Search
  • Follow NativePlanet
Share
» »മഞ്ഞുമരുഭൂമിയെന്നറിയപ്പെടുന്ന ഇന്ത്യയുടെ തലക്കെട്ട്- നുബ്രാ വാലി

മഞ്ഞുമരുഭൂമിയെന്നറിയപ്പെടുന്ന ഇന്ത്യയുടെ തലക്കെട്ട്- നുബ്രാ വാലി

ഇന്ത്യയുടെ തലക്കെട്ട് എന്നു സഞ്ചാരികള്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന നുബ്രയുടെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം.

നുബ്രാ വാലി... മലമ്പാതകളു‌ടെ നാടായ ലഡാക്കിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്ന്...‌ട്രാന്‍സ് ഹിമാലയത്തിലെ ഭംഗിയുള്ള താഴ്വരയും ഒരു ചിത്രത്തിലെന്ന പോലെ കാഴ്ചകള്‍ നല്കുന്നതുമായ ഈ നാട് സഞ്ചാരികളെ എല്ലാ അര്‍ത്ഥത്തിലും കൊതിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ലഡാക്ക് താഴ്വരയുടെ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന നുബ്ര യാത്രക്കാര്‍ക്ക് നല്കുന്നത് അതിരുകളില്ലാത്ത കാഴ്ചകളും ആനന്ദങ്ങളുമാണ്.

ഇന്ത്യയുടെ തലക്കെട്ട് എന്നു സഞ്ചാരികള്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന നുബ്രയുടെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം.

പൂക്കളുടെ താഴ്വര

പൂക്കളുടെ താഴ്വര

ലഡാക്കിലെ കാഴ്ചകളില്‍ ഒന്നും ചേര്‍ന്നു നില്‍ക്കാതെ തികച്ചും വ്യത്യസ്തമായ ഭൂപ്രകൃതിയും സംസ്കാരവും പരിചയപ്പെടുത്തുന്ന നാടാണ് നുബ്ര വാലി. നുബ്രയുടെ യഥാര്‍ത്ഥ പേര് എൽഡുമ്ര എന്നാണ് പ്രാദേശിക ചരിത്രകാരന്മാരും മറ്റും പറയുന്നത്. എൽഡുമ്ര എന്ന വാക്കിനര്‍ത്ഥം പൂക്കളു‌ടെ താഴ്വര എന്നാണ് അര്‍ത്ഥം.
ലഡാക്കിന്‍റെ തലസ്ഥാനമായ ലേ ടൌണിൽ നിന്ന് 150 കിലോമീറ്റർ അകലെയാണ് നുബ്രയുടെ തലസ്ഥാനം ഡിസ്കിറ്റ് സ്ഥിതി ചെയ്യുന്നത്.

PC:KennyOMG

മഞ്ഞുമരുഭൂമി

മഞ്ഞുമരുഭൂമി

വളരെ ചെറിയ തോതില്‍ ആള്‍ത്താമസം ഉള്ള ഹിമാലയന്‍ താഴ്വരയാണെങ്കിലും കാഴ്ചയില്‍ ഒരു മരുഭൂമിക്ക് സമമാണ് നുബ്ര. തുടര്‍ച്ചായി ഉണ്ടാകുന്ന മഞ്ഞുവീഴ്ച മൂലം മരുഭൂമിയായി മാറിയ പ്രദേശമാണിത്.
സമുദ്ര നിരപ്പില്‍ നിന്നും 10,000 അടി ഉയരത്തിലണ് ഈ മഞ്ഞുമരുഭൂമി സ്ഥിതി ചെയ്യുന്നത്. . ശ്യോക് നദി നുബ്ര അല്ലെങ്കിൽ സിയാച്ചൻ നദിയുമായി കൂടിച്ചേർന്ന് ലഡാക്ക്, കരക്കോറം എന്നിവയെ വേർതിരിക്കുന്ന ഒരു വലിയ താഴ്വര രൂപവത്കരിക്കുന്നതാണ് ഈ താഴ്വര. ഹുണ്ടുര്‍ എന്ന ഗ്രാമം വരെ മാത്രമേ ഇവിടെ സഞ്ചാരികള്‍ക്ക് പ്രവേശനമുള്ളൂ.

PC:commons.wikimedia

മൈത്രേയ ബുദ്ധപ്രതിമ

മൈത്രേയ ബുദ്ധപ്രതിമ

ബുദ്ധാശ്രമങ്ങളും ബുദ്ധമത വിശ്വാസികളുമാണ് ഇവിടുത്തെ പ്രധാന കാഴ്ചകളിലൊന്ന്. അതിലൊന്നാണ് 32 മീറ്റര്‍ ഉയരത്തിലുള്ള മൈത്രേയ ബുദ്ധ പ്രതിമ. നുബ്രാ വാലിയുടെ അടയാളമായഈ പ്രതിമ സംരക്ഷിക്കുന്നത് ദിസ്കിട് ആശ്രമത്തിന്റെ പരിധിയിലാണ് വരുന്നത്. എഡി 1420 ല്‍ ഷയോക് നദിയുടെ തീരത്ത് നിര്‍മ്മിച്ച ഈ ആശ്രമം നിസ്തുലമായ കാഴ്ചകളാണ് നല്കുന്നത്.

