Search
  • Follow NativePlanet
Share
» »വെള്ളത്തിനു പകരം നെയ്യൊഴുകുന്ന ആറും വെണ്ണ പിടിച്ചു നില്‍ക്കുന്ന കണ്ണനും!!ചരിത്രത്തിലെ നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ ക്ഷേത്രം

വെള്ളത്തിനു പകരം നെയ്യൊഴുകുന്ന ആറും വെണ്ണ പിടിച്ചു നില്‍ക്കുന്ന കണ്ണനും!!ചരിത്രത്തിലെ നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ ക്ഷേത്രം

വെള്ളത്തിനു പകരം നെയ്യൊഴുകുന്ന ആറും വെണ്ണ പിടിച്ചു നില്‍ക്കുന്ന കണ്ണനും!! ചരിത്രത്തിലെ നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ ക്ഷേത്രം!!

തിരുവനന്തപുരത്തിന്റെ ചരിത്രത്തില്‍ എന്നും ഇരട്ടി പ്രാധാന്യത്തോടെ നിലകൊള്ളുന്ന ക്ഷേത്രമാണ് നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. ഓരോ ശ്രീകൃഷ്ണ വിശ്വാസിയും ഏറെ ഭക്തിയോടെ മാത്രം കരുതുന്ന ഈ ക്ഷേത്രത്തിന് തിരുവിതാംകൂര്‍ രാജവംശവുമായും ഏറെ ബന്ധമുണ്ട്. ‍ അര്‍ജുനനു ഗീത ഉപദേശിക്കുന്ന ഭഗവാന്‍ ശ്രീകൃഷ്ണൻറെ ഒരു ശില്‍പം കണ്ടാണ് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം. ഉണ്ണിക്കണ്ണനെ ആരാധിക്കുന്ന ഇവിടെ വിശ്വാസികൾ തങ്ങളുടെ പ്രാർത്ഥനകൾക്കുത്തരം തേടിയെത്തുന്നു. ഒരു നാടിന്‍റെ ചരിത്രത്തോടും ഐതിഹ്യങ്ങളോടും ചേര്‍ന്നു നില്‍ക്കുന്ന നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തെക്കുറിച്ച് വായിക്കാം!!

നെയ്യൊഴുകുന്ന നെയ്യാറ്

നെയ്യൊഴുകുന്ന നെയ്യാറ്

നെയ്യൊഴുകുന്ന ആറാണ് നെയ്യാറായി മാറിയത് എന്നാണ് വിശ്വാസം. ഒരിക്കല്‍ അഗസ്ത്യമുനി സഹ്യപര്‍വ്വതത്തിലെ തന്റെ ആശ്രമത്തില്‍ യാഗം നടത്തിവരുമ്പോള്‍ വില്വമംഗലം സ്വാമിയാര് അദ്ദേഹത്തെ സന്ദര്‍ശിക്കുവാനെത്തി. അവിടെ കണ്ടു നടക്കുന്നതിനിടയില്‍ അഗസ്ത്യാശ്രമത്തില്‍ നറുനെയ്യ് നിറച്ച ധാരാളം കുടങ്ങള്‍ കി‌ടക്കുന്നത് കാണുകയുണ്ടായി. ഇതില്‍ നിന്നും ഒഴുകുന്ന നെയ്യ് കൂടിയാണ് നെയ്യാറായി മാറിയത് എന്നാണ് വിശ്വാസം, യാഗത്തിനിടെ അഗസ്ത്യമുനി വെണ്ണ ചെറു ഉരുളകളാക്കി ഹോമകുണ്ഡത്തിലേക്ക് ഇടുമ്പോള്‍ യാഗാഗ്നിയില്‍ നിന്നും ശ്രീ കൃഷ്ണന്‍ ഓരോ ഉരുളകളും രണ്ടു കയ്യിലുമായി മാറി മാറി സ്വീകരിക്കുന്ന കാഴ്ചയും അദ്ദേഹത്തിനു കാണുവാന്‍ സാധിച്ചു. നെയ്യാറില്‍ നിന്നും കിട്ടിയ കൃഷ്ണ ശിലയിലാണ് ഇവിടെ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയിരിക്കുന്നത് എന്നുമൊരു വിശ്വാസമുണ്ട്.

