Search
  • Follow NativePlanet
Share
» »വാലന്‍റൈൻസ് ദിനം- പങ്കാളിക്കൊപ്പം ആഘോഷിക്കാം ഓരോ നിമിഷവും

വാലന്‍റൈൻസ് ദിനം- പങ്കാളിക്കൊപ്പം ആഘോഷിക്കാം ഓരോ നിമിഷവും

വാലന്‍റൈൻസ് ദിനം അടുക്കാറാകുമ്പോഴേയ്ക്കും ആകെക്കൂടിയൊരു കൺഫ്യൂഷനാണ്. എവിടെ പോകണമെന്നും എന്താണ് സമ്മാനമായി നല്കേണ്ടതെന്നും തുടങ്ങിയ വലിയ വലിയ കാര്യങ്ങൾ ആലോചിച്ചുള്ള സംശയങ്ങൾ. ഇനി വളരെ കുറച്ചു ദിവസങ്ങളാണ് പ്ലാൻ ചെയ്യുവാനായി കയ്യിലുള്ളത്. സ്ഥിരം പരിപാടികളില്‍ നിന്നും വ്യത്യസ്തമായ ഇത്തവണ പ്രിയപ്പെട്ട ആളുമായി ചേർന്ന് ഒരു യാത്രയായാലോ. അധികം തിരക്കുകളും ബഹളങ്ങളും ഒന്നുമില്ലാതെ, പ്രിയപ്പെട്ട ആളോടൊപ്പം ചേർന്നിരിക്കുവാൻ വേണ്ടിയൊരു യാത്ര. ഇതാ 2020 ലെ ഈ പ്രണയദിനത്തിൽ പങ്കാളിക്കൊപ്പം യാത്ര ചെയ്യുവാൻ പറ്റിയ ചില ഇടങ്ങൾ പരിചയപ്പെടാം...

സെതാൻ

സെതാൻ

സെതാന്‍ എന്ന മഞ്ഞിലെ സ്വർഗ്ഗം കേട്ടിട്ടുള്ളവർ വളരെ ചുരുക്കമായിരിക്കും. ഹിമാലയത്തിന്‍റെയും ഹിമാചലിന്‍റെയും കാഴ്ചകൾ, മറ്റിടങ്ങളിലേതുപോല വലിയ ബഹളങ്ങളും തിരക്കുകളുമില്ലാതെ സഞ്ചാരികൾക്ക് അനുഭവിക്കുവാൻ പറ്റിയ ഇടമാണ് സെതാൻ. അതുകൊണ്ടു തന്നെ പങ്കാളിയുമൊത്ത് പ്രണയ ദിനം ആഘോഷിക്കുവാൻ വരുന്നവർക്ക് ഇവിടം ഇഷ്ടപ്പെടും എന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട. തണുപ്പിൽ മഞ്ഞിന്റെ മരുഭൂമിയായി മാറുന്ന സെതാൻ ഇന്ത്യയിലെ ഇഗ്ലുവിൽ താമസിക്കുവാന്‍ പറ്റുന്ന ഏക പ്രദേശം കൂടിയാണ്. മഞ്ഞുവീഴ്ചയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്.

സെതാനെക്കുറിച്ചും ഇവിടുത്തെ ഇഗ്ലുവിലെ താമസത്തെക്കുറിച്ചും കൂടുതലറിയാം...

