പുതുവര്‍ഷാഘോഷം സന്തോഷം തന്നെയാണെങ്കിലും ആഘോഷങ്ങള്‍ തീരുന്നതിനൊപ്പം പലപ്പോഴും പോക്കറ്റും കാലിയാകാറുണ്ട്. അതുകൊണ്ു തന്നെ മിക്കവരും പുതുവര്‍ഷാഘോഷങ്ങള്‍ പാക്കേജ് വഴിയും തനിയെ പ്ലാന്‍ ചെയ്തും ബജറ്റിനനുസരിച്ചും ആഘോഷിക്കാറുണ്ട്. എന്നാല്‍ ഗോവയില്‍ അടിപൊളിയായി, അതും കാശൊന്നും മുടക്കാതെ ഒരു പുതുവര്‍ഷം ആഘോഷിച്ചാലോ... ഇതാ ഗോവയില്‍ സൗജന്യമായി പുതുവര്‍ഷം ആഘോഷിക്കുവാനുള്ള വഴികള്‍ നോക്കാം

ബീച്ച് ഹോപ്പിങ്
ബീച്ചുകള്‍ക്ക് പ്രസിദ്ധമായ ഇടമായതിനാല്‍ തന്നെ ഗോവയില്‍ ചെയ്യുവാനുള്ള കാര്യങ്ങളില്‍ ഏറ്റവും പ്രസിദ്ധവും പ്രധാനപ്പെട്ടതും ഇവിടുത്തെ ബീച്ചുകള്‍ സന്ദര്‍ശിക്കുക എന്നതാണ്. എത്ര നേരം വേണമെങ്കിലും ഇവിടെ നിങ്ങള്‍ക്ക് വെറുതേയിരിക്കാം. സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ കാണുവാനും ആസ്വദിക്കുവാനും ഇവിടെ അവസരമുണ്ട്

വെള്ളച്ചാട്ടങ്ങള്‍ തേടാം
പണച്ചിലവില്ലാതെ ഗോവയില്‍ കാണുവാന്‍ പറ്റിയ മറ്റൊന്ന് ഇവിടുത്തെ എണ്ണമില്ലാത്ത വെള്ളച്ചാട്ടങ്ങളാണ്. ഗോവയുടെ പശ്ചിമഘട്ട ഭാഗത്തേയ്ക്ക് ചെന്നാല്‍ നിരവധി മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങള്‍ കാണുവാന്‍ സാധിക്കും.

രാത്രി ജീവിതം
ഗോവയുടെ മറ്റൊരു പ്രത്യേക ഇവിടുത്തെ രാജ്രി ജീവിതമാണ്. വെറുതേ ഇവിടുത്തെ തെരുവുകളിലൂടെ നടന്നാല്‍ പോലും ആ വൈബ് നിങ്ങള്‍ക്ക് ലഭിക്കും. പബ്ബുകളും ബാറുകളും മാത്രമല്ല, ജീവിതം വെറുതെ ആസ്വദിക്കുന്ന ഇവിടുത്തത ആളുകളെയും ഒക്കെ നിങ്ങള്‍ക്ക് കാണാം. നിങ്ങൾക്ക് തികച്ചും സൗജന്യമായി ആസ്വദിക്കാൻ കഴിയുന്ന അനുഭവങ്ങളിലൊന്നാണിത്. നൈറ്റ് പാർട്ടികൾ സംഘടിപ്പിക്കുന്ന നിരവധി നൈറ്റ്ക്ലബ്ബുകളുണ്ട്, അതേസമയം സൂര്യൻ അസ്തമിക്കുമ്പോൾ തന്നെ നിങ്ങൾക്ക് അതിശയകരമായ നിരവധി ബീച്ച് പാർട്ടികളുടെ ഭാഗമാകാം. ഏറ്റവും മികച്ച രാത്രിജീവിതം സൗജന്യമായി അനുഭവിക്കാൻ നിങ്ങൾ ബാഗ, പാലോലം, അരാംബോൾ എന്നിവിടങ്ങളിലേക്ക് പോകണം

