Search
  • Follow NativePlanet
Share
» »പുതുവര്‍ഷക്കാഴ്ചകള്‍ സൂര്യോദയത്തോടെ! പോകാം ഭൂമിയിലെ സ്വര്‍ഗ്ഗത്തിലേക്ക്

പുതുവര്‍ഷക്കാഴ്ചകള്‍ സൂര്യോദയത്തോടെ! പോകാം ഭൂമിയിലെ സ്വര്‍ഗ്ഗത്തിലേക്ക്

പുതുവര്‍ഷം എല്ലാ അര്‍ത്ഥത്തിലും നിറയെ പുതുമകള്‍ നിറഞ്ഞ ഒരു പുതിയ തു‌ടക്കമാണ്. പുതിയ വര്‍ഷം, പുതിയ ചിന്തകള്‍, പുതിയ അനുഭവങ്ങള്‍ അങ്ങനെ എല്ലാമെല്ലാം പുതിയത്. അതുകൊണ്ടുതന്നെ ഈ വര്‍ഷത്തെ സ്വീകരിക്കുന്നതിനും ചില പുതുമകള്‍ വേണം!! 2021 ലെ ആദ്യ ദിവസം മനോഹരമായ സൂര്യോദയ കാഴ്ചയോടെ ആഘോഷിക്കുന്നതിനേക്കാൾ മികച്ചതായി മറ്റൊന്നില്ല!! വര്‍ഷത്തിലെ ആദ്യ ദിനം അവിസ്മരണീയമാക്കുന്നതിനു സൂര്യോദയം കാണുവാന്‍ പറ്റിയ നിരവധി ഇടങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. വാക്കുകളില്‍ വിശദീകരിക്കുവാന്‍ സാധിക്കാത്ത ഭംഗിയില്‍ സൂര്യന്‍ ഉദിച്ചുയരുന്ന ഇന്ത്യയിലെ പ്രധാനപ്പെ‌ട്ട് സണ്‍റൈസ് പോയിന്‍റുകളെ പരിചയപ്പെ‌ടാം..

കോവളം

കോവളം

നമ്മുടെ നാ‌ടിന്‍റെ സൗന്ദര്യം ആസ്വദിച്ച് പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്നതിന് പ്രത്യേക ഭംഗി തന്നെയാണ്. കോവളത്തു നിന്നാണ് ആ സൂര്യോദയമെങ്കില്‍ പറയുകയും വേണ്ട. കേരളീയര്‍ക്കും വിദേശികള്‍ക്കും ഏറെ പ്രിയപ്പെ‌ട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് കോവളം. തിരുവനന്തപുരത്ത് എത്തിയാല്‍ പിന്നെ കോവളം കാണാതെ പോയാല്‍ ആ യാത്ര പൂര്‍ണ്ണമാകില്ല എന്നു തന്നെ പറയാം. മൂന്നു ബീച്ചുകളാണ് ഇവിടെയുള്ളത്. ലൈറ്റ് ഹൗസ് ബീച്ച്, ഹവ്വാ ബീച്ച്, അശോക ബീച്ച് എന്നിവയാണവ.
പാറക്കെ‌ട്ടുകളിലിരുന്ന് കടലിലേക്ക് നോക്കി ഒരു പുതിയ പ്രഭാതത്തെ സ്വാഗതം ചെയ്യുവാന്‍ ഇവിടേക്ക് പോകാം

PC:mehul.antani

കൊളക്കുമല

കൊളക്കുമല

പാറക്കെ‌ട്ടുകളും കോടമഞ്ഞും സാക്ഷിയാക്കി ഉദിച്ചുയരുന്ന സൂര്യനെ കാണുവാന്‍ പറ്റിയ ഇ‌ടമാണ് കൊളക്കുമല. കേരളത്തിലെ ഏറ്റവും കേള്‍വി കേ‌ട്ട സൂര്യോദയ പോയിന്‍റ് കൂടിയാണ് സമുദ്ര നിരപ്പില്‍ നിന്നും 8000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കൊളക്കുമല. തമിഴ്നാ‌ടിന്‍റെ ഭാഗമായ ഇവിടെ പക്ഷേ, മലയാളി സഞ്ചാരികളാണ് കൂടുതലും എത്തിച്ചേരുന്നത്. ലോകത്തിലെ ഏറ്റലും ഉയരത്തിലുള്ള തേയിലത്തോട്ടം ഇവിടെയാണുള്ളത്. 75 വര്‍ഷത്തിലധികം പഴക്കമുള്ള ഒരു തേയില ഫാക്ടറിയും ഇവിടെ കാണുവാന്‍ സാധിക്കും. സൂര്യോദയം കാണുവാനും ഉയരം കൂടും തോറും രുചിയും കൂടിന്ന യഥാർഥ ചായ കുടിക്കുവാനുമാണ് ഇവിടെ സഞ്ചാരികൾ എത്തുന്നത്. യാത്രകളെ സ്നേഹിക്കുന്നവർ ഉറപ്പായും കണ്ടിരിക്കേണ്ട ഇടം തന്നെയാണിത്

