Search
  • Follow NativePlanet
Share
» »4499 രൂപയ്ക്ക് അഞ്ച് മണിക്കൂര്‍ കടലില്‍ പുതുവര്‍ഷാഘോഷം, കെഎസ്ആര്‍ടിസിക്കൊപ്പം!!

4499 രൂപയ്ക്ക് അഞ്ച് മണിക്കൂര്‍ കടലില്‍ പുതുവര്‍ഷാഘോഷം, കെഎസ്ആര്‍ടിസിക്കൊപ്പം!!

കടൽ യാത്രകൾക്ക് പുതിയ ഭാവം നല്കുന്ന അറബിക്കടലിലെ ആഢംബര കപ്പലായ നെഫർറ്റിറ്റിയുമായി കൈകോര്‍ത്താണ് ഐഎസ്ആര്‍ടിസി ഇതൊരുക്കിയിരിക്കുന്നത്.

ഇത്തവണത്തെ പുതുവര്‍ഷംകുറച്ച് വ്യത്യസ്തമായി ആഘോഷിച്ചാലോ....? ചെറിയ ആഘോഷമൊന്നുമല്ല, അല്പം വലുതു തന്നെ... അതും കപ്പലില്‍... പുതുവര്‍ഷ രാവില്‍ ആഢംബര കപ്പലില്‍ ആഘോഷിക്കുവാനുള്ള വെറൈറ്റി ഐഡിയ കൊണ്ടുവന്നിരിക്കുന്നത് കെഎസ്ആര്‍ടിസിയാണ്. കടൽ യാത്രകൾക്ക് പുതിയ ഭാവം നല്കുന്ന അറബിക്കടലിലെ ആഢംബര കപ്പലായ നെഫർറ്റിറ്റിയുമായി കൈകോര്‍ത്താണ് കെഎസ്ആര്‍ടിസി ഇതൊരുക്കിയിരിക്കുന്നത്.

nefertiti

മലപ്പുറം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നുമാണ് യാത്ര ആരംഭിക്കുക. ജനുവരി 31 വെള്ളിയാഴ്ട വൈകിട്ട് ഉച്ചയ്ക്ക് രണ്ടു മണിയോടെ എ.സി ലോഫ്ലോർ ബസില്‍ ഡിപ്പോയില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെടും. വൈകിട്ട് ഏഴു മണിയോടെ എറണാകുളത്ത് എത്തി എട്ടു മണിത്ത് കപ്പലില്‍ പ്രവേശിക്കുകയും തു‌ടര്‍ന്ന് ഒന്‍പത് മണിയോടെ യാത്ര ആരംഭിക്കുകയും ചെയ്യുന്ന തരത്തിലാണ് യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നത്.

അഞ്ച് മണിക്കൂര്‍ അറബിക്കടലില്‍
രാത്രി ഒന്‍പത് മണി മുതല്‍ പുലര്‍ച്ചെ രണ്ടു മണി വരെ അറബിക്കടലിലെ പുതുവര്‍ഷാഘോഷം നീണ്ടു നില്‍ക്കും.
ഈ അഞ്ച് മണിക്കൂറും വ്യത്യസ്തങ്ങളായ ഗെയിമുകള്‍, ത്രീ കോഴ്​സ്​ ഗാല ബുഫെ ഡിന്നർ, ഓരോരോ ടിക്കറ്റിനും വിഷ്വലൈസിങ്​ ഇഫക്ട്, പവർ ബാക്ക്ഡ്​ മ്യൂസിക്​ സിസ്​റ്റം, ലൈവ്​ വാട്ടർ ഡ്രംസ്​ എന്നിവ ഒരുക്കിയിട്ടുണ്ട്. തുറന്ന സൺ ഡെക്കിലേക്കുള്ള പ്രവേശനം, ഓൺബോർഡ് ലക്ഷ്വറി ലോഞ്ച് ബാർ എന്നിവയും ലഭ്യമാണ്. കുട്ടികള്‍ക്കായി പ്രത്യേക കളിസ്ഥലവും തിയേറ്ററും കപ്പലില്‍ സജ്ജമാണ്.

അഞ്ച് മണിക്കൂര്‍ കടലിലെ യാത്രയ്ക്ക് ശേഷം കപ്പൽ പുലർച്ച രണ്ടിന്​ തീരത്തെത്തും. തിരിച്ച് കെഎസ്ആര്‍ടിസിയില്‍ തന്നെ മടക്കയാത്ര, പുലര്‍ച്ചെ ഏഴിന് മലപ്പുറത്തെത്തും.

4,499 രൂപയാണ്​ ഒരാള്‍ക്ക് ടിക്കറ്റ്​ നിരക്ക്​​. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് വേണ്ട.

ക്രൂസ് കപ്പലി‍ല്‍ ഒരിക്കലെങ്കിലും യാത്ര ചെയ്യണം.. കാരണമെന്താണെന്നല്ലേ!!ക്രൂസ് കപ്പലി‍ല്‍ ഒരിക്കലെങ്കിലും യാത്ര ചെയ്യണം.. കാരണമെന്താണെന്നല്ലേ!!

നിബന്ധനകള്‍ ഇങ്ങനെ

പുറത്തുനിന്നുള്ള മദ്യം ക്രൂയിസിനുള്ളിൽ അനുവദനീയമല്ല. കണ്ടെത്തിയാൽ കർശന നിയമനടപടി സ്വീകരിക്കും. പിടിച്ചെടുത്ത കുപ്പികൾ തിരികെ നൽകില്ല.

വിപുലമായ മദ്യപാനം ഉള്ള യാത്രക്കാർക്കുള്ള പ്രവേശനം പൂർണമായും നിയന്ത്രിക്കും. കൂടാതെ ടിക്കറ്റിന്‍റെ റീഫണ്ട് നൽകില്ല.
നിയമവിരുദ്ധമായ വസ്തുക്കളും പുകവലിയും കർശനമായി നിരോധിച്ചിരിക്കുന്നു. കണ്ടെത്തിയാൽ കർശന നിയമനടപടി സ്വീകരിക്കും.

മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിൽനിന്ന് എ.സി ബസിൽ കൊണ്ടുപോയി തിരികെയെത്തിക്കും. ബോൾഗാട്ടി ജെട്ടിയാണ്​ എംബാർക്കേഷൻ പോയിന്‍റ്​.
കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും
ഇ - മെയിൽ - mlp@kerala
മൊബൈൽ - 9447203014, 9995090216, 9400467115, 9995726885, 7736570412,8921749735, 9495070159.

കൊച്ചി യാത്രകൾ അടിപൊളിയാക്കുവാൻ കടലിനു മുകളിലെ വിസ്മയം നെഫർറ്റിറ്റി!കൊച്ചി യാത്രകൾ അടിപൊളിയാക്കുവാൻ കടലിനു മുകളിലെ വിസ്മയം നെഫർറ്റിറ്റി!

Read more about: ksrtc kochi cruise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X