Search
  • Follow NativePlanet
Share
» »നിലയ്ക്കലിനെ ഒരു സമരഭൂമിയാക്കിയവർക്ക് അറിയുമോ ഈ നാടിനെക്കുറിച്ച്?

നിലയ്ക്കലിനെ ഒരു സമരഭൂമിയാക്കിയവർക്ക് അറിയുമോ ഈ നാടിനെക്കുറിച്ച്?

സുപ്രീം കോടതി ശബരിമലയിലേക്ക് സ്ത്രീകൾക്ക് പ്രായഭേദമന്യ പ്രവേശനം അനുവദിച്ചപ്പോൾ മുതൽ നിലയ്ക്കലും വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്.

നിലയ്ക്കൽ..പ്രക്ഷോഭങ്ങൾ കൊണ്ടും ഭക്തികൊണ്ടും ഒക്കെ പേരുകേട്ട ഒരിടം...ശബരിമല തീർഥാടന പാതയിലെ പ്രധാന ഇടത്താവളങ്ങളിലൊന്ന്...ഇതിൽ നിന്നെല്ലാം മാറി ഇന്ന് ഒരു കലാപഭൂമിയുടെ മട്ടും മാതിരിയുമാണ് നിലയ്ക്കലിനുള്ളത്. സുപ്രീം കോടതി ശബരിമലയിലേക്ക് സ്ത്രീകൾക്ക് പ്രായഭേദമന്യ പ്രവേശനം അനുവദിച്ചപ്പോൾ മുതൽ നിലയ്ക്കലും വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. ശബരിമലയിൽ സ്ത്രീകളെ തടയുന്ന നിലയ്ക്കലിനു ഇതൊന്നുമല്ലാത്ത മറ്റൊരു ചരിത്രം കൂടിയുണ്ട്. മതസൗഹാർദ്ദത്തിനും പ്രകൃതിഭംഗിക്കും പേരുകേട്ട നിലയ്ക്കലിന്റെ ആരും അറിയാത്ത വിശേഷങ്ങൾ...

നിലയ്ക്കൽ

നിലയ്ക്കൽ

ശബരിമല ഇടത്താവളം എന്ന നിലയിൽ പ്രസിദ്ധമായ നിലയ്ക്കൽ പത്തനംതിട്ട ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. വനങ്ങളാലും റബർ തോട്ടങ്ങളാലും ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടെ സ്ഥിരതാമസമാക്കിയിട്ടുള്ളവർ വളരെ കുറവാണ്.

പേരുവന്ന വഴി

പേരുവന്ന വഴി

ശബരിമലയുമായി ബന്ധപ്പെട്ടു സ്ഥിതി ചെയ്യുന്ന ഇടമായതിനാൽ നിലയ്ക്കൽ എന്ന പേരിന് ശബരിമല ശാസ്താവുമായും ഒരു ബന്ധമുണ്ട്. നിലാവായ എന്ന ശാസ്താവുമായി ബന്ധപ്പെട്ട വാക്കിൽ നിന്നാണ് നിലയ്ക്കൽ എന്ന സ്ഥലപ്പേര് ഉണ്ടായത് എന്നാണ് ചരിത്രരേഖകൾ പറയുന്നത്. നിലയ്ക്കൽ താവളം എന്നതിൽ നിന്നു നിലയ്ക്കൽ വന്നു എന്നും ഒരു വാദമുണ്ട്. ചായൽ എന്നും
ഇവിടം അറിയപ്പെടുന്നു.

എവിടെയാണിത്?

എവിടെയാണിത്?

അധികം ആൾത്താമസമില്ലാത്ത ഒരു പ്രദേശമാണ് നിലയ്ക്കൽ. ശബരിമല ക്ഷേത്രത്തിൽ നിന്നും 23 കിലോമീറ്റർ മാറിയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. പത്തനംതിട്ടയിലെ ഗ്രൂഡിക്കൽ ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിലാണ് ഇവിടം ഉൾപ്പെടുന്നത്.

