Search
  • Follow NativePlanet
Share
» »ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ‌ടൂറിസവുമായി രാജസ്ഥാന്‍

ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ‌ടൂറിസവുമായി രാജസ്ഥാന്‍

കോടാനുകോടി നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങി നില്‍ക്കുന്ന ആകാശക്കാഴ്ച കുറച്ചു വെറൈറ്റി ആയി കാണുവാന്‍ താല്പര്യമുണ്ടെങ്കില്‍ നേരെ രാജസ്ഥാനു പോകാം.

ശാന്തമായ പ്രകൃതിയില്‍ ആകാശത്തിലെ നക്ഷത്രങ്ങളോ നോക്കി കിടക്കുന്നതിന്‍റെ സുഖം വേറെ തന്നെയാണ്. ഒരിക്കല്‍പോലും കണ്ണുചിമ്മുവാന്‍ സാധിക്കാതെ, നിറഞ്ഞു തുളുമ്പുന്ന സന്തോഷം പകരുന്നതാണ് ഓരോ നക്ഷത്രക്കാഴ്ചകളും . ഈ ലോകത്തില്‍ മറ്റൊന്നും ഒരു വിഷയമേയല്ലാത്തതുപോലെ ആകാശതാരങ്ങളെ നോക്കി കിടക്കുന്നത് ഒരു ഭാഗ്യം തന്നെയാണ്. കോടാനുകോടി നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങി നില്‍ക്കുന്ന ആകാശക്കാഴ്ച കുറച്ചു വെറൈറ്റി ആയി കാണുവാന്‍ താല്പര്യമുണ്ടെങ്കില്‍ നേരെ രാജസ്ഥാനു പോകാം. അവിടെ ജയ്പൂരിലാണ് നൈറ്റ് സ്കൈ ടൂറിസം ഒരുങ്ങിയിരിക്കുന്നത്.

നൈറ്റ് സ്കൈ ടൂറിസം

നൈറ്റ് സ്കൈ ടൂറിസം

മാറിമറിഞ്ഞുവരുന്ന വിനോദ സഞ്ചാരരംഗത്തെ ഏറ്റവും പുതിയ പ്രവണതകളിലൊന്നാണ് നൈറ്റ് സ്കൈ ടൂറിസം. ലോകത്ത് പലയിടത്തും ഇത് നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ താരതന്യേന പുതിയതാണിത്. ആസ്ട്രോണമിയിലും ആകാശത്തിലെ കാഴ്ചകളിലും താല്പര്യമുള്ളവര്‍ക്ക് തീര്‍ച്ചയായും പരീക്ഷിക്കുവാന്‍ പറ്റിയ ഒന്നാണിത്.

മരുഭൂമിയുടെ നാട്ടില്‍

മരുഭൂമിയുടെ നാട്ടില്‍


മരുഭൂമിയുടെ നാടായ ജയ്പൂരിലാണ് നൈറ്റ് സ്കൈ ടൂറിസം വന്നിരിക്കുന്നത്. രാജസ്ഥാന്‍ കലാ സാംസ്കാരിക മന്ത്രിയായ ബിഡി കല്ലയും ചീഫ് സെക്രട്ടറി നിരഞ്ജന്‍ ആര്യയും ചേര്‍ന്ന് ജനുവരി 21 നാണ് ഇത് പദ്ധതി ഉദ്ഘാടനം ചെയ്തത്. രാത്രിയിലെ നക്ഷത്രങ്ങളുടെ വ്യത്യസ്തമായ കാഴ്ചയും അനുഭവവും സഞ്ചാരികള്‍ക്കു നല്കുക എന്ന ലക്ഷ്യത്തിലാണിത്. സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റെ നേതൃത്വത്തിലും ഇവിടെ വാനനിരീക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കും,

ക്രമീകരണങ്ങളിങ്ങനെ

ക്രമീകരണങ്ങളിങ്ങനെ


ആകാശ വിസ്മയങ്ങള്‍ സംഭവിക്കുന്ന തിയ്യതികള്‍ക്കനുസരിച്ച് ശനി, വ്യാഴം, ബുധന്‍, ശുക്രന്‍ എന്നീ ഗ്രഹങ്ങളെ കാണുവാന്‍ സാധിക്കുന്ന തരത്തിലാണ് ജയ്പൂരില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നത്. ജവഹര്‍ കലാകേന്ദത്തില്‍ നിന്നാണ് ചന്ദ്രനെ കാണുവാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 11 ന് ജന്തർ മന്തറിൽ നിന്ന് ശനി, വ്യാഴം, ശുക്രൻ, ബുധൻ എന്നിവയെ കാണുവാനും മാർച്ച് 5 ന് ആൽബർട്ട് ഹാളിൽ നിന്ന് വ്യാഴവും ബുധനും കൂടിച്ചേരുന്നതു കാണുവാനും മെയ് 17 ന് അംബർ കോട്ടയിൽ നിന്ന് ബുധനെ കാണുവാനും സാധിക്കുന്ന തരത്തിലാണ് പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. തുടര്‍ന്ന് മെയ് 26 ന് അംബർ കോട്ടയില്‍ നിന്നുതന്നെ ഏറ്റവും വലിയ ചന്ദ്രനെ കാണുന്നതിനും അവസാനമായി, ജൂലൈ 3 ന് ആൽബർട്ട് ഹാളിൽ നിന്ന് ശുക്രനെ കാണുന്നതും ഇതിന്റെ ഭാഗമാണ്.

അവബോധം വളര്‍ത്തുവാന്‍

അവബോധം വളര്‍ത്തുവാന്‍

ശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും ആളുകളിലും താല്പര്യമുള്ളവലിലും കൃത്യമായ അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തിലാണ് രാജസ്ഥാനില്‍ ഈ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ആകാശവിസ്മയങ്ങളില്‍ താല്പര്യമുള്ളവര്‍ക്കായി ടെലസ്കോപ്പിലൂടെ ഈ കാഴ്ചകള്‍ കാണുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കര്‍ണാല കോട്ട... മുംബൈയില്‍ നിന്നും എളുപ്പത്തിലൊരു ട്രക്കിങ്ങ് അനുഭവംകര്‍ണാല കോട്ട... മുംബൈയില്‍ നിന്നും എളുപ്പത്തിലൊരു ട്രക്കിങ്ങ് അനുഭവം

അരിപ്പശയില്‍ കൂ‌ട്ടിച്ചേര്‍ത്ത കല്ലുകളുള്ള, 21,196 കിലോ മീറ്റര്‍ നീളത്തിലുള്ള വന്മതില്‍!അരിപ്പശയില്‍ കൂ‌ട്ടിച്ചേര്‍ത്ത കല്ലുകളുള്ള, 21,196 കിലോ മീറ്റര്‍ നീളത്തിലുള്ള വന്മതില്‍!

ഹോട്ടല്‍ ബുക്ക് ചെയ്യുന്നതിലെ സ്ഥിരം അബദ്ധങ്ങള്‍!! ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാംഹോട്ടല്‍ ബുക്ക് ചെയ്യുന്നതിലെ സ്ഥിരം അബദ്ധങ്ങള്‍!! ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാം

യാത്രകളില്‍ ടെന്‍റിലാണോ താമസം? അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍യാത്രകളില്‍ ടെന്‍റിലാണോ താമസം? അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍

Read more about: rajasthan jaipur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X