Search
  • Follow NativePlanet
Share
» »ഇവിടെ മുഴുവന്‍ വെറൈറ്റിയാണ്!മീന്‍ പി‌‌ടിക്കാം, കഴിക്കാം, അല്പം സാഹസികരാകാം

ഇവിടെ മുഴുവന്‍ വെറൈറ്റിയാണ്!മീന്‍ പി‌‌ടിക്കാം, കഴിക്കാം, അല്പം സാഹസികരാകാം

കൊട്ടവഞ്ചിയും ഹട്ടും ജലാശയവും ചൂണ്ടയിടലും പിന്നെ രുചികരമായ ഭക്ഷണവും ഒക്കെയായയാണ് ഈ ഇടങ്ങള്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്.

നീണ്ട നാളത്തെ അടച്ചിടലിനു ശേഷം സഞ്ചാരികള്‍ക്കായി തുറക്കുന്ന തിരക്കിലാണ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍. അതിലേറ്റവും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ് മത്സ്യഫെഡിന്‍റെ ജലവിനോദ സഞ്ചാര കേന്ദ്രങ്ങള്‍. മനസ്സും വയറും ഒരുപോലെ നിറയ്ക്കുന്ന കാഴ്ചകളാല്‍ സമ്പന്നമാണ് ജലവിനോദ സഞ്ചാര കേന്ദ്രങ്ങള്‍. കൊട്ടവഞ്ചിയും ഹട്ടും ജലാശയവും ചൂണ്ടയിടലും പിന്നെ രുചികരമായ ഭക്ഷണവും ഒക്കെയായയാണ് ഈ ഇടങ്ങള്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്.

രണ്ടിടങ്ങള്‍

രണ്ടിടങ്ങള്‍

ലോക്ഡൗണിനു ശേഷം മത്സ്യഫെഡിന്റെ ജലവിനോദ സഞ്ചാരകേന്ദ്രങ്ങളായ ഞാറയ്ക്കലിലും മാലിപ്പുറത്തുമുള്ള അക്വാടൂറിസം സെന്‍ററുകളാണ് സഞ്ചാരികള്‍ക്കായി തുറന്നിരിക്കുന്നത്. സാധാരണ വിനോദ യാത്രകളില്‍ നിന്നും വ്യത്യസ്തമായ കുറേയധികം കാര്യങ്ങള്‍ ഇവിടെ ആസ്വദിക്കുവാനുണ്ട് എന്നതാണ് ഇവിടേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.

ദിവസം മുഴുവനും

ദിവസം മുഴുവനും

ഒരു ദിവസം മുഴുവനും ആസ്വദിച്ച് ചിലവഴിക്കുവാന്‍ പറ്റിയ കാര്യങ്ങള്‍ ഇവിടെയുണ്ട്. കൊട്ടവഞ്ചിയും ഹട്ടും ജലാശയവും ചൂണ്ടയിടലും മാത്രമല്ല, രാവിലെ എത്തി ഉച്ചയ്ക്ക് ഊണും കഴിച്ച് മീനും പിടിച്ച് കൊട്ടവഞ്ചിയിലൊന്ന കറങ്ങി പറ്റിയാൽ ഒരു കയാക്കിങ് ഒക്കെ നടത്തി അടിച്ചു പൊളിക്കാൻ പറ്റിയ സ്ഥലമാണിത്. ഫാമിന്റെ ന‌ടുവിലായി ഒരുക്കിയിരിക്കുന്ന കുടിലുകളും ഇവിടെ കാണാം. 45 ഏക്കര്‍ സ്ഥലത്തിനുള്ളിലായാണ് ഈ വിസ്മയമുള്ളത്.

