Search
  • Follow NativePlanet
Share
» »കുറിഞ്ഞി യാത്ര ഇനി കെഎസ്ആർടിസിയിൽ!!

കുറിഞ്ഞി യാത്ര ഇനി കെഎസ്ആർടിസിയിൽ!!

12 വർഷത്തിലൊരിക്കൽ പൂക്കുന്ന കുറിഞ്ഞി പൂവിട്ടു തുടങ്ങിയതോടെ മൂന്നാറിലേക്ക് സന്ദർശക പ്രവാഹമാണ്. കേരളത്തെ മുക്കിയ പ്രളയത്തിൽ കുറിഞ്ഞിക്കാലം അൽപം നീണ്ടുപോയെങ്കിലുംഅധികം വൈകാതെ തന്നെനീലപൂക്കൾ പൂത്തിരുന്നു

12 വർഷത്തിലൊരിക്കൽ പൂക്കുന്ന കുറിഞ്ഞി പൂവിട്ടു തുടങ്ങിയതോടെ മൂന്നാറിലേക്ക് സന്ദർശക പ്രവാഹമാണ്. കേരളത്തെ മുക്കിയ പ്രളയത്തിൽ കുറിഞ്ഞിക്കാലം അൽപം നീണ്ടുപോയെങ്കിലും അധികം വൈകാതെ തന്നെ നീലപൂക്കൾ മൂന്നാറിൽ പൂത്തിരുന്നു. കുറിഞ്ഞിക്കാലത്തെ സന്ദർശക പ്രവാഹത്തെ തുടർന്ന് മൂന്നാറിലുണ്ടാകുന്ന തിക്കും തിരക്കും നിയന്ത്രിക്കുവാൻ കെഎസ്ആർടിസി സർവ്വീസ് ആരംഭിക്കുകയാണ്.

പഴയ മൂന്നാറിൽ നിന്നും

പഴയ മൂന്നാറിൽ നിന്നും

കുറിഞ്ഞി സീസണിൽ മൂന്നാറിൽ അനുഭവപ്പെടുന്ന വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കുവാനാണ് കെഎസ്ആർടിസി പുതിയ സർവ്വീസുകൾ ആരംഭിക്കുന്നത്. പഴയ മൂന്നാറിൽ നിന്നും കുറിഞ്ഞി പൂത്തിരിക്കുന്ന ഇരവികുളം ദേശീയോദ്യാനത്തിലേക്കാണ് ബസുകൾ സർവ്വീസ് നടത്തുക.

PC:Aruna

സഞ്ചാരികൾക്കു പാർക്കിങ്ങ് ഇവിടെ

സഞ്ചാരികൾക്കു പാർക്കിങ്ങ് ഇവിടെ

മൂന്നാറിൽ സ്വകാര്യ വാഹനങ്ങളിലെത്തുന്നവർക്ക് പഴയ മൂന്നാറിലെ ഹൈ ആൾറ്റിറ്റ്യൂഡ് സ്റ്റേഡിയത്തിലും ഹൈഡൽ പാർക്കിലുമാണ് പാർക്കിങ്ങിനായി സ്ഥലം അനുവദിച്ചിരിക്കുന്നത്.

PC:കാക്കര

ടിക്കറ്റ് എടുക്കാൻ

ടിക്കറ്റ് എടുക്കാൻ

പാർക്കിങ്ങിനായി അനുവദിച്ച പഴയ മൂന്നാറിലെ ഹൈ ആൾറ്റിറ്റ്യൂഡ് സ്റ്റേഡിയം, ഹൈഡൽ പാർക്ക് എന്നവിടങ്ങളിൽ ടിക്കറ്റ് കൗണ്ടറുകൾ തുറക്കും. താത്കാലിക ടിക്കറ്റ് കൗണ്ടറുകളാണിവ.

PC:NSiddhu

കവാടം വരെ കെഎസ്ആർടിസി

കവാടം വരെ കെഎസ്ആർടിസി

ഇരവികുളം ദേശീയോദ്യാനത്തിന്റെ കവാടമായ അഞ്ചാം മൈലു വരെയാണ് കെഎസ്ആർടിസി സർവ്വീസ് ഉണ്ടാവുക. അവിടെ നിന്നും നീലക്കുറിഞ്ഞി പൂത്തിരിക്കുന്ന രാജമലയിലേക്ക് വനംവകുപ്പിന്‍റെ മിനി ബസുകളിൽ പോകാം.

