Search
  • Follow NativePlanet
Share
» »നോര്‍ത്ത് ഗോവ ആള് പുലിയാണ്... ഇവിടം കണ്ടില്ലെങ്കില്‍ പിന്നെന്ത് ഗോവ യാത്ര!

നോര്‍ത്ത് ഗോവ ആള് പുലിയാണ്... ഇവിടം കണ്ടില്ലെങ്കില്‍ പിന്നെന്ത് ഗോവ യാത്ര!

വന്നിറങ്ങിയാല്‍ മാത്രം മതി... ബാക്കിയെന്താ ചെയ്യേണ്ടതെന്ന് ഈ നാട് നിങ്ങളെ പഠിപ്പിക്കും. സ്കൂബാ ഡൈവിങും സ്കീയിങ്ങും ബീച്ചിലെ ചെറുനടത്തവും അങ്ങനെ അങ്ങനെ ചെയ്തു തീര്‍ക്കുവാന്‍ നിരവധി കാര്യങ്ങള്‍... പറഞ്ഞു വരുന്നത് നോര്‍ത്ത് ഗോവയെക്കുറിച്ചാണ്. ഗോവയിലെ തന്നെ ഏറ്റവും മികച്ച കുറേയധികം കാഴ്ചകള്‍ ചേര്‍ത്തു നിര്‍ത്തുന്ന നോര്‍ത്ത് ഗോവ തന്നെ. എപ്പോള്‍ വന്നാലും മനസ്സില്‍ തങ്ങിനില്‍ക്കുന്ന കുറേയേറെ അനുഭവം സമ്മാനിക്കുന്ന നോര്‍ത്ത് ഗോവയില്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും അവിടുത്തെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം..

 വാഗറ്റോര്‍ ബീച്ചിലെ പ്രഭാത നടത്തം

വാഗറ്റോര്‍ ബീച്ചിലെ പ്രഭാത നടത്തം

ഗോവയിലെ ഏറ്റവുമ രസകരമായ ബീച്ചുകളിലൊന്നാണ് വാഗറ്റോര്‍. ഇവിടം കണ്ടി്ലെങ്കില്‍ പിന്നെ ഗോവ യാത്ര പൂര്‍ണ്ണമാകില്ലെന്നാണ് സഞ്ചാരികള്‍ പറയുന്നത്. സൺബേൺ ഉത്സവത്തിന് പ്രസിദ്ധമായ വാഗേറ്റർ ബീച്ച് വർഷത്തിലെ മറ്റ് മാസങ്ങളിൽ പലപ്പോഴും അധികം തിരക്കില്ലാത്ത ഇടമാണ്. ദുർഘടമായ തീരപ്രദേശവും പാറക്കെട്ടുകളും ഈ കടൽത്തീരത്തെ ഇന്ത്യയിലെ ഏറ്റവും കൂ‌ടുതല്‍ ഫോട്ടോയില്‍ പതിയപ്പെ‌ട്ട ബീച്ചാക്കി മാറ്റുന്നു. അവിസ്മരണീയമായ സൂര്യോദയ കാഴ്ചകൾ ആസ്വദിക്കുവാന്‍ അതിരാവിലെ എഴുന്നേറ്റ് ബീച്ചിലൂടെ പ്രഭാത നടത്തം നിര്‍ബന്ധമാണ്. വൈകുന്നേരങ്ങളിൽ നിങ്ങൾ ഈ ബീച്ച് സന്ദർശിക്കുകയാണെങ്കിൽ, ബീച്ചിന് ചുറ്റുമുള്ള ഫ്ലീ മാർക്കറ്റുകൾ സന്ദര്‍ശിക്കുവാന്‍ മറക്കരുത്.

അന്‍ജുന ബീച്ചിലെ കാഴ്ചകള്‍

അന്‍ജുന ബീച്ചിലെ കാഴ്ചകള്‍

ആരവല്ലി മലനിരകളുടെ അരികിൽ സ്ഥിതി ചെയ്യുന്ന അഞ്ജുന ബീച്ച് ഗോവയിലെ ഏറ്റവും മികച്ച ബീച്ചുകളിൽ ഒന്നാണ്. സൂര്യാസ്തമയ കാഴ്ചകളാണ് ഇവിടെ ഏറ്റവും പ്രസിദ്ധം. ചെയ്യുക. അഞ്ജുന ബീച്ചിലെ ബീച്ച്‌സൈഡ് റെസ്റ്റോറന്റുകളിലെ ആംബിയന്‍സ് മറ്റൊരു രാജ്യത്തു നില്‍ക്കുന്ന പ്രതീതി നിങ്ങള്‍ക്ക് നല്കും.

കാലന്‍ഗുട്ടയിലെ ജെറ്റ് സ്കീയിങ്

കാലന്‍ഗുട്ടയിലെ ജെറ്റ് സ്കീയിങ്

പലപ്പോഴും 'ബീച്ചുകളുടെ രാജ്ഞി' എന്ന് വിളിപ്പേരുള്ള കലൻഗുട്ട് ബീച്ച് വടക്കൻ ഗോവയിലെ മനോഹരമായ ഒരു സ്വർണ്ണ മണൽ ബീച്ചാണ്. കശ്മീർ, ഡൽഹി, ടിബറ്റ്, ഇന്തോനേഷ്യ തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന ഫ്ലീ മാര്‍ക്കറ്റുകളും ഇവി‌ടെ കണ്ടിരിക്കേണ്ടതാണ്. ആവേശകരമായ ജെറ്റ് സ്കീയിംഗ് നടത്തുവാന്‍ ഇവിടെ നിരവധി അവസരങ്ങളുണ്ട്.

