Search
  • Follow NativePlanet
Share
» »ഹരിയാനയുടെ ഉപ്പ് നഗരത്തിന്റെ കഥ

ഹരിയാനയുടെ ഉപ്പ് നഗരത്തിന്റെ കഥ

ചരിത്രകഥകളിൽ സ്ഥാനം നേടിയ നൂഹിന്റെ പ്രത്യേകതകളിലേക്ക്

മഹാഭാരത കാലത്ത് പാണ്ഡവർ ഒളിവുജീവിതം നയിക്കുവാൻ തിരഞ്ഞെടുത്ത നാട്. യുധിഷ്ഠിരൻ ദ്രോണാചാര്യർക്ക് ദക്ഷിണയായി നല്കിയ പ്രദേശം. കഥകൾ കൊണ്ടും അതിനു പിന്നിലെ മിത്തുകൾ കൊണ്ടുമൊക്കെ ഒരുപാട് പ്രശസ്തമാണ് നൂഹ്. ഹരിയാനയുടെ ഉപ്പ് നഗരം എന്നറിയപ്പെടുന്ന നൂഹിന് സഞ്ചാരികളെ ആകർഷിക്കുവാൻതക്ക പ്രത്യേകതകള്‍ ഒരുപാടുണ്ട്. ചരിത്രകഥകളിൽ സ്ഥാനം നേടിയ നൂഹിന്റെ പ്രത്യേകതകളിലേക്ക്...

നൂഹ്

നൂഹ്

ചരിത്രക്കാഴ്ചകൾ കൊണ്ട് പ്രസിദ്ധമായ ഇടമാണ് ഹരിയാനയിലെ നൂഹ്. ഹരിയാനയിലെ മെവാത് ജില്ലയില്‍ ഡല്‍ഹി - അല്‍വാര്‍ ഹൈവേയിലാണ് നുഹ് നഗരം. ഖസേരയിലെ ബഹാദൂര്‍ സിങ്ങിന്‍റെ കാലത്താണ് ഈ പ്രദേശം പ്രധാന്യമുള്ളതായി മാറിയത്

 ഹരിയാനയുടെ ഉപ്പ് നഗരം

ഹരിയാനയുടെ ഉപ്പ് നഗരം

ഹരിയാനയുടെ ഉപ്പ് നഗരം എന്നാണ് നൂഹ് അറിയപ്പെടുന്നത്. ഉപ്പ് നിർമ്മാണത്തിലൂടെ പ്രസിദ്ധമായതിനാലാണ് ഇവിടം അങ്ങനെ അറിയപ്പെടുന്നത്. ഖസേരയിലെ ബഹാദൂര്‍ സിങ്ങിന്‍റെ കാലത്താണ് ഈ നഗരം പ്രശസ്തിയിലേക്കുയരുന്നത്. അതുവരെയും ഹരിയാനയിയെ ഒരു സാധാരണ ഗ്രാമങ്ങളിലൊന്നു മാത്രമായിരുന്നു ഇത്. ഇവിടുത്തെയും സമീപ ഗ്രാമങ്ങളിലെയും ഉപ്പ് നിർമ്മാണമാണ് നൂഹിന് പേര് നേടിക്കൊടുത്തത്. അതുകൊണ്ടാണ് ഇവിടം ഹരിയാനയുടെ ഉപ്പ് നഗരം എന്നറിയപ്പെടുന്നത്.

ഗസേരാ കോട്ട

ഗസേരാ കോട്ട

ഹരിയാനയിലെ സംരക്ഷിത സ്മാരകങ്ങളിലൊന്നാണ് ഗസേരാ കോട്ട. നൂഹ്-സോഹ്നാ റോഡിൽ നൂഹിൽ നിന്നും 14 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ബഹാദൂർ സിംഗം ബർഗുജാറിന്റെ ഭരണ കാലത്താണ് ഇത് നിർമ്മിക്കുന്നത്.