കോട്ടകള്‍ കാണാം
ഗോവയുടെ മറ്റൊരു പ്രത്യേകത ഇവിടുത്തെ കോട്ടകള്‍ ആണ്. ഇന്നും കേടുപാടുകളൊന്നുമില്ലാതെ സംരക്ഷിച്ചിരിക്കുന്ന ഇവിടുത്തെ കോട്ടകള്‍ തീര്‍ച്ചായായും കാണേണ്ടവ തന്നെയാണ്. വളരെ കുറച്ച് കോട്ടകള്‍ മാത്രമേ ഇന്ന് പ്രസിദ്ധമായി സഞ്ചാരികളുടെ യാത്രാ ലിസ്റ്റില് കയറിപ്പറ്റിയിട്ടുള്ളൂ. അതുകൂടാതെയുള്ള കോട്ടകള്‍ പലതും സഞ്ചാരികള്‍ക്ക് അറിയുക പോലുമില്ല, മലഞ്ചെരിവിലെ കോട്ടകള്‍ സൗജന്യമായി പര്യവേക്ഷണം ചെയ്യാം ഈ ന്യൂ ഇയറില്‍. പ്പോര ഫോർട്ട്, ടിറാകോൾ ഫോർട്ട്, കോർജ്യൂം ഫോർട്ട്, റെയിസ് മാഗോസ് ഫോർട്ട്, മോർമുഗാവോ ഫോർട്ട് എന്നിവ ലിസ്റ്റില്‍ ഉള്‍പ്പെടുത്താം.

പള്ളികള്‍ കാണാം
ഇന്ത്യയിലെ ഏറ്റവും പുരാതനമായ പള്ളികള്‍ സ്ഥിതി ചെയ്യുന്ന ഇടങ്ങളിലൊന്നാണ് ഗോവ. യുനസ്കോയുടെ പട്ടികയില്‍ ഉള്‍പ്പെട്ട ചര്‍ച്ച് ഓഫ് ബോം ജീസസും ഗോവയുടെ അത്ഭുതങ്ങളിലൊന്നാണ്. അതുകൊണ്ടുതന്നെ ഇത്തവണ ഗോവയിലെ പള്ളികളെയും യാത്രയില്‍ ഉള്‍പ്പെടുത്താം. സേ കത്തീഡ്രൽ, 1600-കളിൽ പഴക്കമുള്ള സെന്റ് ഫ്രാൻസിസ് അസ്സീസി ചർച്ച്, സെന്റ് കജെറ്റൻ ചർച്ച്, മേ ഡി ഡ്യൂസ് ചർച്ച് എന്നിവയുൾപ്പെടെ ഗോവയിലെ ചരിത്രപരമായ പള്ളികൾ കാണാം.

പുത്തന്‍ ട്രക്ക് റൂട്ടുകള്‍
ട്രക്കിങ് പൊതുവേ ചിലവുള്ളതാണെങ്കില്
കൂടിയും ഗോവയിലെ ചില ട്രക്കിങ്ങുകള്‍ കുറഞ്ഞ ചിലവില്‍ നടത്താം. ദൂദ്‌സാഗർ വെള്ളച്ചാട്ടത്തിന് ചുറ്റുമുള്ള മോളെം നാഷണൽ പാർക്കിലെ വനങ്ങൾ,ഭഗവാൻ മഹാവീർ വന്യജീവി സങ്കേതത്തിലൂടെ കൃഷ്ണപൂർ കാന്യോണ്‍ എന്നിങ്ങനെ നിരവധി ഇടങ്ങള്‍ ഇവിടെയുണ്ട്.

വിശ്രമിക്കാം
ഗോവയിലായിരിക്കുമ്പോൾ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന സൗജന്യ സംഗതിയാണ് വിശ്രമം. നിങ്ങൾ ബീച്ചിലോ ഹോട്ടൽ മുറിയിലോ ആയിരുന്നാലും, ഗോവയിലായിരിക്കുമ്പോൾ വെറുതേയിരിക്കുന്നത് മറ്റൊരു സുഖമാണ്. എല്ലാ കാര്യങ്ങളിൽ നിന്നും ഒരു വഴിമാറി സഞ്ചരിക്കാനും നിങ്ങളോടൊപ്പം കുറച്ച് സമയം ചെലവഴിക്കാനും നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു സ്ഥലം തിരഞ്ഞെടുത്ത് വിശ്രമിക്കുക.

നൈറ്റ് മാര്‍ക്കറ്റുകള്‍ കാണാം
ആഭരണങ്ങൾ, വസ്ത്രങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, ഭക്ഷ്യവസ്തുക്കൾ, പാദരക്ഷകൾ, ഹാൻഡ്‌ബാഗുകൾ തുടങ്ങി എല്ലാം നിങ്ങൾക്ക് വാഗ്‌ദാനം ചെയ്യുന്ന നിരവധി മാർക്കറ്റുകൾ ഗോവയിലുണ്ട്. നൈറ്റ് ഷോപ്പിംഗ് ആരംഭിക്കുന്നതിന്, നിങ്ങൾക്ക് അഞ്ജുന, അർപോറ, മാക്കീസ് നൈറ്റ് ബസാർ എന്നിവയുൾപ്പെടെ എല്ലാ മാർക്കറ്റുകളും പര്യവേക്ഷണം ചെയ്യാം.