PC:Gsrajeev

നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

തിരുവനന്തപുരം ജില്ലയിലെ എന്നല്ല, കേരളത്തിലെ തന്നെ പ്രസിദ്ധമായ കൃഷ്ണ ക്ഷേത്രമാണ് നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. ക്ഷേത്രത്തിന്‍റെ ചരിത്രത്തിലുള്ളതു പോലെ തന്നെ ഇരു കൈകളിലും വെണ്ണ പിടിച്ചു നില്‍ക്കുന്ന രൂപത്തിലുള്ള ഉണ്ണിക്കണ്ണനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഭഗവാന്റെ ദശാവതാരങ്ങളില്‍ മത്സാവതാരം നെയ്യാറ്റിന്‍കരയിലായിരുന്നുവെന്നാണ് ചില ഐതിഹ്യങ്ങള്‍ പറയുന്നത്. ഒരിക്കല്‍ ഇവിടെ പ്രദേശത്ത് കഠിനമായ വരള്‍ച്ച അനുഭവപ്പെടുകയുണ്ടായത്രെ. ക്ഷേത്രത്തിലെ നിത്യാഭിഷേകത്തിനു പോലും വലിയ പ്രയാസം നേരിട്ട അവസരമായിരുന്നു അത്. ഇത് സഹിക്ക വയ്യാതം പ്രദേശത്തെ ഒരു കൃഷ്ണഭക്ത കൃഷ്ണനെ വിളിച്ച് നൊന്ചു പ്രാര്‍ത്ഥിക്കുകയും അതിനു ഫലമായി ആറ്റിലൂടെ നെയ്യ്ക്ക് പകരം വെള്ളം ഒഴുകാന്‍ തുടങ്ങുകയും ചെയ്തു. തനിക്കു ലഭിച്ച ഭഗവാന്റെ ദര്‍ശനം വിളിച്ചു പറഞ്ഞ അവരുടെ ഭഗവാന്‍ എ‌ടുത്തെന്നും പിന്നീടുള്ള പ്രാര്‍ത്ഥനകളുടെ ഫലമായി ഭഗവാന്‍ കാഴ്ച തിരികെ നല്കിയെന്നുമാണ് വിശ്വാസം.
PC:Vishnudev01

വെണ്ണ പിടിച്ചു നില്‍ക്കുന്ന കൃഷ്ണന്‍

വെണ്ണ പിടിച്ചു നില്‍ക്കുന്ന കൃഷ്ണന്‍

അത്ര അപൂര്‍വ്വമല്ലെങ്കില്‍ പോലും പരിചിതമല്ലാത്ത ഒരു കൃഷ്ണ രൂപമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. രണ്ടു കരങ്ങളിലും വെണ്ണ പിടിച്ചു നില്‍ക്കുന്ന രൂപത്തിലാണ് ഇവിടെ കൃഷ്ണ പ്രതിഷ്ഠയുള്ളത്. തിരുവനന്തപുരത്തിന്റെ ഗുരുവായൂര്‍ എന്നാണ് വിശ്വാസികള്‍ സ്നേഹപൂര്‍വ്വം നെയ്യാറ്റിന്‍കര ക്ഷേത്രത്തെ വിളിക്കുന്നത്. നിവേദ്യ സമയത്ത് മറ്റു നിവേദ്യങ്ങളോടൊപ്പം ഇവിടെ കൃഷ്ണന് വെണ്ണ സമര്‍പ്പിച്ചുകൊണ്ടേയിരിക്കും.
PC:Neyyattinkara

അമ്മച്ചിപ്ലാവ്

അമ്മച്ചിപ്ലാവ്

ക്ഷേത്രത്തോളം തന്നെ പ്രാധാന്യമുള്ളതാണ് ഇവിടുത്തെ അമ്മച്ചിപ്ലാവും. വേണാട് രാജാവായിരുന്ന രാമവർമ്മയുടെ കാലത്താണ് ഈ സംഭവം നടക്കുന്നത്. അന്ന് യുവരാജാവായിരുന്ന അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ എട്ടുവീട്ടിൽ പിള്ളമാർക്കെതിരെ പ്രക്ഷോഭം നയിച്ചിരുന്നു. ഒരിക്കല്‍ അ അദ്ദേഹത്തിന് ശത്രുക്കളുടെ ആക്രമണമുണ്ടായപ്പോള്‍ അകപ്പെട്ടുപോയ അദ്ദേഹത്തെ എവിടെനിന്നോ വന്നൊരു ബാലൻ അടുത്തുകണ്ട പ്ലാവിലേയ്ക്ക് വിളിച്ചു കയറ്റി. അവിടെ ഒളിച്ചിരുന്ന മാർത്താണ്ഡവർമ്മ അങ്ങനെ ശത്രുക്കളിൽ നിന്ന് രക്ഷപ്പെട്ടു. പിന്നീട് പ്രശ്നം വച്ചുനോക്കിയപ്പോൾ കണ്ടത് ബാലനായി വന്ന് തന്നെ രക്ഷിച്ചത് ശ്രീകൃഷ്ണഭഗവാൻ തന്നെയാണെന്നാണ്. പിന്നീട് മാര്‍ത്താണ്ഡവര്‍മ തിരുവിതാകൂര്‍ മഹാരാജാവ് ആയ ശേഷം അദ്ദേഹം നെയ്യാറ്റിന്‍കരയിലെത്തി പ്ലാവിനെ പട്ടുചുറ്റി പൂജിച്ച് അമ്മച്ചിപ്ലാവെന്ന് നാമകരണം ചെയ്തു. തന്നെ രക്ഷിച്ച ബാലന്‍ പ്രത്യക്ഷപ്പെട്ട സ്ഥലത്ത് ഭഗവാന്റെ അതേ രൂപത്തില്‍ പഞ്ചലോഹവിഗ്രഹം പ്രതിഷ്ഠിച്ച് ഈ ക്ഷേത്രം പണികഴിപ്പിച്ചു. 1755-ൽ മാർത്താണ്ഡവർമ്മയുടെ ജന്മദിനമായ ഇടവമാസത്തിലെ അനിഴം നക്ഷത്രദിവസമാണ് ക്ഷേത്രം പണിത് പ്രതിഷ്ഠ കഴിച്ചത്.
PC:Neyyattinkara