PC:rajaraman sundaram

പ്രധാന ഇടത്താവളം

പ്രധാന ഇടത്താവളം

ശബരിമല യാത്രയിലെ ഏറ്റവും പ്രധാന ഇടത്താവളമാണ് നിലയ്ക്കൽ. ശബരിമലയിലേക്കുള്ള യാത്രയിൽ ഇവിടെ നിലയ്ക്കൽ വരെയാണ് സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കുക. തീർഥാടനത്തിനെത്തുന്ന അയ്യപ്പ ഭക്തരുടെയും വിശ്വാസികളുടെയും വാഹനങ്ങള്‍ പാർക്കു ചെയ്യാനായി വിപുലമായ സംവിധാനങ്ങളാണ് ഇവിടെയുള്ളത്.

നിലയ്ക്കൽ മഹാദേവ ക്ഷേത്രം

നിലയ്ക്കൽ മഹാദേവ ക്ഷേത്രം

ശബരിമല തീർഥാടനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഇടത്താവളമാണ് ഇവിടുത്തം നിലയ്ക്കൽ ശ്രീ മഹാദേവ ക്ഷേത്രം. ശിവന് സമർപ്പിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രം കാടുകൾക്കും റബര്‍ തോട്ടത്തിനും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്. ശബരിമല ക്ഷേത്രത്തിലേക്കുള്ള പ്രധാന പാതയിൽ നിന്നും ഒരു കിലോമീറ്റർ മാറിയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC:Sailesh

 അയ്യപ്പനെ അനുഗ്രഹിക്കുന്ന ശിവൻ

അയ്യപ്പനെ അനുഗ്രഹിക്കുന്ന ശിവൻ

ഇവിടുത്തെ വിശ്വാസം അനുസരിച്ച് തന്റെ മകനായ അയ്യപ്പനെ അനുഗ്രഹിക്കുന്ന ദൈവമായാണ് ശിവനെ ചിത്രീകരിച്ചിരിക്കുന്നത്. തിന്മയുടെ ശക്തികൾക്കെതിരെ പോരാടാൻ ശിവൻ അയ്യപ്പെനെ അനുഗ്രഹിക്കുന്നു എന്നാണ് വിശ്വാസം.

PC:Sailesh

സെന്റ് തോമസ് എക്യുമെനിക്കൽ പളളി

സെന്റ് തോമസ് എക്യുമെനിക്കൽ പളളി

ലോകത്തിലെ തന്നെ ആദ്യത്തെ എക്യൂമെനിക്കൽ ദേവാലയമായാണ് നിലയ്ക്കൽ സെന്റ് തോമസ് എക്യുമെനിക്കൽ പള്ളി അറിയപ്പെടുന്നത. സുവിശേഷ പ്രഘോഷണങ്ങളുടെ ഭാഗമായി യേശുവിന്റെ ശിഷ്യനായ തോമാശ്ലീഹ ഇവിടെ എത്തിയിട്ടുണ്ടെന്നാണ് വിശ്വാസം. കേരളത്തിലെ വിവിധ എപ്പിസ്കോപ്പൽ സഭാവിഭാഗങ്ങളാണ് ഈ പള്ളിയുടെ മേൽനോട്ടം വഹിക്കുന്നത്.

PC:Abin jv

ശബരിഗിരി ജലവൈദ്യുത പദ്ധതി

ശബരിഗിരി ജലവൈദ്യുത പദ്ധതി

കേരളത്തിലെ രണ്ടാമത്തെ വലിയ ജലവൈദ്യുത പദ്ധതിയായ ശബരിഗിരി ജലവൈദ്യുത പദ്ധതി നിലയ്ക്കലിൽ നിന്നും കുറച്ച് കിലോമീറ്ററുകൾ മാത്രം അകലെയാണ് സ്ഥിതി ചെയ്യുന്നത്. റാന്നി താലൂക്കിലെ ആങ്ങമ്മൂഴി - ഗവി റൂട്ടിലെ മൂഴിയാറിലാണിതുള്ളത്. 1966 ലാണ് ശബരിഗിരി ജലവൈദ്യുത പദ്ധതി പ്രവർത്തനമാരംഭിക്കുന്നത്,

