Search
  • Follow NativePlanet
Share
» »ശിവന്‍ താണ്ഡവമാടിയ, സംഗീതത്തൂണുകളുള്ള ക്ഷേത്രം! തിരുവനന്തപുരത്തുനിന്നും നാലുമണിക്കൂര്‍ മാത്രം അകലെ

ശിവന്‍ താണ്ഡവമാടിയ, സംഗീതത്തൂണുകളുള്ള ക്ഷേത്രം! തിരുവനന്തപുരത്തുനിന്നും നാലുമണിക്കൂര്‍ മാത്രം അകലെ

വിശ്വാസങ്ങളും കെട്ടുകഥകളും ചേര്‍ന്ന് ഭക്തരെ വിശ്വാസത്തിന്റെ ആനന്ദത്തിലറാ‌ട്ടുന്ന നെല്ലൈയപ്പര്‍ ക്ഷേത്രത്തെക്കുറിച്ച് വായിക്കാം

അത്ഭുതങ്ങളും വിശ്വാസങ്ങളും ഏറെ എ‌ടുത്തുപറയുവാനുണ്ട് തിരുനെല്‍വേലി എന്ന തമിഴ് മണമുള്ള നാ‌‌ടിന്. നൂറ്റാണ്ടുകള്‍ക്കു മുന്‍പേ ഉയര്‍ത്തിക്കെ‌ട്ടിയ വിശ്വാസ ഗോപുരങ്ങളാണ് തിരുനെല്‍വേലിയു‌‌ടെ പ്രത്യേകത. ചരിത്രവും പാരമ്പര്യവും വിശ്വാസങ്ങളും ഒന്നിനൊന്ന് മുന്നി‌ട്ടു നില്‍ക്കുന്ന ക്ഷേത്രനഗരം. കാറ്റില്‍പാറുന്ന കാറ്റാടി മരങ്ങളോടൊപ്പം ക്ഷേത്രങ്ങളാണ് ഈ നഗരത്തിലെ പ്രധാന കാഴ്ച. അതില്‍തന്നെ പ്രസിദ്ധം നെല്ലൈയപ്പര്‍ ക്ഷേത്രമാണ്. വിശ്വാസങ്ങളും കെട്ടുകഥകളും ചേര്‍ന്ന് ഭക്തരെ വിശ്വാസത്തിന്റെ ആനന്ദത്തിലറാ‌ട്ടുന്ന നെല്ലൈയപ്പര്‍ ക്ഷേത്രത്തെക്കുറിച്ച് വായിക്കാം

ഏറ്റവും വലിയ ശിവ ക്ഷേത്രം

ഏറ്റവും വലിയ ശിവ ക്ഷേത്രം

തമിഴ്നാടിന്‍റെ ചരിത്രത്തോ‌‌ടും പുരാണങ്ങളോ‌ടും ഏറെ ചേര്‍ന്നു നില്‍ക്കുന്ന ക്ഷേത്രമാണ് തിരുനെല്‍വേലിയിലെ നെല്ലൈയപ്പര്‍ ക്ഷേത്രം. എ ഡി 700 കളില്‍ പാണ്ഡ്യരാജാക്കന്മാരാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത് എന്നാണ് ചരിത്രം പറയുന്നത്. വലിയ മണ്ഡപങ്ങളും ഗോപുരങ്ങളും ഒക്കെയായി നിലനില്‍ക്കുന്ന ഈ ക്ഷേത്രം തമിഴ്നാട്ടിലെ ഏറ്റവും വലിയ ശിവക്ഷേത്രം കൂടിയാണ്.

 കാന്തിയമ്മയും നെല്ലൈയപ്പരും

കാന്തിയമ്മയും നെല്ലൈയപ്പരും

താമിരഭരണി നദിയു‌ടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ ശിവലിംഗ രൂപത്തിലാണ് ശിവനെ ആരാധിക്കുന്നത്. കാന്തിയമ്മനായാണ് പാര്‍വ്വതി ദേവിയുള്ളത്. തേവാരം കൃതികളില്‍ ഏറ്റവും പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളിലൊന്നായിതിനെ പരാമര്‍ശിച്ചി‌ട്ടുണ്ട്.
വേണുവനനാഥർ എന്ന പേരിലും ഇവിടെ ശിവനെആരാധിക്കുന്നുണ്ട്.

