Search
  • Follow NativePlanet
Share
» »താമരശ്ശേരി ചുരം കയറി വയനാടന്‍ കാഴ്ചകളിലേക്ക്... ആയിരം രൂപയ്ക്ക് ആനവണ്ടി യാത്ര

താമരശ്ശേരി ചുരം കയറി വയനാടന്‍ കാഴ്ചകളിലേക്ക്... ആയിരം രൂപയ്ക്ക് ആനവണ്ടി യാത്ര

പുലര്‍ച്ചെ അഞ്ച് മണിക്ക് നിലമ്പൂരില്‍ നിന്നും യാത്ര ആരംഭിച്ച് വയനാട് കണ്ട് രാത്രി ഒന്‍പതരയോടെ തിരിച്ചെത്തുന്ന വിധത്തിലാണ് നിലവിലെ ക്രമീകരണം.

വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള കെഎസ്ആര്‍ടിസിയുടെ യാത്ര ക്ലച്ച് പിടിച്ചതോടെ പുത്തന്‍ ഇടങ്ങള്‍ ലിസ്റ്റില്‍ വന്നെത്തിയിരിക്കുകയാണ്. അതിലേറ്റവും പുതിയതാണ് കെഎസ്ആര്‍ടിസിയുടെ വയനാട് യാത്ര!നിലമ്പൂര്‍ കെഎസ്ആര്‍ടിസിയാണ് വയനാടന്‍ കാഴ്ചകളിലേക്ക് ഡബിള്‍ബെല്ലടിച്ച് യാത്ര പുറപ്പെടുവാന്‍ നില്‍ക്കുന്നത്. നിലമ്പൂര്‍ ഡിപ്പോയുട‌െ ആദ്യ യാത്രയ്ക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു.

wayanad tourism

നിലവില്‍ രണ്ടാം ശനിയാഴ്ച മാത്രമാണ് നിലമ്പൂര്‍-വയനാട് സര്‍വ്വീസ് നടത്തുന്നതെങ്കിലും സഞ്ചാരികളുടെ തിരക്ക് ഉണ്ടെങ്കില്‍ കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തുവാനും തീരുമാനമുണ്ട്. പുലര്‍ച്ചെ അഞ്ച് മണിക്ക് നിലമ്പൂരില്‍ നിന്നും യാത്ര ആരംഭിച്ച് വയനാട് കണ്ട് രാത്രി ഒന്‍പതരയോടെ തിരിച്ചെത്തുന്ന വിധത്തിലാണ് നിലവിലെ ക്രമീകരണം.

വയന‌ാട് ഹരിതഭൂമിയിലെ പൂക്കോട് തടാകം, ടീ മ്യൂസിയം,ബാണാസുര സാഗര്‍ അണക്കെട്ട്, കര്‍ലാഡ് തടാകം തുടങ്ങിയ ഇടങ്ങളാണ് സന്ദര്‍ശിക്കുന്ന യാത്രയില്‍ ഒരാള്‍ക്ക് ടിക്കറ്റും ഭക്ഷണവും അടക്കം ആയിരം രൂപയാണ് ചിലവ് വരിക. ബ്രേക്ക്ഫാസ്റ്റും ഉച്ചയൂണും നാലുമണി പലഹാരവും കൂടാതെ രാത്രിയിലെ ഭക്ഷണവും ഇതില്‍ ഉള്‍പ്പെടുന്നു. ഡിസംബര്‍ 11 നാണ് യാത്ര!

കുട്ടമ്പുഴ-മാമലക്കണ്ടം വഴി ലക്ഷ്മി എസ്റ്റേറ്റിലൂടെ മൂന്നാറിലേക്കൊരു വനയാത്ര!!കുട്ടമ്പുഴ-മാമലക്കണ്ടം വഴി ലക്ഷ്മി എസ്റ്റേറ്റിലൂടെ മൂന്നാറിലേക്കൊരു വനയാത്ര!!

നിലമ്പൂരില്‍ നിന്നു മാത്രമല്ല, മലപ്പുറം ജില്ലയിലെ തന്നെ പെരിന്തല്‍മണ്ണയില്‍ നിന്നും മലപ്പുറം ഡിപ്പോയില്‍ നിന്നും ശനിയാഴ്ചകളില്‍ കെഎസ്ആര്‍ടിസിയുടെ വയനാട് യാത്രയുണ്ട്.

കൂടാതെ, നിലമ്പൂര്‍- വയനാട് യാത്ര ഹിറ്റായാല്‍ വയനാട്ടില്‍ നിന്നും നിലമ്പൂരിലേക്ക് ഇതുപോലുള്ള സര്‍വ്വീസ് നടത്തുവാനും കെഎസ്ആര്‍ടിസി പദ്ധതിയിടുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 04931 223929, 7736582069, 9745047521 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

1500 അടി താഴ്ചയില്‍ സൂര്യപ്രകാശം പോലും എത്തിച്ചേരുവാന്‍ ബുദ്ധിമുട്ടുള്ള പാതാള ലോകം...ഭൂമിക്കടിയിലേക്കുള്ള വഴി!1500 അടി താഴ്ചയില്‍ സൂര്യപ്രകാശം പോലും എത്തിച്ചേരുവാന്‍ ബുദ്ധിമുട്ടുള്ള പാതാള ലോകം...ഭൂമിക്കടിയിലേക്കുള്ള വഴി!

Read more about: wayanad ksrtc travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X