Search
  • Follow NativePlanet
Share
» »ഇതാണ് യഥാര്‍ഥ പച്ചവെള്ളച്ചാട്ടം!!

ഇതാണ് യഥാര്‍ഥ പച്ചവെള്ളച്ചാട്ടം!!

ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ വെള്ളച്ചാട്ടമായ 'നൊഹ് കലികൈ' വെള്ളച്ചാട്ടത്തെ അറിയാം.

By Elizabath

പച്ചവെള്ളച്ചാട്ടം എന്നു കേള്‍ക്കുമ്പോള്‍ ആദ്യമൊരു കൗതുകവും അമ്പരപ്പുമൊക്കെ കാണും. പിന്നെ അത് ആശ്ചര്യത്തിനു വഴിമാറും. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ വെള്ളച്ചാട്ടമായ 'നൊഹ് കലികൈ' വെള്ളച്ചാട്ടത്തെ അറിയാം.

നൊഹ് കലികൈ!!

നൊഹ് കലികൈ!!

കിഴക്കിന്റെ സ്‌കോട്‌ലാന്‍ഡ് എന്നറിയപ്പെടുന്ന മേഘാലയ പ്രകൃതിഭംഗിയാല്‍ അനുഗ്രഹിക്കപ്പെട്ട ഒരിടമാണ്. മേഘങ്ങളുടെ ആലയം എന്നറിയപ്പെടുന്ന ഇവിടെയാണ് ലോകത്തില്‍ ഏറ്റവുമധികം മഴ ലഭിക്കുന്ന ചിറാപുഞ്ചി സ്ഥിതി ചെയ്യുന്നത്. മുന്നറിയിപ്പില്ലാതെ മഴ പെയ്യുന്ന ചിറാപുഞ്ചിക്ക സമീപം ഒട്ടനവധി വെള്ളച്ചാട്ടങ്ങളുമുണ്ട്. അതില്‍ ഏറ്റവും പ്രശസ്തമാണ് ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ വെള്ളച്ചാട്ടമായ നൊഹ് കലികൈ.

PC: Udayaditya Kashyap

 നൊഹ് കലികൈ എന്നാല്‍?

നൊഹ് കലികൈ എന്നാല്‍?

സങ്കടകരമായ ഒരു കഥയുമായി ബന്ധപ്പെട്ടതാണ് നൊഹ് കലികൈ എന്ന പേര്. റാംജിര്‍തേ എന്ന ഗ്രാമത്തില്‍ ലികായ് എന്നു പേരായ ഒരു സ്ത്രീ താമസിച്ചിരുന്നു. ഭര്‍ത്താവ് മരിച്ച ലികായ്ക്ക് ഒരു കുഞ്ഞുണ്ടായിരുന്നെങ്കിലും പോറ്റാന്‍ യാതൊരു വരുമാനവും ഇല്ലായിരുന്നതിനാല്‍ ഒരു ചുമട്ടുകാരിയുടെ ജോലിക്ക് അവള്‍ പോയി. കുഞ്ഞിനെ അധികസമയം വിട്ടിരിക്കേണ്ടി വന്നുവെങ്കിലും വീട്ടിലെത്തുമ്പോള്‍ അവള്‍ മുഴുവന്‍ സമയവും കുഞ്ഞിനോടൊത്തായിരുന്നു. പിന്നീട് മറ്റൊരാളെ വിവാഹം കഴിച്ചെങ്കിലും ലികായ് കൂടുതല്‍ സമയവും കുഞ്ഞിനോടൊത്ത് ചിലവിടുന്നതില്‍ അയാള്‍ക്ക് താല്പര്യമില്ലായിരുന്നു. അസൂയമൂത്ത ഭര്‍ത്താവ് ലികായ് വീട്ടിലില്ലാത്ത സമയത്ത് കുഞ്ഞിനെ കൊന്ന് ശരീരം പാചകം ചെയ്തു. ബാക്കി വന്ന തലയും എല്ലുകളും എറിഞ്ഞുകളഞ്ഞു. വീട്ടിലെത്തിയ ലികായ് മകളെ കണ്ടില്ലെങ്കിലും ക്ഷീണം മൂലം അവിടെ തയ്യാറാക്കിവെച്ച് ഭക്ഷണം കഴിച്ചു. പിന്നീട് പുറത്തിറങ്ങിയപ്പോള്‍ അവിടെ കുഞ്ഞിന്റെ വിരല്‍ കിടക്കുന്നതു കണ്ടു. മകള്‍ കൊല്ലപ്പെട്ടുവെന്നു മനസ്സിലാക്കിയ അവള്‍ ഭ്രാന്തുപിടിച്ച് ഓടാന്‍ തുടങ്ങി. പിന്നീട് വെള്ളച്ചാട്ടത്തിന്റെ അവിടുന്ന് താഴേയ്ക്ക് ചാടി മരിച്ചു. അതിനു ശേഷമാണത്രെ ഇതിന് നൊഹ് കലികൈ എന്ന പേരു വന്നത്.

