Search
  • Follow NativePlanet
Share
» »പട്ടേൽ പ്രതിമയെയും കടത്തിവെട്ടും സർവ്വകലാശാലയിലെ ഈ ക്ഷേത്രം

പട്ടേൽ പ്രതിമയെയും കടത്തിവെട്ടും സർവ്വകലാശാലയിലെ ഈ ക്ഷേത്രം

വാരണാസി യാത്രാ പ്ലാൻ മൊത്തത്തിൽ മാറ്റി മറിക്കുന്ന പുതിയ കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ

വാരണാസി....പകരം വയ്ക്കാനില്ലാത്ത പൗരാണികതയുടെ നഗരങ്ങളിലൊന്ന്... ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കവുമായി സഞ്ചാരികളെ മറ്റൊരു ലോകത്തിലെത്തിക്കുന്നിടം.... പറഞ്ഞു വരുമ്പോൾ കേട്ടറിവിനേക്കാളൊക്കെ വളരെ മേലെയാണ് ഈ സ്ഥലം . ഇന്ത്യയുടെ ആത്മീയ തലസ്ഥാനമായും മോക്ഷം കിട്ടുന്ന നഗരമായും ഒക്കെ വിശ്വാസികൾ കരുതുന്ന ഇവിടെ കഥയും ഐതിഹ്യവും വേർതിരിക്കാനാവാത്ത ഒന്നാണ്. ആയിരത്തിലധികം സഞ്ചാരികൾ ദിവസവും എത്തിച്ചേരുന്ന ഇവിടെ പോയിരിക്കേണ്ട ക്ഷേത്രങ്ങളിലൊന്നാണ് കാശി വിശ്വനാഥ ക്ഷേത്രം. എന്നാൽ പഴയ വിശ്വനാഥ ക്ഷേത്രം കൂടാതെ ഇവിടെ മറ്റൊരു ക്ഷേത്രമുള്ള കാര്യം അറിയുമോ? വാരണാസി യാത്രാ പ്ലാൻ മൊത്തത്തിൽ മാറ്റി മറിക്കുന്ന പുതിയ കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ

സർവ്വകലാശാലയ്ക്കുള്ളിലെ വിസ്മയം

സർവ്വകലാശാലയ്ക്കുള്ളിലെ വിസ്മയം

വാരണാസിയിലെ തീർച്ചയായും കണ്ടിരിക്കേണ്ട ഇടങ്ങളിലൊന്നായി മാറിയിരിക്കുന്ന ക്ഷേത്രമാണ് ശ്രീ വിശ്വനാഥ മന്ദിർ. ബനാറസ് ഹിന്ദു സർവ്വകലാശാലയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ബിർളാ ക്ഷേത്രം എന്നും വിശ്വനാഥ ക്ഷേത്രം എന്നും പുതിയ വിശ്വനാഥ ക്ഷേത്രം എന്നുമൊക്കെ അറിയപ്പെടുന്നു.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗോപുരം

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗോപുരം

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ഗോപുരം ഏതു ക്ഷേത്രത്തിനാണുള്ളതെന്ന് അറിയുമോ? റെക്കോർഡുകൾ മാറിമറിയുമെങ്കിലും ഇപ്പോൾ ആ ബഹുമതി കാശിയിലെ വിശ്വനാഥ ക്ഷേത്രത്തിനാണ്. ബനാറസ് ഹിന്ദു സർവ്വകലാശാലയ്ക്കുള്ളിലെ ഈ ക്ഷേത്ര ഗോപുരത്തിന്റെ ആകെ ഉയരം 250 അടിയിലും കൂടുതലാണ്. നിർമ്മാണ കലയിലെ ഒരു അത്ഭുത സ‍ൃഷ്ടിയായാണ് ഇതിനെ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ വാരണാസിയിലെത്തുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഇടങ്ങളിൽ ഇതുകൂടി ഉൾപ്പെടുത്തുവാൻ മറക്കരുത്.
PC-Anuragohri

വർഷം നീണ്ട നിർമ്മാണം

വർഷം നീണ്ട നിർമ്മാണം

അറിയുന്തോറും അതിശയിപ്പിക്കുന്ന കാര്യങ്ങളാണ് ഈ ക്ഷേത്രത്തിന്റേത്. ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹൽ പോലും 22 വർഷമെടുത്താണ് നിർമ്മിച്ചത്. പക്ഷെ, ഈ ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് വേണ്ടി വന്നത് നീണ്ട 35 വർഷങ്ങളാണ്.
1931 ൽ ആരംഭിച്ച ഇതിന്റെ നിർമ്മാണം 35 വർഷങ്ങൾക്കിപ്പുറം 1966 ലാണ് പൂർത്തിയാകുന്നത്. ബീർള കൺസ്ട്രക്ഷൻരെ നേതൃത്വത്തിൽ നിർമ്മിച്ചതിനാൽ ബിർളാ ടെംപിൾ എന്നും ഇതറിയപ്പെടുന്നു.