പാണ്ഡ്യന്മാരില്‍ തു‌ടങ്ങി മധുരൈ നായകര്‍ വരെ

പാണ്ഡ്യന്മാരില്‍ തു‌ടങ്ങി മധുരൈ നായകര്‍ വരെ

എഡി 700 കളില്‍ ആരംഭിക്കുന്ന ക്ഷേത്രത്തിന്റെ തരിത്രം തമിഴ്നാട്ടിലെ മിക്കഭരണ്‍ണ വംശങ്ങളുമായും ചേര്‍ന്നു പോകുന്നുണ്ട്. ക്ഷേത്രത്തിന്റെ ഏറ്റവും ആദ്യ രൂപം നിര്‍മ്മിച്ചത് പാണ്ഡ്യ രാജാക്കന്മാരാണ്. പിന്നീ‌ട് ഇന്നുകാണുന്ന രീതിയില്‍ ക്ഷേത്രം എത്തിയത് ചാളന്മാര്‍, പല്ലവന്മാര്‍, ചേര രാജാക്കന്മാര്‍, മധുരൈ നായകന്മാര്‍ വരെയുള്ള ഭരണാധികാരികള്‍ ക്ഷേത്രത്തെ ഇന്നത്തെ നിലയിലാക്കുന്നതില് ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുണ്ട്. ഓരോ രാജവംശത്തിന്‍റെയും അടയാളങ്ങളും നിര്‍മ്മിതികളും ഇവി‌ടെ കാണാം.

പാണ്ഡ‍വരും ക്ഷേത്രവും

പാണ്ഡ‍വരും ക്ഷേത്രവും

പാണ്ഡ്യന്മാരല്ല, വനവാസക്കാലത്ത് പഞ്ചപാണ്ഡവരു‌‌‌ടെ നേതൃത്വത്തിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നും വിശ്വസിക്കപ്പെ‌ടുന്നു.

സംഗീതം പൊഴിക്കുന്ന തൂണുകള്‍

സംഗീതം പൊഴിക്കുന്ന തൂണുകള്‍

നിര്‍മ്മിതിയില്‍ ഏറെ പ്രത്യേകതകള്‍ ഈ ക്ഷേത്രത്തില്‍ കാണാം. അതിലേറ്റവും പ്രസിദ്ധം ഇവിടുത്തെ സംഗീതം പൊഴിക്കുന്ന തൂണുകളാണ്. കരിങ്കല്ലില്‍ നിര്‍മ്മിച്ച തൂണുകളില്‍ സപ്തസ്വരങ്ങള്‍ താളം പൊഴിക്കുന്നത് കണ്ടറിയേണ്ട അതിമനോഹരമായ കാഴ്ച തന്നെയാണ്. ഏഴാം നൂറ്റാണ്ടിലെ പാണ്ഡ്യ ഭരണാധികാരിയായിരുന്ന നിന്ദ്രസീർ നെടുമാരന്റെ കാലത്താണ് ക്ഷേത്രത്തിലെ പ്രസിദ്ധമായ സംഗീത തൂണുകള്‍ നിര്‍മ്മിച്ചത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ആകെ 161 തൂണുകള്‍ ഇവിടെയുണ്ട്. അതില്‍ ഒറ്റക്കല്ലില്‍ തീര്‍ത്ത 48 ചെറിയ തൂണുകളും ഒരു വലിയ തൂണും ഉള്‍പ്പെ‌ടുന്നു. ഇതിലേതെങ്കിലും ഒന്നില്‍ താളം പിടിച്ചാല്‍ ബാക്കി എല്ലാ തൂണില്‍ നിന്നും സംഗീതം കേള്‍ക്കുവാന്‍ കഴിയും. മണിനാദം പോലുള്ള ശബ്ദമാണ് തൂണുകള്‍ക്കുള്ളത്. മണി മണ്ഡപം എന്നാണ് ഇവി‌ടം അറിയപ്പെ‌ടുന്നത്.

ശിവന്‍ താണ്ഡവ നൃത്തമാടിയ ഇടം

ശിവന്‍ താണ്ഡവ നൃത്തമാടിയ ഇടം

ശിവനുമായി ബന്ധപ്പെ‌‌ട്ട വിശ്വാസങ്ങള്‍ ഏറെയുണ്ട് ഈ ക്ഷേത്രത്തിന്. കാളിയെ സംഹരിക്കാനായി ശിവന്‍ ഭരതനാട്യ നൃത്തം നടത്തിയെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രങ്ങള്‍ അഞ്ചെണ്ണമാണ് ഉള്ളത്. പഞ്ചസഭൈ ക്ഷേത്രങ്ങളെന്നാണ് ഇവ വിളിക്കപ്പെടുന്നത്. അതിലൊന്ന് നെല്ലൈയപ്പര്‍ ക്ഷേത്രമാണ്, വ്യത്യസ്തമായ കലാചാരുതയുടെയും ശില്പകലാ വൈഭവങ്ങളുടെയും നിറസാന്നിധ്യമാണ് ഇവിടം.
ശ്രീ വടാരാന്യേശ്വരർ ക്ഷേത്രം, മീനാക്ഷി അമ്മൻ ക്ഷേത്രം, നടരാജ ക്ഷേത്രം, കുട്രാലനാഥർ ക്ഷേത്രം എന്നിവയാണ് ബാക്കി നാലു പഞ്ചസഭൈ ക്ഷേത്രങ്ങള്‍.

