Search
  • Follow NativePlanet
Share
» »തൂണിലെ ഭദ്രകാളിയും വേല്‍ തലകീഴായി പി‌ടിച്ച സുബ്രഹ്മണ്യനും!!

തൂണിലെ ഭദ്രകാളിയും വേല്‍ തലകീഴായി പി‌ടിച്ച സുബ്രഹ്മണ്യനും!!

തങ്ങളു‌‌ടെ നിരാശകളില്‍ ഇരുകയ്യും നീട്ടി വിശ്വാസികള്‍ ഓടിയെത്തുന്ന നീണ്ടുര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്

പ്രത്യേകതകള്‍ ഏറെയുണ്ട് കോട്ടയം ജില്ലയിലെ നീണ്ടൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്. മനുഷ്യ ജീവിതത്തിലെ എല്ലാ നന്മകള്‍ക്കും സുബ്രഹ്മണ്യനെ ഭജിച്ചാല്‍ മതിയെന്നാണ് വിശ്വാസം. സന്താനങ്ങളുടെ ഗുണത്തിനും സര്‍പ്പദോഷ പരിഹാരത്തിനും എല്ലാ വിശ്വാസികള്‍ എന്നും ആശ്രയിക്കുന്നത് സുബ്രഹ്മണ്യ ക്ഷേത്രങ്ങളെയാണ്. അത്തരത്തില്‍ പ്രസിദ്ധവും പുരാതനവുമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രമാണ് കോട്ടയം ജില്ലയിലെ നീണ്ടൂരില്‍ സ്ഥിതി ചെയ്യുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. കോട്ടയം ജില്ലയിൽ നിന്നുമാത്രമല്ല, ഈ ക്ഷേത്രത്തിൻറെ പ്രത്യേകതകൾ കേട്ടറിഞ്ഞ് സമീപ ജിലല്കളിൽ നിന്നു പോലും തങ്ങളു‌‌ടെ നിരാശകളില്‍ ഇരുകയ്യും നീട്ടി വിശ്വാസികള്‍ ഇവിടെ ഓടിയെത്തുന്നു. നീണ്ടുര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്

നീണ്ടൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

നീണ്ടൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

കേരളത്തിലെ തന്നെ അതീവ ശ്രേഷ്ഠമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രങ്ങളിലൊന്നായാണ് കോ‌ട്ടയത്തെ നീണ്ടൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത്. താരകാസുരനെ വധിച്ചശേഷം അത്യുഗ്രഭാവത്തിൽ നിൽക്കുന്ന സുബ്രഹ്മണ്യനാണ് ഇവിടുത്തെ പ്രതിഷ്ഠ.
PC:Ashok Rajan

പവിത്രമായ സ്ഥാനം

പവിത്രമായ സ്ഥാനം

സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം എന്നതിനോടൊപ്പം തന്നെ വേറേയും പ്രത്യേകതകല്‍ ഈ ക്ഷേത്രത്തെ വിശിഷ്‌ടമാക്കുന്നു. അഗസ്ത്യ മുനിയാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠ ന‌ടത്തിയത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. വേദവ്യാസനും വില്യമംഗലത്തു സ്വമിയാരുമെല്ലാം ഈ സന്നിധിയില്‍ എത്തിയിട്ടുണ്ടെന്നും ക്ഷേത്ര വിശ്വാസങ്ങള്‍ പറയുന്നു.

PC:Ashok Rajan

വേല്‍ തലകീഴായി പി‌ടി‌ച്ച സുബ്രഹ്മണ്യന്‍

വേല്‍ തലകീഴായി പി‌ടി‌ച്ച സുബ്രഹ്മണ്യന്‍

മറ്റൊരു സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും കാണുവാന്‍ സാധിക്കാത്ത പല പ്രത്യേകതകളും ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയില്‍ കാണാം. കിഴക്കോട്ട് ദര്ഞസനമായാണ് സുബ്രഹ്മണ്യനെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. സാധാരണ പ്രതിഷ്ഠകളില്‍ നിന്നും വ്യത്യസ്തമായി താരകാസുരനിഗ്രഹഭാവത്തിൽ പടച്ചട്ടയണിഞ്ഞു നിൽക്കുന്നതും അത്യപൂർവമായി വേൽ തലകീഴായി പിടിച്ചും രൗദ്രഭാവത്തിൽ ഉത്തരീയം കൈത്തണ്ടയിൽ വീണു കിടക്കുന്നതുമായിട്ടാണ് ഇവിടുത്തെ ശിലാവിഗ്രഹമുള്ളത്. മറ്റൊരിടത്തും ഇത്തരത്തിലൊരു വിഗ്രഹവും പ്രതിഷ്ഠയും കാണുവാന്‍ സാധിക്കില്ല.

