Search
  • Follow NativePlanet
Share
» »പുതുവര്‍ഷം ആഘോഷിക്കുവാനിറങ്ങാം...ഈ ഇ‌ടങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു

പുതുവര്‍ഷം ആഘോഷിക്കുവാനിറങ്ങാം...ഈ ഇ‌ടങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു

പുതുവര്‍ഷം മലയാളികള്‍ക്ക് എന്നും ആഘോഷമാണ്. ബീച്ചും കായലും മലയും കുന്നുമെല്ലാം കയറി വ്യത്യസ്ത തരത്തിലുള്ള പുതുവര്‍ഷാഘോഷങ്ങള്‍ ഇവി‌ടെ നടക്കാറുണ്ട്. കാസര്‍കോട് മുതല്‍ തിരുവന്തപുരം വരെയുള്ള മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളും ഈ ആഘോഷങ്ങളില്‍ പങ്കാളികളാകാറുമുണ്ട്. ക്യാംപിങ്ങും ട്രക്കിങ്ങും ബീച്ച് ആഘോഷങ്ങളുമെല്ലാമായി നടക്കുന്ന പുതുവര്‍ഷാഘോഷങ്ങള്‍ ഒരിക്കെലങ്കിലും പങ്കെ‌ടുക്കേണ്ടതു തന്നെയാണ്.
കാപ്പിത്തോട്ടങ്ങളിലും പുരവഞ്ചികളിയും തേയില എസ്റ്റേറ്റുകളിലുമായുള്ള വെറൈറ്റി ആഘോഷങ്ങളും കേരളത്തിലുണ്ട്. ഇതാ കേരളത്തിലെ ഏറ്റവും മികച്ച 10 പുതുവര്‍ഷാഘോഷ കേന്ദ്രങ്ങളെ പരിചയപ്പെ‌ടാം..

കൊല്ലം

കൊല്ലം

കായലുകളും കടല്‍ത്തീരങ്ങളും നിറഞ്ഞ് കൊല്ലത്തിന്റെ ആഘോഷങ്ങള്‍ ഇത്തിരി പ്രത്യേകതയുള്ളതാണ്. പുതുവര്‍ഷാഘോഷങ്ങളില്‍ വ്യത്യസ്തത വേണമെന്നുള്ളവര്‍ക്കാണ് ഇവിടം ഏറ്റവും യോജിച്ചത്. പുരവഞ്ചികളിലെ യാത്രയും കടലിലൂടെയുള്ള പോക്കും ഒക്കെ ഇവിടെ ആസ്വദിക്കുവാന്‍ സാധിക്കും.

കൊച്ചി

കൊച്ചി

കേരളത്തിലെ പുതുവത്സര ആഘോഷങ്ങളു‌ട തലസ്ഥാനമാണ് കൊച്ചി, വിവിധ നാടുകളില്‍ നിന്നും എത്തിച്ചേര്‍ന്നിരിക്കുന്നവര്‍ ചേര്‍ന്ന് ആഘോഷമാക്കുന്നതാണ് കൊച്ചിയിലെ ഓരോ പുതുവര്‍ഷവും. ഫോര്‍ട്ട് കൊച്ചിയിലാണ് ക്രിസ്മസിന്റെ ഏറ്റവും വലിയ ആഘോഷങ്ങള് കാണുവാന്‍ സാധിക്കുക. ആഴ്ചകള്‍ നീണ്ടു നില്‍ക്കുക്കുന്ന കാര്‍ണിവലും പാപ്പാഞ്ഞിയെ കത്തിക്കുന്ന ച‌ടങ്ങുമാണ് ഇതില്‍ പ്രധാനപ്പെട്ടത്. പുതുവര്‍ഷയാത്രതില്‍ കൊച്ചിയെ തിരഞ്ഞെടുത്താല്‍ അത് ഒരിക്കലും നഷ്ടമായിരിക്കില്ല.