PC:Na07mi

കർദുങ് ലാ

കർദുങ് ലാ

ലേയിൽ നിന്നും കർദുങ് ലാ പാസിലേക്കുള്ള യാത്രയിൽ
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മോട്ടാറബിൾ റോഡ് അഥവാ വാഹനങ്ങൾക്കു പോകാൻ കഴിയുന്ന പാത എന്ന പേരിൽ ഏറെ പ്രശസ്തമായിരിക്കുന്ന ഇടമാണ് ജമ്മു കാശ്മീരിൽ ലഡാക്കിനു സമീപം സ്ഥിതി ചെയ്യുന്ന കർദുങ് ലാ. നുബ്രാ വാലിയിലേക്കുള്ള പ്രധാന പാതയുമ ഇതുവഴിയാണ് കടന്നു പോകുന്നത്. ശ്യോക്, നുബ്ര എന്നിവിടങ്ങളിലേക്കുള്ള കവാടമായായും കര്‍ദുങ് ലാ അറിയപ്പെടുന്നു.

PC:Saurabh-ganguli

മോട്ടോർവാഹനങ്ങൾക്കു പോകാവുന്ന ഏറ്റവും ഉയരത്തിലുള്ള റോഡ് കർതുങ് ലാ അല്ല!! എന്താണ് സത്യം?മോട്ടോർവാഹനങ്ങൾക്കു പോകാവുന്ന ഏറ്റവും ഉയരത്തിലുള്ള റോഡ് കർതുങ് ലാ അല്ല!! എന്താണ് സത്യം?

 ടുര്‍‌ടുക്

ടുര്‍‌ടുക്

നുബ്രാ വാലിയോ‌ട് ടേര്‍ന്ന്, അല്ലെങ്കില്‍ ഈ യാത്രയില്‍ സന്ദര്‍ശിക്കുവാന്‍ പറ്റിയ ഇ‌ടങ്ങളിലൊന്നാണ് ‌ടുര്‍ടുത്. ഒരു കാലത്ത് പാക്കിസ്ഥാന്റെ നിയന്ത്രണത്തിലായിരുന്ന ഈ പ്രദേശം ഇന്ന് ഇന്ത്യയു‌ടെ ഭാഗമാണ്. ഷ്യോക് നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം ലേ ടൗണിൽ നിന്നും 205 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. 1971 വരെ പാക്കിസ്ഥാന്റെ ഭാഗമായിരുന്ന ഇവിടം 2009 ലാണ് സഞ്ചാരികൾക്കായി തുറന്നുകൊടുക്കുന്നത്.

PC:Rajeev Rajagopalan

 ഭൂമിയു‌ടെ അറ്റം

ഭൂമിയു‌ടെ അറ്റം

ലോകത്തിന്‍റെ അറ്റം എന്നാണ് ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നത്. നിയന്ത്രണ രേഖയ്ക്ക് അപ്പുറം സഞ്ചാരികൾക്ക് അനുവദിച്ചിട്ടുള്ള അപൂർവ്വം സ്ഥലങ്ങളിൽ ഒന്നുകൂടിയാണിത്. ഇന്ത്യയുടെയും പാക്കിസ്ഥാൻറെയും അതിർത്തിയോട് ചേർന്നു കിടക്കുന്ന മലനിരകളിലുള്ള സ്ഥലങ്ങളുള്ള ബാൾട്ടിസ്ഥാൻ റീജിയണിൽ ഉൾപ്പെടുന്ന നാലു സ്ഥലങ്ങളിൽ ഒന്നുകൂടിയാണ് ടുർടുക്. രു പാലത്തിനാൽ വിഭജിക്കപ്പെട്ട രണ്ടു ഭാഗങ്ങളാണ് ടുർടുക് ഗ്രാമത്തിനുള്ളത്. ഒരു ചെറിയ പാലത്തിന്റെ ഒരു ഭാഗം യൗൾ എന്നും മറുവശം ഫാരോൾ എന്നുമാണ് അറിയപ്പെടുന്നത്. സാധാരണ ഒരു വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായ ഒരു അന്തരീക്ഷമാണ് ഇവിടെയുള്ളത്.

PC:Fulvio Spada

ആർട്ടിക്കിനേക്കാൾ തണുപ്പുള്ള ഇന്ത്യൻ നഗരം സന്ദർശിക്കാനുള്ള കാരണങ്ങൾആർട്ടിക്കിനേക്കാൾ തണുപ്പുള്ള ഇന്ത്യൻ നഗരം സന്ദർശിക്കാനുള്ള കാരണങ്ങൾ

