Search
  • Follow NativePlanet
Share
» »ഇനി രാത്രിയിലും കാണാം താജ്മഹലിന്‍റെ ഭംഗി...

ഇനി രാത്രിയിലും കാണാം താജ്മഹലിന്‍റെ ഭംഗി...

കൊവിഡിനെ തുടര്‍ന്ന് ഒരു വര്‍ഷം നീണ്ട അടച്ചിടലിനു ശേഷം രാത്രി കാഴ്ചകള്‍ക്കായി താജ്മഹല്‍ വീണ്ടും തുറക്കുന്നു. ഇതോടെ വെള്ളിയാഴ്ചയും ഞായറാഴ്ചയും ഒഴികെയുള്ള ദിവസങ്ങളില്‍ സന്ദര്‍ശകര്‍ക്ക് താജ്മഹലിന്‍റെ രാത്രിക്കാഴ്ചകള്‍ കാണാം. 2020 മാര്‍ച്ച് 17 മുതല്‍ ആയിരുന്നു രാത്രി സന്ദര്‍ശനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഓഗസ്റ്റ് 21 ന് പുനരാരംഭിച്ച രാത്രി സന്ദര്‍ശനം 23,24 തിയ്യതികളിലും ലഭ്യമായിരിക്കും.

taj mahal

അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
രാത്രി സന്ദര്‍ശനത്തിനായി മൂന്ന് സ്ലോട്ടുകളാണ് നിലവില്‍ അനുവദിച്ചിരിക്കുന്നത്. രാത്രി 8.30 മുതല്‍ 9.00 വരെയും 9.0 മുതല്‍ 9.30 വരെയും 9.30 മുതല്‍ 10.00 വരെയും ആണിത്. സുപ്രീം കോടതയി‌യു‌ടെ നിര്‍ദ്ദേശമനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ പാലിച്ച് 50 പേര്‍ക്ക് വീതമാകും ഓരോ സ്ലോട്ടിലും പ്രവേശനം അനുവദിക്കുക. രാത്രി ബുക്കിംഗിനുള്ള ടിക്കറ്റ്, ആഗ്രയിലെ 22 മാൾ റോഡിലുള്ള എഎസ്ഐ ഓഫീസിന്റെ കൗണ്ടറിൽ നിന്ന് ഒരു ദിവസം മുമ്പ് ബുക്ക് ചെയ്യാം.

സൂക്ഷിച്ചില്ലെങ്കില്‍ പണി പാളും! ഭാവിയില്‍ വെള്ളത്തിനടിയിലാകുവാന്‍ സാധ്യതയുള്ള ഇന്ത്യന്‍ നഗരങ്ങള്‍സൂക്ഷിച്ചില്ലെങ്കില്‍ പണി പാളും! ഭാവിയില്‍ വെള്ളത്തിനടിയിലാകുവാന്‍ സാധ്യതയുള്ള ഇന്ത്യന്‍ നഗരങ്ങള്‍

മാലിന്യം ഇറക്കുമതി ചെയ്ത് സമ്പന്നമായ രാജ്യം. യുദ്ധമില്ലാതെ വര്‍ധിക്കുന്ന ഭൂവിസ്തൃതി!മാലിന്യം ഇറക്കുമതി ചെയ്ത് സമ്പന്നമായ രാജ്യം. യുദ്ധമില്ലാതെ വര്‍ധിക്കുന്ന ഭൂവിസ്തൃതി!

Read more about: taj mahal agra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X