പഞ്ചരത്ന ക്ഷേത്രങ്ങളിലൊന്ന്

പഞ്ചരത്ന ക്ഷേത്രങ്ങളിലൊന്ന്

പഞ്ചരത്ന ക്ഷേത്രങ്ങളിലൊന്നായും ഈ ക്ഷേത്രത്തെ തമിഴ് പുരാണങ്ങളിലും കാവ്യങ്ങളിലും വിവരിച്ചി‌‌‌ട്ടുണ്ട്. താമിരെ അഥവാ ചെമ്പാണ് നെല്ലായിയപ്പര്‍ ക്ഷേത്രത്തിലേത്.

പതിനാലര ഏക്കറില്‍

പതിനാലര ഏക്കറില്‍

14.5 ഏക്കര്‍ സ്ഥലത്തായാണ് ഈ ക്ഷേത്രവും ഉപക്ഷേത്രങ്ങളും ഗോപുരവുമെല്ലാം വ്യാപിച്ചു കി‌ടക്കുന്നത്. ചതുരാകൃതിയിലുള്ള ചുറ്റുമതിലിനുള്ളിലാണ് ഈ ക്ഷേത്രമുള്ളത്. ആദ്യ കാല്തത് ശിവന്റെയും പാര്‍വ്വതിയു‌ടെയും പ്രതിഷ്ഠകള്‍ വേറെവേറെയായിരുന്നുവെന്നാണ് ക്ഷേത്രചരിത്രം പറയുന്നത്. പിന്നീ‌ട് രണ്ട് പ്രതിഷ്ഠകളെയും തമ്മില്‍ ബന്ധിപ്പിച്ചത് 1647 ല്‍ സങ്കിളി മണ്ഡപം പണിതാണ്.

ആഘോഷങ്ങള്‍

ആഘോഷങ്ങള്‍

ശിവനുമായി ബന്ധപ്പെട്ട ആഘോഷങ്ങളെല്ലാം ക്ഷേത്രത്തില്‍ കൊണ്ടാ‌ടാറുണ്ട്. തൈപ്പൂസം, ആരുദ്ര ധരിസനം, ബ്രഹ്മോത്സവം, രഥോത്സവം, തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങള്‍.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

തമിഴ്നാ‌ട്ടില്‍ തിരുനെല്‍വേലി ജില്ലയിലാണ് നല്ലൈയപ്പര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തു നിന്നും 154 കിലോമീറ്റര്‍ ദൂരമാണ് ക്ഷേത്രത്തിലേക്കുള്ളത്.

ചരിത്രത്തിനുമപ്പുറം, തമിഴ്നാ‌ട്ടിലെ അതിപുരാതന ക്ഷേത്രങ്ങളിലൂടെ!!ചരിത്രത്തിനുമപ്പുറം, തമിഴ്നാ‌ട്ടിലെ അതിപുരാതന ക്ഷേത്രങ്ങളിലൂടെ!!

കരിങ്കല്ലില്‍ സിഫണി ഒരുക്കിയ ക്ഷേത്രങ്ങള്‍, അത്ഭുതം...ചുരുളഴിയാത്ത രഹസ്യം!!കരിങ്കല്ലില്‍ സിഫണി ഒരുക്കിയ ക്ഷേത്രങ്ങള്‍, അത്ഭുതം...ചുരുളഴിയാത്ത രഹസ്യം!!

ശിവൻ തന്‍റെ ഭക്തരെ നേരിട്ട് കാണാനെത്തുന്ന ക്ഷേത്രങ്ങൾ ഇതാണ്ശിവൻ തന്‍റെ ഭക്തരെ നേരിട്ട് കാണാനെത്തുന്ന ക്ഷേത്രങ്ങൾ ഇതാണ്

മീശക്കാരന്‍ മുതല്‍ ‍ഒട്ടകങ്ങളുടെ ഫാഷന്‍ ഷോ വരെ! പുഷ്കര്‍ മേളയെന്ന അത്ഭുതം!!മീശക്കാരന്‍ മുതല്‍ ‍ഒട്ടകങ്ങളുടെ ഫാഷന്‍ ഷോ വരെ! പുഷ്കര്‍ മേളയെന്ന അത്ഭുതം!!

ദിവസവും വളരുന്ന നന്ദി,ശിവനെ യഥാര്‍ത്ഥ രൂപത്തില്‍ ഇവിടെ കാണാം!!ദിവസവും വളരുന്ന നന്ദി,ശിവനെ യഥാര്‍ത്ഥ രൂപത്തില്‍ ഇവിടെ കാണാം!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X