Search
  • Follow NativePlanet
Share
» »പുതുവര്‍ഷയാത്രകള്‍: അറിഞ്ഞിരിക്കാം ഏറ്റവും പുതിയ യാത്രാ നിയന്ത്രണങ്ങളും രാത്രി കര്‍ഫ്യൂവും

പുതുവര്‍ഷയാത്രകള്‍: അറിഞ്ഞിരിക്കാം ഏറ്റവും പുതിയ യാത്രാ നിയന്ത്രണങ്ങളും രാത്രി കര്‍ഫ്യൂവും

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ സംസ്ഥാനങ്ങളും കേന്ദ്ര-ഭരണ പ്രദേശങ്ങളും യാത്രാ നിയന്ത്രണങ്ങളും രാത്രി യാത്രാ വിലക്കുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതുവര്‍ഷാഘോഷങ്ങള് അതിരുകടക്കാതിരിക്കുവാനും അശ്രദ്ധമൂലം രോഗം പകരാതിരിക്കുവാമുമുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് നിയന്ത്രണങ്ങള്‍. പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ അറിഞ്ഞിരിക്കേണ്ട വിവിധ സംസ്ഥാനങ്ങളിലെ യാത്രാ നിയന്ത്രണങ്ങളെക്കുറിച്ചും വിലക്കുകളെക്കുറിച്ചും വായിക്കാം.

കേരളം

കേരളം

സംസ്ഥാനത്തെ നിലവിലെ കൊവിഡ്, ഒമിക്രോണ്‍ സാഹചര്യം കണക്കിലെടുത്ത് ഡിസംബർ 30 മുതൽ ജനുവരി 2 വരെ സംസ്ഥാനത്ത് രാത്രി കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. പുതുവത്സരാഘോഷങ്ങൾ ഡിസംബർ 31ന് രാത്രി പത്ത് മണിക്ക് ശേഷം അനുവദിക്കില്ല. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ, ഭക്ഷണശാലകൾ തുടങ്ങിയവയിലെ സീറ്റിങ് കപ്പാസിറ്റി അമ്പത് ശതമാനമായി തുടരും.
പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുളള ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, പബ്ലിക് പാർക്കുകൾ, തുടങ്ങിയ പ്രദേശങ്ങളിൽ ജില്ലാ കളക്ടർമാർ മതിയായ അളവിൽ പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറൽ മജിസ്‌ട്രേറ്റുകളെ വിന്യസിക്കും.

ഡല്‍ഹി

ഡല്‍ഹി

കൊറോണ വൈറസ് കേസുകളുടെ വർദ്ധനവ് കണ്ടതിനെത്തുടർന്ന് ഡൽഹിയിൽ രാത്രി 11 മുതൽ രാവിലെ 5 വരെ രാത്രി കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.
കോവിഡ് -19 കേസുകളുടെ എണ്ണം വർധിച്ച സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർക്കായി റാൻഡം സാമ്പിൾ ശേഖരണം നടത്തുമെന്ന് അധികതര്‍ വ്യക്തമാക്കിയിട്ടുണ്ട്. സാമ്പിളുകൾ ശേഖരിച്ച ശേഷമേ യാത്രക്കാരെ പുറത്തിറങ്ങാൻ അനുവദിക്കൂ. ഇവർക്ക് തെർമൽ സ്‌ക്രീനിങ്ങിനും വിധേയരാകേണ്ടി വരും. അപകടസാധ്യതയില്ലാത്ത രാജ്യങ്ങളിൽ നിന്ന് പറക്കുന്ന അന്താരാഷ്‌ട്ര യാത്രക്കാർക്ക് വിമാനത്താവളം വിടാൻ അനുവദിക്കും. 14 ദിവസത്തേക്ക് ഇവര്‍ സ്വയം നിരീക്ഷണത്തില്‍ കഴിയേണ്ടി വരും.

കര്‍ണ്ണാടക

കര്‍ണ്ണാടക

കർണാടക സംസ്ഥാന സർക്കാർ ഡിസംബർ 28 മുതൽ 10 ദിവസത്തേക്ക് സംസ്ഥാനത്ത് രാത്രി 10 മുതൽ പുലർച്ചെ 5 വരെ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു.

അന്താരാഷ്ട്ര യാത്രക്കാർ ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയരാകുകയും ഏഴ് ദിവസം ഹോം ക്വാറന്റൈനിൽ കഴിയുകയും വേണം. പരിശോധന പോസിറ്റീവാണെങ്കിൽ, സാമ്പിൾ ജീനോമിക് സീക്വൻസിങ്ങിനായി അയയ്ക്കുകയും യാത്രക്കാരനെ പ്രത്യേക ഐസൊലേഷൻ സൗകര്യത്തിലേക്ക് പ്രവേശിപ്പിക്കുകയും ചെയ്യും. ജീനോമിക് സീക്വൻസിംഗ് നെഗറ്റീവ് ആണെങ്കിൽ, ചികിത്സിക്കുന്ന ഡോക്ടറുടെ വിവേചനാധികാരത്തിൽ യാത്രക്കാരെ ഡിസ്ചാർജ് ചെയ്യും.