ശാന്തമായ കണ്ടോലിം ബീച്ച്

ശാന്തമായ കണ്ടോലിം ബീച്ച്

ശാന്തമായ ഒരു ബീച്ച് യാത്രയാണ് തേ‌ടുന്നതെങ്കില്‍ കാൻഡോലിം ബീച്ചിലേക്ക് പോകാം. ആധുനികതയും കച്ചവട മനസ്കരും കയറിവന്നിട്ടില്ലാത്ത ഇടമായതിനാല്‍ സൗമ്യമായി ബീച്ച് കണ്ട് ആസ്വദിക്കാം. ഹണിമൂണ്‍ പാക്കേജില്‍ മിക്കപ്പോഴും ഉള്‍പ്പെടുന്ന ബീച്ച് കൂടിയാണിത്.

ബിച്ചോലിം മാർക്കറ്റ്

ബിച്ചോലിം മാർക്കറ്റ്

ഗോവന്‍ മാര്‍ക്കറ്റുകളില്‍ തികച്ചും വ്യത്യസ്തമായ ഇടമാണ് ബിച്ചോലിം മാര്‍ക്കറ്റ്. പ്രാദേശിക കരകൗശല തൊഴിലാളികളുടെ വിശിഷ്ടമായ മൺപാത്രങ്ങൾ പരിശോധിക്കാൻ ബിച്ചോലിം മാർക്കറ്റ് സന്ദർശിക്കുക. പ്രാദേശിക ഷോപ്പുകളിൽ നിന്ന് മിതമായ നിരക്കിൽ മനോഹരമായ സെറാമിക് വിഭവങ്ങൾ ലഭ്യമാണ്.

ബാഗ ബീച്ചിലെ സാഹസിക വിനോദങ്ങൾ

ബാഗ ബീച്ചിലെ സാഹസിക വിനോദങ്ങൾ

സാഹസിക വിനോദങ്ങള്‍ക്ക് പറ്റിയ ഇടമാണ് നോര്‍ത്ത് ഗോവയിലെ ബാഗാ ബീച്ച്. ഫോട്ടോ എടുക്കുവാന്‍ ഏറെ മനോഹരമായ ബീച്ചാണിത്. നിങ്ങള്‍ പോലും പ്രതീക്ഷിക്കാത്ത കുറേയധികം ഫ്രെയിമുകള്‍ ഇവിടെ ലഭിക്കും. പാരസെയ്ലിംഗിനായാണ് സാഹസിക സഞ്ചാരികള്‍ കൂടുതലും ഇവിടെ എത്തുന്നത്.

നക്ഷത്രത്തിനനുസരിച്ച് ക്ഷേത്രം സന്ദര്‍ശിക്കാം, കേരളത്തിലെ ജന്മ നക്ഷത്ര ക്ഷേത്രങ്ങളിതാനക്ഷത്രത്തിനനുസരിച്ച് ക്ഷേത്രം സന്ദര്‍ശിക്കാം, കേരളത്തിലെ ജന്മ നക്ഷത്ര ക്ഷേത്രങ്ങളിതാ

ബോം ജീസസ് ബസലിക്ക

ബോം ജീസസ് ബസലിക്ക

ഭാരതത്തിന്റെ അപ്പസ്‌തോലന്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ മിഷനറിയായ ഫ്രാന്‍സീസ് സേവ്യറിന്റെ അഴുകാത്ത ഭൗതിക ശരീരം സൂക്ഷിച്ചിരിക്കുന്ന ദേവാലയമാണ് ബോം ജീസസ് ബസലിക്ക. യുനസ്‌കോ ലോക പൈതൃക കേന്ദ്രമായ ഇത് ഇന്ത്യയിലെ തന്നെ ആദ്യകാല ബസലിക്കകളില്‍ ഒന്നാണ്. നാനൂറ് വര്‍ഷത്തിലധികം പഴക്കമുള്ള ഈ ദേവാലയം 1605 ലാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. 1594ലാണ് നിര്‍മ്മാണം ആരംഭിച്ചത്. പോര്‍ച്ചുഗീസുകാരാണ് ഈ ദേവാലയത്തിന്റെ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചത്.

PC: P.S.SUJAY

ഗ്രാന്‍ഡ് ഐലന്‍ഡിലെ സ്കൂബാ ഡൈവിങ്

ഗ്രാന്‍ഡ് ഐലന്‍ഡിലെ സ്കൂബാ ഡൈവിങ്

മനോഹരമായ ചുറ്റുപാടുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഗ്രാൻഡ് ഐലന്റ് വടക്കൻ ഗോവയിൽ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ്. വാട്ടർ സ്പോർട്സ് ഇഷ്ടപ്പെടുന്നെങ്കിൽ, ഗ്രാൻഡ് ഐലൻഡിൽ നിരവധി അവസരങ്ങളുണ്ട്.

<strong>ഓണത്തല്ലു മുതല്‍ ഓണപ്പൊട്ടന്‍ വരെ...ഓണത്തിന്‍റെ ഗൃഹാതുരത്വമുണര്‍ത്തുന്ന കളികള്‍</strong>ഓണത്തല്ലു മുതല്‍ ഓണപ്പൊട്ടന്‍ വരെ...ഓണത്തിന്‍റെ ഗൃഹാതുരത്വമുണര്‍ത്തുന്ന കളികള്‍

Read more about: goa ഗോവ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X