Search
  • Follow NativePlanet
Share
» »ദാൽ തടാകത്തെ കടത്തിവെട്ടും ഈ കൊച്ചു നിഗീൻ

ദാൽ തടാകത്തെ കടത്തിവെട്ടും ഈ കൊച്ചു നിഗീൻ

ശാന്തമായി അവധി ദിനങ്ങൾ ചിലവഴിക്കുവാനെത്തുന്ന വിദേശികളുടെ പ്രിയ ഇടം, നിഗീൻ തടാകത്തിന്റെ വിശേഷങ്ങൾ

കാശ്മീരിലെ തടാകങ്ങൾ എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുക ദാൽ തടാകമാണ്. ഒരു വശത്ത് കാണുന്ന പർവ്വത നിരകളും തടാകത്തിലെ ശിക്കാര ബോട്ടുകളും പരമ്പരാഗത വസ്ത്രത്തിലുള്ള കാശ്മീർ വംശജരും ഒക്കെ ചേർന്നുള്ള കളർഫുൾ ചിത്രങ്ങൾ. ദാൽ തടാകത്തിന്‍റെയത്രയും ബഹളങ്ങളൊന്നുമില്ലാതെ ശാന്തമായി കിടക്കുന്ന മറ്റൊരു തടാകം കൂടി ഇതിനു തൊട്ടരുകിയുണ്ട്. നിഗീൻ ലേക്ക്. മിക്കപ്പോഴും ആളൊഞ്ഞ ഇടങ്ങൾ തേടി, ശാന്തമായി അവധി ദിനങ്ങൾ ചിലവഴിക്കുവാനെത്തുന്ന വിദേശികളുടെ പ്രിയ ഇടം. നിഗീൻ തടാകത്തിന്റെ വിശേഷങ്ങള്‍

എവിടെയാണിത്

എവിടെയാണിത്

ദാൽ തടാകത്തിന്റെ തന്നെ ഒരു ഭാഗമായി കണക്കാക്കുന്ന തടാകമാണ് നിഗീൻ ലേക്ക്. നാഗിൻ തടാകം എന്നും ഇതിനെ ഇവിടുള്ളവർ വിളിക്കുന്നു. ശ്രീനഗറിൽ തന്നെയാണിത് സ്ഥിതി ചെയ്യുന്നത്.

നേർത്ത കനാലിനാൽ

നേർത്ത കനാലിനാൽ

മിക്കപ്പോഴും ദാൽ തടാകത്തിന്റെ ഒരു ഭാഗമായി തന്നെയാണ് നിഗീൻ ലേക്കിനെ കരുതുന്നത്. . ദാല്‍ തടാകത്തില്‍ നിന്നും വളരെ നേര്‍ത്ത കൈവഴി വഴിയാണ്‌ നാഗിന്‍ തടാകം വേര്‍തിരിക്കപ്പെട്ടിരിക്കുന്നത്‌

നിഗിൻ എന്നാൽ

നിഗിൻ എന്നാൽ

മോതിരത്തിലെ രത്‌നം എന്നറിയപ്പെടുന്ന നാഗിന്‍ തടാകത്തിന്‌ ഈ വിശേഷണം ലഭിക്കുന്നത്‌ വൃക്ഷങ്ങളാല്‍ ചുറ്റപ്പെട്ടതിനാലാണ്‌. വില്ലോ, പോളാർ മരങ്ങളാണ് ഇതിനു ചുറ്റുമുള്ളത്. കൂടാതെ അമിതപോഷണം സംഭവിച്ച തടാകം കൂടിയാണിത്. കൂടിയ അളവിലുള്ള പോഷകങ്ങളാണ് തടാകത്തിലെ വെള്ളത്തിനുള്ളത്.

PC:Fjdelisle

ദാല്‍ തടാകത്തേക്കാളും ആരാധകർ

ദാല്‍ തടാകത്തേക്കാളും ആരാധകർ

പേരു മുഴുവൻ ദാൽ തടാകത്തിനാണെങ്കിലും നിദീൻ ലേക്കിനും ആരാധകർ ഒരുപാടുണ്ട്. ഈ പ്രദേശത്തെ മറ്റ്‌ തടാകങ്ങളെ അപേക്ഷിച്ച്‌ മലിനീകരണം കുറവായതിനാലും ആഴം ഉള്ളതിനാലും സന്ദര്‍ശകര്‍ മിക്കപ്പോഴും നിഗിൻ തിരഞ്ഞെടുക്കുന്നു. സാഹസികത ഇഷ്‌ടപ്പെടുന്നവര്‍ക്കായി സ്‌കീയിങ്‌, ഫൈബര്‍ ഗ്ലാസ്സ്‌ സെയിലിങ്‌ തുടങ്ങിയ വിനോദങ്ങള്‍ക്കുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്‌. സന്ദര്‍ശകര്‍ക്ക്‌ വിശ്രമിക്കുന്നതിന്‌ ബാര്‍, ടീ പവലിയന്‍ എന്നിവ ഉള്‍പ്പെടുന്ന നാഗിന്‍ ക്ലബ്‌ തടാകത്തിന്റെ തീരത്തായുണ്ട്‌.
ഹൗസ് ബോട്ടും ഷിക്കാരകളും ഇവിടെ ധാരാളം കാണാം. അധികം ബഹളങ്ങളൊന്നും എത്താത്ത ഇടമായതിനാൽ ഒരുപാട് സന്ദർശകരും ഇവിടം തേടിയെത്തുന്നു. കൂടുതലും വിദേശികളാണ് ഈ തടാകം തിരഞ്ഞെടുക്കുന്നത്.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ശ്രീനഗറിൽ ദാൽ തടാകത്തിന്റെ പടിഞ്ഞാറ് ഭാഗത്തായാണ് നിഗിൻ ലേക്ക് സ്ഥിതി ചെയ്യുന്നത്. ശ്രീനഗറിൽ നിന്നും ഇവിടേക്ക് 6.9 കിലോമീറ്റര്‍ ദൂരമാണുള്ളത്.

ഒട്ടും വിലകുറച്ച് കാണേണ്ട...ഈ റൂട്ടിലൂടെയുള്ള യാത്ര നിങ്ങളെ മാറ്റിമറിയ്ക്കും ഒട്ടും വിലകുറച്ച് കാണേണ്ട...ഈ റൂട്ടിലൂടെയുള്ള യാത്ര നിങ്ങളെ മാറ്റിമറിയ്ക്കും

ഒന്നു ചെരിഞ്ഞാൽ മരണം... ജീവിതത്തിലും മരണത്തിലും ഇടയിലെ നൂൽപ്പാലത്തിലൂടെ ഒരു യാത്ര ഒന്നു ചെരിഞ്ഞാൽ മരണം... ജീവിതത്തിലും മരണത്തിലും ഇടയിലെ നൂൽപ്പാലത്തിലൂടെ ഒരു യാത്ര

ശിവൻ നാഗങ്ങളെ ഉപേക്ഷിച്ച ഇടത്തിന്റെ ഇന്നത്തെ അവസ്ഥ അറിയേണ്ടെ? ശിവൻ നാഗങ്ങളെ ഉപേക്ഷിച്ച ഇടത്തിന്റെ ഇന്നത്തെ അവസ്ഥ അറിയേണ്ടെ?

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X