കരുതപ്പെടുന്നത്. 25 സെമി മുതല്‍ 25 സെമീ വരെ ഉയരമുള്ള കുറിഞ്ഞി ചെടികളാണ് പൂത്തിരിക്കുന്നത്.

 തുടര്‍ച്ചായ മൂന്നാം വര്‍ഷം

തുടര്‍ച്ചായ മൂന്നാം വര്‍ഷം

തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ശാന്തന്‍പാറ നീലക്കുറിഞ്ഞി വസന്തത്തിന് സാക്ഷ്യം വഹിക്കുന്നത്. 2020 ല്‍ പൂപ്പാറ-ധനുഷ്കോടി ദേശീയ പാതയിലെ തോണ്ടിമലയില്‍ നിന്നും ഒരു കിലോമീറ്റര്‍ ഉള്ളിലായി മൊട്ടക്കുന്ന് പ്രദേശത്തായിരുന്നു കുറിഞ്ഞി പൂവി‌‌‌ട്ടിത്. പശ്ചിമ ഘട്ടത്തിന്റെ ഭാഗമാണ് ഈ പ്രദേശം. ഏകദേശം മൂന്ന് ഏക്കറോളം വരുന്ന സ്ഥലത്ത് പൂത്തു നില്‍ക്കുന്ന നീലക്കുറിഞ്ഞി കാണുവാനായി ഇടുക്കിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സമീപ ജില്ലകളില്‍ നിന്നുമെല്ലാം സഞ്ചാരികള്‍ എത്തിയിരുന്നു. അതിനു മുന്‍പ് ശാന്തന്‍പാറ പഞ്ചായത്തിലെ തന്നെ പുത്തടി മലനിരകളിലും പുഷ്പക്കണ്ടം - അണക്കരമേട് മലനിരകളിലും നേരത്തെ തന്നെ നീലക്കുറിഞ്ഞി വിരിഞ്ഞിരുന്നു.

 സഞ്ചാരികള്‍ക്ക് വിലക്ക്

സഞ്ചാരികള്‍ക്ക് വിലക്ക്

നിലവിലെ കൊവിഡ് സാഹചര്യത്തില്‍ സംസ്ഥാനത്ത് വിനോദ സഞ്ചാരത്തിന് നിയന്ത്രണങ്ങളുണ്ട്. ശാന്തന്‍പാറയിലും സഞ്ചാരികള്‍ക്ക് കര്‍ശനമായ വിലക്കുള്ളതായി വെസ്റ്റേണ്‍ ഗട്ട് ടൂറിസം സൊസൈറ്റി ചീഫ് പ്രമോട്ടര്‍ അഡ്വ. ആശിഷ് വര്‍ഗ്ഗീസ് അറിയിച്ചു.

ചിത്രങ്ങള്‍ക്കും വിവരങ്ങള്‍ക്കും കടപ്പാട്: അഡ്വ. ആശിഷ് വര്‍ഗ്ഗീസ്

ഈ നഗരങ്ങളിലൊരു വീട് വയ്ക്കുന്ന പണമുണ്ടെങ്കില്‍ സ്കോട്ലന്‍ഡില്‍ ഒരു ഗ്രാമം തന്നെ വാങ്ങാംഈ നഗരങ്ങളിലൊരു വീട് വയ്ക്കുന്ന പണമുണ്ടെങ്കില്‍ സ്കോട്ലന്‍ഡില്‍ ഒരു ഗ്രാമം തന്നെ വാങ്ങാം

അത്ഭുതങ്ങള്‍ നിറഞ്ഞ മോസ്കോ..അപ്രത്യക്ഷരായ താമസക്കാരും ഭൂമിക്കടിയിലെ നദിയുംഅത്ഭുതങ്ങള്‍ നിറഞ്ഞ മോസ്കോ..അപ്രത്യക്ഷരായ താമസക്കാരും ഭൂമിക്കടിയിലെ നദിയും

പാതിവഴിയില്‍ ഗൂഗിള്‍ പോലും വഴിതെറ്റിക്കുന്ന നാട്.. ഇവിടെ പോകാന്‍ വഴിയിങ്ങനെ!പാതിവഴിയില്‍ ഗൂഗിള്‍ പോലും വഴിതെറ്റിക്കുന്ന നാട്.. ഇവിടെ പോകാന്‍ വഴിയിങ്ങനെ!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X