PC:Ashok Rajan

ഏറ്റുമാനൂര്‍ ക്ഷേത്രവും പെരുന്ന ക്ഷേത്രവും

ഏറ്റുമാനൂര്‍ ക്ഷേത്രവും പെരുന്ന ക്ഷേത്രവും

കോട്ടയം ജില്ലയിലെ തന്നെ പ്രസിദ്ധങ്ങളായ മറ്റു ക്ഷേത്രങ്ങളാണ് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രവും ചങ്ങനാശ്ശേരി പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും. ഈ മൂന്നു ക്ഷേത്രങ്ങള്‍ തമ്മിലും പരസ്പരരം ബന്ധപ്പെട്ടു കിടക്കുന്നു. ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിന്റെയും ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിന്റെയും നിർമ്മാണം ഒരേ കാലഘട്ടത്തിലായാണ് നടന്നതെന്നാണ് വിശ്വാസം. ഏറ്റുമാനൂരപ്പന്റെ മകനാണ് നീണ്ടൂര്‍ സുബ്രഹ്മണ്യന്‍. ഇരുവരെയും മുഖാമുഖം ഒരേ ദിശയിലായാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.

PC:Rklystron

ഉപദേവതകള്‍

ഉപദേവതകള്‍

സാധാരണ ക്ഷേത്രങ്ങളെ അപേക്ഷിച്ച് ധാരാളം ഉപദേവതകളെ ഈ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. ദക്ഷിണാമൂർത്തി, ഗണപതി, അയ്യപ്പൻ, ദുർഗ്ഗ, തൂണിന്മേൽ ഭഗവതി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവരാണ് പ്രധാന ഉപദേവതകള്‍. നമസ്കാരമണ്ഡപത്തിന്റെ തെക്കുപടിഞ്ഞാറേ തൂണിൽ ഭദ്രകാളീഭാവത്തിലുള്ള തൂണിന്മേൽ ഭഗവതിയെ പ്രതിഷ്ഠിച്ചിരിക്കുന്നു. ഇതും വളരെ അപൂര്‍വ്വമായ ഒരു കാര്യമായാണ് കരുതിപ്പോരുന്നത്.

പ്രാര്‍ത്ഥിച്ചാല്‍ ഫലം ഉറപ്പ്!

പ്രാര്‍ത്ഥിച്ചാല്‍ ഫലം ഉറപ്പ്!

നീണ്ടൂര്‍ സുബ്രഹ്മണ്യ സ്വാമിയോട് പ്രാര്‍ത്ഥിച്ചാല്‍ അത് ഒരിക്കലും വെറുതെയാവില്ല എന്നാണ് വിശ്വാസം. ആഗ്രഹ സാധ്യത്തിനായി വിശ്വാസികള്‍ക്കായി നിരവധി വഴിപാടുകളും പൂജകളും ക്ഷേത്രത്തിലുണ്ട്. ഒറ്റനാരാങ്ങാമാല വഴിപാടാണ് അതില്‍ പ്രധാനം. ഉദ്ദിഷ്ട കാര്യസാധ്യത്തിനായി ചൊവ്വാഴ്ച ദിവസങ്ങളിലായാണ് ഇത് ന‌ടത്തുന്നത്. ഉരിയരിപ്പായസം, ഇടിച്ചുപിഴിഞ്ഞുപായസം, പാൽപായസം, പഞ്ചാമൃതം, കാർത്തിക ഊട്ട് എന്നിവയും ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളാണ്. അഭിഷേകവും നാരങ്ങാമാല ചാർത്തലും ഇവിടെ പ്രധാനമാണ്. എല്ലാ മാസവും വെളുത്തപക്ഷത്തിലെ ഷഷ്ഠി ദിവസങ്ങളിൽ ഷഷ്ഠിവ്രതവും, മഹാഗണപതിഹോമവും, ശ്രീ ഗണേശസുബ്രഹ്മണ്യ സംഗീതാരാധനയുംനടത്തി വരുന്നു. നീണ്ടൂരപ്പൻ സംഗീത സേവ എന്നാണ് സംഗാതാരാധന അറിയപ്പെടുന്നത്.