 ഇന്ത്യ തിരിച്ചുപി‌ടിച്ച സ്ഥലം

ഇന്ത്യ തിരിച്ചുപി‌ടിച്ച സ്ഥലം

1947 ലെ ഇന്ത്യ-പാക്കിസ്ഛഥാൻ യുദ്ധത്തില്‍ ഇന്ത്യയ്ക്ക് നഷ്ടമായ സ്ഥലങ്ങളിലൊന്നാണ് ടുർടുക്. ഇതിനടുത്തുള്ള മൂന്നു ഗ്രാമങ്ങളായ ദോതാങ്, ത്യാക്ഷി, ചാലുങ്ക എന്നീ സ്ഥലങ്ങൾ ഇന്ത്യയുടെ കീഴിലുമായി. പിന്നീട് 1971 ലെ യുദ്ധത്തിൽ ഇന്ത്യൻ സൈന്യം ഈ സ്ഥലം തിരിച്ചു പിടിച്ചു. പിന്നീട് കൃത്യമായ അതിർത്തികൾ നിർണ്ണയിച്ചാണ് ഇവിടെ ഇന്ത്യൻ സൈന്യം നിൽക്കുന്നത്.

PC:Rajnish71

ബൈക്ക് റൈഡിങ്ങില്‍ താല്പര്യമുണ്ടോ.. എങ്കില്‍ പോകാനൊരുങ്ങിയാലോ...ബൈക്ക് റൈഡിങ്ങില്‍ താല്പര്യമുണ്ടോ.. എങ്കില്‍ പോകാനൊരുങ്ങിയാലോ...

ഇവിടെ എത്താൻ വേണ്ടത്

ഇവിടെ എത്താൻ വേണ്ടത്

ജമ്മു കാശ്മീർ സ്വദേശികളായ സന്ദർശകർക്കൊഴിച്ച് ഇവിടെ എത്തുന്നവർക്കെല്ലാം ഇന്നർലൈൻ പെർമിറ്റ് എന്ന അനുമതി അത്യാവശ്യമാണ്. ഐ.എല്‍.പി. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇന്നര്‍ലൈന്‍ പെര്‍മിറ്റ് ഇന്ത്യ ഗവണ്‍മെന്റ് ഇന്ത്യയിലെ സംരക്ഷിത ഇടങ്ങള്‍ സന്ദര്‍ശിക്കാന്‍ നല്കുന്ന അനുമതിയാണ്. രാജ്യാന്തര അതിര്‍ത്തിയോട് ചേര്‍ന്നുള്ള സംസ്ഥാനങ്ങളും അവിടുത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളും സന്ദര്‍ശിക്കാന്‍ ഇത് അത്യാവശ്യമാണ് ലേയിലെ ഡിസി ഓഫീസിൽ നിന്നും ഇത് ലഭിക്കും. ഓരോ ചെക് പോസ്റ്റിലും ഇത് കാണിച്ചാൽ മാത്രമേ മുന്നോട്ടുള്ള യാത്ര സാധ്യമാകൂ. കുറഞ്ഞത് ഈ പാസുകളുടെ ആറു കോപ്പികൾ എങ്കിലും കയ്യിൽ കരുതുന്നതായിരിക്കും നല്ലത്.

PC:Channveer.p

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

ജനുവരി ഫെബ്രുവരി മാസങ്ങളാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്. ഈ സമയങ്ങളില്‍ 32 ഡിഗ്രി ഫാരൻഹീറ്റായിരിക്കും ഇവിടുത്തെ താപനില. തണുത്ത കാലാവസ്ഥ ആണെങ്കിലും ആർദ്രത കൂടുതലായതിനാൽ സുഖകരമായ കാലാവസ്ഥയാണ് ഇത്. മാർച്ച് മാസം ഇവിടെ കഠിനമായ ചൂട് അനുഭവപ്പെടുന്ന സ്ഥലമാണ്.

PC:Raghavan V

ദിവസത്തിൽ നാലു മണിക്കൂർ മാത്രം ലഭിക്കുന്ന വൈദ്യുതി, ബിഎസ്എൻഎല്ലിനു മാത്രം വല്ലപ്പോളും ലഭിക്കുന്ന റേഞ്ച് , തണുപ്പുകാലങ്ങളിൽ അരുവിയിൽ നിന്നും ലഭിക്കുന്ന വെള്ളം.. ഇങ്ങനെയും ഒരു നാടുണ്ട്ദിവസത്തിൽ നാലു മണിക്കൂർ മാത്രം ലഭിക്കുന്ന വൈദ്യുതി, ബിഎസ്എൻഎല്ലിനു മാത്രം വല്ലപ്പോളും ലഭിക്കുന്ന റേഞ്ച് , തണുപ്പുകാലങ്ങളിൽ അരുവിയിൽ നിന്നും ലഭിക്കുന്ന വെള്ളം.. ഇങ്ങനെയും ഒരു നാടുണ്ട്

അര്‍ജുന രഥത്തിനു മുന്നിലെ നന്ദി, പൂര്‍ത്തിയാവാത്ത ഗജവീരന്‍, മാമല്ലപുരത്തെ പഞ്ചരഥങ്ങള്‍ അതിശയമാണ്അര്‍ജുന രഥത്തിനു മുന്നിലെ നന്ദി, പൂര്‍ത്തിയാവാത്ത ഗജവീരന്‍, മാമല്ലപുരത്തെ പഞ്ചരഥങ്ങള്‍ അതിശയമാണ്

Read more about: ladakh offbeat leh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X