Search
  • Follow NativePlanet
Share
» »അറബിക്കടൽ അഭിഷേകം നടത്തുന്ന കടലിനുള്ളിലെ ശിവക്ഷേത്രം

അറബിക്കടൽ അഭിഷേകം നടത്തുന്ന കടലിനുള്ളിലെ ശിവക്ഷേത്രം

ശിവലിംഗത്തിന് കടൽത്തന്നെ അഭിഷേകം നടത്തുന്ന അപൂർവ്വ കാഴ്ചയാണ് ഈ ക്ഷേത്രത്തിലുള്ളത്.

എത്ര വിവരിച്ചാലും തീരാത്ത അത്ഭുതങ്ങളുള്ള ഒരു ക്ഷേത്രമുണ്ട്. വിശ്വാസവും ആചാരവുമല്ല, പകരം ക്ഷേത്രം നിൽക്കുന്ന ഇടമാണ് ഈ ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത്. പാറയിലും കുന്നിലും ഒന്നുമല്ല,അറബിക്കടലിനുള്ളിലാണ്, ലോകമഹാത്ഭുതങ്ങളിൽ ഒന്നായി തന്നെ വിശേഷിപ്പിക്കപ്പെടേണ്ട നിഷ്കളങ്ക് മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവലിംഗത്തിന് കടൽത്തന്നെ അഭിഷേകം നടത്തുന്ന അപൂർവ്വ കാഴ്ചയാണ് ഈ ക്ഷേത്രത്തിലുള്ളത്. ശിവരാത്രിയിൽ പരിചയപ്പെടേണ്ട ശിവക്ഷേത്രങ്ങളുടെ പട്ടികയിൽ ഈ അപൂർവ്വ ക്ഷേത്രത്തെയും ഉൾപ്പെടുത്താം...

കടലിനടിയിലെ ശിവക്ഷേത്രം

കടലിനടിയിലെ ശിവക്ഷേത്രം

ശാസ്ത്രത്തിനു പോലും വിശദീകരിക്കുവാൻ കഴിയാത്ത ഒരു ക്ഷേത്രമാണ് നിഷ്കളങ്ക് മഹാദേവ ക്ഷേത്രം. സാധാരണ ക്ഷേത്രങ്ങൾ പ്രതിഷ്ഠയുടെ ശക്തിയുടെ കാര്യത്തിലും നിവേദ്യങ്ങളുടെയും പ്രസാദങ്ങളുടെയും കാര്യത്തിലൊക്കെ വിശ്വാസികളെ അമ്പരപ്പിക്കുമ്പോൾ നിഷ്കളങ്ക് മഹാദേവ ക്ഷേത്രം വേറെ വിധത്തിലാണ് അത്ഭുതപ്പെടുത്തുന്നത്. ഗുജറാത്തിൽ അറബിക്കടലിൽ ഏകദേശം ഒരു കിലോമീറ്റർ ദൂരത്തോളം ഇറങ്ങിയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

അഭിഷേകം നടത്തുവാൻ അറബിക്കടൽ

അഭിഷേകം നടത്തുവാൻ അറബിക്കടൽ

അറബിക്കടൽ അഭിഷേകം നടത്തുന്ന ക്ഷേത്രം എന്നാണ് വിശ്വാസികൾ ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത്. രണ്ടു കിലോമീറ്റർ ദൂരം നടന്നു വേണം അറബിക്കടലിനുള്ളിലെ ഈ ക്ഷേത്രത്തിൽ എത്തിച്ചേരുവാൻ.

വഴിമാറിക്കൊടുക്കുന്ന കടൽ

വഴിമാറിക്കൊടുക്കുന്ന കടൽ

കടൽ വഴിമാറിക്കൊടുത്ത് അതുവഴി നടന്നാണ് വിശ്വാസികൾക്ക് ഈ ക്ഷേത്രത്തിൽ എത്തുവാൻ സാധിക്കുന്നത്. ഉച്ചയ്ക്ക് ഒരുമണിയോടു കൂടി കടലിലെ വെള്ളത്തിന്റെ നിരപ്പ് താഴുവാൻ തുടങ്ങുകയും ഈ വഴി വിശ്വാസികൾക്ക് രാത്രി പത്തു മണിവരെ കടലിലെ ക്ഷേത്രത്തിലേക്ക് പോകുവാൻ സാധിക്കുകയും ചെയ്യുന്നു...

