Search
  • Follow NativePlanet
Share
» »ലോണ്‍ലി പ്ലാനറ്റില്‍ ഇടം നേടിയ വടക്കന്‍ കേരളത്തിന്റെ സൗന്ദര്യം

ലോണ്‍ലി പ്ലാനറ്റില്‍ ഇടം നേടിയ വടക്കന്‍ കേരളത്തിന്റെ സൗന്ദര്യം

ഏഷ്യയില്‍ കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നും ഇടംപിടിച്ചത് വടക്കന്‍കേരളത്തിന്റെ സ്വന്തം വിനോദസഞ്ചാര കേന്ദ്രങ്ങള്‍.

By Elizabath

ഏഷ്യയില്‍ കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നും ഇടംപിടിച്ചത് വടക്കന്‍കേരളത്തിന്റെ സ്വന്തം വിനോദസഞ്ചാര കേന്ദ്രങ്ങള്‍. രാജ്യാന്തര പ്രശസ്തമായ ലോണ്‍ലി പ്ലാനറ്റിന്റെ വാര്‍ഷിക പട്ടികയില്‍ ഇടം പിടിച്ച സന്തോഷം പങ്കുവയ്ക്കുന്നത് വടക്കന്‍ കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ബേക്കല്‍ ബീച്ച് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളാണ്.
തെക്കന്‍ കേരളത്തേക്കാള്‍ മനോഹരമാണ് വടക്കന്‍ കേരളത്തിന്റെ ഭംഗി എന്ന് വാഗ്ദാനം ചെയ്യുന്ന റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നത് കണ്ണൂര്‍, തോടട്ട,ബേക്കല്‍ കോട്ട, ബേക്കല്‍ ബീച്ചുകളും കൂടാതെ വയനാട്ടിലെ വന്യജീവി സങ്കേതങ്ങളുമാണ്.

കണ്ണൂരിന്റെ ടൂറിസം ഭൂപടത്തില്‍ അടയാളപ്പെടുത്താന്‍ മറന്ന ഇടങ്ങള്‍കണ്ണൂരിന്റെ ടൂറിസം ഭൂപടത്തില്‍ അടയാളപ്പെടുത്താന്‍ മറന്ന ഇടങ്ങള്‍

ഗോവയെ കടത്തിവെട്ടി വടക്കന്‍ കേരളം

PC:keralatourism Official Site

പ്യൂപ്പയില്‍ നിന്നും പൂമ്പാറ്റ പോലെ

കാലങ്ങളായി അന്താരാഷ്ട്ര സഞ്ചാരികളുടെയും മറ്റും ശ്രദ്ധയില്‍ പെടാതെ മറഞ്ഞുകിടന്ന വടക്കന്‍ കേരളത്തിന്റെ വളര്‍ച്ചയെ പ്യൂപ്പയില്‍ നിന്നും പൂമ്പാറ്റ പറന്നുയരുന്നതു പോലെ കുതിക്കുന്നു എന്നാണ് ലോണ്‍ലി പ്ലാനറ്റ് പറയുന്നത്.

ഗോവയെ കടത്തിവെട്ടി വടക്കന്‍ കേരളം

PC:keralatourism Official Site

അറബിക്കടല്‍ മുതല്‍ തെയ്യം വരെ

വടക്കന്‍ കേരളത്തിന്റെ സവിശേഷതകളെല്ലാം വിവരിച്ചിരിക്കുന്ന ലേഖനത്തില്‍ അറബിക്കടല്‍ മുതല്‍ തെയ്യം വരെയുള്ള പ്രത്യേകതകളെ എടുത്തു പറയുന്നുണ്ട്. അറബിക്കടലും മലനിരകളും തെളിമയുള്ള ജലാശയങ്ങളും വയനാടിന്റെ ഭംഗിയും അവിടുത്തെ വന്യജീവി സങ്കേതവുമൊക്കെ വിവരിക്കുന്നതാണ് വാര്‍ഷിക ലേഖനം.

തെയ്യക്കാലത്ത് തെയ്യങ്ങളുടെ നാട്ടിലൂടെതെയ്യക്കാലത്ത് തെയ്യങ്ങളുടെ നാട്ടിലൂടെ

ഗോവയെ കടത്തിവെട്ടി വടക്കന്‍ കേരളം

PC:keralatourism Official Site

ഗോവയേക്കാള്‍ മികച്ച വടക്കന്‍ കേരളം

ഗോവയെ ഒരിക്കലെങ്കിലും പോയിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ പെടുത്തി പോകാന്‍ തയ്യാറെയുത്തിരിക്കുന്നവരെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണിത്.
ടൂറിസത്തില്‍ ഗോവയേക്കാള്‍ മികച്ചതാണ് വടക്കന്‍ കേരളമെന്ന് റിപ്പോര്‍ട്ട് ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ്. ഗോവയോട് കിടപിടിക്കുന്ന ബീച്ചും കാസര്‍കോഡിന്റെ അഭിമാനമായ ബേക്കല്‍ കോട്ടയും യാത്രികര്‍ക്ക് ആഥിത്യമരുളുന്ന ഹോം സ്‌റ്റേകളും ഒക്കെ ഗോവയേക്കാള്‍ മികച്ചതാണെന്ന് റിപ്പോര്‍ട്ട് പറയുമ്പോള്‍ എങ്ങനെ തള്ളിക്കളയാനാണ്.
തെക്കന്‍ കേരളത്തിലെ കായലുകളും ബീച്ചുകളും ലോകമെമ്പാടുമുള്ള സഞ്ചാരികള്‍ക്ക് ഏറെ പരിചിതമാണെങ്കിലും അതിലും മനോഹരമാണത്രെ വടക്കിന്റെ സൗന്ദര്യം.

മഴയിലലിഞ്ഞ് കാസര്‍കോഡ് കാണാംമഴയിലലിഞ്ഞ് കാസര്‍കോഡ് കാണാം

ഗോവയെ കടത്തിവെട്ടി വടക്കന്‍ കേരളം

PC:keralatourism Official Site

ഇന്ത്യയില്‍ നിന്നും കേരളം മാത്രം

ഇന്ത്യയിലെ സ്ഥലങ്ങളില്‍ കേരളത്തിനു മാത്രമാണ് റിപ്പോര്‍ട്ടിലെ ആദ്യത്തെ പത്തു സ്ഥാനങ്ങളില്‍ ഇടം പിടിക്കാനായത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X