Search
  • Follow NativePlanet
Share
» »കാവ്യയേക്കാൾ പ്രശസ്തമാണ് നീലേശ്വരം

കാവ്യയേക്കാൾ പ്രശസ്തമാണ് നീലേശ്വരം

By Maneesh

നീലേശ്വരം എന്ന സ്ഥലപ്പേര് കേൾക്കുമ്പോൾ മനസിലേക്ക് വരുന്നത് കാവ്യാ മാധവന്റെ മുഖമാണ്. അത്രയ്ക്കുണ്ട് ഈ നടിക്ക് നീലേശ്വരവുമായുള്ള ബന്ധം. കാസർകോട് ജില്ലയിലെ നീലേശ്വരത്താണ് കാവ്യാ മാധവൻ വളർന്നത്.

പൂക്കാലം വരവായി എന്ന സിനിമയിലൂടെ ബാ‌ലതാരമായി മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച കാവ്യാമാധവൻ മലയാള സിനിമയിൽ മുൻ നിര നായികയായി വളർന്നപ്പോഴും നീലേശ്വരവുമായുള്ള ബന്ധം വിട്ടിരുന്നില്ല. നീലേശ്വരം എന്ന തന്റെ നാടിനേക്കുറിച്ച് പറയാൻ കാവ്യക്ക് ആയിരം നാവാണ്. ഏത് ഇന്റർവ്യൂവിൽ പങ്കെടുത്താലും കാവ്യ തന്റെ നാടിനേക്കുറി‌ച്ച് പറയാതിരിക്കില്ല.

പ്രണയിതാക്കൾക്ക് ഒരു രാജ്യം

കോലത്തി‌രി രാജവംശത്തിൽപ്പെട്ട രാജകുമാരനും സാമുതിരിയുടെ മരുമകളും തമ്മിലുള്ള പ്രണയമാണ് നീലേശ്വരം എന്ന രാജ്യം ഉണ്ടാകാനുള്ള കാരണം. സാമുതിരിക്ക് ഈ ബന്ധ‌ത്തിൽ താൽപ്പര്യമില്ലായിരുന്നു. ഇതറിഞ്ഞ കോല‌ത്തിരി രാജാവ് സാമുതിരിയുടെ അനിഷ്ടം വകവയ്ക്കാതെ അവരെ വിവാഹം കഴിപ്പിച്ച് കോലത്ത്നാടിന്റെ വടക്കേയറ്റത്ത് നീലേശ്വരം ഉൾപ്പെടെയുള്ള ഗ്രാമങ്ങൾ നവദമ്പ‌തികൾക്ക് നൽകുകയായിരുന്നു. ഇതാണ് പിന്നീട് നീലേശ്വരം രാജ്യമായി മാറിയത്.

തളി

കോഴിക്കോട്ടെ തളിയിലെ ശിവ ക്ഷേത്രം പോലെ തന്നെ ഒരു ക്ഷേത്രം രാജകുമാരിക്ക് പ്രാർത്ഥികാനായി നീലേശ്വര‌ത്തെ തളിയിൽ രാജാവ് നിർമ്മിച്ച് കൊടുത്തു. ഇതാണ് തളി നീലകണ്‌ഠേശ്വര ക്ഷേത്രം.

വടക്കൻ മലബാറിന്റെ സാംസ്കാരിക തലസ്ഥാനം

വടക്കൻ മലബാറിന്റെ സാംസ്കാരിക തലസ്ഥാനം

വടക്കൻ മലബാറിന്റെ സാംസ്കാരിക തലസ്ഥാനം എന്ന് നീലേശ്വരത്തെ വിശേഷിപ്പിക്കുന്നവർ ഉണ്ട്. നൃത്തത്തിനും സംഗീതത്തിനും ക്ഷേത്രോത്സവങ്ങൾക്കും പേരുകേട്ട നീലേശ്വരം കാസർകോട് ജില്ലയിലെ പ്രമുഖ ടൗണുകളിൽ ഒന്നാണ്.

Photo Courtesy: Devanandnlr

രണ്ട് നദിക്കിടയിൽ

രണ്ട് നദിക്കിടയിൽ

നീലേശ്വരം നദിക്കും തേജസിനി പുഴയ്ക്കും ഇടയിലായി 26 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് നീലേശ്വരം സ്ഥിതി ചെയ്യുന്നത്. നിരവധി ചരിത്രകഥകള്‍ പിണഞ്ഞുകിടക്കുന്ന നീലേശ്വരത്തിന് സാംസ്‌കാരികമായും കലാപരമായും ഒട്ടേറെ പെരുമകള്‍ പറയാനുണ്ട്.
Photo Courtesy: Shareef Taliparamba

പേരിന് പിന്നിൽ

പേരിന് പിന്നിൽ

ശിവ നാമമായ നീലകണ്ഠേശ്വരനിൽ നിന്നാണ് നീലേശ്വരം എന്ന പേര് ഉണ്ടായതെന്നാണ് പറയപ്പെടുന്നത്. നീലേശ്വരം രാജാക്കന്മാരായിരുന്നു ഇവിടെ ഭരിച്ചിരുന്നത്. നീല മഹർഷി തപസിരുന്ന സ്ഥലം ആയതിനാൽ നീലേശ്വരം എന്ന പേര് ലഭിച്ചു എന്ന മറ്റൊരു ഐത്യഹ്യവും നീലേശ്വരത്തിനുണ്ട്.
Photo Courtesy: Ashwin.appus