 ഉത്തര്‍ പ്രദേശ്

ഉത്തര്‍ പ്രദേശ്

ക്രിസ്മസ്-പുതുവര്‍ഷാഘോഷങ്ങള്‍ കണക്കിലെടുത്താണ് ഉത്തര്‍ പ്രദേശില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുസ്ഥലങ്ങളിൽ ആളുകൾ കൂട്ടംകൂടുന്നത് തടയുക എന്നതാണ് ലക്ഷ്യം. രാത്രി 11 മണി മുതൽ പുലർച്ചെ 5 മണി വരെയാണ് രാത്രി കർഫ്യൂവിന്റെ സമയം. പരിപാടികളിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം 200 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്.

അസം

അസം

അസമിലും രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ഫ്യൂ രാത്രി 11:30 മുതൽ രാവിലെ 6 വരെ നിലനിൽക്കും.

മധ്യപ്രദേശ്

മധ്യപ്രദേശ്

സംസ്ഥാന സർക്കാർ സംസ്ഥാനത്ത് രാത്രി 11 മുതൽ പുലർച്ചെ 5 വരെ രാത്രി കർഫ്യൂ ഏർപ്പെടുത്തി.

മഹാരാഷ്ട്ര

മഹാരാഷ്ട്ര

റിപ്പോർട്ടുകൾ പ്രകാരം, മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.. കൂടുതൽ പടരാതിരിക്കാൻ, സംസ്ഥാനത്ത് രാത്രി കർഫ്യൂ പ്രഖ്യാപിക്കുകയും രാത്രി 9 മുതൽ രാവിലെ 6 വരെ അഞ്ചിൽ കൂടുതൽ ആളുകൾ ഒത്തുകൂടുന്നത് നിരോധിക്കുകയും ചെയ്തു. ഉത്സവ സീസണിൽ ഉണ്ടാകാവുന്ന തിരക്ക് ഒഴിവാക്കാൻ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ഹരിയാന

ഹരിയാന

ഹരിയാനയിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തുകയും രാത്രി 11 മുതൽ രാവിലെ 5 വരെ ആളുകളുടെ സഞ്ചാരം നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, പൊതുപരിപാടികളിലും സ്ഥലങ്ങളിലും 200 ൽ അധികം ആളുകൾ ഒത്തുചേരുന്നതിനും സംസ്ഥാന സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത ഉത്തരവ് 2022 ജനുവരി 5 വരെ നിലനിൽക്കും.

ഗുജറാത്ത്

ഗുജറാത്ത്


ഗുജറാത്ത് സംസ്ഥാന സർക്കാർ ഡിസംബർ 25 മുതൽ എട്ട് നഗരങ്ങളിൽ രാത്രി കർഫ്യൂവിന്റെ ദൈർഘ്യം രണ്ട് മണിക്കൂർ കൂടി നീട്ടിയിട്ടുണ്ട്. അതിനാൽ, ഇനി മുതൽ, രാത്രി കർഫ്യൂ പുലർച്ചെ 1 മുതൽ രാവിലെ 5 വരെ എന്നതിന് പകരം 11 PM മുതൽ 5 വരെ തുടരും. . സൂറത്ത്, അഹമ്മദാബാദ്, വഡോദര, രാജ്‌കോട്ട്, ജാംനഗർ, ജുനാഗഡ്, ഗാന്ധിനഗർ, ഭാവ്‌നഗർ എന്നിവിടങ്ങളിലാണ് പുതിയ സമയക്രമം നടപ്പാക്കുക.

13 മണിക്കൂര്‍ നീളുന്ന പുതുവര്‍ഷാഘോഷവും വെടിക്കെട്ടും... ദുബായ് എക്സപോ പുതുവര്‍ഷാഘോഷം ഇങ്ങനെ13 മണിക്കൂര്‍ നീളുന്ന പുതുവര്‍ഷാഘോഷവും വെടിക്കെട്ടും... ദുബായ് എക്സപോ പുതുവര്‍ഷാഘോഷം ഇങ്ങനെ

വ്യത്യസ്ത ദിനങ്ങളിലെ പുതുവര്‍ഷം...നിശബ്ദമായും ആഘോഷത്തോടെയും കൊണ്ടാടുന്ന വര്‍ഷപ്പിറവികള്‍വ്യത്യസ്ത ദിനങ്ങളിലെ പുതുവര്‍ഷം...നിശബ്ദമായും ആഘോഷത്തോടെയും കൊണ്ടാടുന്ന വര്‍ഷപ്പിറവികള്‍

Read more about: travel news kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X