Search
  • Follow NativePlanet
Share
» »കൊച്ചി യാത്രകൾ അടിപൊളിയാക്കുവാൻ കടലിനു മുകളിലെ വിസ്മയം നെഫർറ്റിറ്റി!

കൊച്ചി യാത്രകൾ അടിപൊളിയാക്കുവാൻ കടലിനു മുകളിലെ വിസ്മയം നെഫർറ്റിറ്റി!

കടൽ യാത്രകൾക്ക് പുതിയ ഭാവം നല്കുന്ന നെഫർറ്റിറ്റിയുടെ വിശേഷങ്ങളിലേക്ക്

നെഫർറ്റിറ്റി...ചരിത്രത്തിലിടം നേടിയ ഒരു റാണി...പൗരാണിക ഈജിപ്തിലെ ഏറ്റവും ശക്തയായ ഭരണാധികാരികളിലൊരാള്‌...ചരിത്രം തിരഞ്ഞു ചെല്ലുമ്പോൾ നെഫർറ്റിറ്റിയെക്കുറിച്ച് ഇങ്ങനെയൊക്കെയാണ് കാണുവാൻ സാധിക്കുക... ചരിത്രത്തിലെ ഈ കരുത്തുറ്റ കഥാപാത്രത്തിന്റെ അതേ പേരിൽ കേരളത്തിൽ നീറ്റിലിറങ്ങിയിരിക്കുന്ന നെഫർറ്റിറ്റി ആഡംബര കപ്പല്‍ ചരിത്രം തിരുത്തുവാൻ ഒരുങ്ങുകയാണ്. വിനോദ സഞ്ചാരരംഗത്തെ പുതിയ മാറ്റങ്ങളോടൊപ്പം നിന്ന് കടൽ യാത്രകൾക്ക് പുതിയ ഭാവം നല്കുന്ന നെഫർറ്റിറ്റിയുടെ വിശേഷങ്ങളിലേക്ക്...

നെഫർറ്റിറ്റി

നെഫർറ്റിറ്റി

കടൽ യാത്രകൾക്കായി ഏറ്റവും ആധുനിക ആഡംബര സൗകര്യങ്ങളോടെ ഒരുക്കിയരിക്കുന്ന കപ്പലാണ് നെഫർറ്റിറ്റി. കേരള സർക്കാരിന്റെ കീഴിലുള്ള കേരളാ ഷിപ്പിങ്ങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്.

PC:Official Page

 ഈജിപ്ത് മയം

ഈജിപ്ത് മയം

പേരിൽ മാത്രമല്ല, കാഴ്ചയിലും രൂപത്തിലും ഒക്കെ ഒരു ഈജിപ്ത്യൻ ടച്ച് ഈ കപ്പലിൽ കാണാം. പൗരാണിക ഈജിപ്തിലെ ഏറ്റവും ശക്തയായ റാണിമാരിലൊരാളായ നെഫർറ്റിറ്റിയുടെ പേരിൽ ഒരുക്കിയ കപ്പലിൽറെ തീമും ഈജിപ്ത് തന്നെയാണ്. കപ്പലിൽ നിന്നും ലഭിക്കുന്ന വിഭവങ്ങള്ഡ മെഡിറ്ററേനിയൻ വിഭവങ്ങളാണെന്ന പ്രത്യേകതയും ഉണ്ട്.

PC:Official Page

അറബിക്കടലിലേക്ക് അ‍ഞ്ച് മണിക്കൂർ

അറബിക്കടലിലേക്ക് അ‍ഞ്ച് മണിക്കൂർ

ഇതുവരെ കടലിലേക്ക് നടത്തിയ യാത്രാ അനുഭവങ്ങളഴെ ഒക്കെ മാറ്റി മറിക്കുന്ന ഒന്നായിരിക്കും നെഫർറ്റിറ്റിയിലെ യാത്ര നല്ലുക. നെഫർറ്റിറ്റി എന്ന പേര് എങ്ങനെയാണോ ഒരു കൗതുകം കൊണ്ടുവരിക, അതേ കൗതുകം യാത്രയിലുടനീളം അനുഭവിക്കുവാൻ സാധിക്കും. ആഡംബര സൗകര്യങ്ങളോടു കൂടി കൊച്ചിയിൽ നിന്നും അറബിക്കടലിലേക്ക് അ‍ഞ്ച് മണിക്കൂർ നീളുന്ന യാത്രയാണ് നെഫർറ്റിറ്റി ഒരുക്കിയിരിക്കുന്നത്. തീരത്തു നിന്നും 20 നോട്ടിക്കൽ മൈൽ പരിധിയിൽ ഇന്ത്യയിൽ എവിടേയും യാത്ര നടത്താം എന്ന പ്രത്യേകതയും ഇതിനുണ്ട്.