അടയാളമായി കൊടി മാത്രം

അടയാളമായി കൊടി മാത്രം


കടൽനിരപ്പ് താഴാത്ത സമയത്ത് അവിടെ അങ്ങനെയൊരു ക്ഷേത്രം നിലനിന്നിരുന്നു എന്നതിന് തെളിവായി പാറിപ്പറക്കുന്ന ഒരു കൊടി മാത്രമേ ഉള്ളൂ. അതുംകൂടിയില്ലെങ്കില്‍ അവിടെ അങ്ങനെയൊരു ക്ഷേത്രം ഉണ്ടെന്ന് തോന്നുകയേയില്ല.

പാണ്ഡവന്മാർ നിർമ്മിച്ച ക്ഷേത്രം

പാണ്ഡവന്മാർ നിർമ്മിച്ച ക്ഷേത്രം

നിഷ്കളങ്ക് മഹാദേവ ക്ഷേത്രത്തിന്‍റെ ചരിത്രമനുസരിച്ച് പാണ്ഡവന്മാരാണ് ക്ഷേത്രം നിർമ്മിച്ചത് എന്നാണ് വിശ്വാസം. സ്വയംഭൂവായ അഞ്ച് ശിവലിംഗങ്ങളും അതിനോടൊപ്പം അഡ്ച് നദികളും ഇവിടെയുള്ളത് പാണ്ഡവർ ആരാധിച്ചിരുന്നതാണിതെനന് വാദത്തിന് അടിത്തറയുറപ്പിക്കുന്നു.
മഹാഭാരത യുദ്ധം ജയിച്ചെങ്കിലും തങ്ങളുടെ അടുത്ത ആളുകളെപ്പോലും അതിനായി ബലി നല്കേണ്ടി വന്നത് അവരെ വളരെയധികം വേദനിപ്പിച്ചു. തങ്ങളുടെ പാപത്തിന് മോചനം ലഭിക്കുവാനായി അവർ ശ്രീകൃഷ്ണനോട് ഉപദേശം ചോദിച്ചു. കാര്യങ്ങൾ ചോദിച്ചറിഞ്ഞ കൃഷ്ണന്‍ അവർക്കൊരു കടുത്ത കൊടിയും കറുത്ത പശുവിനെയും നല്കി. അവ രണ്ടും വെളുപ്പു നിറമാകുന്നതുവരെ പിന്തുടരുവാൻ ആവശ്യപ്പെട്ട കൃഷ്ണൻ അവയുടെ നിറം മാറുമ്പോൾ പാപങ്ങൾ ക്ഷമിക്കപ്പെടുമെന്നും ആ സ്ഥലത്ത് ശിവന്‍റെ സാന്നിധ്യമുണ്ടാകുമെന്നും അവിടെ വെച്ച് ശിവനെ ആരാധിക്കണമെന്നും അവപോട് ആവശ്യപ്പെട്ടു. ദിവസങ്ങൾ നീണ്ട യാത്രയിൽ അവര്ഡ പല പുണ്യ സ്ഥലങ്ങളിലൂടെയും തീർഥാടന കേന്ദ്രങ്ങളിലൂടെയും കടന്നു പോയെങ്കിലും നിറം മാറിയില്ല. ഒടുവിൽ ഇവിടെ എത്തിയപ്പോൾ രണ്ടിന്റെയും നിറം മാറിയെന്നും ശിവലിംഗം സ്ഥാപിച്ച് അവർ പ്രാർഥന നടത്തിയെത്തുമാണ് വിശ്വാസം.