ടൈഗര്‍ ഹില്‍സ് , ഡാര്‍ജലിങ്

ടൈഗര്‍ ഹില്‍സ് , ഡാര്‍ജലിങ്

രാജ്യത്തെ തന്നെ ഏറ്റവും മികച്ച സൂര്യോദയ കാഴ്ചകള്‍ സമ്മാനിക്കുന്ന ഇടമാണ് പശ്ചിമ ബംഗാളില്‍ ഡാര്‍ജലിങ്ങിന് സമീപം സ്ഥിതി ചെയ്യുന്ന ടൈഗര്‍ ഹില്‍സ്. പ്രഭാതത്തിന്റെ പുലരികളെ ഒരു ചിത്രത്തിലെന്നപോലെ കണ്‍മുന്നിലെത്തിക്കുന്ന ടൈഗര്‍ ഹില്‍സ് പുതുവര്‍ഷപ്പുലരികള്‍ക്ക് പതിവിലും മാറ്റേകുന്ന ഇടമായിരിക്കും, ഹിമാലയത്തിലെ കൊടുമുടികള്‍ക്കു മേല്‍ സൂര്യരശ്മികള്‍ പതിച്ച് സ്വര്‍ണ്ണനിറമാകുന്ന കാഴ്ചയും ഇവിടെ നിന്നും ആസ്വദിക്കാം.

PC:Anindya

മറൈന്‍ ഡ്രൈവ്

മറൈന്‍ ഡ്രൈവ്

പുതുവര്‍ഷ പുലരിയുട‌െ മറ്റൊരു മനോഹരമായ കാഴ്ച നല്കുന്ന ഇടമാണ് കൊച്ചിയിലെ മറൈന്‍ ഡ്രൈവ്. പ്രകൃതിയുടെ മനോഹരമായ വര്‍ണ്ണങ്ങളുടെ പശ്ചാത്തലത്തില്‍ സൂര്യോദയ കാഴ്ചകള്‍ ഇവിടുത്തെ പ്രത്യേകതയാണ്. കുറഞ്ഞ ചിലവില്‍ അതിമനോഹരമായ പുലരിയും പുതുവര്‍ഷാഘോഷവും പ്ലാന്‍ ചെയ്യുന്നവര്‍ക്ക് അധികം ആലോചിക്കാതെ മറൈന്‍ ഡ്രൈവ് തിരഞ്ഞടുക്കാം.

രാധാനഗര്‍ ബീച്ച്, ഹാവ്ലോക്ക് ഐലന്‍ഡ്

രാധാനഗര്‍ ബീച്ച്, ഹാവ്ലോക്ക് ഐലന്‍ഡ്

ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ സൂര്യോദയങ്ങളില്‍ ഒന്നാണ് ആന്‍ഡമാനിലെ ഹാവ്ലോക്ക് ഐലന്‍ഡിലെ രാധാനഗര്‍ ബീച്ചിലെ സൂര്യോദയ കാഴ്ചകള്‍. സ്വര്‍ണ്ണ നിറത്തിലുള്ള സൂര്യോദയവും സൂര്യാസ്തമയവും ആണ് ഇവിടെ കാണുവാന്‍ സാധിക്കുക. നീലനിറത്തിലുള്ല കടലും വെളുത്ത മണല്‍ത്തരികളും ഒക്കെ ചേരുന്ന ഇവിടം ഏഷ്യയിലെ തന്നെ ഏറ്റവും വൃത്തിയുള്ള ബീച്ചുകളില്‍ ഒന്നാണ്.
PC:Dr. K. Vedhagiri

ഉമിയം തടാകം, മേഘാലയ

ഉമിയം തടാകം, മേഘാലയ

വടക്കു കിഴക്കന്‍ ഇന്ത്യയിലെ പുലരിയാണ് കാണുന്നചെങ്കില്‍ മേഘാലയയിലെ ഉമിയം തടാകത്തിലേക്ക് പോകാം. നിറഞ്ഞു നില്‍ക്കുന്ന പ്രകൃതി ഭംഗിയാണ് ഇവിടുത്തെ പ്രത്യേകത. മഞ്ഞ കളറില്‍ തുടങ്ങി, ഓറഞ്ച് നിറത്തിലേക്ക് മാറുന്ന ഇവിടുത്തെ സൂര്യോദയം ജീവിതത്തില്‍ ഒരിക്കലും മറക്കുവാന്‍ സാധിക്കാത്ത ഒരു കാഴ്ചയായിരിക്കും.