ആഘോഷങ്ങള്‍

ആഘോഷങ്ങള്‍

സുബ്രഹ്മണ്യനുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങളും ഇവിടെ വലിയ പ്രാധാന്യത്തോടെ നടത്തിവരുന്നു. ഷഷ്‌ഠി ആഘോഷങ്ങള്‍ തന്നെയാണ് ഇതിലേറ്റവും പ്രധാനപ്പെ‌ട്ടത്. മേടമാസത്തിലെ ഷഷ്ഠി ആറാട്ടായി വരത്തക്കവിധം ആറ് ദിവസമാണ് നീണ്ടൂർ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ തിരുവുത്സവം. മുറജപം , തൈപ്പൂയം, സ്കന്ദഷഷ്ഠി, നവരാത്രി ആഘോഷങ്ങൾ, മണ്ഡലവൃതം, മകരവിളക്ക്‌-രഥഘോഷയാത്ര, രാമായണ മാസാചരണം, കളമെഴുത്തും പാട്ടും, നിറപുത്തരി തുടങ്ങിയവയും വലിയ രീതിയില്‍ തന്നെ ഇവിടെ ആഘോഷിക്കുവാറുണ്ട്.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

കോട്ടയം ജില്ലയിലെ നീണ്ടൂരിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വളരെ എളുപ്പത്തിൽ റോഡ് മാര്‍ഗം ഇവിടേക്ക് വരാം. ഏറ്റുമാനൂരിൽ നിന്നം നീണ്ടുർ റൂട്ടിൽ നിരന്തരം ബസ് സർവീസുകൾ ലഭ്യമാണ്. ഏറ്റുമാനൂര്‍-നീണ്ടൂര്‍ റോഡ് വഴി ആറു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്താം. കോട്ടയത്തു നിന്നും 17 കിലോമീറ്ററും ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും 4.5 കിലോമീറ്ററുമാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം.

ഭഗവാന്‍ കൊളുത്തിയ വിളക്കും വാല്‍ക്കണ്ണാ‌‌ടി നോക്കുന്ന യക്ഷിയമ്മയും!!ഭഗവാന്‍ കൊളുത്തിയ വിളക്കും വാല്‍ക്കണ്ണാ‌‌ടി നോക്കുന്ന യക്ഷിയമ്മയും!!

കർക്കടകത്തിലെ ഷഷ്ഠി.. പുണ്യത്തിനായി അറിയാം ഈ സുബ്രഹ്മണ്യ ക്ഷേത്രങ്ങള്‍കർക്കടകത്തിലെ ഷഷ്ഠി.. പുണ്യത്തിനായി അറിയാം ഈ സുബ്രഹ്മണ്യ ക്ഷേത്രങ്ങള്‍

വിഷ്ണുവിന്റെ അംശമായ ശിവന്റെ രൂപമുള്ള കുട്ടിച്ചാത്തന്‍... കല്ലേരിക്കാരു‌ടെ ദൈവം!!വിഷ്ണുവിന്റെ അംശമായ ശിവന്റെ രൂപമുള്ള കുട്ടിച്ചാത്തന്‍... കല്ലേരിക്കാരു‌ടെ ദൈവം!!

ചെന്ന കേശവനോട് മത്സരിച്ചു നിര്‍മ്മിച്ച ശിവക്ഷേത്രം, കവാടത്തിലെ നൃത്തം ചെയ്യുന്ന ഗണപതി!അതിശയംചെന്ന കേശവനോട് മത്സരിച്ചു നിര്‍മ്മിച്ച ശിവക്ഷേത്രം, കവാടത്തിലെ നൃത്തം ചെയ്യുന്ന ഗണപതി!അതിശയം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X