Search
  • Follow NativePlanet
Share
» »നോര്‍ത്ത് ഈസ്റ്റ് യാത്ര; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നോര്‍ത്ത് ഈസ്റ്റ് യാത്ര; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

By Maneesh

ഇന്ത്യയുടെ വടക്ക് കിഴക്കന്‍ ഭാഗമെന്ന് പറഞ്ഞാല്‍ വളരെ ചെറിയ ഒരു പ്രദേശമാണ്. എന്നാല്‍ ഈ കൊച്ചു പ്രദേശത്ത് ഏഴ് സംസ്ഥാനങ്ങളുണ്ട്. ഈ ഏഴു സംസ്ഥാനങ്ങളില്‍ നൂറു കണക്കിന് പ്രത്യേക വിഭാഗക്കാരായ ഗോത്രവര്‍ഗക്കാരാണ് താമസിക്കുന്നത്. ഗോത്ര വിഭാഗക്കാരുടെ എണ്ണത്തില്‍ സിക്കിം ആണ് മുന്നിട്ട് നില്‍ക്കുന്നത്.

ഏത് സഞ്ചാരികളേയും ആകർഷിപ്പിക്കുന്നതരത്തി‌‌ൽ ഭൂപ്രകൃതിയുള്ള ഈ സംസ്ഥാനങ്ങളിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ എത്തുന്നത് പോലെ വിനോദ സഞ്ചാരികൾ എത്തിച്ചേരാത്തതിന്റെ കാരണങ്ങൾ പലതാണ്.

കഥകളിലെ നരഭോജികൾ

കഥകളിലെ നരഭോജികൾ

ഇവിടെങ്ങളിൽ താമസിക്കുന്ന വിചിത്ര ആചാര രീതിയുള്ള ഗോത്രവിഭാഗങ്ങളെക്കുറിച്ചുള്ള പൊടിപ്പും തൊങ്ങലും ചേർത്തുള്ള കഥകളാണ് അവയിൽ ഒരു കാരണം. ഇവിടെ എത്തുന്നവരെ നരഭോജികളായ ഗോത്ര വിഭാഗക്കാർ ഭക്ഷിക്കുമെന്ന് വരെ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്.
Photo Courtesy: Manlam konyak

കലാപങ്ങൾ

കലാപങ്ങൾ

ഇവിടെങ്ങളിൽ നടക്കാറുള്ള ആഭ്യന്തര കലാപങ്ങളും സഞ്ചാരികളെ സംബന്ധിച്ചിടത്തോളം ഈ സംസ്ഥാനങ്ങളിലേക്കുള്ള യാത്ര ഭയപ്പെടുത്തുന്ന ഒന്നാക്കി തീർത്തിട്ടുണ്ട്.
Photo Courtesy: Gitartha Bordoloi

യാത്ര ബുദ്ധിമുട്ട്

യാത്ര ബുദ്ധിമുട്ട്

എത്തിച്ചേരാനുള്ള ബുദ്ധിമുട്ടാണ് ഇവിടങ്ങളിൽ സഞ്ചാരികൾ കുറയാനുള്ള മറ്റൊരു പ്രധാന കാരണം. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പലയിടത്തും എത്തിച്ചേരുക എന്നത് വളരെ ദുഷ്കരമായ കാര്യമാണ്.
Photo Courtesy: Sujan Bandyopadhyay

യാത്ര അനുമതി

യാത്ര അനുമതി

പലയിടങ്ങളിലും സന്ദർശിക്കാൻ അധികാരികളുടെ മുൻകൂട്ടിയുള്ള അനുമതി വാങ്ങേണ്ടിവരുന്നതും ഇവിടേക്കുള്ള സഞ്ചാരികളുടെ ഒഴുക്കിനെ ബാധിച്ചിട്ടുണ്ട്.
Photo Courtesy: Sujay25

പോകാൻ പറ്റിയ സംസ്ഥാനങ്ങൾ

പോകാൻ പറ്റിയ സംസ്ഥാനങ്ങൾ

അസാം, മേഘാലയ, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങൾ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശാന്തമായ സംസ്ഥാനങ്ങളാണ് അതിനാൽ തന്നെ ഇവിടേയ്ക്ക് സഞ്ചാരികൾ എത്താറുമുണ്ട്. സമീപകാലത്ത് ഇവിടേയ്ക്ക് എത്തിച്ചേരുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Photo Courtesy: Lakun.patra

യാത്രയ്ക്ക് മുൻപ്

യാത്രയ്ക്ക് മുൻപ്

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ യാത്രയ്ക്ക് മുൻപേ മനസിലാക്കി വയ്ക്കേണ്ട ചില കാര്യങ്ങളാണ് അടുത്ത സ്ലൈഡുകളിൽ
Photo Courtesy: Sai Avinash

അനുമതി ലഭിക്കാൻ

അനുമതി ലഭിക്കാൻ

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ യാത്ര ചെയ്യുന്നത് പോലേ യഥേഷ്ടം യാത്ര ചെയ്യാൻ കഴിയാത്ത സംസ്ഥാനങ്ങളാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ. ഇവിടുത്തെ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്യുന്നതിന് മുൻപ് മുൻകൂട്ടി അനുമതി വാങ്ങേണ്ടതുണ്ട്.
Photo Courtesy: অমৃত বর্মন (আলাপ)

