Search
  • Follow NativePlanet
Share
» »ഞണ്ടുപാറ ഗുഹാ ക്ഷേത്രം-ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞു കിടക്കുന്നയിടം

ഞണ്ടുപാറ ഗുഹാ ക്ഷേത്രം-ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞു കിടക്കുന്നയിടം

ഞണ്ടുപാറ ഗുഹാ ക്ഷേത്രം...തിരുവനന്തപുരം നിവാസികൾക്കു പോലും അപരിചിതമായ ഒരിടം... തിരുവനന്തപുരത്ത് ഇനിയും സഞ്ചാരികൾക്കു മുന്നിൽ അറിയപ്പെടാതെ കിടക്കുന്ന നൂറുകണക്കിനിടങ്ങളില‍ൊന്നാണ് തിരുവനന്തപുരം കുട്ടമലയ്ക്ക് സമീപമുള്ള ഞണ്ടുപാറ ഗുഹാ ക്ഷേത്രം. വിശ്വാസങ്ങളും ഐതിഹ്യങ്ങളും അധികമൊന്നും അറിയില്ലെങ്കിലും കണ്ടും കേട്ടുമറിഞ്ഞ് ഇവിടെ കുന്നും മലകളും താണ്ടി സഞ്ചാരികളെത്താറുണ്ട്. തിരുവനന്തപുരത്തിന്‍റെ കാണാക്കാഴ്ചകളുമായി കാത്തിരിക്കുന്ന ഞണ്ടുപാറയുടെയും ഇവിടുത്തെ ഗുഹാ ക്ഷേത്രത്തിന്‍റെയും വിശേഷങ്ങളിലേക്ക്...

ഞണ്ടുപാറ

ഞണ്ടുപാറ

തിരുവനന്തപുരത്തിന്‍റെ ചരിത്രത്തോട് ചേർന്നു കിടക്കുന്ന ഇടങ്ങളിലൊന്നായ അമ്പൂരിയ്ക്ക് തൊട്ടടുത്തു കുട്ടമലയ്ക്ക് സമീപത്തായാണ് ഞണ്ടുപാറ സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തിനു പുറത്ത്, ഒന്നു കൂടി വ്യക്തമാക്കിയാൽ അമ്പൂരിയ്ക്ക് പുറത്ത് ഈ സ്ഥലത്തെക്കുറിച്ച് അറിയുന്നവർ ഏറെയൊന്നുമില്ല എന്നതാണ് യാഥാർഥ്യം.

ഞണ്ടുപാറ ഗുഹാ ക്ഷേത്രം

ഞണ്ടുപാറ ഗുഹാ ക്ഷേത്രം

ഞണ്ടുപാറയുടെ പ്രകൃതി മനോഹരമായ കാഴ്ചകൾ മാറ്റി നിർത്തിയാല്‍ ഇവിടുത്തെ പ്രധാന ആകർഷണം ഞണ്ടുപാറ ഗുഹാ ക്ഷേത്രമാണ്. കുന്നിനു മുകളിൽ ഒരു ചെറിയ ട്രക്കിങ്ങ് നടത്തി മാത്രം എത്തിപ്പെടുവാൻ പറ്റിയ ഒരു ഗുഹാ ക്ഷേത്രം.

ഞണ്ടിന്‍റെ വായയുടെ ആകൃതിയിലുള്ള പാറയിൽ നിന്നുമാണ് ഈ ക്ഷേത്രത്തിന് ഞണ്ടുപാറ ഗുഹാ ക്ഷേത്രത്തിന് ഈ പേരുകിട്ടുന്നത്. ഗുഹയുടെ വായ്ഭാഗത്ത് മൂന്നു പ്രതിഷ്ഠകൾ ഇവിടെ കാണാം. അതിലൊന്ന് അയ്യപ്പനാണ്. ഇത് കൂടാതെ ഗുഹയ്ക്കകത്ത് എത്ര വേനലിലും ഒരു കാലത്തും വറ്റാത്ത ഒരു നീരുറവയുണ്ടെന്നും അതിനുള്ളിൽ സ്വർണ്ണ നിറത്തിലുള്ള ഒരു ഞണ്ട് ജീവിക്കുന്നു എന്നും വിശ്വസിക്കപ്പെടുന്നു.

ഒരു മണിക്കൂർ നടന്നു കയറ്റം

ഒരു മണിക്കൂർ നടന്നു കയറ്റം

താഴെ നിന്നും മുകളിലേക്ക്, അതായത് ക്ഷേത്രം സ്ഥിതി ചെയ്യുന്ന പാറയിലേക്ക് നടന്നെത്തുവാൻ മാത്രമേ സാധിക്കൂ. കുന്നും മലയും കയറി കിതച്ചിരുന്നും പുല്ലുകൾ വകഞ്ഞു മാറ്റിയും കല്ലുകൾ നിറഞ്‍ വഴിയിലൂടെ കയറണം. കയറിത്തുടങ്ങിയാൽ പിന്നെ രസമാണ്.. എങ്ങനെയും തീർത്ത് മാത്രമേ താഴേക്കിറങ്ങൂ... കുത്തനെയുള്ള പാറ കയറിയും ചരിവുകൾ സൂക്ഷിച്ചു കയറിയുമൊക്കെ ഏതാണ്ട് ഒരുമണിക്കൂർ സമയം വേണ്ടിവരും ഞണ്ടുപാറയുടെ മുകളിലെത്തുവാന്‍.

