Search
  • Follow NativePlanet
Share
» »പുതുവര്‍ഷം ആഘോഷമാക്കാം...ഗോവ മുതല്‍ കോവളം വരെ കാത്തിരിക്കുന്നു

പുതുവര്‍ഷം ആഘോഷമാക്കാം...ഗോവ മുതല്‍ കോവളം വരെ കാത്തിരിക്കുന്നു

2021 നോട് വിടപറഞ്ഞ് 2022 നെ സ്വീകരിക്കുവാനുള്ള തയ്യാറെടുപ്പിലാണ് നാമെല്ലാവരും. ഈ വർഷത്തെ പുതുവത്സര ആഘോഷങ്ങൾക്കായി മനോഹരമായ ഒരു സ്ഥലത്തേക്ക് യാത്ര ചെയ്യാനുള്ള തയ്യാറെടുപ്പിലായിരിക്കും മിക്കവരും. കൊവിഡിന്‍റെയും ഒമിക്രോണിന്‍റെയും ഭീഷണിയില്‍ പുറത്തേക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കേണ്ട സമയം ആയതിനാല്‍ തന്നെ ഇത്തവണത്തെ യാത്രകള്‍ നമുക്ക് രാജ്യത്തിനുള്ളില്‍ തന്നെ നോക്കാം. കുടുംബത്തിനും കുട്ടികൾക്കുമൊപ്പം പുതുവത്സര അവധിക്കാലത്ത് നിങ്ങൾക്ക് യാത്ര ചെയ്യാവുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥലങ്ങളുടെ പട്ടിക ഇതാ...

ഗോവ

ഗോവ

ന്യൂ ഇയര്‍ എന്നു പറയുമ്പോള്‍ ആദ്യം മനസ്സിലെത്തുന്ന നാട് ഗോവ തന്നെയാണ്. അവിടുത്തെ ആഘോഷങ്ങളും രാവ് വെളുക്കുവോളം നടക്കുന്ന പാര്‍ട്ടികളും ഒക്കെയായി ഒരു പുതുവര്‍ഷത്തെ വരവേല്‍ക്കുവാന്‍ പറ്റിയ ഇടങ്ങളിലൊന്നാണ് ഗോവ. "പാർട്ടി സംസ്ഥാനം" എന്നാണ് ഗോവ അറിയപ്പെടുന്നതു പോലും. മിക്ക ട്രാവൽ മാഗസിനുകളിലും പുതുവർഷ രാവ് ചെലവഴിക്കാനുള്ള ഏറ്റവും നല്ല സ്ഥലങ്ങളിൽ ഒന്നായി സ്ഥിരം ഗോവയുണ്ട്.

ഗാങ്ടോക്ക്

ഗാങ്ടോക്ക്

സാധാരണ പുതുവര്‍ഷാഘോഷങ്ങളില്‍ നിറയെ സഞ്ചാരികള്‍ എത്തിച്ചേരുന്ന ഇടമാണ് സിക്കിമിലെ ഗാങ്ടോക്ക്.സന്ദർശകരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന നിരവധി പബ്ബുകളും ഡിസ്കോകളും ഇവിടെയുണ്ട്. പാര്‍ട്ടി തന്നെയാണ് ഇവിടുത്തെയും ആകര്‍ഷണം. സമുദ്രനിരപ്പിൽ നിന്ന് 1,437 മീറ്റർ ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.
PC: Thebrowniris

മണാലി

മണാലി

മഞ്ഞിന്റെ നഗരമായ മണാലി എന്തുകൊണ്ടും 2021 നോട് വിടപറഞ്ഞ് 2022 നെ സ്വീകരിക്കുവാന്‍ പറ്റിയ പ്രദേശമാണ്, നിങ്ങളുടെ കുടുംബവുമായോ കൂട്ടാളികളുമായോ ജീവിത പങ്കാളിയുമായോ ഉള്ള ഒരു സ്വകാര്യ ആഘോഷമാണ് മിക്കവരും മണാലിയില്‍ സ്വീകരിക്കുന്നത്. വിനോദ സഞ്ചാരികള്‍ക്കായി നേരത്തെ തന്നെ ഇവിടുത്തെ ഹോട്ടലുകളെല്ലാം ഒരുങ്ങിക്കഴിഞ്ഞിരിക്കും. സോളാങ് വാലി, കുഫ്രി തുടങ്ങിയ സമീപ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്ത് പുതുവര്‍ഷത്തെ സ്വീകരിക്കുന്നവരും ഇവിടെ നിരവധിയുണ്ട്.