കോൻസാ, അരുണാചൽ പ്രദേശ്

കോൻസാ, അരുണാചൽ പ്രദേശ്

ഒരു കിടിലൻ യാത്രയും അതോടൊപ്പം അടിച്ചു പൊളിക്കുവാൻ കുറേ നിമിഷങ്ങളും... ഓർമ്മയിൽ എന്നും മായാതെ കിടക്കുന്ന കുറേ ഓർമ്മകൾ സൃഷ്ടിക്കുവാനുള്ള യാത്രയിലേക്ക് കോൻസാ എന്ന ഗ്രാമം തിരഞ്ഞെടുക്കാം. അരുണാചൽ പ്രദേശിൽ അധികമാരും അറിയപ്പെടാതെ കിടക്കുന്ന ഇവിടം തിരാപ് വാലിയിലെ ഓഫ്ബീറ്റ് ഇടങ്ങളിൽ ഒന്നാണ്. ഇന്നും പട്ടാളത്തിൻറെ കർശന നിരീക്ഷണത്തിനു കീഴിലുള്ള ഈ പ്രദേശം പക്ഷേ, തേയിടെത്തുന്നവരുടെ പ്രിയപ്പെട്ട ഇടമാകുന്നത് വളരെ പെട്ടന്നാണ്. പ്രിയപ്പെട്ടവരോടൊപ്പം കാടുകളിലൂടെ അലയുവാനും ട്രക്കിങ്ങ് നടത്തുവാനും ഒരു ശല്യവുമില്ലാതെ പ്രകൃതിയെ ആസ്വദിക്കുവാനും എല്ലാം ഇവിടെ സാധിക്കും. ഗോത്ര വർഗ്ഗത്തോട് ചേർന്ന പ്രദേശമായതിനാൽ ഇവിടെ കാണുവാനും പോകുവാനും പറ്റിയ ഇടങ്ങൾ വേറെയുമുണ്ട്.

ഇന്നർലൈൻ പെർമിറ്റ് ഉണ്ടെങ്കിൽ മാത്രമേ ഇന്ത്യക്കാർക്ക് ഇവിടെ പ്രവേശനം അനുവദിക്കുകയുള്ളൂ.

ഇന്നർലൈൻ പെർമിറ്റിനെക്കുറിച്ച് കൂടുതലറിയാം

ഗുൽമാർഗ്, ജമ്മു കാശ്മീർ

ഗുൽമാർഗ്, ജമ്മു കാശ്മീർ

വാലന്‍റൈൻസ് ദിന യാത്രയിൽ ഏറ്റവും റൊമാന്‍റിക്കായ ഇടമാണ് തേടുന്നതെങ്കിൽ അതിനു പറ്റി ഇടം കാശ്മീരാണ്. ഇനിയുള്ള സംശയം കാശ്മീരിൽ എവിടെ പോകണമെന്നല്ലേ... എവിടെ തിരിഞ്ഞാലും കാഴ്ചകൾ മാത്രമുള്ള ഇവിടെ പോകുവാൻ പറ്റിയ ഒരിടമാണ് ഗുൽമാർഗ്. മഞ്ഞുപുതച്ചു കിടക്കുന്ന പർവ്വതങ്ങളുടെ നടുവിൽ, ഭൂമിയിലെ സ്വര്‍ഗ്ഗത്തിൽ, ആരെയും റൊമാന്‍റിക്കായി മാറ്റുന്ന ഇവിടെയല്ലാതെ പിന്നെ എവിടേക്കാണ് ഈ വാലന്‍റൈന്‍സ് ദിനത്തിൽ പ്രിയപ്പെട്ടവർക്കൊപ്പം പോവുക. സാഹസപ്രിയരാണ് കൂടെയുള്ളതെങ്കിൽ സ്കീയിങ്ങിന് മറക്കാതെ പോകണം. ഇവിടെ ഏറ്റവും അധികം ആസ്വദിക്കുവാൻ പറ്റിയ കാര്യം കൂടിയാണിത്. തടാകങ്ങളും അരുവികളും പാടങ്ങളും ഒക്കെയാണ് ഇവിടെ കാണുവാനുള്ളത്.

