Search
  • Follow NativePlanet
Share
» »പ്ലാൻ ചെയ്താൽ പത്ത് ദിവസം അവധി..ഒക്ടോബർ യാത്രകൾ പൊളിക്കാം

പ്ലാൻ ചെയ്താൽ പത്ത് ദിവസം അവധി..ഒക്ടോബർ യാത്രകൾ പൊളിക്കാം

ഓണത്തിന്‍റെ അവധിയും ബഹളങ്ങളും കഴിഞ്ഞ് ഒന്നു നടുനിവർത്തിയപ്പോഴേക്കും ഒക്ടോബറിങ്ങടുത്തു. നവരാത്രിയുടെയും ദിപാവലിയുടെയും ഒക്കെ ബഹളങ്ങളിൽ അറിയാതെ മുങ്ങിപ്പോകുന്ന ദിവസങ്ങൾ ഈ മാസത്തിലുണ്ട്. ഇത് കൂടാതെ ഒരു ഒക്ടോബർ രണ്ടും പിന്നെയൊരു രണ്ടാം ശനിയും. കലണ്ടറിലെ ചുവന്ന ദിവസങ്ങളുടെ എണ്ണം കൂടിവരുമ്പോൾ അടിച്ചുപൊളിച്ച് ഒന്നല്ല, രണ്ടു മൂന്നു യാത്രകൾക്കു തന്നെ വകുപ്പുണ്ട്. ഇതാ ഒക്ടോബറിലെ അവധി ദിവസങ്ങളെക്കുറിച്ചും യാത്രാ പ്ലാനുകളെക്കുറിച്ചും നോക്കാം...

ഒക്ടോബറിലെ അവധി ഇങ്ങനെ

ഒക്ടോബറിലെ അവധി ഇങ്ങനെ

ഒക്ടോബർ രണ്ട് ഗാന്ധിജയന്തിയിൽ തുടങ്ങി ദസറയും ദുർഗ്ഗാ പൂജയും ദീപാവലും ഒക്കെയായി വളരെ കൃത്യമായി മുൻകൂട്ടി പ്ലാൻ ചെയ്താൽ ഒരു വലിയ യാത്ര തന്നെ നടത്താം.

ശനിയും ഞായറുമടക്കം 10 ദിവസങ്ങൾ

ശനിയും ഞായറുമടക്കം 10 ദിവസങ്ങൾ

ശനിയും ഞായറും അടക്കം 10 അവധി ദിവസങ്ങളാണ് ഒക്ടോബറിലുള്ളത്. ലോങ് വീക്കെന്‍ഡിൽ ഉള്‍പ്പെടുത്തുവാൻ പറ്റില്ലെങ്കിലും ഒക്ടോബർ രണ്ട് അവധി ദിനമാണ്. ഗാന്ധി ജയന്തി ആചരിക്കുന്ന ഒക്ടോബർ രണ്ട് ബുധനാഴ്ചയാണ്. അന്നാണ് ഒക്ടോബർ മാസത്തിലെ ആദ്യ അവധി. അതു കഴിഞ്ഞ് വരുന്നത് ഒക്ടോബർ അഞ്ചും ആറും. ഇത് ശനിയും ഞായറും ദിവസങ്ങളാണ്. ഒക്ടോബർ എട്ട് ചൊവ്വാഴ്ചയാണ് ദസറയും ദുര്‍ഗ്ഗാ പൂജയും വരുന്നത്. അടുത്ത വലിയ വീക്കെൻഡ് ഇനി വരുന്നതാണ്. ഒക്ടോബർ 26 ശനിയും 27 ഞായറും 28 തിങ്കളാഴ്ചത്തെ ദീപാവലിയും 29 ലെ ഭായ് ദൂജും കൂടിയാകുമ്പോൾ നാല് ദിവസങ്ങളാണ് ഒരുമിച്ച് ലഭിക്കുക.

ഒക്ടോബർ രണ്ടിന്

ഒക്ടോബർ രണ്ടിന്

വലിയ വലിയ യാത്രകളൊന്നും പ്ലാൻ ചെയ്യുവാൻ സാധിക്കില്ലെങ്കിലും ഒക്ടോബർ രണ്ടിന് ഒരു ചെറിയ ഔട്ടിങ് ഒക്കെയാകാം. അടുത്തുള്ള ഏതെങ്കിലും പാർക്കിലേക്കോ, ഒരു ചെറിയ വെള്ളച്ചാട്ടത്തിലേക്കോ യാത്ര പോകാം. അതല്ല എങ്കിൽ വ്യത്യസ്ത ഭക്ഷണ രുചികൾ തേടിയൊരു യാത്രയും പ്ലാൻ ചെയ്യാം...

ദസറ കാണാൻ മൈസൂർ

ദസറ കാണാൻ മൈസൂർ

ദസറയുടെ ആഘോഷങ്ങൾ കണ്ടറിയുവാൻ മൈസൂരിന് ഒരു യാത്രയാവാം. ഇത്രയും ആഘോഷത്തിൽ ദസറ കൊണ്ടാടുന്ന മറ്റൊരു നാട് വേറെയില്ല. ഒൻപതു ദിവസം നീണ്ടു നിൽക്കുന്ന വർണ്ണാഭമായ ചടങ്ങുകളാണ് ഇവിടെയുള്ളത്. എക്സിബിഷനുകളും ക്ഷേത്രത്തിലെ ആചാരങ്ങളും കൊട്ടാരവും നഗരവും ദീപത്തിൽ അലങ്കരിച്ചിരിക്കുന്നതും ഇവിടുത്തെ ആകർഷണങ്ങളാണ്. സെപ്റ്റംബർ 29ന് തുടങ്ങി ഒക്ടോബർ എട്ടിന് അവസാനിക്കുന്ന വിധത്തിൽ 10 ദിവസത്തെ ആഘോഷങ്ങളാണ് ഇവിടെയുള്ളത്. . റൂറൽ ദസറ, യുവ ദസറ, കുട്ടികളുടെ ദസറ, കർഷകരുടെ ദസറ, സ്ത്രീകളുടെ ദസറ, യോഗ ദസറ എന്നിങ്ങനെ വിവിധ തരത്തിലുള്ള ദസറ ആഘോഷങ്ങൾ ഇവിടെയുണ്ട്.