മഴ പെയ്യുവാൻ

മഴ പെയ്യുവാൻ

പണ്ടു കാലത്ത് താഴെയുള്ള പ്രദേശങ്ങൾ അതികഠിനമായ വരൾച്ചയിൽ ബുദ്ധിമുട്ടുമ്പോള്‌ നാട്ടുകാർ കുന്നുകയറി ഞണ്ടുപാറ ക്ഷേത്രത്തിലെത്തുമായിരുന്നുവത്രെ. ഇവിടെ ഗുഹയ്ക്കുള്ളിലെ ഉറവയിൽ നിന്നും വെള്ളമെടുത്ത് പൊങ്കാല സമർപ്പിക്കുമ്പോൾ അതേ സമയം തന്നെ താഴെ മഴ പെയ്യും എന്നൊരു വിശ്വാസമുണ്ട്.

മുകളിലെത്തിയാൽ

മുകളിലെത്തിയാൽ

കയറ്റംകയറി മുകളിലെത്തിയാല്‍ അതുവരെയുള്ള ക്ഷീണത്തെയെല്ലാം മാറ്റിമറിക്കുന്ന കാഴ്ചയാണ് കാണുവാനുള്ളത്. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പച്ചപ്പും മലകളുടെയും കുന്നുകളുടെയും കാഴ്ചയും ഒക്കെ മനസ്സിനെ തണുപ്പിക്കും. പ്രാദേശികമായി ഈ സ്ഥലത്തെക്കുറിച്ച് കേട്ടറിഞ്ഞ് വിശ്വാസികളും സഞ്ചാരികളും എത്താറുണ്ട്.

പോകുവാൻ പറ്റിയ സമയം

പോകുവാൻ പറ്റിയ സമയം

പടിഞ്ഞാറോട്ട് ദർശനമുള്ള ക്ഷേത്രമാണ് ഇത്. ഇവിടേക്കുള്ള യാത്രകള്‍ വൈകുന്നേരമാക്കുന്നതാണ് നല്ലത്. പകൽ സമയത്ത് കനത്ത വെയിലായതിനാൽ വെയിലാറുമ്പോള്‍ കയറുന്നതായിരിക്കും നല്ലത്. പുലർച്ചെയോ അല്ലെങ്കിൽ വൈകുന്നേരങ്ങളോ യാത്രയ്ക്കായി തിരഞ്ഞെടുക്കാം

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

തിരുവനന്തപുരത്തു നിന്നും ഏകദേശം 45 കിലോമീറ്റർ അകലെയാണ് അമ്പൂരി സ്ഥിതി ചെയ്യുന്നത്. അമ്പൂരിക്ക് തൊട്ടടുത്ത് കുട്ടമലയും കുട്ടമലയോട് ചേർന്ന് ഞണ്ടുപാറയും സ്ഥിതി ചെയ്യുന്നു.

അമ്പൂരി- കുട്ടമല റോഡിൽ എസ്എൻഡിപി ഓഫീസിന് എതിർവശത്തുള്ള കവാടത്തിലൂടെ മുകളിലോട്ട് കയറിയാൽ മതി

ആരും കാണാത്ത നാട്...അമ്പൂരിയെ അറിയാം

ആരും കാണാത്ത നാട്...അമ്പൂരിയെ അറിയാം

അമ്പൂരി...തിരുവന്തപുരത്തിന്റെ അങ്ങേയറ്റത്തു അധികമാരും അറിയാതെ കിടക്കുന്ന ഒരിടം...എന്നാൽ ഒരിക്കൽ ഇവിടെ എത്തിയാലോ...ഹൊ! ഒന്നും പറയേണ്ട...ഇത്രയും മനോഹരമായ ഒരിടം തിരുവനന്തപുരത്ത് വേറെ കാണില്ല എന്നു തന്നെ പറയേണ്ടേ വരും.... വളഞ്ഞു പുളഞ്ഞു കിടക്കുന്ന വഴികളും അതിനൊപ്പം തന്നെ പായുന്ന നെയ്യാറും റബർ തോട്ടങ്ങളും ഒക്കെയായി കിടക്കുന്ന ഈ നാട് അതിശയിപ്പിക്കുംഎന്നതിൽ സംശയമില്ല. തിരുവനന്തപുരം സഞ്ചാരികൾക്കായി സൂക്ഷിച്ചിരിക്കുന്ന അമ്പൂരിയുടെ വിശേഷങ്ങൾ വായിക്കാം

ആരും കാണാത്ത നാട്...അമ്പൂരിയെ അറിയാം

ദ്രവ്യപ്പാറ ക്ഷേത്രം

ദ്രവ്യപ്പാറ ക്ഷേത്രം

കേരളത്തിലെയും തമിഴ്നാട്ടിലെയും 140 ശിവക്ഷേത്രങ്ങളുടെ മൂലസ്ഥാനമായി അറിയപ്പെടുന്ന ദ്രവ്യപ്പാറ ദക്ഷിണാമൂർത്തി ക്ഷേത്രത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം. ഒപ്പം ദ്രവ്യപ്പാറയുടെ വിശേഷങ്ങളും...

ദ്രവ്യപ്പാറ ക്ഷേത്രം- 140 ശിവക്ഷേത്രങ്ങളുടെ മൂലസ്ഥാനമായ, കാവൽക്കാരില്ലാത്ത ക്ഷേത്രം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more