Search
  • Follow NativePlanet
Share
» » നെഫർറ്റിറ്റി വീണ്ടും കടലിലേക്ക്...യാത്രയില്‍ ലോഞ്ച് ബാറും നക്ഷത്ര സൗകര്യങ്ങളും

നെഫർറ്റിറ്റി വീണ്ടും കടലിലേക്ക്...യാത്രയില്‍ ലോഞ്ച് ബാറും നക്ഷത്ര സൗകര്യങ്ങളും

കടലിനു മുകളിലെ വിസ്മയം എന്നറിയപ്പെടുന്ന നെഫർറ്റിറ്റി ആഡംബര കപ്പല്‍ വീണ്ടും സര്‍വ്വീസ് ആരംഭിച്ചു. ഇത്തവണ പോക്കറ്റ് കാലിയാക്കാതെ മിതമായ നിരക്കില്‍ അടിപൊളി കപ്പല്‍ യാത്ര ആസ്വദിക്കാം എന്ന പ്രത്യേകതയുമുണ്ട്. 2019 മാര്‍ച്ചില്‍ കേരള സർക്കാരിന്റെ കീഴിലുള്ള കേരളാ ഷിപ്പിങ്ങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്‍ പുറത്തിറക്കിയ കപ്പല്‍ ലോക്ഡൗണിനെ തുടര്‍ന്ന് സര്‍വ്വീസ് നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ സര്‍വ്വീസുകള്‍ പുനരാരംഭിച്ചു.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമാണ് സര്‍വ്വീസുകള്‍ നടത്തുന്നത്,. കപ്പല്‍ യാത്രകള്‍ക്ക് വേറി‌ട്ട ആഡംബര അനുഭവം നല്കുന്ന നെഫർറ്റിറ്റിയിലെ യാത്രകളുടെ ഭംഗി വേറെത്തന്നെയാണ്.

200 പേരെ കപ്പലിന് ഉള്‍ക്കൊള്ളുവാന്‍ കഴിയുമെങ്കിലും കൊവിഡ് മുന്‍കരുതലുകളുടെ ഭാഗമായി 100 പേരെയായിരിക്കും യാത്രകളില്‍ ഉള്‍ക്കൊള്ളിക്കുക. മുന്‍കൂട്ടി ബുക്ക് ചെയ്തു മാത്രമേ യാത്ര ചെയ്യുവാന്‍ സാധിക്കു. 250 ലൈഫ് ജാക്കറ്റുകൾ, 400 പേർക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകൾ, രണ്ട് ലൈഫ് ബോട്ടുകൾ തുടങ്ങിയവയും കപ്പലിന്റെ ഭാഗമാണ്. സുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഇതിനില്ല. ഭാഗമാണ്. ഇതിലുപയോഗിച്ചിരിക്കുന്ന വാർത്താ വിനിമയ സംവിധാനങ്ങൾ അത്യാധുനിക സൗകര്യത്തോടു കൂടിയവയാണ്. മണിക്കൂറിൽ 16 കിലോമീറ്ററാണ് നെഫര്‍ടിറ്റിയുടെ വേഗത

നെഫർറ്റിറ്റി എന്നാല്‍

നെഫർറ്റിറ്റി എന്നാല്‍

സഞ്ചാരികള്‍ക്ക് കപ്പല്‍ യാത്രയുടെ ആഢംബര സുഖങ്ങള്‍ പകര്‍ന്നു നല്കുന്ന നെഫർറ്റിറ്റി ആകെ മൊത്തത്തില്‍ ഒരു ഈജിപ്ഷ്യന്‍ മയമുള്ള കപ്പലാണ്. പേരില്‍ കൂടാതെ രൂപത്തിലും അലങ്കാരത്തിലും നിര്‍മ്മിതിയിലുമെല്ലാം ഇത് കാണാം. ഈജിപ്ത് എന്ന തീമിലാണ് കപ്പല്‍ ഒരുക്കിയിരിക്കുന്നത്.