PC-

കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ പ്രതിരൂപം

കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ പ്രതിരൂപം

പുതിയ വിശ്വനാഥ ക്ഷേത്രത്തെക്കുറിച്ച് പലർക്കും അറിയാത്ത കാര്യങ്ങളിലൊന്നാണ് കാശി വിശ്വനാഥ ക്ഷേത്രത്തി്‍റെ അതേ രൂപത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നതെന്ന്. കാശി വിശ്വനാഥ ക്ഷേത്രത്തിൽ നിന്നും മാതൃകയുൾക്കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം പണ്ഡിറ്റ് മദൻ മോഹൻ മാളവ്യയുടെ ആശയമായിരുന്നു. നിർമ്മാണം പൂർത്തിയായപ്പോൾ വാരണാസിയിലെ ഏറ്റവും മനോഹര ക്ഷേത്രങ്ങളിലൊന്നായി ഇത് മാറുകയായിരുന്നു.

PC-Kuber Patel

ക്ഷേത്രങ്ങളുടെ സമുച്ചയം

ക്ഷേത്രങ്ങളുടെ സമുച്ചയം

വിശ്വനാഥ ക്ഷേത്രം എന്നത് 9 ക്ഷേത്രങ്ങളുടെ ഒരു സമുച്ചയമാണ്. ഇതിൽ ഏറ്റവും പ്രധാന ക്ഷേത്രം ശിവനാണ് സമർപ്പിച്ചിരിക്കുന്നത്. അതിനു ചുറ്റുമായി ക്ഷേത്രപരിസരത്ത് ബാക്കി ക്ഷേത്രങ്ങള്ഡ‍ കാണുവാൻ സാധിക്കും. ലക്ഷ്മി നാരായൺ, ദുർഗ്ഗാ ദേവി, ഗണേശൻ, ഹനുമാൻ, സരസ്വതി,നടരാജൻ തുടങ്ങിയവർക്കാണ് മറ്റു ക്ഷേത്രങ്ങള്‍ സമർപ്പിച്ചിരിക്കുന്നത്.

PC-AKS.9955

ചുവരെഴുത്ത്

ചുവരെഴുത്ത്

പ്രത്യേകതകൾ ധാരാളമുള്ള ഒരു ക്ഷേത്രമാണല്ലോ വിശ്വനാഥ മന്ദിർ. അത് ഇവിടുത്തെ ചുവരുകളിലും കാണുവാൻ കഴിയും. ഗീതയിൽ നിന്നുള്ള ഭാഗങ്ങൾ ചിത്രങ്ങളായും വാക്കുകളായും ഇവിടുത്തെ ചുവരുകളെ അലങ്കരിക്കുന്നു.

PC-Ranveig

ഏറ്റവും കൂടുതൽ തീർഥാടകരെത്തുന്ന ക്ഷേത്രം

ഏറ്റവും കൂടുതൽ തീർഥാടകരെത്തുന്ന ക്ഷേത്രം

ഇത്രയും അത്ഭുതങ്ങളും പ്രത്യേകതകളും ഒക്കെയുള്ള ഒരു ക്ഷേത്രത്തിന് എത്രകാലമാണ് തീർഥാടകരുടെയും സഞ്ചാരികളുടെയും ഇടയിൽ നിന്നും മറഞ്ഞു നിൽക്കുവാൻ സാധിക്കുക.. ആയിരക്കണക്കിനാളുകൾ ഓരോ ദിവസവും എത്തുന്ന ഈ ക്ഷേത്രം ഉത്തർപ്രദേശിലെ ഏറ്റവും തിരക്കേറിയ ക്ഷേത്രങ്ങളിലൊന്നായി മാറിയിട്ട് വർഷങ്ങളായി.
മാത്രമല്ല, ഒരു ശിവക്ഷേത്രമായതിനാൽ ശൈവഭക്തരും ഇവിടെ എത്താറുണ്ട്.

അണക്കെട്ടിനു നടുവിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ അണക്കെട്ടിനു നടുവിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ

ക്ഷേത്രത്തിനുള്ളിൽ മമ്മിയെ ആരാധിക്കുന്ന ശ്രീകോവിൽ...വിചിത്രമാണ് ഈ ക്ഷേത്രങ്ങൾ!! ക്ഷേത്രത്തിനുള്ളിൽ മമ്മിയെ ആരാധിക്കുന്ന ശ്രീകോവിൽ...വിചിത്രമാണ് ഈ ക്ഷേത്രങ്ങൾ!!

PC-Vinayaraj

Read more about: temples pilgrimage varanasi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X