മൂന്നാര്‍ മാതൃകയില്‍ മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ക്ക് എളുപ്പത്തില്‍ നാടിനെ കണ്ടറിയുവാനായി കെഎസ്ആര്‍ടിസി ഒരുക്കിയ പാക്കേജ് പോലെയാണ് നിലമ്പൂര്‍ ഡിപ്പോയും ഈ പാക്കേജ് ഒരുക്കിയിരിക്കുന്നത്. ഇതുവഴി നിലമ്പൂരും സമീപ പ്രദേശങ്ങളും എളുപ്പത്തില്‍ കാണാം
നിലമ്പൂര്‍ ടീക്ക് ലാന്‍ഡ് സഫാരി നിലമ്പൂര്‍ ടീക്ക് ലാന്‍ഡ് സഫാരി എന്നാണ് ഈ യാത്രയ്ക്ക് പേരിട്ടിരിക്കുന്നത്. നിലമ്പൂരില്‍ നിന്നു തുടങ്ങി നിലമ്പൂരില്‍ അവസാനിക്കുന്ന യാത്രയില്‍ പ്രദേശത്തെ പ്രമുഖ ഇടങ്ങളെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
PC: PP Yoonus
ഒരു പകലില്‍ കാണാം ഒരു പകലില്‍ നിലമ്പൂര്‍ കണ്ടുതീര്‍ക്കുക എന്ന ഉദ്ദേശത്തില്‍ എത്തുന്നവരെ ആണ് ഈ പാക്കേജ് പ്രധാനമായും ആകര്‍ഷിക്കുന്നത്. നിലമ്പൂരിലെ ഏറ്റവും പ്രധാന കാഴ്ചകളില്‍ ഉള്‍പ്പെട്ട കനോലി പ്ലോട്ട്, ബംഗ്ലാവ് കുന്ന്, തേക്ക് മ്യൂസിയം, കോഴിപ്പാറ വെള്ളച്ചാട്ടം, കക്കാടംപൊയിൽ എന്നിവയാണ് ഈ യാത്രയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
PC:Vengolis
ചിലവിങ്ങനെ നിലവില്‍ ഞായറാഴ്ചകളില്‍ മാത്രം സര്‍വ്വീസ് നടത്തുകയാണ് ഉദ്ദേശം. ഇതിലെ ആദ്യ യാത്ര മാര്‍ച്ച് 27 ഞായറാഴ്ച ആരംഭിക്കും. രാവിലെ 9 മണിയോടെ നിലമ്പൂര്‍ ഡിപ്പോയില്‍ നിന്നും ആരംഭിക്കുന്ന യാത്ര വൈകിട്ട് ഏഴു മണിക്ക് ഡിപ്പോയില്‍ അവസാനിക്കും.പോകുന്ന സ്ഥലങ്ങളിലെ പ്രവേശന ഫീസ് ഉള്‍പ്പെടെ 610 രൂപയാണ് ഒരാളില്‍ നിന്നും ഈടാക്കുന്ന തുക. എന്നാല്‍ ഭക്ഷണചിലവ് യാത്രക്കാര്‍ സ്വയം കരുതണം.
PC:Prof tpms
നിലമ്പൂര്‍ ചുറ്റക്കാണാം വിനോദ സഞ്ചാരത്തിന് നിരവധി സാധ്യതകളുള്ള നിലമ്പൂരിലേക്ക് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ എത്തുന്നു. എന്നാല്‍ നിലവിലെ സ്ഥിതി അനുസരിച്ച് ബസുകളില്‍ പോയി ഈ എല്ലായിടങ്ങളും ഒറ്റയടിക്ക് കാണുക എന്നത് പ്രായോഗികം ആയിരുന്നില്ല. എന്നാല്‍ നിലമ്പൂര്‍ ടീക്ക് ലാന്‍ഡ് സഫാരി വഴി കുറഞ്ഞ ചിലവില്‍ ഇനി നിലമ്പൂരും സഞ്ചാരികള്‍ക്കു കാണാം...
PC:Shyamal
വലുപ്പത്തില്‍ പ്ലൂട്ടോയേക്കാള്‍ വമ്പന്‍...അതിര്‍ത്തിയില്‍ 14 രാജ്യങ്ങള്‍..സംസാരിക്കുന്നത് 200ലധികം ഭാഷകള്‍...
ഗുരുവായൂരില്‍ നിന്നും മധുരെ, രാമേശ്വരം ധനുഷ്കോടി വഴി അഞ്ചുദിവസ യാത്രയുമായി ഐആര്‍സിടിസി.. ചിലവ് 8800 മുതല്‍