ഐസിട്ടു നിർമ്മിച്ച അണക്കെട്ടു മുതൽ വെന്ത കളിമണ്ണിന്റെ പൊടിയിട്ടു നിർമ്മിച്ച അണക്കെട്ടുകൾ വരെ... ഐസിട്ടു നിർമ്മിച്ച അണക്കെട്ടു മുതൽ വെന്ത കളിമണ്ണിന്റെ പൊടിയിട്ടു നിർമ്മിച്ച അണക്കെട്ടുകൾ വരെ...

PC:wikipedia

തുലാപ്പള്ളി

തുലാപ്പള്ളി

നിലയ്ക്കലിനോട് ചേർന്നു കിടക്കുന്ന മറ്റൊരു പ്രധാന പ്രദേശമാണ് തുലാപ്പള്ളി. പമ്പാ നദിക്കരയിലെ വൈകുണ്ഠപുരം ശ്രീകൃഷണസ്വാമി ക്ഷേത്രം, തുലാപ്പള്ളി മാർ തോമാശ്ലീഹാപ്പള്ളി, ഐത്തലപ്പടി-കുസുമം റോഡിലെ ഹിദായ്ത്തുൾ ഇസ്ലാം ജുമാ മസ്ജിദ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കേന്ദ്രങ്ങൾ.

PC:Rinuthomas90

എത്തിച്ചേരാൻ

എത്തിച്ചേരാൻ

കോട്ടയത്തു നിന്നും പൊൻകുന്നം-എരുമേലി-മുക്കൂട്ടുതറ - പമ്പാവാലി - ആലപ്പാട്ട് കവല- നാറാണംതോട് - ഇലവുങ്കൽ വഴിയാണ് നിലയ്ക്കലിലെത്തുന്നത്. 77 കിലോമീറ്ററാണ് ദൂരം.
പത്തനംതിട്ടയിൽ നിന്ന് - മണ്ണാറക്കുളഞ്ഞി - വടശ്ശേരിക്കര - പെരുനാട് - പുതുക്കട - ളാഹ - പ്ലാപ്പളളി - ഇലവുങ്കൽ വഴിയും
കുമളിയിൽ നിന്നും വണ്ടിപ്പെരിയാർ വളളക്കടവ് - കോഴിക്കാനം - ഗവി - ആനത്തോട് - കക്കി - മൂഴിയാർ - ആങ്ങമൂഴി - പ്ലാപ്പളളിവഴിയും ഇവിടെ എത്താം.

<br />അയ്യപ്പൻ ഹിന്ദു ദേവനാക്കപ്പെട്ട ബുദ്ധനോ?!! അപ്പോൾ ശബരിമലയോ?
അയ്യപ്പൻ ഹിന്ദു ദേവനാക്കപ്പെട്ട ബുദ്ധനോ?!! അപ്പോൾ ശബരിമലയോ?

</a><a class= ശബരിമല;അറിഞ്ഞിരിക്കേണ്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും" title=" ശബരിമല;അറിഞ്ഞിരിക്കേണ്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും" /> ശബരിമല;അറിഞ്ഞിരിക്കേണ്ട ആചാരങ്ങളും അനുഷ്ഠാനങ്ങളും

പ്രളയത്തിനു ശേഷമുള്ള ശബരിമല..യാത്രയ്ക്ക് ഒരുങ്ങിക്കോളൂ...ഇക്കാര്യങ്ങള്‍ നിർബന്ധമായും അറിഞ്ഞിരിക്കണം!പ്രളയത്തിനു ശേഷമുള്ള ശബരിമല..യാത്രയ്ക്ക് ഒരുങ്ങിക്കോളൂ...ഇക്കാര്യങ്ങള്‍ നിർബന്ധമായും അറിഞ്ഞിരിക്കണം!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X