നിഷ്കളങ്ക മഹാദേവൻ

നിഷ്കളങ്ക മഹാദേവൻ

പാണ്ഡവരുടെ പാപത്തിന് മോചനം നല്കിയ മഹാദേവനാണ് ഇവിടെ പ്രത്യേക പ്രതിഷ്ഠ. അതുകൊണ്ടു തന്നെ ശിവനെ നിഷ്കളങ്ക മഹാദേവനായാണ് ഇവിടെ ആരാധിക്കുന്നത്. മാത്രമല്ല മോക്ഷത്തിനായി ചിതാഭസ്മം ഒഴുക്കുവാനും പ്രാർഥിക്കുവാനും ഇവിടെ ധാരാളം വിശ്വാസികൾ എത്തിച്ചേരാറുണ്ട്.

വർഷത്തിലൊരിക്കൽ മാറ്റുന്ന കൊടി

വർഷത്തിലൊരിക്കൽ മാറ്റുന്ന കൊടി

വർഷത്തിൽ ഒരു ദിവസം ഇവിടെ ക്ഷേത്രത്തിലെ കൊടി മാറ്റിക്കെട്ടാറുണ്ട്. ഭാവനഗർ രാജവംശത്തിന്റെ നേതൃത്വത്തിലാണ് ഈ ചടങ്ങ് നടക്കുന്നത്. ഒരിക്കൽ മാറ്റികെട്ടിയാൽ അതേ കൊടി തന്നെയായിരിക്കും കൃത്യം അടുത്ത ഒരു വര്‍ഷം വരെ നിൽക്കുക. അതിനിടയിൽ എന്തു കൊടുങ്കാറ്റും അത്ര ഉയരത്തിൽ തിരമാല വന്നാലും ഇതിന് ഒന്നും സംഭവിക്കല്ല എന്നാണ് വിശ്വാസം.

ശാസ്ത്രത്തിനു പോലും ഉത്തരമില്ല

ശാസ്ത്രത്തിനു പോലും ഉത്തരമില്ല

ആഞ്ഞടിക്കുന്ന തിരമാലകളെ അതിജീവിച്ച് കടലിനുള്ളിൽ എങ്ങനെയാണ് ഒരു ക്ഷേത്രം നിലനിൽക്കുന്നത് എന്ന് ശാസ്ത്രത്തിന് ഇതുവരെയും കണ്ടു പിടിക്കുവാന്‍ സാധിച്ചിട്ടില്ല.

സന്ദർശിക്കുവാൻ

സന്ദർശിക്കുവാൻ

വർഷത്തിൽ എപ്പോൾ വേണമെങ്കിലും ഇവിടെ വരാമെങ്കിലും ക്ഷേത്രത്തിലേക്ക് നടന്നു പോകുവാൻ സാധിക്കുന്നത് വളരെ കുറച്ച് സമയം മാത്രമാണ്. അതിനനുസരിച്ച് വേണം യാത്ര ക്രമീകരിക്കുവാൻ. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ അനുസരിച്ച് പൗർണ്ണമി ദിനമാണ് ഇവിടം സന്ദര്‍ശിക്കുവാൻ കുറച്ചുകൂടി യോജിച്ചത്.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ഗുജറാത്തിലെ ഭാവ്നഗറിലെ കോയിലി ബീച്ചിലാണ് നിഷ്കളങ്ക് മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭാവ്ഗനർ റെയിൽവേ സ്റ്റേഷനിൽ നിന്നും 28 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.

ശിവരാത്രി പുണ്യം നേടാൻ സന്ദർശിക്കാം വേതാളൻകാവ് ക്ഷേത്രംശിവരാത്രി പുണ്യം നേടാൻ സന്ദർശിക്കാം വേതാളൻകാവ് ക്ഷേത്രം

ശിവരാത്രിനാളിൽ പോകാം ഈ പുരാതന ശിവക്ഷേത്രങ്ങളിൽശിവരാത്രിനാളിൽ പോകാം ഈ പുരാതന ശിവക്ഷേത്രങ്ങളിൽ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X