PC:wikipedia

3500 പേർക്ക് മാത്രം

3500 പേർക്ക് മാത്രം

ഒരു ദിവസം 3500 സന്ദർശകരെ ഉൾക്കൊള്ളുവാനുള്ള സൗകര്യങ്ങൾ മാത്രമാണ് ഇരവികുളം ദേശീയോദ്യാനത്തിനുള്ളത്. അതുകൊണേടുതന്നെ ഓൺലൈനിലോ ടിക്കറ്റ് കൗണ്ടറിൽ നിന്നോ ടിക്കറ്റ് ഉറപ്പാക്കിയതിനു ശേ,ഷ മാത്രം പോവുക.

PC:keralatourism

ഓൺലൈനിൽ ടിക്കറ്റ് ലഭിക്കുവാൻ

ഓൺലൈനിൽ ടിക്കറ്റ് ലഭിക്കുവാൻ

ഇരവികുളം ദേശീയോദ്യാനത്തിലേക്കുള്ള ടിക്കറ്റുകൾ ഓൺലൈനായി https://eravikulam.org/ എന്ന സൈറ്റിൽ നിന്നും ബുക്ക് ചെയ്യാം. 150 രൂപയാണ് ചാർജ്. എഴുപത്തിയഞ്ച് ശതമാനം ടിക്കറ്റുകളും ഓൺലൈനായാണ് വിൽക്കുക. നേരിട്ടെത്തി ടിക്കറ്റ് എടുക്കുവാനുള്ള സൈകര്യം രാജമലയിലെ പ്രവേശന കവാടത്തിലും ഇപ്പോൾ താത്കാലിക പാർക്കിങ്ങ് അനുവദിക്കുന്ന പഴയ മൂന്നാറിലെ ഹൈ ആൾറ്റിറ്റ്യൂഡ് സ്റ്റേഡിയം, ഹൈഡൽ പാർക്ക് എന്നിവിടങ്ങളിലും ഉണ്ടാവും. 110 രൂപയാണ് നേരിട്ടെടുക്കുന്നതിനുള്ള ചാർജ്.

PC:keralatourism

നീലക്കുറിഞ്ഞി പൂക്കുന്ന മറ്റിടങ്ങൾ

നീലക്കുറിഞ്ഞി പൂക്കുന്ന മറ്റിടങ്ങൾ

ഇടുക്കിയിലെ മൂന്നാർ, രാജമല എന്നീ സ്ഥലങ്ങൾ കൂടാതെ ദേവികുളം ഗ്യാപ്പ്, മാട്ടുപെട്ടി, കാന്തല്ലൂർ എന്നീ സ്ഥലങ്ങളിലാണ് നീലക്കുറിഞ്ഞി പൂക്കുന്നത്.

PC:Simynazareth

 ഇനി 2030 ൽ

ഇനി 2030 ൽ

12 വർഷത്തിലൊരിക്കലാണ് നീലക്കുറിഞ്ഞി പൂവിടുക. അതനുസരിച്ച് അടുത്തത് 2010 ലാണ് സംഭവിക്കുക. തുടർന്ന് 2042, 2054 തുടങ്ങിയ വർഷങ്ങളിലും നീലക്കുറിഞ്ഞി പൂവിടും.

PC:keralatourism

സന്ദർശകർക്കുള്ള മുന്നറിയിപ്പുകൾ

സന്ദർശകർക്കുള്ള മുന്നറിയിപ്പുകൾ

കുറിഞ്ഞി കാണുവാനെത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യം ചെടിയിൽ നിന്നും പൂവിറുക്കാതിരിക്കുക എന്നതാണ്. വെറും ഒരു ചെടിക്കു വരുന്ന നാശം ആ കൂട്ടത്തെ മുഴുവനായി തന്നെ ബാധിക്കുവാൻ കാരണമാകും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ആ ചെടി മൂന്നാർ പോലെയുള്ള സമുദ്ര നിരപ്പിൽ നിന്നും 1500 മീറ്റർ ഉയരമുള്ള സ്ഥലങ്ങളിലെ പ്രത്യേക കാലാവസ്ഥയിൽ മാത്രമേ വളരുകയുള്ളൂ. ചെടി വീട്ടിൽ കൊണ്ടുപോയി നടുക എന്ന ഉദ്ദേശത്തിൽ കൊണ്ടുപോകുന്നത് തീർത്തും ഫലരഹിതമായ കാര്യമാണ്. കാട്ടുതീയെയും മണ്ണൊലിപ്പിനെയും തടയാന്‌ കഴിവുള്ള അപൂർവ്വ സസ്യമാണിത്.

PC:keralatourism

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X