PC: Official Page

ആഡംബര സൗകര്യങ്ങൾ

ആഡംബര സൗകര്യങ്ങൾ

മൂന്നു നിലകളിലായാണ് ഈ ആഡംബര കപ്പൽ ഒരുക്കിയിരിക്കുന്നത്. 48.5 മീറ്റർ നീളം, 14.5 മീറ്റർ വീതി, ത്രീഡി തിയേറ്റർ, ഓഡിറ്റോറിയം, സ്വീകരണ ഹാൾ, ഭക്ഷണ ശാല, കുട്ടികൾക്കുള്ള കളിസ്ഥലം തുടങ്ങിയവായാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. പൂർണ്ണമായും ശീതികരിച്ചിരിക്കുന്ന ഇതിൽ കടല്‍ കാഴ്ചകൾ കാണുവാൻ പ്രത്യേക സൗകര്യങ്ങളുമുണ്ട്. ബാങ്ക്വറ്റ് ഹാൾ, ബാർ ലൗഞ്ച് തുടങ്ങിയവയും ഉണ്ട്. കടലിലെ സൂര്യാസ്തമയം കാണുന്നതിനായി ഡക്കിൽ പ്രത്യേക സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.

PC: Official Page

വിട്ടുവീഴ്ചയില്ലാത്ത സുരക്ഷാ

വിട്ടുവീഴ്ചയില്ലാത്ത സുരക്ഷാ

സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും നെഫർറ്റിറ്റി തയ്യാറല്ല. പരമാവധി 200 പേരെയാണ് കപ്പലിന് ഉൾക്കൊള്ളുവാൻ സാധിക്കുക. ഇപ്പോൾ ലഭ്യമായ എല്ലാ സുരക്ഷാ സൗകര്യങ്ങളും ഇതിലുണ്ട്. 250 ലൈഫ് ജാക്കറ്റുകൾ, 400 പേർക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകൾ, രണ്ട് ലൈഫ് ബോട്ടുകൾ തുടങ്ങിയവയും ഇതിന്റെ ഭാഗമാണ്. ഇതിലുപയോഗിച്ചിരിക്കുന്ന വാർത്താ വിനിമയ സംവിധാനങ്ങൾ അത്യാധുനിക സൗകര്യത്തോടു കൂടിയവയാണ്. മണിക്കൂറിൽ 16 കിലോമീറ്ററാണ് ഇതിന്റെ വേഗത.

PC:Official Page

പാക്കേജുകൾ

പാക്കേജുകൾ

പാക്കേജുകളായിട്ടാണ് നെഫർറ്റിറ്റിയിലുള്ള യാത്രകൾ ഒരുക്കിയിരിക്കുന്നത്. അഞ്ച് മണിക്കൂർ നീളുന്നതാണ് ഇതിലെ യാത്ര.
125 പേരുള്ള ഒരു സംഘത്തിന് 4.5 ലക്ഷം രൂപയാണ് ബുക്കിങ്ങിനു വേണ്ടത്. 125 നു മുകളിൽ വരുന്ന ഓരോ ആൾക്കും 1000 രൂപ അധികം നല്കിയാൽ മതി. സമയ പരിധിയായ അഞ്ച് മണിക്കൂറിനു ശേഷം വരുന്ന ഓരോ മണിക്കൂറിനും 20000 രൂപ വീതം അധികം നല്കിയാൽ യാത്രയുടെ സമയം ദീർഘിപ്പിക്കാനും സൗകര്യമുണ്ട്.

സ്കൂൾ കോളേജ് വിദ്യാർഥികൾക്ക് കുറഞ്ഞ നിരക്കിൽ നെഫർറ്റിറ്റി യാത്ര ആസ്വദിക്കാം. 125 ആളുകൾക്ക് 3.5 ലക്ഷം രൂപയാണ് ടിക്കറ്റ് ബുക്കിങ്ങിന് ചിലവ്.

PC: Official Page

ഭക്ഷണം

ഭക്ഷണം

ഈജിപ്യൻ തീമിലുള്ള കപ്പലിൽ മെഡറ്ററേനിയൻ ഭക്ഷണ വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മിക്ക പാക്കേജുകൾക്കുമൊപ്പം ഭക്ഷണവും ഉൾപ്പെട്ടിട്ടുണ്ട്. ഇത് കൂടാതെ ലോൻഡ് ബാറും സ്നാക്സ് ബാറും ഇവിടെ ഒരുക്കിയിരിക്കുന്നു. പാക്കേജ് കൂടാതെ പണം നല്കിയാൽ ഇവിടെ നിന്നും മദ്യവും സ്നാക്സും ഒക്കെ വാങ്ങാം.