ലോസർ, ഹിമാചൽ പ്രദേശ്

ലോസർ, ഹിമാചൽ പ്രദേശ്

തീരെ ആളുകളെത്താത്ത ഒരു ഗ്രാമം മാത്രമല്ല, ഇന്ത്യയിലെ ഏറ്റവും കുറവ് ആളുകൾ താമസിക്കുന്ന ഗ്രാമങ്ങളിലൊന്നു കൂടിയാണ് ഹിമാചൽ പ്രദേശിലെ ലോസർ. മണാലിയിൽ നിന്നും അകലെ, സ്പിതി വാലിയോട് ചേർന്നു കിടക്കുന്ന ഇവിടം തീർത്തും ഒറ്റപ്പെട്ടു കിടക്കുന്ന ഇടമല്ലെങ്കിലും അധികം സഞ്ചാരികളെയും നാട്ടുകാരെയും ഇവിടെ കാണുവാൻ സാധിക്കില്ല. പ്രിയപ്പെട്ട ആൾക്കൊപ്പം, ഈ ഗ്രാമത്തിലെത്തി, ഇവിടുത്തെ കാര്യങ്ങൾ നിശബ്ദമായി കണ്ട്, രണ്ടുമൂന്നു ദിവസം തങ്ങി, ഇവിടുത്തെ ഒരാളായി ജീവിക്കുന്നതിലെ രസം ഒന്നു വേറെ തന്നെയാണ്. താമസിക്കുവാനും മറ്റും വലിയ സൗകര്യങ്ങളൊന്നും പ്രതീക്ഷിച്ച് ഇവിടേക്ക് വരേണ്ടതില്ല. എല്ലാ സൗകര്യങ്ങളും വളരെ പരിമിതമായ ഒരു നാടാണിത്. ഇവിടെ എത്തുന്നവർക്ക് ഭക്ഷണം കഴിക്കുവാൻ ഒരു ചെറിയ ധാബയുണ്ട്. വീട്ടിലുണ്ടാക്കിയ രുചിയേറിയ ഭക്ഷണവും കട്ടൻ ചായയുമാണ് ഇവിടെ ലഭിക്കുക.

ഹോഴ്സ്ലി ഹിൽസ്

ഹോഴ്സ്ലി ഹിൽസ്

ആന്ധ്രാക്കാരുടെ ഊട്ടി എന്നാണ് ഹോഴ്സ്ലി ഹിൽസ് അറിയപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും ചെറിയ ഹിൽസ്റ്റേഷനുകളിലൊന്നായ ഇവിടം അത്യാവശ്യം ശാന്തതയും സ്വകാര്യതയും ഒക്കെ തേടി വരുന്നവർക്ക് പറ്റിയ ഇടമാണ്. ചെറിയ ഡ്രൈവും കാടുകളിലേക്കുള്ള ചെറിയ ചെറിയ നടത്തവും ഒക്കെയാണ് ഇവിടെ ചെയ്യുവാനുള്ള കാര്യങ്ങൾ. പുഷ്പിച്ച് നിൽക്കുന്ന മരങ്ങളും അതിനിടയിലൂടെ ഇറങ്ങി വരുന്ന കോടമഞ്ഞും പാറക്കെട്ടുകളും ഒക്കെയാണ് ഇവിടെയുള്ള കാഴ്ചകൾ. തടാകം, വ്യൂ പോയിന്‍റ്, പാർക്ക് തുടങ്ങിയവയും ഇവിടെ കാണുവാനുണ്ട്. ബാംഗ്ലൂരിൽ നിന്നും 140 കിലോമീറ്റർ അകലെയാണ് ഹോഴ്സ്ലി ഹിൽസ് സ്ഥിതി ചെയ്യുന്നത്.

PC:rajaraman sundaram

ഖജുരാഹോ

ഖജുരാഹോ

കല്ലുകളിൽ പ്രണയം കൊത്തിവെച്ചിരിക്കുന്ന ഖജുരാഹോ പ്രയപ്പെട്ടയാൾക്കൊപ്പം ഈ വർഷത്തെ വാലന്‍റൈന്‍സ് ദിന യാത്രയ്ക്ക് പോകുവാൻ പറ്റിയ ഇടമാണ്. മിക്കപ്പോളും യാത്രകളെക്കുറിച്ച് ആലോചിക്കുമ്പോൾ ഇവിടം അത്രപെട്ടന്നൊന്നും മനസ്സിൽ കയറി വരാറില്ലെങ്കിലും പ്രണയം കൊത്തിയിരിക്കുന്ന ഈ ഇടത്തോളം മനോഹരമായ വേറൊരിടം പ്രണയമാഘോഷിക്കുവാൻ ഇല്ല എന്നുതന്നെ പറയാം. ചരിത്ര പ്രേമികളുടെയും ഹൈന്ദവ വിശ്വാസികളുടെയും ഏറ്റവും പ്രിയപ്പെട്ട ഒരിടം കൂടിയാണിത്.

