Search
  • Follow NativePlanet
Share
» »പര്‍വ്വതാരോഹകര്‍ക്കും സഞ്ചാരികള്‍ക്കും സന്തോഷിക്കാം, എവറസ്റ്റ് കയറാം , തടസ്സങ്ങള്‍ നീങ്ങി

പര്‍വ്വതാരോഹകര്‍ക്കും സഞ്ചാരികള്‍ക്കും സന്തോഷിക്കാം, എവറസ്റ്റ് കയറാം , തടസ്സങ്ങള്‍ നീങ്ങി

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച് എവറസ്റ്റ് ടൂറിസം നേപ്പാള്‍ സര്‍ക്കാര്‍ പുനരാരംഭിച്ചു

പര്‍വ്വതാരോഹകര്‍ക്കും സഞ്ചാരികള്‍ക്കും വീണ്ടും നേപ്പാളിലേക്ക് എവറസ്റ്റ് കൊടുമുടി കീഴടക്കുവാനായി പോകാം. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച് എവറസ്റ്റ് ടൂറിസം നേപ്പാള്‍ സര്‍ക്കാര്‍ പുനരാരംഭിച്ചു. ലോക്ഡൗണിനെ തുടര്‍ന്ന് ഇവിടെ ടൂറിസം തീരെ സജീവമല്ലായിരുന്നു,
കഴിഞ്ഞ ആഴ്ചയാണ് നോപ്പാള്‍ ലോക്ജൗണ്‍ നിബന്ധനകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. പർവതാരോഹണത്തിനും ട്രെക്കിംഗ് പ്രവർത്തനങ്ങൾക്കും കൂടുതൽ സഞ്ചാരികളെത്തുമെന്ന് വിശ്വസിക്കുന്നതായി നേപ്പാളിലെ ടൂറിസം വകുപ്പ് മീര ആചാര്യ പറഞ്ഞു.

everest

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് ഓഗസ്റ്റ് 17 മുതല്‍ രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ ആരംഭിക്കും. കൊവിഡ് കേസുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൂര്‍ണ്ണമായ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാവും വിനോദ സഞ്ചാരികള്‍ക്കു സഞ്ചരിക്കാനാവുക, രാജ്യത്ത് വന്നിറങ്ങുന്ന സഞ്ചാരികള്‍ക്ക് ക്വാറന്‍റൈന്‍ ഉള്‍പ്പെടെയുള്ല സുരക്ഷാ നിര്‍ദ്ദേശങ്ങളുടെ രൂപകല്പന അവസാന ഘട്ടത്തിലാണ്.
എവറസ്റ്റിന്റെ ശരക്കാല സീസണിലുള്ള വിനോദ സഞ്ചാരമാണ് അധികൃതര്‍ ഇതുവഴി ലക്ഷ്യമിടുന്നത്.
എന്നാല്‍ഈ മേഖലയിലെ വിദഗ്ധരുൊെ അഭിപ്രായം അനുസരിച്ച് സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള സമയമാണ് എവറസ്റ്റ് യാത്രയില്‍ ഏറ്റവും ദുര്‍ഘടി പിടിച്ച സമയം. കുറഞ്ഞ താപനിലയും കാറ്റും യാത്രയ്ക്ക് നിരവധി തടസ്സങ്ങള്‍ സൃഷ്ടിക്കും,
2019 ലെ എവറസ്റ്റ് ഓട്ടം എക്സ്പെഡിഷന്‍ ഇത്തരത്തില്‍ ഒരു പരാജയമായിരുന്നു. അപകടകരമായ ഖുംബു ഹിമപാതത്തിന് മുകളിൽ ഗ്ലേഷ്യൽ ഐസ് തൂങ്ങിക്കിടക്കുന്നിരുന്നത് യാത്ര കൂടുതല്‍ ദുര്‍ഘടമാക്കിയിരുന്നു. ഇത് മറികടന്നു പോവുക എന്നുള്ളത് സഞ്ചാരികള്‍ക്ക് വളരെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.
2002 ലെ യാത്രകള്‍ റദ്ദാക്കുന്നതിനു മുന്‍പ് നോര്‍ത്ത് ടിബറ്റ് വഴി എത്തിയ ചൈനീസ് സംഘത്തിനു മാത്രമേ എവറസ്റ്റ് കയറുവാന്‍ കഴിഞ്ഞിരുന്നുള്ളൂ.

രാമായണ കഥകളിലെ സീതയെ കാണാം, ഒപ്പം ലവകുശന്മാരെയും! അപൂര്‍വ്വം ഈ ക്ഷേത്രകഥരാമായണ കഥകളിലെ സീതയെ കാണാം, ഒപ്പം ലവകുശന്മാരെയും! അപൂര്‍വ്വം ഈ ക്ഷേത്രകഥ

ഇവിടെ സ്വര്‍ണ്ണം കഥ പറയും!! സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ഭാരതത്തിലെ ക്ഷേത്രങ്ങള്‍ഇവിടെ സ്വര്‍ണ്ണം കഥ പറയും!! സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ഭാരതത്തിലെ ക്ഷേത്രങ്ങള്‍

കൂര്‍ഗ് മുതല്‍ നൈനിറ്റാല്‍ വരെ...ഓഗസ്റ്റില്‍ പോകാം ഈ നാടുകളിലേക്ക്കൂര്‍ഗ് മുതല്‍ നൈനിറ്റാല്‍ വരെ...ഓഗസ്റ്റില്‍ പോകാം ഈ നാടുകളിലേക്ക്

Read more about: everest travel news mountain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X