Search
  • Follow NativePlanet
Share
» »പിറന്നപടി കടലിലിറങ്ങാം ഈ ബീച്ചുകളിൽ

പിറന്നപടി കടലിലിറങ്ങാം ഈ ബീച്ചുകളിൽ

ഇന്ത്യയിലെ സഞ്ചാരികൾക്ക് തീരെ അപരിചിതമായ ന്യൂഡ് ബീച്ചുകളെ പരിചയപ്പെടാം

നഗ്നത പൊതുസ്ഥലത്ത് നിയമത്താൽ തടഞ്ഞിരിക്കുന്ന കുറ്റകൃത്യമാണ്. എന്നാൽ നമ്മുടെ രാജ്യത്ത് നഗ്നരായി മാത്രം പോകുവാൻ സാധിക്കുന്ന ഇടങ്ങളുള്ള കാര്യം അറിയുമോ? കിലോമീറ്ററുകളോളം നീളത്തിൽ കിടക്കുന്ന ഇവിടുത്തെ ബീച്ചുകളിൽ ചില അപൂർവ്വ എണ്ണം മാത്രം നഗ്നരായി എത്തുന്നവർക്ക് പ്രവേശനം അനുവദിക്കുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്. ഇത്തരത്തിൽ . പിറന്നപടി ഒരു ചമ്മലും കൂടാത ആളുകൾക്ക് പോകുവാൻ സാധിക്കുന്ന ഇന്ത്യയിലെ ചില ന്യൂഡ് ബീച്ചുകൾ പരിചയപ്പെടാം...

 പാരഡൈസ് ബീച്ച് ഗോകർണ്ണ

പാരഡൈസ് ബീച്ച് ഗോകർണ്ണ

ഗോകർണ്ണയെക്കുറിച്ചും അവിടുത്തം ബീച്ചുകളെക്കുറിച്ചും ഒക്കെ കേട്ടിട്ടുണ്ടങ്കിലും ന്യൂഡായി പോകുവാൻ സാധിക്കുന്ന ഒരിടം ഇവിടെയുണ്ട് എന്നത് മിക്കവർക്കും പുതിയ അറിവായിരിക്കും. ബോട്ടിൽ ഇവിടെ എത്തിച്ചേരുവാൻ അല്പം ബുദ്ധിമുട്ടാണെങ്കിലും സംസാരിച്ചു നിൽക്കുവാന്‍ കഴിവുണ്ടെങ്കിൽ ബോട്ടുകാർ നിങ്ങളെ അവിടെ എത്തിക്കും എന്നതിൽ സംശയമില്ല. ഹിപ്പി സംസ്കാരം പിന്തുടരുന്ന ആളുകളാണ് ഇവിടെ കൂടുതലായും എത്തുന്നത് സൺബാത്തിനായി എത്തുന്നവരാണ് അധികവും.

PC: Aleksriis

ഗോകർണ്ണയിലെ സ്വർഗ്ഗം

ഗോകർണ്ണയിലെ സ്വർഗ്ഗം

ബീച്ച് ട്രക്കിങ്ങിനു പേരുകേട്ട ഗോകർണ്ണയിലെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നാണ് പാരഡൈസ് ബീച്ച്. നീല വെള്ളവുപം പഞ്ചസാര തരിപോലുള്ള മണലും ഒക്കെ ഇവിടുത്തെ പ്രത്യേകതകളാണ്.

PC: Infoayan

ഓം ബീച്ച്, ഗോകർണ്ണ

ഓം ബീച്ച്, ഗോകർണ്ണ

ന്യൂഡ് ബീച്ച് എന്നറിയപ്പെടുന്ന മറ്റൊരിടമാണ് ഗോകർണ്ണയിലെ തന്നെ ഓം ബീച്ച്. സൺ ടാനിനായാണ് ആളുകൾ ഇവിടെ എത്തുന്നത്. സഞ്ചാരികൾക്കിടയിൽ പ്രശസ്തമായ ഈ ബീച്ചിൽ ഇന്ന് ഇത്തരത്തിൽ ആളുകൾ എത്താറില്ല.