ശക്തയും സുന്ദരിയും

ശക്തയും സുന്ദരിയും

നെഫർറ്റിറ്റി തിരഞ്ഞ് ചരിത്രത്തിലേക്ക് പോയാല്‍ അവിടെ കാണുവാന്‍ സാധിക്കുക ഈജിപ്തിലെ ഫറവോയായിരുന്ന അങ്കേതന്‍റെ പത്നി നെഫർറ്റിറ്റിയെയാണ്. ശക്തിയിലും സൗന്ദര്യത്തിലുമൊന്നും അവരെ വെല്ലുവാന്‍ ആരുമില്ലായിരുന്നുവത്രെ. അങ്കേതന്‍ തനിക്കു തുല്യയായാണ് അവരെ കണ്ടിരുന്നത്. ഈജിപ്ഷ്യന്‍ കലകളെ ഇത്രയധികം പ്രോത്സാഹിപ്പിച്ച മറ്റൊരു രാജ്ഞിയു‌ണ്ടോ എന്നു സംശയമാണ്. സൂര്യനെജൈവമായി കണ്ടാരാധിക്കുന്ന രീതിക്ക് തുടക്കം കുറിച്ചതും ഇവരാണ്.

ആഢംബരത്തിനു പര്യായം

ആഢംബരത്തിനു പര്യായം

കേരളത്തില്‍ നിന്നും ഇത്ര കുറഞ്ഞ ചിലവില്‍ ഇത്രയും സൗകര്യങ്ങാസ്വദിച്ചു നടത്തുവാന്‍ സാധിക്കുന്ന മറ്റൊരു കപ്പല്‍ യാത്രയില്ല എന്നുതന്നെ പറയാം. മൂന്നു നിലകളിലായാണ് ഈ ആഡംബര കപ്പൽ ഒരുക്കിയിരിക്കുന്നത്. 48.5 മീറ്റർ നീളം, 14.5 മീറ്റർ വീതി, ത്രീഡി തിയേറ്റർ, ഓഡിറ്റോറിയം, സ്വീകരണ ഹാൾ, ഭക്ഷണ ശാല, കുട്ടികൾക്കുള്ള കളിസ്ഥലം തുടങ്ങിയവായാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. പൂർണ്ണമായും ശീതികരിച്ചിരിക്കുന്ന ഇതിൽ കടല്‍ കാഴ്ചകൾ കാണുവാൻ പ്രത്യേക സൗകര്യങ്ങളുമുണ്ട്. ബാങ്ക്വറ്റ് ഹാൾ, ബാർ ലൗഞ്ച് തുടങ്ങിയവയും ഉണ്ട്. കടലിലെ സൂര്യാസ്തമയം കാണുന്നതിനായി ഡക്കിൽ പ്രത്യേക സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.

മെഡിറ്ററേനിയന്‍ ഭക്ഷണം

മെഡിറ്ററേനിയന്‍ ഭക്ഷണം

കപ്പലിന്റെ തീം ഈജിപ്ത് ആയതിനാല്‍ ഇതിന്റെ ഒരു സ്പര്‍ശം മറ്റെല്ലാത്തിലും കാണാം. അതീവ രുചികരമായ മെഡിറ്ററേനിയന്‍ ഭക്ഷണമാണ് കപ്പലില്‍ സഞ്ചാരിള്‍ക്ക് നല്തുന്നത്. പാക്കേജുകളില്‍ ഭക്ഷണം ഒരുക്കിയിട്ടുണ്ടെങ്കിലും തിരഞ്ഞെടുക്കുന്ന പാക്കേജ് അനുസരിച്ച് അതിനു വ്യത്യാസം വരും. ഇത് കൂടാതെ ലോൻഡ് ബാറും സ്നാക്സ് ബാറും ഇവിടെ ഒരുക്കിയിരിക്കുന്നു. പാക്കേജ് കൂടാതെ പണം നല്കിയാൽ ഇവിടെ നിന്നും മദ്യവും സ്നാക്സും ഒക്കെ വാങ്ങാം.