PC:PurohitHimanshu

ശ്വാസം പിടിച്ചു നിര്‍ത്തുന്ന നീരൊഴുക്ക്

ശ്വാസം പിടിച്ചു നിര്‍ത്തുന്ന നീരൊഴുക്ക്

ആര്‍ത്തലച്ചൊഴുകുന്ന നൊഹ് കലികൈ കണ്ടാല്‍ ശ്വാസം വിടാന്‍ വരെ മറന്നുപോകും.
അത്രയ്ക്കുണ്ട് ഇതിന്റെ ഗാംഭീര്യവും തലയെടുപ്പും. 1115 അടി അഥവാ 340 മീറ്റര്‍ നീളമാണ് നൊഹ് കലികൈയെ ഇന്ത്യയിലെ നീളക്കാരനാക്കുന്നത്.ചിറാപുഞ്ചിയില്‍ ലഭിക്കുന്ന സമൃദ്ധമായ മഴയാണ് ഈ നീരൊഴുക്കിനു പിന്നിലും. മഴയില്‍ മലകളില്‍ ശേഖരിക്കപ്പെടുന്ന വെള്ളമാണ് വെള്ളച്ചാട്ടമായി രൂപാന്തരപ്പെടുന്നത്.

PC:Sanghita b

വെള്ളച്ചാട്ടം തീര്‍ക്കുന്ന കുളം

വെള്ളച്ചാട്ടം തീര്‍ക്കുന്ന കുളം

ഇത്രയും ഉയരത്തില്‍ നിന്നും വരുന്ന വെള്ളച്ചാട്ടത്തിന്റെ ശക്തിയില്‍ പതിക്കുന്നയിടത്തിന് ഒരു കുളത്തിനു സമാനമായ ആകൃതിയാണുള്ളത്. പച്ചനിറത്തിലാണ് കുളത്തിലെ വെള്ളം കാണപ്പെടുന്നത്.
കാടുകള്‍ തീര്‍ത്ത അതിര്‍ത്തിയാണ് വെള്ളച്ചാട്ടത്തിനു ചുറ്റുമുള്ളത്. പച്ചപുതച്ച കാടിനിടയിലൂടെ പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ ഭംഗി വാക്കുകളില്‍ ഒതുക്കാനാവില്ല.

PC:Kungkham

വേനലില്‍ കുറയുന്ന ശക്തി

വേനലില്‍ കുറയുന്ന ശക്തി

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയം ഇവിടെ വരണ്ട കാലാവസ്ഥ ആയിരിക്കും. സാധാരണ ഗതിയില്‍ ഈ സമയത്ത് വെള്ളച്ചാട്ടത്തിന്റെ ശക്തി കുറവായിരിക്കും.

PC: Sai Avinash

നൊഹ് കലികൈ വെള്ളച്ചാട്ടം കാണാന്‍

നൊഹ് കലികൈ വെള്ളച്ചാട്ടം കാണാന്‍

നൊഹ് കലികൈ കാണാന്‍ പറ്റിയ സമയം ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സമയമാണ്. ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. മണ്‍സൂണ്‍ സീസണില്‍ ആഞ്ഞുകുത്തിയൊഴുകുന്ന രൂപത്തിലായിരിക്കും നൊഹ് കലികൈ സന്ദര്‍ശകര്‍ക്കു മുന്നിലെത്തുക.

PC: शंतनू

അടുത്തുനിന്ന് കാണാം

അടുത്തുനിന്ന് കാണാം

ഇവിടേക്കുള്ള വിനോദസഞ്ചാരത്തിന് പ്രസക്തി കൂടിയതോടെ വെള്ളച്ചാട്ടത്തിന്റെ അടുത്തുവരെ എത്താന്‍ കഴിയുന്ന രീതിയില്‍ പടവുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. മുന്‍കാലങ്ങളില്‍ അകലെനിന്ന് മാത്രമേ കാണാന്‍ കഴിയുമായിരുന്നുള്ളൂ.

PC: Sujan Bandyopadhyay

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഗുവാഹത്തി എയര്‍പോര്‍ട്ടാണ് ഏറ്റവും സമീപത്തായി സ്ഥിതി ചെയ്യുന്ന എയര്‍പോര്‍ട്ട്. ഇവിടെനിന്നും 166 കിലോമീറ്റര്‍ അകലെയാണ് വെള്ളച്ചാട്ടം.
ട്രെയിനിനു വരുന്നവരും ആശ്രയിക്കേണ്ടി വരിക ഗുവാഹത്തിതന്നെയാണ്. റെയില്‍ വേസ്‌റ്റേഷനില്‍ നിന്നും നൊഹ് കലികൈയിലേക്ക് 140 കിലോമീറ്ററാണ് ദൂരം.
ഗുവാഹത്തിയില്‍ നിന്നും ചിറാപുഞ്ചിയിലേക്ക് നാലു മുതല്‍ അഞ്ച് മണിക്കൂര്‍ വരെയാണ് റോഡ് മാര്‍ഗ്ഗം വേണ്ടത്. ചിറാപുഞ്ചിയിലെത്തിയാല്‍ അവിടുന്ന് വെറും പത്ത് മിനിറ്റ് സഞ്ചരിച്ചാല്‍ മതി വെള്ളച്ചാട്ടത്തിലെത്താന്‍.

ഗുവാഹത്തി; നോർത്ത് ഈസ്റ്റിലേക്കുള്ള കവാടംഗുവാഹത്തി; നോർത്ത് ഈസ്റ്റിലേക്കുള്ള കവാടം

PC: Google Map

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X