PC:Axis of eran

പേരുവന്ന വഴി

പേരുവന്ന വഴി

ഓം ചിഹ്നത്തിന്റെ ആകൃതിയിൽ സ്ഥിതി ചെയ്യുന്നതിനാലാണ് ഇവിടം ഓം ബീച്ച് എന്നറിയപ്പെടുന്നത്. ബനാനാ ബോട്ട് റൈഡ്, സർഫിങ്ങ്, ജെറ്റ് സ്കീയിങ്ങ് തുടങ്ങിയ കാര്യങ്ങൾക്കാണിവിടം പ്രശസ്തമായിരിക്കുന്നത്.

PC: Abhinav Gupta

ഗോകർണ്ണ

ഗോകർണ്ണ

കർണ്ണാടകയിലെ ഏറ്റവും പ്രശസ്തമായ കടലോര വിനോദ സ‍്ചാര കേന്ദ്രങ്ങളിലൊന്നായാണ് ഗോകർണ്ണ അറിയപ്പെടുന്നത്. ഇവിടുത്തെ മഹാബലേശ്വരം ക്ഷേത്രത്തെ ചുറ്റിപ്പറ്റി നിൽക്കുന്ന ഗോകർണ്ണ ബീച്ച് ട്രക്കിങ്ങിനാണ് പ്രസിദ്ധം. ബെംഗളുരുവിൽ നിന്നും 483 കിലോമീറ്റർ അകലെയും

അഗത്തി ദ്വീപ്, ലക്ഷദ്വീപ്

അഗത്തി ദ്വീപ്, ലക്ഷദ്വീപ്

ടോപ്ലെസ് ബീച്ച് എന്നറിയപ്പെടുന്ന അഗത്തി ദ്വീപാണ് പൂർണ്ണ നഗ്നരായി ബീച്ചിൽ ചെലവഴിക്കുവൻ താല്പര്യമുള്ളവർക്ക് പറ്റിയ ഇടം. ലക്ഷദ്വീപിലെ ഏറ്റവും മനോഹരമായ ബീച്ചുകളിൽ ഒന്നായ ഇവിടം അങ്ങനെ ഒരുപാട് സഞ്ചാരികൾ എത്തിച്ചേരുന്ന ഒരിടമല്ല. പവിഴപ്പുറ്റുകളും വെളുത്ത മണലും നീലകടൽ വെള്ളവും തെങ്ങും പമനരങ്ങളും ഒക്കെയായി നിൽക്കുന്ന ഇവിടം മനോഹരമായ കാഴ്ചയാണ് നല്കുന്നത്.

PC:Asssagar

എത്തിച്ചേരാൻ

എത്തിച്ചേരാൻ

കൊച്ചിയിൽ നിന്നും 459 കിലോമീറ്റർ അകലെയാണ് അഗത്തി സ്ഥിതി ചെയ്യുന്നത്. ലക്ഷദ്വീപിലെത്തണമെങ്കിൽ പ്രത്യേക അനുമതികളും മറ്റും ആവശ്യമാണ്. വാട്ടർ സ്പോർട്സുകൾക്ക് പ്രശസ്തമായിരിക്കുന്ന ഇവിടം ഒരു സ്വകാര്യ റിസോർട്ടും ഉണ്ട്.

PC:icultist

ഒസ്രാൻ ബീച്ച് ഗോവ

ഒസ്രാൻ ബീച്ച് ഗോവ

ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമാണെങ്കിലും ഇവിടെ ഒളിഞ്ഞിരിക്കുന്ന കാര്യങ്ങൾ ഒരുപാടുണ്ട്. സ‍ഞ്ചാരികൾ ഇനിയും എത്തിച്ചേർന്നിട്ടില്ലാത്ത ഇടങ്ങളും കണ്ടിട്ടില്ലാത്ത ബീച്ചുകളും ഒക്കെയാണ് ഗോവയുടെ പ്രത്യേകതകൾ. അത്തരത്തിൽ ഒന്നാണ് ഇവിടുത്തെ ഒസ്രാൻ ബീച്ച്. ഹിപ്പീ ജീവിതം ആസ്വദിക്കുന്നവര്‍ കൂടുതലായും എത്തിച്ചേരുന്ന ഇവിടെ നഗ്നരായും ആളുകളെ കാണാൻ സാധിക്കും.