PC: Official Page

കുടുംബത്തോടൊപ്പം പോവാം

കുടുംബത്തോടൊപ്പം പോവാം

വലിയ മുതൽമുടക്കിൽ പാക്കേജുകളിൽ പോകുവാൻ താല്പര്യമില്ലാത്തവർക്ക് പ്രത്യേക സൗകര്യങ്ങൾ ഇപ്പോൾ ഒരുക്കിയിട്ടുണ്ട്. മാർച്ച് 10, 17, 23, 30 തിയ്യതികളിലാണ് ഈ യാത്ര. വ്യക്തിഗത ടിക്കറ്റ് എടുത്തുള്ള യാത്രയാണിത്. വൈകിട്ട് അഞ്ച് മണിക്ക് വെല്ലിംങ്ടൺ ഐലൻഡിലെ വാർഫിൽ നിന്നും പുറപ്പെട്ട രാത്രി എട്ടിനു തിരിച്ചെത്തുന്ന രീതിയിലാണിത് സജ്ജീകരിച്ചിരിക്കുന്നത്. വൈകിട്ട് ചായയും ലഘു ഭക്ഷണവും രാത്രി രണ്ട് നോൺവെജ് വിഭവങ്ങളോട് കൂടിയ അത്താഴവും ഇതിൻഫറെ ഭാഗമാണ്. മുതിർന്ന ആൾക്ക് 3000 രൂപയം അഞ്ചിനും 12 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് 200 രൂപയുമാണ് ഇതിന്റെ ടിക്കറ്റ് നിരക്ക് .

PC: Official Page

യാത്രയേക്കൾ പ്രധാനം അനുഭവം

യാത്രയേക്കൾ പ്രധാനം അനുഭവം

കടയിലേക്ക് ഒരു കപ്പൽ യാത്ര എന്നതിനേക്കാൾ സാധാരണയിലും കുറഞ്ഞ ചിലവിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ കപപ്ൽ യാത്രയുടെ അനുഭവങ്ങൾ ആളുകൾക്ക് നല്കുക എന്നതാണ് ഇതിൻറെ ഉദ്ദേശം. കൂടാതെ ബിസിനസ് മീറ്റിംഗുകൾ, ഇവന്‍റ് മീറ്റുകൾ തുടങ്ങിയവ സംഘടിപ്പിക്കുവാനും ഇവിടെ സൗകര്യമുണ്ട്.

PC:Official Page

ടിക്കറ്റ് ബുക്കിങ്ങിന്

ടിക്കറ്റ് ബുക്കിങ്ങിന്

നെഫർറ്റിറ്റി യാത്രയ്ക്ക് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുവാനുള്ള സൗകര്യങ്ങളുണ്ട്. 9744601234, 8111956956 എന്നീ നമ്പറുകളിൽ വിളിച്ചാൽ സീറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യാം.

 സാഗരറാണി

സാഗരറാണി

വളരെ കുറഞ്ഞ ചിലവിൽ അറബിക്കടലിൻറെ കാഴ്ചകൾ കാണാനുള്ള കപ്പൽ യാത്രയും കൊച്ചിയിലുണ്ട്. കേരള ഷിപ്പിങ്ങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ കീഴിലുള്ള ക്രൂയിസ് വെസ്സലാണ് സാഗരറാണി. എല്ലാ ദിവസവും വൈകിട്ട് മൂന്നു മുതൽ അഞ്ച് വരെയാണ് ഇകിൽ കടലിലേക്കുള്ല യാത്ര ഒരുക്കിയിരിക്കുന്നത്.

PC: sagararani

കായലിൽ നിന്നും കടലിലേക്ക്

കായലിൽ നിന്നും കടലിലേക്ക്

കൊച്ചി കായലിനെ ചുറ്റി കടലിലേക്ക് എത്തുന്ന രീതിയിലാണ് ഇതിന്റെ യാത്ര. എറണാകുളം ബോട്ട് ജെട്ടിയിൽ നിന്നുമാണ് സാഗരറാണിയുടെയാത്ര ആരംഭിക്കുന്നത്. മഴവിൽ പാലത്തിൽ തുടങ്ങി , കെട്ട് വള്ളം പാലം, ബോൾഗാട്ടി പാലസ്, രാമൻ തുരുത്ത്, കൊച്ചി തുറമുഖം, വില്ലിംഗ്ട്ടൺ ഐലൻഡ്, താജ് മലബാർ ഹോട്ടൽ, വൈപ്പിൻ ദ്വീപ്, ഫോർട്ട്കൊച്ചി വഴി പിന്നെ അറബിക്കടലിൽ എത്തുന്ന രീതിയിലാണ് ഇതിന്റെ യാത്രയുള്ളത്. മറ്റൊരു രീതിയിലും കടലിലേക്ക് പോകുവാൻ സാധിക്കാത്തവർക്ക് കടലിന്റെ കാഴ്ചകൾ കാണുവാൻ പറ്റിയ ഏറ്റവും മികച്ച മാർഗ്ഗമാണിത്.
അവധി ദിവസങ്ങളിൽ 350 രൂപയും മറ്റുള്ള ദിവസങ്ങളിൽ 300 രൂപയുമാണ് ഇതിലേ യാത്രയ്ക്കായി ഒരാളിൽ നിന്നും ഈടാക്കുന്നത്. ഒരുമിച്ച് ടിക്കറ്റുകൾ ബുക്ക് ചെയ്താൽ ഇതിലും കുറഞ്ഞ തുകയ്ക്ക് പോകാന്‍ സാധിക്കും.

PC: sagararani

Read more about: kochi travel adventure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X