PC:Abhishek Cumbakonam Desikan

 ദുർഗ്ഗാ പൂജയ്ക്ക് കൊൽക്കത്ത

ദുർഗ്ഗാ പൂജയ്ക്ക് കൊൽക്കത്ത

ദസറയുടെ ആഘോഷങ്ങളല്ല, ദുർഗ്ഗാ പൂജയിലാണ് പങ്കെടുക്കേണ്ടത് എന്നാണെങ്കിൽ കൊൽക്കത്തയ്ക്ക് വച്ചുപിടിക്കാം. ദസറ ആഘോഷങ്ങൾക്കു മുന്നേയുള്ള കാളിപൂജയാണ് കൊൽക്കത്തയുടെ ഏറ്റവും വലിയ പ്രത്യേകത. മനോഹരമായി അലങ്കരിച്ച തെരുവുകളും അവിടുത്തെ കാളി വിഗ്രഹങ്ങളും പ്രത്യേക പൂജകളും ഒക്കെ ഈ സമയത്തെ കണ്ടിരിക്കേണ്ട ഇടമായി കൊൽക്കത്തയെ മാറ്റുന്നു.

കുലശേഖരപട്ടണം

കുലശേഖരപട്ടണം

ദസറ കാലത്ത് സന്ദർശിക്കുവാൻ പറ്റിയ മറ്റൊരിടമാണ് കുലശേഖരപട്ടണം. മൈസൂരിനൊപ്പം തന്നെ ദസറയെ അതിന്റെ എല്ലാ ഭംഗിയിലും ഇവിടെ ആസ്വദിക്കാം. തമിഴ്നാട്ടിൽ തൂത്തുക്കുടി തിരുച്ചെണ്ടൂരിനടുത്തായാണ് കുലശേഖരപട്ടണം സ്ഥിതി ചെയ്യുന്നത്. കാളി ദേവിയുടെയും മറ്റു ദേവന്മാരുടെയും ഒക്കെ രൂപത്തിൽ വേഷം കെട്ടിയെത്തുന്ന ഭക്തരാണ് ഇവിടുത്തെ പ്രധാന കാഴ്ച. തെക്കൻ ജില്ലകളിൽ നിന്നും ദസറ കാണാൻ മൈസൂരിലെത്തുന്നതിലും പെട്ടന്ന് പോകുവാൻ പറ്റിയ ഇടം കൂടിയാണിത്. തിരുവനന്തപുരത്തു നിന്നും കന്യാകുമാരി-തിരുച്ചെണ്ടൂർ-തൂത്തുകുടി വഴി ഇവിടെ എത്താം.

മൈസൂരൊരുങ്ങി...ദസറ ആഘോഷങ്ങൾ 29 മുതൽ

ഗോവ

ഗോവ

ഒക്ടോബറിൽ യാത്ര ചെയ്യുവാൻ പറ്റിയ മറ്റൊരിടമാണ് ഗോവ. കാഴ്ചകളുടെ കാര്യത്തിലായാലും ചെലവിന്റെ കാര്യമായാലും ഒക്ടോബർ ബെസ്റ്റാണ് ഗോവയ്ക്ക് പോകുവാൻ. വലിയ തിരക്കൊന്നുമില്ലാത്ത ബീച്ചുകളും ചിലവ് കുറച്ചുള്ള താമസ സൗകര്യവും ഒക്കെ ഇവിടെ ഈ സമയത്ത് ലഭ്യമാകും.

PC: Saad Faruque

ഒക്ടോബറിൽ പോയാൽ ഡബിൾ ധമാക്ക

ഒക്ടോബറിൽ പോയാൽ ഡബിൾ ധമാക്ക

യാത്ര ചെയ്യുവാൻ ഏറ്റവും യോജിച്ച സമയം ഒക്ടോബർ മാസമാണ്. യാത്ര ചെയ്യുവാൻ ഏറ്റവും യോജിച്ച കാലാവസ്ഥയായിരിക്കും ഈ സമയത്ത്. ഒക്ടോബർ ഓഫ് സീസണായ ഇടങ്ങളിൽ പോയൽ യാത്രയുടെ ചിലവ് ഒരു പരിധിയിലധികം കുറയ്ക്കാം. ചെലവ് കുറഞ്ഞ വിമാന യാത്രയും താമസ സൗകര്യങ്ങളും ഒക്ടോറിന്റെ മാത്രം പ്രത്യേകതകളാണ്.

ഗുരെസ് മുതൽ ഹെമിസ് വരെ..വ്യത്യസ്തമായ ഒരു ഒക്ടോബർ യാത്ര

ജോലി കിട്ടാൻ ഈ ക്ഷേത്രത്തിൽ പോകാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more