Search
  • Follow NativePlanet
Share
» »കത്തുകളുമായി ഒഴുകി നടക്കുന്ന പോസ്റ്റ് ഓഫീസ്

കത്തുകളുമായി ഒഴുകി നടക്കുന്ന പോസ്റ്റ് ഓഫീസ്

ഒഴുകി നടക്കുന്ന മാർക്കറ്റുണ്ടെങ്കിലും ലോകത്തിൽ ഒഴുകി നടക്കുനന പോസ്റ്റ് ഓഫീസ് ഒന്നേയൊന്നു മാത്രയേയുള്ളൂ. അതാണ് ജമ്മു കാശ്മീരിൽ ദാൽ തടാകത്തിൽ സ്ഥിതി ചെയ്യുന്ന നെഹ്റു പാർക്ക് ഫ്ലോട്ടിങ് പോസ്റ്റ് ഓഫീസ്.

ഒഴുകി നടക്കുന്ന പോസ്റ്റ് ഓഫീസിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഓളപ്പരപ്പിലൂടെ ഒഴുകി നീങ്ങുന്ന മാർക്കറ്റും ഒഴുകി നടക്കുന്ന ദേശീയോദ്യാനവും ഒക്കെ കേട്ടിട്ടുണ്ടെങ്കിലും ഇത് സംഗതി കുറച്ചുകൂടി വ്യത്യസ്തമാണ്. ഇവിടെ ഒഴുകി നടക്കുന്നത് ഒരു പോസ്റ്റ് ഓഫീസാണ്. അതെ, ഒരു പോസ്റ്റ് ഓഫീസ് തന്നെ... ഇതെവിടെയാണ് എന്നായിരിക്കും അല്ലേ അടുത്ത ആലോചന.. നമ്മുടെ രാജ്യത്തു തന്നെയാണ് ഒഴുകി നടക്കുന്ന പോസ്റ്റ് ഓഫീസ് എന്ന ഈ അത്ഭുതമുള്ളത്. ജമ്മു കാശ്മീരിലെ ദാൽ തടാകത്തിലാണ് ഈ പോസ്റ്റ് ഓഫീസുള്ളത്...

ലോകത്തിലെ ഏക ഒഴുകുന്ന പോസ്റ്റ് ഓഫീസ്

ലോകത്തിലെ ഏക ഒഴുകുന്ന പോസ്റ്റ് ഓഫീസ്

ഒഴുകി നടക്കുന്ന മാർക്കറ്റുണ്ടെങ്കിലും ലോകത്തിൽ ഒഴുകി നടക്കുനന പോസ്റ്റ് ഓഫീസ് ഒന്നേയൊന്നു മാത്രയേയുള്ളൂ. അതാണ് ജമ്മു കാശ്മീരിൽ ദാൽ തടാകത്തിൽ സ്ഥിതി ചെയ്യുന്ന നെഹ്റു പാർക്ക് ഫ്ലോട്ടിങ് പോസ്റ്റ് ഓഫീസ്.ഒഴുകുന്ന തടാകവും ഒഴുകുന്ന പള്ളിയും ദേശീയോദ്യാനവും ഒക്കെയുള്ളപ്പോൾ ഇതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ല.

PC:Vinayaraj

എവിടെയാണിത്

എവിടെയാണിത്

ദാൽ തടാകത്തിലെ ഒഴുകി നടക്കുന്ന ഒരു ഹൗസ് ബോട്ടിലാണ് ഈ പോസ്റ്റ് ഓഫീസുള്ളത്. ഘാട്ട് നമ്പർ 14നും ഘാട്ട് നമ്പർ 15നും ഇടയിലായി സ്ഥിതി ചെയ്യുന്ന ഇത് വിനോദ സഞ്ചാര പ്രചാരണത്തിനു വേണ്ടിയാണ് ഒഴുകുന്ന പോസ്റ്റ് ഓഫീസ് രൂപപ്പെടുത്തിയിരിക്കുന്നത്. ദാൽ തടാകത്തിലെത്തുന്ന സഞ്ചാരികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തിലാണ് മുൻപ് ഇവിടെ ഉണ്ടായിരുന്ന നെഹ്റു പാർക്ക് പോസ്റ്റ് ഓഫീസിനെ ഫ്ലോട്ടിങ് പോസ്റ്റ് ഓഫീസാക്കിയത്.

 അകത്തു കടന്നാൽ

അകത്തു കടന്നാൽ

പുറത്തെ കാഴ്ചയിൽ നമ്മുടെ കെട്ടുവള്ളങ്ങളോടു സാമ്യം തോന്നുന്ന ഒന്നാണെങ്കിലും അകത്തു കടന്നാൽ പുറമേ കണ്ടതൊന്നുമായിരിക്കില്ല ഇവിടെയുണ്ടാവുക. രണ്ടു ഭാഗങ്ങളാണ് പോസ്റ്റ് ഓഫീസിനുള്ളത്. ഒന്ന് ഔദ്യോഗിക കാര്യങ്ങള്‍ക്കായുള്ള ഭാഗവും അടുത്തത് ഒരു ഫിലാറ്റലി മ്യൂസിയവും.
കാശ്മീരിന്‍റെ ഓർമ്മയ്ക്കായി എന്തെങ്കിലും വാങ്ങുവാൻ തോന്നിപ്പിക്കുന്ന സുവനീർ ഷോപ്പ്, പ്രദേശിക കലാവസ്തുക്കൾ, കാർഡുകൾ ഒക്കെയും ഇതിനുള്ളിൽ ലഭിക്കും. ഇത് കൂടാതെ ഇന്‍ർനെറ്റ് സൗകര്യവും ഇന്‍റർനാഷണൽ കോളുകൾ ചെയ്യുവാനുള്ള സൗകര്യവും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്.

 തിരക്കോട് തിരക്ക്

തിരക്കോട് തിരക്ക്

ദാൽ തടാകത്തിലെ കാഴ്ചകൾ കാണാനെത്തുന്നവരെല്ലാം ഇവിടെ നിന്നും ഒരു കാർഡ് തങ്ങളുടെ പ്രിയപ്പെട്ടവർക്ക് അയക്കുവാൻ ശ്രദ്ധിക്കാറുണ്ട്. ദാൽ തടാകത്തിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്ന കാര്‍ഡാണ് ഇവിടെ ലഭിക്കുക. അതിൽ ശ്രീനഗറിന്‍റെയും ചിത്രം ഉണ്ടായിരിക്കും.

ഭൂമിയെ ചുറ്റാന്‍ കഴിവുള്ള ഇരുമ്പുള്ള പാലം, ഒഴുകുന്ന പോസ്റ്റ് ഓഫീസ്..ഈ കാഴ്ചകള്‍ ഞെട്ടിക്കും തീര്‍ച്ചഭൂമിയെ ചുറ്റാന്‍ കഴിവുള്ള ഇരുമ്പുള്ള പാലം, ഒഴുകുന്ന പോസ്റ്റ് ഓഫീസ്..ഈ കാഴ്ചകള്‍ ഞെട്ടിക്കും തീര്‍ച്ച

Read more about: kashmir lake srinagar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X