പാക്കേജുകള്‍ ഇങ്ങനെ

പാക്കേജുകള്‍ ഇങ്ങനെ

യാത്രയുടെ രീതിയും സൗകര്യങ്ങളുമനുസരിച്ച് വ്യത്യസ്തങ്ങളായ പാക്കേജുകള്‍ ലഭ്യമാണ്. ആളുകളുടെ എണ്ണം, യാത്രയുടെ സ്വഭാവം, സമയം തുടങ്ങിയവ അനുസരിച്ച് യോജിച്ചത് തിരഞ്ഞെടുക്കാം

സണ്‍സെറ്റ് ക്രൂയിസ്

സണ്‍സെറ്റ് ക്രൂയിസ്

നെഫര്‍റ്റിറ്റിയിലെ ഏറ്റവും പ്രസിദ്ധമായ പാക്കേജാണ് സണ്‍സെറ്റ് ക്രൂയിസ്. വൈകിട്ട് സൂര്യാസ്തമയസമയത്ത് ഒരു മണിക്കൂര്‍ സൗജന്യയാത്ര അടക്കം മൊത്തം നാലു മണിക്കൂര്‍ യാത്രയാണ് സണ്‍സെറ്റ് ക്രൂയിസ് നല്കുന്നത്. വൈകീട്ട് 3:30 മുതല്‍ 7:30 വരെയാണ് ഇതിന്‍റെ സമയം. മുതിര്‍ന്നവര്‍ക്ക് 1999 രൂപയും അഞ്ച് മുതല്‍ പത്ത് വരെ പ്രായത്തിലുള്ല കുട്ടികള്‍ക്ക് 499 രൂപ വീതവുമാണ് ചാര്‍ജ്. വിനോദ പരിപാടികൾ, ചില്‍ഡ്രന്‍സ് പ്ലേ റൂം, 3 ഡി തീയറ്റര്‍, ഓപ്പൺ സൺ ഡെക്കിലേക്കുള്ള പ്രവേശനം എന്നിവ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കൂടാതെ ബഫെ, ലോഞ്ച് ബാര്‍, കൂടാതെ ഒരു ടിക്കറ്റിന് രണ്ട് വെജിറ്റേറിയന്‍ വിഭവങ്ങളും ഒരു നോൺ വെജിറ്റേറിയന്‍ ഭക്ഷണവുമടങ്ങുന്ന മെഡിറ്ററേനിയന്‍ ഭക്ഷണവും ഇതിന്റെ പ്രത്യേകതയാണ്.

ഇവന്റ് ക്രൂയിസ്

ഇവന്റ് ക്രൂയിസ്

അഞ്ച് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന യാത്രാ പാക്കേജാണ് ഇവന്റ് ക്രൂയിസ്. പാര്‍ട്ടികള്‍, റിസപ്ഷന്‍, കോണ്‍ഫറന്‍സുകള്‍ തുടങ്ങിയവ നടത്തുന്നതിനാണ് ഇത് യോജിച്ചത്. 25 പേര്‍ക്ക് ഇതില്‍ പങ്കെടുക്കാം. വിനോദ പരിപാടികൾ, ചില്‍ഡ്രന്‍സ് പ്ലേ റൂം, 3 ഡി തീയറ്റര്‍, ഓപ്പൺ സൺ ഡെക്കിലേക്കുള്ള പ്രവേശനം, ഈജിപ്ഷ്യൻ തീം അടിസ്ഥാനമാക്കിയുള്ള ആഡംബര എസി ഹാളും സ്റ്റേജും, ഡിസ്‌കോ ലൈറ്റുകളും പ്രൊജക്ടർ സൗകര്യവും തുടങ്ങിയവ ഇതില്‍ ലഭിക്കും. ലോഞ്ച് ബാറും രണ്ട് വെജിറ്റേറിയന്‍ വിഭവങ്ങളും രണ്ടു നോൺ വെജ് ഭക്ഷണവും അടങ്ങുന്ന ബഫെയും ഇതിന്‍റെ പ്രത്യേകതയാണ്. ഭക്ഷണം, സമയം , വിനോദങ്ങള്‍ തുടങ്ങിയ സൗകര്യത്തിനനുസരിച്ച് ക്രമീകരിക്കാം.