പലതരം നിയമങ്ങൾ

പലതരം നിയമങ്ങൾ

പലസംസ്ഥാനങ്ങളിലും പലതരം നിയമങ്ങളായതിനാൽ അനുമതി വാങ്ങുന്ന കാര്യം സഞ്ചാരികളിൽ ആശയക്കുഴപ്പം ഉണ്ടക്കും. അതിനാൽ ഒരു ടൂർ ഓപ്പറേറ്ററുടെ സഹായം തേടുക എന്നതാണ് അഭികാമ്യം.
Photo Courtesy: Indrajit Das

ടൂർ ഓപ്പറേറ്റർമാർ

ടൂർ ഓപ്പറേറ്റർമാർ

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് യാത്ര തിരിക്കുന്ന സഞ്ചാരികളെ സഹായിക്കാൻ നിരവധി ടൂർ ഓപ്പറേറ്റർമാർ ഉണ്ട്. ഡൽഹിലാണ് ഇവരുടെ ഓഫീസുകൾ അധികവും പ്രവർത്തിക്കുന്നത്. ടൂർ ഓപ്പറേറ്റർമാരെ സമീപിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
Photo Courtesy: Indrajit Das

തട്ടിപ്പുകാരെ സൂക്ഷിക്കുക

തട്ടിപ്പുകാരെ സൂക്ഷിക്കുക

ഇത് നല്ല ഒരു ബിസിനസ് ആയതിനാൽ കൂണുപോലെ നിരവധി ടൂർ ഓപ്പറേറ്റർമാർ പൊട്ടിമുളച്ചിട്ടുണ്ട്. ഇവർ ഒരുക്കിയിരിക്കുന്ന കുരുക്കിൽ അകപ്പെടാതിരിക്കാൻ സഞ്ചാരികൾ ശ്രദ്ധിക്കണം.
Photo Courtesy: Mesubrata hi

ഗൂഗിൾ മാപ്പിനെ വിശ്വസിക്കേണ്ട

ഗൂഗിൾ മാപ്പിനെ വിശ്വസിക്കേണ്ട

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഓരോ സ്ഥലത്തും എത്തിച്ചേരേണ്ട സമയത്തേക്കുറിച്ചാണ്. ഗൂഗിൾ മാപ്പിൽ കാണിക്കുന്നത് പോലെ ആയിരിക്കില്ല ശരിക്കും യാത്ര ചെയ്യുമ്പോൾ സഞ്ചാരികൾക്ക് നേരിടേണ്ടിവരിക.
Photo Courtesy: Dhrubazaan Photography

പ്രശ്നങ്ങൾ പലവി‌ധം

പ്രശ്നങ്ങൾ പലവി‌ധം

പല റോഡുകളും ദുർഘടമാണ് അതിനാൽ വിചാരിച്ച സമയത്ത് ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് എത്താൻ കഴിഞ്ഞെന്ന് വരില്ല. പലപ്പോഴും പെട്ടെന്ന് പ്രഖ്യാപിക്കുന്ന കർഫ്യൂവുകളും മറ്റും നിങ്ങളെ അലോസരപ്പെടുത്തും.
Photo Courtesy: Diganta Talukdar

അടിസ്ഥാന സൗകര്യങ്ങൾ

അടിസ്ഥാന സൗകര്യങ്ങൾ

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വളരെ നിരാശപ്പെടുത്തുന്ന ഒന്നാണ്. റോഡിന്റെ ശോചനീയ അവസ്ഥ മുതൽ വൈദ്യുതിക്ഷാമവും കുടിവെള്ള ക്ഷമാവും നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം.
Photo Courtesy: Dhrubazaan Photography

താമസ സൗകര്യം

താമസ സൗകര്യം

നിരവധി ഹോംസ്റ്റേകൾ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ലഭ്യമാണ്. താമസത്തിന് ഹോട്ടലുകളിലേക്ക് പോകുന്നതിനേക്കാൾ നല്ലത് ഹോം സ്റ്റേകളെ ആശ്രയിക്കുന്നതാണ്. ഇത്തരം ഹോംസ്റ്റേകൾ നടത്തുന്ന സാധാരണ കുടുംബങ്ങൾക്ക് ഒരു സഹായവും ഇതിലൂടെ ചെയ്യാനാവും.
Photo Courtesy: iganta Talukdar

പ്രശ്നമില്ലാതെ പോകാൻ

പ്രശ്നമില്ലാതെ പോകാൻ

അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ആസാമും മേഘാലയയുമാണ് മറ്റു വടക്ക് കിഴക്കൻ സംസ്ഥാനത്തേക്കൾ മുൻപന്തിയിൽ നിൽക്കുന്നത്. ഇവിടെ സന്ദർശിക്കാൻ പെർമിഷൻ എടുക്കേണ്ട കാര്യവുമില്ല. നാഗലാൻഡും അത്രയ്ക്ക് കുഴപ്പമില്ലാത്ത സംസ്ഥനമാണ് എന്നാൽ റോഡിന്റെ ശോചനീയവസ്ഥ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. അരുണാചൽ പ്രദേശാണ് യാത്ര ഏറെ ദുഷ്കരമാക്കുന്ന സ്ഥലം.

Photo Courtesy: Indrajit Das

സുന്ദരമായ കാഴ്‌ച

സുന്ദരമായ കാഴ്‌ച

സിക്കിമിൽ നിന്നുള്ള സുന്ദരമായ കാഴ്ച
Photo Courtesy: Debnathpapai1989

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X