 പെരിയാര്‍

പെരിയാര്‍

കാടിനെയും വന്യജീവികളെയും സ്നേഹിക്കുന്നവരുടെ സ്വര്‍ഗ്ഗമാണ് പെരിയാര്‍ വന്യജീവി സങ്കേതം. പശ്ചിമഘട്ടത്തോട് ചേര്‍ന്നു കിടക്കുന്ന ഇവിടം അതിശയിപ്പിക്കുന്ന ജൈവവൈവിധ്യത്താല്‍ സമ്പന്നമാണ്.
മനോഹരമായ പച്ചപ്പ്, സുഗന്ധവ്യഞ്ജന തോട്ടങ്ങൾ എന്നിവയ്ക്കിടയില്‍, ശാന്തമായ പെരിയാർ തടാകത്തിന് ചുറ്റുമായി സ്ഥിതി ചെയ്യുന്ന ഈ ദേശീയോദ്യാനം ബംഗാൾ കടുവകൾ, ഇന്ത്യൻ ആനകൾ, തു‌ടങ്ങി വ്യത്യസ്തങ്ങളായ ജീവികളുടെ വാസ്സ്ഥലം കൂ‌ടിയാണ്.

ആലപ്പുഴ

ആലപ്പുഴ

സഞ്ചാരികള്‍ക്ക് സമാനതകളില്ലാത്ത പുതുവര്‍ഷാനുഭവങ്ങള്‍ നല്കുന്ന ഇ‌ടമാണ് ആലപ്പുഴ. കനാലുകളുടെയും കായലുകളുടെയും കാഴ്ചകളും ഹൗസ് ബോട്ടുകളും അവിടുത്തെ യാത്രകളും പ്രകൃതി സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന കാഴ്ചകളും ആലപ്പുഴയുടെ പ്രത്യേകതയാണ്. കേരളത്തിലെ പുതുവത്സരാഘോഷങ്ങളില്‍ ആലപ്പുഴയ്ക്ക് എന്നും പ്രത്യേക സ്ഥാനം തന്നെയുണ്ട്.

വാഗമണ്‍

വാഗമണ്‍

ആഘോഷങ്ങള്‍ എന്താണെങ്കിലും അതില്‍ നിന്നും മലയാളികള്‍ക്ക് ഒരിക്കലും ഒഴിവാക്കുവാന്‍ സാധിക്കാത്ത ഇ‌ടമാണ് വാഗമണ്‍. സഞ്ചാരികളുടെ സ്വപ്ന ഭൂമികളിലൊന്നായ ഇവിടം ഇടുക്കി ജില്ലയുടെ ഭാഗമാണ്. പുല്‍മേടുകളും കാടും പൈന്‍മരത്തോ‌ട്ടങ്ങളും കുന്നിന്‍മുകളിലെ ദേവാലയങ്ങളും ഒക്കെയാണ് ഇവിടെ കാണുവാനുള്ളത്. വര്‍ഷം മുഴുവന്‍ തണുപ്പ് നിറഞ്ഞു നില്‍ക്കുന്ന കാലാവസ്ഥയായതിനാല്‍ ഇവി‌ടെ മിക്കപ്പോഴും സഞ്ചാരികളു‌ടെ തിരക്ക് അനുഭവപ്പെടാറുണ്ട്.

തെന്മല

തെന്മല

കേരളത്തിലെ ആദ്യ ഇക്കോ- ടൂറിസം ഡെസ്റ്റിനേഷനായ തെന്മല പത്തനംതി‌ട്ട ജില്ലയുടെ ഭാഗമാണ്. ആനസവാരി മുതല്‍ വെള്ളച്ചാ‌ട്ടങ്ങള്‍ വരെ തെന്മല യാത്രയ്ക്ക് അഴകുപകരുവാനായി ഇവിടെയുണ്ട്. ഏതു പ്രായത്തിലുള്ളവര്‍ക്കും ആസ്വദിക്കുവാന്‍ സാധിക്കുന്ന തരത്തിലുള്ള സാഹസിക വിനോദങ്ങള്‍ ഇവിടെയുണ്ട്. പശ്ചിമഘട്ടത്തിന്‍റെ താഴ്വാരത്തില്‍ സ്ഥിതി ചെയ്യു്ന തെന്മല ട്രക്കിങ്ങിനും റോക്ക് ക്ലൈബിംഗിനും കൂടി പ്രസിദ്ധമാണ്.