3 മണിക്കൂര്‍ ഷോര്‍ട്ട് ഡ്യുറേഷന്‍ ട്രിപ്പ്‌

3 മണിക്കൂര്‍ ഷോര്‍ട്ട് ഡ്യുറേഷന്‍ ട്രിപ്പ്‌

മൂന്നു മണിക്കൂര്‍ ആണ് സമയമെങ്കിലും 125 പേരെ പ്രവേശിപ്പിക്കാം എന്ന പ്രത്യേകത ഇതിനുണ്ട്. വിനോദ പരിപാടികൾ, ചില്‍ഡ്രന്‍സ് പ്ലേ റൂം, 3 ഡി തീയറ്റര്‍, ഓപ്പൺ സൺ ഡെക്കിലേക്കുള്ള പ്രവേശനം, ഈജിപ്ഷ്യൻ തീം അടിസ്ഥാനമാക്കിയുള്ള ആഡംബര എസി ഹാളും സ്റ്റേജും, ഡിസ്‌കോ ലൈറ്റുകളും പ്രൊജക്ടർ സൗകര്യവും തുടങ്ങിയവ ഇതില്‍ ലഭിക്കും. ലോഞ്ച് ബാറും രണ്ട് വെജിറ്റേറിയന്‍ വിഭവങ്ങളും രണ്ടു നോൺ വെജ് ഭക്ഷണവും അടങ്ങുന്ന ബഫെയും ഇതിന്‍റെ പ്രത്യേകതയാണ്. ഭക്ഷണം, സമയം , വിനോദങ്ങള്‍ തുടങ്ങിയ സൗകര്യത്തിനനുസരിച്ച് ക്രമീകരിക്കാം.

ബാങ്ക്വറ്റ് ബുക്കിങ്

ബാങ്ക്വറ്റ് ബുക്കിങ്

നോണ്‍ ക്രൂയിസ് മോഡില്‍ ഒരുക്കിയിരിക്കുന്ന ബാങ്ക്വറ്റ് ബുക്കിങില്‍ 200 പേരെ വരെ ഉള്‍ക്കൊള്ളുവാന്‍ കഴിയുന്ന ഹാള്‍ ആണ് ബുക്ക് ചെയ്യുവാന്‍ സാധിക്കുന്നത്. പാര്‍ട്ടികള്‍ക്കും കോണ്‍ഫറന്‍സുകള്‍ക്കും ഇതാണ് യോജിച്ചത്.

ബുക്കിങ്ങിന്

ബുക്കിങ്ങിന്

നെഫർറ്റിറ്റി യാത്രയ്ക്ക് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുവാനുള്ള സൗകര്യങ്ങളുണ്ട്.

98462 11144, 98462 11194, 97446 01234 എന്നീ ഫോണ്‍ നമ്പറുകള്‍ വഴിയും ഔദ്യോഗിക വെബ്സൈറ്റായ www.nefertiticruise.com വഴിയും ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം.

അപതാനികളുടെ സിറോ വാലി, അത്ഭുതങ്ങളുറങ്ങുന്ന മാന്ത്രിക താഴ്വര

സപ്തസഹോദരിമാര്‍ കാത്തുവെച്ച രഹസ്യങ്ങള്‍, കാഴ്ചകള്‍ തേടി പോകാം

ഇവിടെ മുഴുവന്‍ വെറൈറ്റിയാണ്!മീന്‍ പി‌‌ടിക്കാം, കഴിക്കാം, അല്പം സാഹസികരാകാം

ചിത്രങ്ങള്‍ക്ക് കടപ്പാട് : Official Page

Read more about: kochi cruise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X