കുളവും കിണറുമില്ലാത്ത ക്ഷേത്രം

കുളവും കിണറുമില്ലാത്ത ക്ഷേത്രം

നെയ്യാറിലെ ജലം തന്നെ ക്ഷേത്രപൂജകള്‍ക്കും മറ്റുമായി ഉപയോഗിക്കുന്നതിനാല്‍ ക്ഷേത്രത്തില്‍ പ്രത്യേകിച്ച് വേറെ കുളവും കിണറും കാണുവാനില്ല. ക്ഷേത്രത്തിന്റെ വടക്കു-കിഴക്ക് ഭാഗത്തു കൂടിയാണ് നെയ്യാര്‍ ഒഴുകുന്നത്.
PC: Vishnudev01

ക്ഷേത്രത്തിനുള്ളില്‍

ക്ഷേത്രത്തിനുള്ളില്‍

സാധാരണ എല്ലാ ക്ഷേത്രങ്ങളിലും ഉള്ളതുപോലെ പ്രവേശന കവാടവും ചാര്‍ത്തും ഗോപുരവും ആനക്കൊട്ടിലും സ്വര്‍ണ്ണക്കൊടിമരവുമെല്ലാം കാണാം. ചതുരാകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഒറ്റനില ശ്രീകോവിലാണ് ഇവിടെയുള്ളത്. ചുവര്‍ ചിത്രങ്ങളും ദാരുശില്പങ്ങളുമെല്ലാം ഇവിടെ ധാരാളമായി കാണാം. ശ്രീ കോവിലിനകത്ത് അകത്ത് രണ്ടുമുറികളുണ്ട്. അവയിൽ കിഴക്കുഭാഗത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. ശ്രീകോവിലിനെ ചുറ്റിയുള്ല നാലമ്പലം വളരെ ചെറുതാണ്. ഭഗവാനെ നോക്കിത്തൊഴുതുന്ന ഭാവത്തില്‍ ഗരുഡനെ നമസ്കാര മണ്ഡപത്തില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്.
PC:Neyyattinkara

 ഉത്സവം

ഉത്സവം

മീനമാസത്തിലെ തിരുവോണനാളിലാണ് പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തിന് തുടക്കമാകുന്നത്. രോഹിണി നാളില്‍ ആറാട്ടോടുകൂടി ഉത്സവം സമാപിക്കും. കൃഷ്ണനുമായി ബന്ധപ്പെട്ട ആഘോഷങ്ങളെല്ലാം വലിയ രീതിയില്‍ ഇവിടെ നടത്താറുണ്ട്.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

നെയ്യാറ്റിന്‍കര പട്ടണത്തിന്റെ ഹൃദയഭാഗത്തായാണ് നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

തപസ്സിരിക്കുന്ന സൂര്യന്‍, എണ്ണ വലിച്ചെടുക്കുന്ന വിഗ്രഹം, അപൂര്‍വ്വം ഈ സൂര്യ ക്ഷേത്രവും ആദിത്യപുരവും!!തപസ്സിരിക്കുന്ന സൂര്യന്‍, എണ്ണ വലിച്ചെടുക്കുന്ന വിഗ്രഹം, അപൂര്‍വ്വം ഈ സൂര്യ ക്ഷേത്രവും ആദിത്യപുരവും!!

കടത്തിക്കൊണ്ടുപോയ കോഹിന്നൂര്‍ രത്നവും അമേരിക്കയിലെ മൂന്ന് ഗോല്‍ക്കോണ്ടകളും!! ഹൈദരാബാദിലെ ഈ ഗോല്‍ക്കോണ്ട അത്ഭുതമാണ്കടത്തിക്കൊണ്ടുപോയ കോഹിന്നൂര്‍ രത്നവും അമേരിക്കയിലെ മൂന്ന് ഗോല്‍ക്കോണ്ടകളും!! ഹൈദരാബാദിലെ ഈ ഗോല്‍ക്കോണ്ട അത്ഭുതമാണ്

ഉരുകിയ ഇരുമ്പ് കോരിയൊഴിച്ച് നാടന്‍ വെടിക്കെട്ട്!! ഈ ചൈന അത്ഭുതപ്പെടുത്തുംഉരുകിയ ഇരുമ്പ് കോരിയൊഴിച്ച് നാടന്‍ വെടിക്കെട്ട്!! ഈ ചൈന അത്ഭുതപ്പെടുത്തും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X