350 രൂപ മുതല്‍ 400 രൂപ വരെ

350 രൂപ മുതല്‍ 400 രൂപ വരെ

ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്കായി ആകര്‍ഷകമായ പാക്കേജുകളാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. നിലവില്‍ അറ്റുകുറ്റപ്പണികളും പെയിന്റിങ്ങുമെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. സാധാരണ പാക്കേജുകള്‍ക്കും കോംബിനേഷനുകള്‍ക്കും പുറമേ ഏറുമാടത്തിന്റെയും മുളംകുടിലിന്റെയും സ്പെഷ്യല്‍ പാക്കേജുകളും ഇവിടെ സന്ദര്‍ശകരെ കാത്തിരിക്കുന്നു. ഇവിടുത്തെ മറ്റൊരു ആകര്‍ഷകമായ പാക്കേജ് ഞാറയ്ക്കൽ-മാലിപ്പുറം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള 'ദ്വയം' പാക്കേജാണ്. പൂമീനുകളെ തൊട്ടുത്തുകാണൽ, കുട്ടവഞ്ചി,വാട്ടർസൈക്കിൾ, കയാക്കിങ്, സോളർബോട്ട് യാത്ര, പെഡല്‍ ബോട്ട് യാത്ര തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാര്യങ്ങള്‍.
സന്ദര്‍ശനം കൊവിഡ് പ്രോ‌ട്ടോത്തോള്‍ അനുസരിച്ചു മാത്രമായിരിക്കും,
മുന്‍കൂട്ടി ബുക്ക് ചെയ്തു മാത്രം എത്തിച്ചേരുക. ഫോണ്‍: 94970 31280

 കിടിലന്‍ ഭക്ഷണം

കിടിലന്‍ ഭക്ഷണം

ഞാറയ്ക്കലിലെയും മാലിപ്പുറത്തെയും ഭക്ഷണ ശാലകള്‍ അവയുടെ രുചികൊണ്ട് പ്രസിദ്ധമാണ്. വനിതാ സ്വയംസഹായസംഘങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന ഇവിടുത്തെ ഭക്ഷണ ശാലകളിലെ പ്രധാന രുചി മീന്‍ തന്നെയാണ്. ഫാമില്‍ നിന്നും അതാത് ദിവസം പിടിക്കുന്ന മത്സ്യങ്ങളുപയോഗിച്ചുള്ള വിഭവങ്ങളാണ് ഇവിടെ ലഭിക്കുന്നത്. മുന്‍കൂട്ടി അറിയിച്ചാല്‍ മാസംവിഭവങ്ങളും ഇവിടെ തയ്യാറാക്കി ലഭിക്കും.

അപതാനികളുടെ സിറോ വാലി, അത്ഭുതങ്ങളുറങ്ങുന്ന മാന്ത്രിക താഴ്വരഅപതാനികളുടെ സിറോ വാലി, അത്ഭുതങ്ങളുറങ്ങുന്ന മാന്ത്രിക താഴ്വര

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

എറണാകുളം വൈപ്പിൻ ബ്ലോക്കിലാണ് ഞാറയ്ക്കൽ സ്ഥിതി ചെയ്യുന്നത്. ഞാറയ്ക്കൽ ആശുപത്രി പടിയിൽ നിന്നും ആറാട്ടുവഴി കടപ്പുറം റോഡിനു സമീപമാണ് അക്വാ സെന്റർ സ്ഥിതി ചെയ്യുന്നത്. വൈപ്പിനിൽ നിന്നും 4.4 കിലോമീറ്ററാണ് ഇവിടേക്കുള്ളത്.

പുതുവര്‍ഷം മൗനത്തിന്‍റെ ദിനം, ഭക്ഷണം കഴിച്ചാല്‍ അല്പം ബാക്കിയാവാം,വിചിത്രം ഈ ബാലി വിശേഷങ്ങള്‍പുതുവര്‍ഷം മൗനത്തിന്‍റെ ദിനം, ഭക്ഷണം കഴിച്ചാല്‍ അല്പം ബാക്കിയാവാം,വിചിത്രം ഈ ബാലി വിശേഷങ്ങള്‍

ജന്മനക്ഷത്രങ്ങളുടെ ദോഷഫലങ്ങള്‍ മാറുവാന്‍ പോയിരിക്കേണ്ട 27 ജന്മ നക്ഷത്ര ക്ഷേത്രങ്ങള്‍ജന്മനക്ഷത്രങ്ങളുടെ ദോഷഫലങ്ങള്‍ മാറുവാന്‍ പോയിരിക്കേണ്ട 27 ജന്മ നക്ഷത്ര ക്ഷേത്രങ്ങള്‍

ആര്‍ത്തവം ആഘോഷിക്കുന്ന ദേവി, ചുവന്നൊഴുകുന്ന ബ്രഹ്മപുത്ര, കാമാഖ്യയുടെ രഹസ്യങ്ങളിങ്ങനെആര്‍ത്തവം ആഘോഷിക്കുന്ന ദേവി, ചുവന്നൊഴുകുന്ന ബ്രഹ്മപുത്ര, കാമാഖ്യയുടെ രഹസ്യങ്ങളിങ്ങനെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X