കാഴ്ചകൾ

കാഴ്ചകൾ

നീലേശ്വരം കൊട്ടാരമാണ് ഇവിടത്തെ പ്രധാനപ്പെട്ട കാഴ്ചകളിലൊന്ന്. മന്ദംപുറത്തുകാവ് പോലുള്ള നിരവധി കാവുകളും ക്ഷേത്രങ്ങളും നീലേശ്വരത്ത് കാണാനുണ്ട്. യോഗയ്ക്കും പ്രകൃതിചികിത്സയ്ക്കും പേരുകേട്ട പ്രദേശം കൂടിയാണിത്
Photo Courtesy: Ashwin.appus

എത്തിച്ചേരാൻ

എത്തിച്ചേരാൻ

ബേക്കലില്‍ നിന്നും 12 കിലോമീറ്റര്‍ ദൂരമുണ്ട് നീലേശ്വരത്തേക്ക്. കണ്ണൂർ കാസർകോട് എന്നിവിടങ്ങളിൽ നിന്ന് ബസിലും ട്രെയിനിലും ഇവിടെ എത്തിച്ചേ‌രാം
Photo Courtesy: Ashwin.appus

കോട്ടപ്പുറത്തെ ബോട്ടിംഗ്

കോട്ടപ്പുറത്തെ ബോട്ടിംഗ്

ഹൗസ് ബോട്ട് യാത്രയ്ക്ക് പ‌റ്റിയ വടക്കേ മലബാറിലെ ഏക സ്ഥലമാണ് കോട്ടപ്പുറം. 20 മുതൽ 80 പേർക്ക് സഞ്ചരിക്കാവുന്ന വിവിധ ബോട്ടുകൾ ഇവിടെ വാടകയ്ക്ക് ലഭിക്കും.

Photo Courtesy: Ashwin.appus

കോട്ടപ്പുറം പാലം

കോട്ടപ്പുറം പാലം

കാസർകോട് നഗരത്തിൽ നിന്ന് 40 കിലോമീറ്റർ കിഴക്കായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. വലിയപറമ്പ് കായൽ എന്നാണ് കോട്ടപ്പുറം അറിയ‌പ്പെടുന്നത്. കേരളത്തിലെ ഏറ്റവും നീളം കൂടിയ നടപ്പാലം ഇതാണ്.

Photo Courtesy: Ashwin.appu

തീർ‌ത്ഥങ്കര

തീർ‌ത്ഥങ്കര

നീലേശ്വരത്തെ തീർത്ഥം കര
Photo Courtesy: Ashwin.appu

കാവുകൾ

കാവുകൾ

നിരവധി കാവുകൾക്ക് പേരുകേട്ട സ്ഥലമാണ് നീലേശ്വരം. അതിൽ ഒരു കാവാണ് ബെ‌ങ്കന കാവ്. ഇവിടുത്തെ കാഞ്ഞിര മരം പ്രശസ്തമാണ്. രണ്ട് വർഷത്തിൽ ഒരിക്കൽ ഇവിടെ തെയ്യം നടക്കാറുണ്ട്.

Photo Courtesy: Ashwin.appu

തേജസ്വിനിപ്പുഴ

തേജസ്വിനിപ്പുഴ

നീലേശ്വരത്തൂടെ ഒഴുകുന്ന തേജസ്വിനി പുഴ. ഇത് നീലേശ്വരം പുഴയുമായി ചേർന്നാണ് അറബിക്കടലിൽ ചേരുന്നത്.

Photo Courtesy: Ashwin.appu

അരയാകീൽ ശ്രീ വീരഭദ്ര സ്വാമി ക്ഷേത്രം

അരയാകീൽ ശ്രീ വീരഭദ്ര സ്വാമി ക്ഷേത്രം

നീലേശ്വരത്ത് നിന്ന് 1 കിലോമീറ്റർ അകലെയായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വൃശ്ചിക മാസത്തിലെ തിടമ്പ് നൃത്തം പ്രശസ്തമാണ്. വിഷഹാരി എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ഇവിടുത്തെ ഭസ്മത്തിന് വിഷം അകറ്റാനുള്ള കഴിവുണ്ടെന്നാണ് വിശ്വാസം.
Photo Courtesy: Shankaranap

നീലകണ്ഠേശ്വര ക്ഷേത്രം

നീലകണ്ഠേശ്വര ക്ഷേത്രം

നീലേശ്വരത്തിന് ആ പേര് ലഭിച്ചത് ഇവിടുത്തെ നീലകണ്ഠേശ്വര ക്ഷേത്രത്തിൽ നിന്നാണ് എന്നാണ് പറയ‌പ്പെടുന്നത്.

Photo Courtesy: Ashwin.appu

തെക്കേ കോവിലകം

തെക്കേ കോവിലകം

നീലേശ്വരം രാജാക്കന്മാർ താമസിച്ചിരുന്ന തെക്കേ കോവിലകം
Photo Courtesy: Galoiserdos Prasad Pai

രാജാസ് ഹൈസ്കൂൾ

രാജാസ് ഹൈസ്കൂൾ

നീലേശ്വരത്തെ രാജാസ് ഹൈസ്കൂൾ. കാവ്യാ മാ‌ധ‌വൻ പ‌ഠിച്ചത് ഇവിടെയാണ്. 1927 ഒക്ടോബർ 28-ന് മംഗലാപുരത്തേക്കുള്ള യാത്രാമദ്ധ്യേ മഹാത്മാഗാന്ധിക്ക് നീലേശ്വരം റെയിൽവെ സ്റ്റേഷനിൽ രാജാസ് ഹൈസ്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും നാട്ടുകാരും ഊഷ്മളമായ സ്വീകരണം നൽകിയിരുന്നു. അതിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ഗാന്ധി സ്വന്തം കൈപ്പടയിൽ എഴുതി കൈമാറിയ ആശംസ ഒരു ചരിത്ര രേഖയായി ഇപ്പോഴും കാണാം

Photo Courtesy: Ashwin.appus

Read more about: kasaragod river
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X