PC:Abhishekkolay

അരാകു വാലി

അരാകു വാലി

ഗ്ലാസ് ട്രെയിനിലൂടെയുള്ള യാത്രയും തുരങ്കങ്ങളും കാപ്പിത്തോട്ടങ്ങളും ഒക്കെയായി മനസ്സിനെ പിടിച്ചു നിർത്തുന്ന കാഴ്ചകൾ കൊണ്ടു സമ്പന്നമായ നാടാണ് ആന്ധ്രാ പ്രദേശിലെ അരാകു വാലി. വിശാഖപട്ടണത്തു നിന്നും 120 കിലോമീറ്റർ അകലെയുള്ള ഈ പ്രദേശം പ്രകൃതി മനോഹരമായ കാഴ്ചകൾ കൊണ്ടു സമ്പന്നമാണ്. തിരക്കുകളിൽ നിന്നും രക്ഷപെട്ട് കുറച്ചു ദിവസങ്ങൾ ചിലവഴിക്കുവാനാണെങ്കിലും ഇവിടം തിരഞ്ഞെടുക്കാം.

PC: Arkadeepmeta

ഋഷികേശ്

ഋഷികേശ്

ആത്മീയതയും സാഹസികതയും ഒരുപോലെ ചേർന്ന യാത്രയാണ് ഋഷികേശ് തിരഞ്ഞെടുക്കാം. ഇന്ത്യയുടെ ആത്മീയ തലസ്ഥാനം എന്നും വേൾഡ് യോഗാ സെന്‍റർ എന്നുമൊക്കെ ഇവിടം അറിയപ്പെടുന്നുണ്ട്. ബീറ്റില്‍സ് ആശ്രമത്തിൽ തുടങ്ങി ലക്ഷ്മൺ ഝൂല,നീര്‍ ഗർ‌ഹ് വെള്ളച്ചാട്ടം,പരമാര്‍ഥ് നികേതൻ ക്ഷേത്രം, ഘാട്ടിലെ ആരതി തുടങ്ങിയവയാണ് ഇവിടെ കാണേണ്ട കാഴ്ചകൾ.

ബംഗീ ജംപിങ്ങും റിവർ റാഫ്ടിങ്ങും ഇവിടെ എത്തിയിട്ട് പരീക്ഷിക്കുവാൻ മറക്കേണ്ട.

ചിക്കമഗളൂർ

ചിക്കമഗളൂർ

കർണ്ണാടകയിൽ വാലന്റൈൻസ് ദിനം ആഘോഷിക്കുവാൻ യോജിച്ച ഇടങ്ങൾ ഒരുപാടുണ്ടെങ്കിലും അതിലേറ്റവും വ്യത്യസ്തമായ ഇടം ചിക്കമഗളൂരാണ്. കാപ്പിപ്പൂക്കളും ഓറഞ്ച് തോട്ടങ്ങളും ഒക്കെയായി മറ്റേതോ വിദേശ രാജ്യത്തെത്തിച്ച പ്രതീതിയാണ് ഇവിടെയെത്തുമ്പോൾ ഉണ്ടാവുക. ഇന്ത്യയിലാദ്യമായി കാപ്പികൃഷി തുടങ്ങിയ ഈ പ്രദേശം വ്യൂ പോയിന്റുകളാലും വെള്ളച്ചാട്ടങ്ങളാലും ട്രക്കിങ് പോയിന്‍റുകളുമായെല്ലാം സമ്പന്നമയ പ്രദേശമാണ്.

ആൻഡമാൻ

ആൻഡമാൻ

ഇന്ത്യയിലെ ഏറ്റവും റൊമാന്‍റിക്കായ മറ്റൊരിടമാണ് ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹം. യാത്രകൾ ഏറെ ആസ്വദിച്ചു ചെയ്യുന്നവർക്കും പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവർക്കും ഒരു സംശയവും കൂടാതെ ഇവിടം യാത്രയ്ക്കായി തിരഞ്ഞെടുക്കാം. ലോകോത്തര നിലവാരത്തിലുള്ള ബീച്ചുകൾ, സാഹസിക വിനോദങ്ങൾ, ബീച്ചിനടുത്തുള്ള താമസം, തുടങ്ങിയവയെല്ലാം ഇവിടെ അനുഭവിക്കാം.

സ്പിതി യാത്രയിൽ ചെയ്യുവാൻ പാടില്ലാത്ത കാര്യങ്ങൾ

വാലന്‍റൈൻസ് ദിനം വരവായി...യാത്ര ചെയ്ത് അടിച്ചുപൊളിക്കാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more