പോണ്ടിച്ചേരി

പോണ്ടിച്ചേരി

പുതുവർഷ രാവിൽ പോണ്ടിച്ചേരിയുടെ പ്രധാന ആകർഷണമാണ് ബീച്ച് സൈഡ് ഒത്തുചേരലുകൾ. ഇന്ത്യയിലെ മറ്റ് പുതുവർഷ ലക്ഷ്യസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത് അസാധാരണമാണ്. തീരത്തെ ആഘോഷങ്ങള്‍ നേരം പുലരുവോളം വരെ നീളുന്നു. പ്രായഭേദമന്യേ ആളുകള്‍ ആളുകള്‍ ഇവിടെ പുതുവര്‍ഷം ആഘോഷിക്കുന്നതിനും നമുക്ക് സാക്ഷികളാവാം.
PC:Deepak TL

കോവളം

കോവളം

കേരളത്തിലെ ഏറ്റവും മികച്ച പുതുവര്‍ഷാഘോഷ കേന്ദ്രം അന്നും ഇന്നും കോവളം തന്നെയാണ്. ബീച്ചും ബീച്ച് സൈഡിലെ ആഘോഷങ്ങളും എല്ലാം ചേര്‍ന്ന് ഒരു മികച്ച പുതുവര്‍ഷം നിങ്ങള്‍ക്ക് തരുവാന്‍ കോവളത്തിന് സാധിക്കും,
PC:mehul.antani

കേരളം

കേരളം


ഇന്ത്യയിലെ ഏറ്റവും മികച്ച പുതുവര്‍ഷാഘോഷം നടക്കുന്ന ഇടങ്ങളിലൊന്നാണ് കേരളം. കാര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ഇടങ്ങളില്‍ പാര്‍ട്ടികളും ആഘോഷങ്ങളും പടക്കങ്ങളും ഒക്കെയായി പുതിയ വര്‍ഷത്തെ വലവേല്‍ക്കും. ഹൗസ്‌ബോട്ടിലെ യാത്രയും കൊച്ചിൻ കാർണിവലിലോ ഫോർട്ട് കൊച്ചി ബീച്ചിലെ ഭീമാകാരമായ പാപ്പാഞ്ഞയും കേരളത്തില്‍ ആസ്വദിക്കുവാന്‍ പറ്റിയ കാര്യങ്ങളാണ്

റാന്‍ ഓഫ് കച്ച്

റാന്‍ ഓഫ് കച്ച്

എല്ലാ പുതുവർഷ സീസണിലും റാൻ ഓഫ് കച്ചിലാണ് റാൻ ഉത്സവ് സംഘടിപ്പിക്കുന്നത്. ഗുജറാത്തിലെ കച്ചിലെ ഒരു വിസ്മയകരമായ ഉത്സവമാണ് റാൻ ഉത്സവ്. ഇത് സംഗീതത്തിന്റെ ഒരു കാർണിവൽആണ്. ഉത്സവസമയത്ത് ഭൂമിയിലെ സ്വർഗം പോലെ തോന്നിക്കുന്ന ഈ ഫെസ്റ്റിന്റെ മോഹിപ്പിക്കുന്ന നിമിഷങ്ങൾ നൽകുന്ന ഭൂപ്രകൃതിയാണ് കച്ച് റൺ ഉത്സവ്. പുതുവര്‍ഷത്തില്‍ ഇവിടെ പ്രത്യേക പരിപാടികള്‍ നടക്കാറുണ്ട്.
PC: RaviC
https://en.wikipedia.org/wiki/Rann_of_Kutch#/media/File:Rann_Utsav_Begins_(11475093753).jpg

കസോള്‍

കസോള്‍


ഹിമാചൽ പ്രദേശിലെ മനോഹരമായ ഒരു ഗ്രാമമാണ് കസോൾ പറദീസ പോലെ മനോഹരമാണ് ഇവിടംയ മഞ്ഞിന്റെ വെളുത്ത കിരീടമുള്ള ഹിമാലയൻ പർവതനിരകൾക്ക് മുകളിലുള്ള പച്ചപ്പ് നിറഞ്ഞ വനങ്ങൾക്ക് നടുവിലാണ് ഈ സ്വർഗ്ഗം സ്ഥിതി ചെയ്യുന്നത്. ഇവിടുത്ത പുതുവത്സരം സവിശേഷമാണ്, ആഘോഷങ്ങളും അങ്ങനെയായിരിക്കണം!
PC:Alok Kumar

ഉദയ്പൂർ

ഉദയ്പൂർ

തടാകങ്ങളുടെ നഗരമായ ഉദയ്പൂരാണ് പുതുവര്‍ഷം ആഘോഷിക്കുവാന്‍ പറ്റിയ മറ്റൊരു നാട്. രാത്രി അടുക്കുമ്പോൾ കാലാവസ്ഥ അൽപ്പം തണുത്തതും കൂടുതൽ മനോഹരവുമാണ്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വിദേശങ്ങളില്‍ നിന്നുപോലും ആളുകള്‍ പുതുവര്‍ഷം ആഘോഷിക്കാനായി എത്താറുണ്ട്. നിങ്ങൾ മുമ്പൊരിക്കലും ആഘോഷിച്ചിട്ടില്ലാത്തതുപോലെ ആഘോഷിക്കാൻ നിങ്ങൾക്ക് എല്ലായ്പ്പോഴും ഇവിടെ സാധിക്കും.

ഹിമാലയത്തിലെ ഏറ്റവും പരിശുദ്ധ സ്ഥലം, ശിവന്‍ ദേവന്മാരെ കാണാനെത്തുന്നിടം!ഹിമാലയത്തിലെ ഏറ്റവും പരിശുദ്ധ സ്ഥലം, ശിവന്‍ ദേവന്മാരെ കാണാനെത്തുന്നിടം!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X