Search
  • Follow NativePlanet
Share
» »ചെന്നൈയില്‍ നിന്നും ബാംഗ്ലൂരിലേക്ക് വെറും രണ്ടുമണിക്കൂര്‍!! പുതിയ ഗ്രീന്‍ എക്സ്പ്രസ് വേയെക്കുറിച്ച് അറിയാം

ചെന്നൈയില്‍ നിന്നും ബാംഗ്ലൂരിലേക്ക് വെറും രണ്ടുമണിക്കൂര്‍!! പുതിയ ഗ്രീന്‍ എക്സ്പ്രസ് വേയെക്കുറിച്ച് അറിയാം

ചെന്നൈ-ബാംഗ്ലൂര്‍ യാത്ര വെറും രണ്ടുമണിക്കൂര്‍!!

വെറും രണ്ടു മണിക്കൂര്‍ സമയത്തില്‍ ചെന്നൈയില്‍ നിന്നും ബാംഗ്ലൂരിലേക്ക് റോഡ് മാര്‍ഗ്ഗമുള്ള യാത്ര.. കേള്‍ക്കുമ്പോള്‍ ആദ്യം അതിശയം തോന്നുമെങ്കിലും അധികം വൈകാതെ യാഥാര്‍ത്ഥ്യമാകുവാന്‍ പോകുന്ന കാര്യങ്ങളിലൊന്നാണിത്. ഗതാഗതക്കുരുക്കുകളില്‍ പെട്ട് ഏറ്റവും കുറഞ്ഞത് അഞ്ച് മണിക്കൂറുകളെങ്കിലുമെടുക്കുന്ന ചെന്നൈ-ബാംഗ്ലൂര്‍ യാത്ര ഗ്രീന്‍ എക്സ്പ്രസ് വേ വരുന്നതോടെ രണ്ടു മണിക്കൂറായി ചുരുങ്ങും. കൂടുതലറിയുവാനായി വായിക്കാം

26 പുതിയ ഗ്രീന്‍ എക്സ്പ്രസ് വേ ഹൈവേകള്‍

26 പുതിയ ഗ്രീന്‍ എക്സ്പ്രസ് വേ ഹൈവേകള്‍

രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം കുറയ്ക്കാൻ ലക്ഷ്യമിട്ട് ബെംഗളൂരുവിനും ചെന്നൈയ്ക്കും ഇടയിൽ ഒരു പുതിയ എക്‌സ്പ്രസ് വേ നിർമ്മിക്കാൻ ഒരുങ്ങുന്നു. യാത്രാ സമയം ഗണ്യമായി കുറയ്ക്കുന്ന 26 പുതിയ ഹരിത എക്‌സ്പ്രസ് വേകളിൽ ഒന്നാണ് നാലുവരിയുള്ള ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേയെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു ഓഗസ്റ്റ് മൂന്നാം തിയ്യതിയാണ് നിതിൻ ഗഡ്കരി ഇക്കാര്യം ലോക്സഭയില്‍ അറിയിച്ചത് . 2022 മെയ് മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേയ്ക്ക് അടിത്തറയിട്ടത്. 2025 ഡിസംബറോടെ എക്‌സ്പ്രസ് വേ പൂർത്തിയാക്കി പൊതുഗതാഗതത്തിന് തുറന്നു നല്കുവാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ റോഡ് മാര്‍ഗ്ഗം അഞ്ച് മുതല്‍ ആറു മണിക്കൂര്‍ വരെ സമയമെടുക്കുന്ന ബെംഗളൂരു-ചെന്നൈ റോഡ് യാത്ര വെറും രണ്ട് മണിക്കൂറായി ചുരുങ്ങും.

ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ റൂട്ട്

ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ റൂട്ട്

തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രാ പ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ റൂട്ട് കര്‍ണ്ണാടകയിലെ ഹോസ്കോട്ടെ ടൗണില്‍ നിന്നാരംഭിച്ച് തമിഴ്നാട്ടിലെ ശ്രീപെരുംബുധൂറില്‍ അവസാനിക്കുന്ന രീതിയിലാണ് നിര്‍മ്മാമം പുരോഗമിക്കുന്നത്. ചെന്നൈയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണ് ശ്രീപെരുംബുധൂര്‍ സ്ഥിതി ചെയ്യുന്നത്. ആകെ 262.27 കിലോമീറ്റ്ര്‍ ദൂരത്തില്‍ കര്‍ണ്ണാടകയിലൂടെ 75 കിലോമീറ്ററും ആന്ധ്രാ പ്രദേശിലൂടെ 88 കിലോമീറ്ററും തമിഴ്നാട്ടിലൂടെ 98 കിലോമീറ്ററും കടന്നുപോകും.