വയനാട്

വയനാട്

കാടിടങ്ങളോട് ചേര്‍ന്ന് സാഹസികമായി പുതുവര്‍ഷം ആഘോഷിക്കേണ്ടവര്‍ക്ക് ധൈര്യമായി വയനാട് തിരഞ്ഞെടുക്കാം. കേരളത്തിലെ ഏറ്റവും മികച്ച ട്രെക്കിംഗ് സ്ഥലങ്ങളിലൊന്നാണ് വയനാട്. ഏറ്റവും ഉയരമുള്ള കൊടുമുടിയായ ചെംബ്ര കൊടുമുടി വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ട്രെക്കിംഗ് സ്ഥലമാണ്. ഏറ്റവും മുകളില്‍ എത്തുമ്പോൾ ഹൃദയത്തിന്റെ ആകൃതിയിലുള്ള മനോഹരമായ ഒരു തടാകം നിങ്ങൾക്ക് കാണാൻ കഴിയും എന്നതാണ് ഈ ട്രെക്കിന്റെ ഒരു പ്രധാന ആകർഷണം.

ബേക്കല്‍ കോ‌ട്ട

ബേക്കല്‍ കോ‌ട്ട

ശാന്തവും സമാധാന പൂര്‍ണ്മവുമായ ഒരു പുതുവര്‍ഷമാണ് ആഘോഷിക്കുന്നതെങ്കില്‍ കാസര്‍കോഡ് ജില്ലയിലെ ബേക്കല്‍ കോട്ട. കടലും ബീച്ചും പാര്‍ക്കും ഒക്കെ ചേരുന്ന അതിമനോഹരമായ കാഴ്ചയാണ് ഇവിടെയുള്ളത്.‌
‌എത്ര നേരം വേണമെങ്കിലും ഇവിടെ സമയം ചിലവഴിക്കാം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടെ ദിവസേന എത്തുന്നത്.

കുമരകം

കുമരകം

കേരളത്തിലെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് വേമ്പനാട് തടാകം. അലപ്പുഴയിലെയും സമീപ പ്രദേശങ്ങളിലെയും മനോഹരമായ കായല്‍ കാഴ്ചകള്‍ ഇവിടെ നിന്നും ആസ്വദിക്കുവാന്‍ സാധിക്കും. ഹൗസ്‌ബോട്ട് സവാരി, പക്ഷിനിരീക്ഷണം, അരുവിക്കുഴി വെള്ളച്ചാട്ടം, പാതിരാമണല്‍ തുടങ്ങിയ സ്ഥലങ്ങളെല്ലാം ഇവിടെ നിന്നും കാണുവാന്‍ പോകാം.

2020 പോലെ ആകില്ല 2021 ലെ യാത്രകൾ..അടിമുടി മാറ്റം .. അറിയാം2020 പോലെ ആകില്ല 2021 ലെ യാത്രകൾ..അടിമുടി മാറ്റം .. അറിയാം

പുതുവര്‍ഷം ഇങ്ങനെയും ആഘോഷിക്കാം, പാത്രം എറിഞ്ഞു‌ടയ്ക്കല്‍ മുതല്‍ ശ്മശാനത്തിലെ ഉറക്കം വരെ!!പുതുവര്‍ഷം ഇങ്ങനെയും ആഘോഷിക്കാം, പാത്രം എറിഞ്ഞു‌ടയ്ക്കല്‍ മുതല്‍ ശ്മശാനത്തിലെ ഉറക്കം വരെ!!

കാടിനുള്ളിലൂടെ 85 കിമി സഞ്ചാരം! പുതുവര്‍ഷ യാത്രകള്‍ ആഘോഷമാക്കുവാന്‍ ഗവി!കാടിനുള്ളിലൂടെ 85 കിമി സഞ്ചാരം! പുതുവര്‍ഷ യാത്രകള്‍ ആഘോഷമാക്കുവാന്‍ ഗവി!

പുതുവര്‍ഷക്കാഴ്ചകള്‍ സൂര്യോദയത്തോടെ! പോകാം ഭൂമിയിലെ സ്വര്‍ഗ്ഗത്തിലേക്ക്<br />പുതുവര്‍ഷക്കാഴ്ചകള്‍ സൂര്യോദയത്തോടെ! പോകാം ഭൂമിയിലെ സ്വര്‍ഗ്ഗത്തിലേക്ക്

കൊടും തണുപ്പില്‍ മറയൂരും കാന്തല്ലൂരും!!എളുപ്പത്തില്‍ ഒരു കിടിലന്‍ യാത്രകൊടും തണുപ്പില്‍ മറയൂരും കാന്തല്ലൂരും!!എളുപ്പത്തില്‍ ഒരു കിടിലന്‍ യാത്ര

Read more about: kerala new year celebrations beach
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X