ചുഹി മാൽ കാ താലാബ്

ചുഹി മാൽ കാ താലാബ്

സമചതുരാകൃതിയിലുള്ള ഒരു കുളമാണ് ചുഹി മാൽ കാ താലാബ്. അക്കാലത്തെ ഉപ്പ് വ്യാപാരികളാണ് ഇത് നിർമ്മിച്ചത് എന്നാണ് ചരിത്രം പറയുന്നത്.

നൽഷ്വാർ മഹാദേവ ക്ഷേത്രം

നൽഷ്വാർ മഹാദേവ ക്ഷേത്രം

മതപരിമായ നിർമ്മിതികൾ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് ഇവിടെ വളരെ കുറവാണ്. അതിൽ ഒന്നാണ് നൽഷ്വാർ മഹാദേവ ക്ഷേത്രം. നൂഹ് നഗരത്തിൽ നിന്നും 2 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇത് യൂ ആകൃതിയിലുള്ള നൽഹാർ താഴ്വരയിലാണ് ഉള്ളത്. ഈ ക്ഷേത്രത്തിൽ നിന്നും 250 പടികൾ കൂടി കയറിയാൽ മറ്റൊരു പ്രശസ്തമായ ഇടത്തെത്താം. പ്രകൃതി ദത്തമായ ഒരു കുളമാണ് മലമുകളിലെ ഈ കാഴ്ച. ഈ പാറയിലെ ജലാശയത്തിൽ നിന്നും എല്ലായ്പ്പോഴും താഴേക്ക് വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്ന കാഴ്ചയും കാണാം.

ഇളകുന്ന മിനാരങ്ങള്‍

ഇളകുന്ന മിനാരങ്ങള്‍

പുരാതന നിര്‍മ്മാണ വൈദഗ്ധ്യത്തിന്‍റെ മഹത്വം വെളിവാക്കുന്നതാണ് നുഹിലെ പ്രധാന കാഴ്ചയായ മിനാരങ്ങള്‍. ഇത്തരത്തിലുള്ള മിനാരങ്ങള്‍ ഇന്ത്യയില്‍ ഇവിടെ മാത്രമേ ഉള്ളൂ. ഒരു മിനാരത്തിന്‍റെ തൂണില്‍ കുലുക്കിയാല്‍ അടുത്തുള്ള മിനാരത്തിനകത്ത് നില്ക്കുന്നയാള്‍ക്ക് ചലനം അനുഭവപ്പെടും വിധമാണ് ഇതിന്‍റെ നിര്‍മ്മാണം.

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാൻ ഏറ്റവും യോജിച്ചത്.

എങ്ങനെ എത്തിച്ചേരാം

എങ്ങനെ എത്തിച്ചേരാം

സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളുമായി റേഡ്, റെയില്‍ മാര്‍ഗ്ഗങ്ങളില്‍ നുഹ് ബന്ധപ്പെട്ടുകിടക്കുന്നു. അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ 45 കിലോമീറ്റര്‍ ദൂരെയുള്ള ഗുഡ്ഗാവിലാണ്.

മോഡിയുടെ ഗുജറാത്തിന്‍റെ യഥാർഥ മുഖം!! മോഡിയുടെ ഗുജറാത്തിന്‍റെ യഥാർഥ മുഖം!!

ആൻഡമാനിനു പകരം ആയിരക്കണക്കിനു വർഷം പഴക്കമുള്ള ഗുഹ...പുതിയ 20 രൂപ നോട്ടിലെ വിസ്മയങ്ങൾ തീരുന്നില്ല...ആൻഡമാനിനു പകരം ആയിരക്കണക്കിനു വർഷം പഴക്കമുള്ള ഗുഹ...പുതിയ 20 രൂപ നോട്ടിലെ വിസ്മയങ്ങൾ തീരുന്നില്ല...

അഹമ്മദാബാദും പത്താനുമല്ല..തിളങ്ങുന്ന ഇന്ത്യയിലെ കാഴ്ചകൾ ഇതാ!! അഹമ്മദാബാദും പത്താനുമല്ല..തിളങ്ങുന്ന ഇന്ത്യയിലെ കാഴ്ചകൾ ഇതാ!!

Read more about: haryana villages history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X