17 മേൽപ്പാലങ്ങളും എട്ട് പ്രധാനപാലങ്ങളും

17 മേൽപ്പാലങ്ങളും എട്ട് പ്രധാനപാലങ്ങളും

എട്ട് പ്രധാന പാലങ്ങളും 103 ചെറിയ പാലങ്ങളും 17 മേൽപ്പാലങ്ങളും അടങ്ങുന്നതാണ് എക്‌സ്പ്രസ് വേ. അതിനുപുറമെ, നാല് സ്പർ റോഡുകളും പ്ലാനില്‍ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. നീളമുള്ള റോഡിൽ നിന്ന് വിഭജിക്കുന്ന ചെറിയ റോഡുകളെയാണ് സ്പര്‍ റോഡുകള്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഈ റോഡുകൾ ദബാസ്പേട്ട് (കർണ്ണാടക), കോണാദാസ്പുര (കർണാടക), കോലാർ ഗോൾഡ് ഫീൽഡ്സ് (കർണാടക), കാട്പാടി (തമിഴ്നാട്) എന്നിവിടങ്ങളിലേക്ക് തിരിച്ചുവിടും. നാലിൽ സ്പർ ത്രീ അഥവാ കോലാർ ഗോൾഡ് ഫീൽഡ്സ് മാത്രമാണ് ഇതുവരെ അംഗീകരിച്ചിട്ടുള്ളത്.

ഹൈവേ നിർമിക്കാൻ 5.42 ഹെക്ടർ വനഭൂമി ഉപയോഗിക്കേണ്ടി വന്നേക്കും. തമിഴ്‌നാട്ടിലെ വെല്ലൂരിലെ മഹിമണ്ഡലം വനത്തിൽനിന്നുള്ള വനഭൂമിയാണ് ഉപയോഗിക്കേണ്ടത്. ഇത് റിസര്‍വ് വനമായതിനാൽ നിർമാണം തുടങ്ങുന്നതിന് മുമ്പ് കേന്ദ്രസർക്കാരിന്റെ അനുമതി വാങ്ങണം.

PC:Raimond Klavins

മൂന്നുഘട്ടങ്ങളായി

മൂന്നുഘട്ടങ്ങളായി

നിലവിലെ തീരുമാനമനുസരിച്ച് റോഡ് നിര്‍മ്മാണം മൂന്ന് ഘട്ടങ്ങളായാണ് പൂര്‍ത്തിയാക്കുന്നത്. 18,000 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചിലവ് പ്രതീക്ഷിക്കുന്നത്. എക്‌സ്പ്രസ് വേയുടെ നിർമ്മാണം ഏകദേശം 3,000 പേർക്ക് സ്ഥിരം ജോലിയും 90,000 പേർക്ക് താൽക്കാലിക ജോലി നൽകുമെന്നുമാണ് കണക്കുകള്‍ പറയുന്നത്.

 മറ്റു പ്രധാന എക്സ്പ്രസ് വേകള്‍

മറ്റു പ്രധാന എക്സ്പ്രസ് വേകള്‍

നിലവിൽ 35 എക്സ്പ്രസ് ഹൈവേകളാണ് രാജ്യത്തുള്ളത്. മറ്റു നിരവധി എണ്ണം നിർമ്മാണത്തിലിരിക്കുകയാണ്.

മറ്റു പ്രധാന എക്സ്പ്രസ് വേകള്‍ കൂടി വരുന്നതോടെ

ഡൽഹി-ചണ്ഡീഗഢ്, റൂട്ടിലെ 6 മണിക്കൂര്‍ യാത്ര 2.5 മണിക്കൂറായി കുറയും. ഡൽഹി-കത്ര യാത്ര ആറു മണിക്കൂറും
ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് 8 മണിക്കൂറും, ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് 12 മണിക്കൂറും ഡൽഹിയിൽ നിന്ന്അമൃത്സറിലേക്ക് 4 മണിക്കൂറും ആയി കുറയും. മറ്റു ഗ്രീന്‍ എക്പ്രസ് വേകളില്‍ ഡൽഹിയിൽ നിന്ന് ഡെറാഡൂൺ, ഹരിദ്വാർ അല്ലെങ്കിൽ ജയ്പൂർ എന്നിവിടങ്ങളിലേക്ക് രണ്ട് മണിക്കൂറിനുള്ളിൽ യാത്ര ചെയ്യാം.

യാത്രാസമയം കുറയുന്നത് 12 മണിക്കൂർ വരെ! വരാൻ പോകുന്ന എക്സ്പ്രസ് വേകൾ പൊളിയാണ്!യാത്രാസമയം കുറയുന്നത് 12 മണിക്കൂർ വരെ! വരാൻ പോകുന്ന എക്സ്പ്രസ് വേകൾ പൊളിയാണ്!

ചെന്നൈയിൽ നിന്നു മൈസൂരിലേക്ക് 6 മണിക്കൂർ 40 മിനിറ്റ്; ടിക്കറ്റ് 971 രൂപ മുതൽ, യാത്ര വന്ദേ ഭാരതിൽചെന്നൈയിൽ നിന്നു മൈസൂരിലേക്ക് 6 മണിക്കൂർ 40 മിനിറ്റ്; ടിക്കറ്റ് 971 രൂപ മുതൽ, യാത്ര വന്ദേ ഭാരതിൽ

Read more about: road bangalore chennai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X