മലകയറി കുന്നിറങ്ങി

മലകയറി കുന്നിറങ്ങി

ഒസ്രാൻ ബീച്ചിൽ അത്ര പെട്ടന്നൊന്നും എത്തുവാൻ സാധിക്കില്ല. വിദേശികൾ കൂടുതലായും എത്തുന്ന ഇവിടെ ഒരു വലിയ കുന്ന് കയറിയിറങ്ങിയാൽ മാത്രമേ എത്താനാവൂ. അൻജുന ബീച്ചിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഈ ബീച്ച് ഗോവയിലെ മറ്റു ബീച്ചുകളിൽ നിന്നും വ്യത്യസ്തമായി തിരക്ക് തീരെ കുറ‍ഞ്ഞ് വ‍ൃത്തിയുള്ള ഇടമാണ്.

മാരാരി ബീച്ച്

മാരാരി ബീച്ച്

നഗ്നരായി പോകുവാൻ സാധിക്കില്ലെങ്കിലും സൺ ബാത്തിനും സൺ ടാനിനുമായി വിദേശികളടക്കമുള്ളവർ എത്തിച്ചേരുന്ന ഇടമാണ് ആലപ്പുഴയിലെ മാരാരി ബീച്ച്. അധികമാരും എത്തിച്ചേരാത്ത ഈ ബീച്ച് പ്രദേശവാസികളുടെ പ്രിയപ്പെട്ട ഹാങ് ഔട്ട് കേന്ദ്രങ്ങളിലൊന്നാണ്.

PC:Mahendra M

റിസോർട്ട് ബീച്ച്

റിസോർട്ട് ബീച്ച്

ആലപ്പുഴയിലെ പ്രശസ്തമായ റിസോർട്ട് ബീച്ചുകളിലൊന്നാണ് മാരാരി ബീച്ച്. കടലിന് അഭിമുഖമായി നിൽക്കുന്ന തെങ്ങിൻ തോട്ടങ്ങൾ ഇവിടുത്തെ പ്രത്യേകതയാണ്. ഏകദേശം ഒരു കിലോമീറ്ററോളം ദൂരത്തിൽ ഈ തെങ്ങിൻ തോട്ടങ്ങൾ കാണുവാൻ സാധിക്കും.

PC:Mahendra M

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ആലപ്പുഴ ടൗണിൽ നിന്നും 11 കിലോമീറ്റർ അകലെയാണ് മാരാരി ബീച്ച് സ്ഥിതി ചെയ്യുന്നത്. ആലപ്പുഴ-എറണാകുളം തീരദേശ പാതയിലൂടെയാണ് ഇവിടേക്ക് എത്തേണ്ടത്. മാരാരിക്കുളം എന്ന സ്ഥലത്താണ് മാരാരി ബീച്ചുള്ളത്.

പൊതുസ്ഥലത്ത് നഗ്നരായി പോകുന്നത് ഒരു കുറ്റകൃത്യമാണ്. നേറ്റീവ് പ്ലാനറ്റ് അത്തരം പ്രണതകളെ പ്രോത്സാഹിപ്പിക്കുന്നില്ല.

മൈസൂരിന്‍റെ കമ്മട്ടമായിരുന്ന കേരളത്തിലെ ഈ കോട്ട പ്രവചിച്ചത് ടിപ്പു സുൽത്താന്റെ ജാതകം.... കന്യാകുമാരി കൊടുത്ത് കേരളം വാങ്ങിയ ഈ നാട്ടിലെ കോട്ടയുടെ കഥകൾ അത്ഭുതപ്പെടുത്തുംമൈസൂരിന്‍റെ കമ്മട്ടമായിരുന്ന കേരളത്തിലെ ഈ കോട്ട പ്രവചിച്ചത് ടിപ്പു സുൽത്താന്റെ ജാതകം.... കന്യാകുമാരി കൊടുത്ത് കേരളം വാങ്ങിയ ഈ നാട്ടിലെ കോട്ടയുടെ കഥകൾ അത്ഭുതപ്പെടുത്തും

ദൈവം വാക്കു പാലിച്ചപ്പോൾ വിശ്വാസി തിരികെ നല്കിയത് ഇത്.. കഥയല്ല.. സത്യം... കല്ലിലെഴുതിയ സത്യംദൈവം വാക്കു പാലിച്ചപ്പോൾ വിശ്വാസി തിരികെ നല്കിയത് ഇത്.. കഥയല്ല.. സത്യം... കല്ലിലെഴുതിയ സത്യം

വാരണാസി; ലോകത്തുണ്ടാകില്ല ഇതുപോലൊരു നഗരം വാരണാസി; ലോകത്തുണ്ടാകില്ല ഇതുപോലൊരു നഗരം

PC:nborun

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X