PC:Vikramjit Kakati

ഡോങ്, അരുണാചല്‍ പ്രദേശ്

ഡോങ്, അരുണാചല്‍ പ്രദേശ്

ഇന്ത്യയില്‍ ഏറ്റവും ആദ്യം സൂര്യന്‍ ഉദിച്ചെത്തുന്ന നാടാണ് അരുണാചല്‍ പ്രദേശിലെ ഡോങ്. സമുദ്ര നിരപ്പിൽ നിന്നും 1230 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഡോങ് അധികമൊന്നും സഞ്ചാരികള്‍ക്ക് പിടിതരാത്ത ഇടമാണ്. അത്ര എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കാത്ത ഇടമാണെങ്കിലും ആദ്യ സൂര്യരശ്മികളെ കാണുവാനുള്ള ആഗ്രഹത്താല്‍ ഇവിടെ നിരവധി സഞ്ചാരികള്‍ എത്താറുണ്ട്. 1999 ൽ ആണ് ഇവിടം ആദ്യ സൂര്യരശ്മികളെത്തുന്ന ഇന്ത്യയിലെ ഇടം എന്ന പേരില്‍ പ്രസിദ്ധമാകുന്നത്. 5.54 നോട് അടുപ്പിച്ചാണ് ഇവിടെ സൂര്യനുദിക്കുന്നത്. അതുപോലെ തന്നെ വൈകിട്ട് 4.30 ന് ഇവിടെ സൂര്യാസ്തമയവും കഴിയും. തണുപ്പുകാലമാണെങ്കിൽ ഈ സമയത്തിനും ഒരു മണിക്കൂർ മുൻപേ സൂര്യോദയവും അസ്തമയവും നടക്കും.
.ഹൈക്കിങ്ങ്, മഞ്ഞുമല കയറ്റം, ട്രക്കിങ്, താഴ്വരകളിലേക്കുള്ള റാഫ്ടിങ്ങ്, നദിയിലൂടെയുള്ള യാത്ര തുടങ്ങിയവയെല്ലാം ഇവിടെ ചെയ്യാം.

ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കു പോകും മുന്‍പ്!!ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം!ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കു പോകും മുന്‍പ്!!ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം!

ബീച്ചും പബ്ബും ഔട്ട്!! ഇത്തവണ കേരളത്തിലെ ന്യൂ ഇയര്‍ ആഘോഷം ഈ ഇടങ്ങളിലാവാം!!ബീച്ചും പബ്ബും ഔട്ട്!! ഇത്തവണ കേരളത്തിലെ ന്യൂ ഇയര്‍ ആഘോഷം ഈ ഇടങ്ങളിലാവാം!!

എപ്പോള്‍ വേണമെങ്കിലും ഭൂമിയെടുക്കും! മറയുന്നതിനു മുന്‍പേ കാണാം!എപ്പോള്‍ വേണമെങ്കിലും ഭൂമിയെടുക്കും! മറയുന്നതിനു മുന്‍പേ കാണാം!

ന്യൂ ഇയര്‍ അടിച്ചുപൊളിക്കാം! ആരുമെത്താത്ത ഈ ഇടങ്ങള്‍ കാത്തിരിക്കുന്നു!!ന്യൂ ഇയര്‍ അടിച്ചുപൊളിക്കാം! ആരുമെത്താത്ത ഈ ഇടങ്ങള്‍ കാത്തിരിക്കുന്നു!!

പുതുവര്‍ഷം മൂന്നാറിലാണോ?!! എങ്കില്‍ രണ്ടു മണിക്കൂര്‍ മുന്‍പ ഇറങ്ങാം, മഞ്ഞും കാണാം!പുതുവര്‍ഷം മൂന്നാറിലാണോ?!! എങ്കില്‍ രണ്ടു മണിക്കൂര്‍ മുന്‍പ ഇറങ്ങാം, മഞ്ഞും കാണാം!

Read more about: new year celebrations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X