Search
  • Follow NativePlanet
Share
» »സെലാ പാസ് മുതല്‍ അതിര്‍ത്തിയിലെ ഗ്രാമങ്ങള്‍ വരെ.. അരുണാചലിലെ അത്ഭുതപ്പെടുത്തുന്ന ഗ്രാമങ്ങള്‍

സെലാ പാസ് മുതല്‍ അതിര്‍ത്തിയിലെ ഗ്രാമങ്ങള്‍ വരെ.. അരുണാചലിലെ അത്ഭുതപ്പെടുത്തുന്ന ഗ്രാമങ്ങള്‍

അരുണാചല്‍ പ്രദേശ്... വടക്കു കിഴക്കന്‍ ഇന്ത്യയിലെ സപ്ത സഹോദരി സംസ്ഥാനങ്ങള്‍ എന്നു സഞ്ചാരികള്‍ക്കു പ്രിയപ്പെട്ട നാട്. വളരെ രസകരമായ കാഴ്ചകളാണ് ഇവിടെയെങ്ങും. പര്‍വ്വതങ്ങളും ആശ്രമങ്ങളും താഴ്വാരങ്ങളും സന്യാസിമാരും മന്ത്രോച്ചാരണങ്ങളും എല്ലാമായി എപ്പോഴുംസജീവമായി നില്‍ക്കുന്ന നാടാണിത്. അതുകൊണ്ടു തന്നെ ഇവിടേക്ക് എത്തിച്ചേരുക എന്നത് സഞ്ചാരികള്‍ക്ക് പുതുജീവന്‍ ലഭിക്കുന്ന ഒരിടത്തേയ്ക്ക് വന്നുകയറുന്നതു പോലെയാണ്. മിക്ക ഇടങ്ങളിലും സഞ്ചാരികള്‍ തങ്ങളു‌ടം സാന്നിധ്യം അറിയിച്ചിട്ടുണ്ടെങ്കിലും ഇനിയും സഞ്ചാരികള്‍ അധികമൊന്നും കയറിവരാത്ത ഇടങ്ങളും ധാരാളമുണ്ട്. ഇതാ അരുണാചല്‍ പ്രദേശിലെ അത്രയൊന്നും അറിയപ്പെടാത്ത ചില ഗ്രാമങ്ങള്‍ പരിചയപ്പെടാം...

 സെലാ പാസ്

സെലാ പാസ്

യാതാര്‍ത്ഥ്യമാണോ എന്നു തോന്നിപ്പിക്കുന്ന വിധത്തില്‍ സഞ്ചാരികളെ അതിശയിപ്പിക്കുവാന്‍ വേണ്ടതെല്ലാം ഒരുക്കിയിരിക്കുന്ന ഇടമാണ് സെലാ പാസ്. വര്‍ഷത്തില്‍ ഏറെക്കുറെ മിക്ക സമയവും മഞ്ഞു നിറഞ്ഞു നില്‍ക്കുന്ന സെലാ പാസ് സമുദ്ര നിരപ്പില്‍ നിന്നും 13,700 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ബുദ്ധമത വിശ്വാസികള്‍ ഏറെ പവിത്രതയോടെ കാണുന്ന ഇവി‌ടെ തടാകത്തിനു ചുറ്റുമായി 101 തടാകങ്ങള്‍ ഉണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. അരുണാചൽ പ്രദേശിലെ തവാങിനും വെസ്റ്റ് കാമെംഗ് ജില്ലകൾക്കുമിടയിലുള്ള അതിര്‍ത്തിയിലുമാണ് ഇത് സ്ഥിതി ചെയ്യുന്നത്. ടിബറ്റന്‍ ബുദ്ധമത വിശ്വാസത്തില്‍ ഏറെ പ്രാധാന്യമുള്ള സെലാ ലേക്ക് എന്നൊരു തടാകവും മലമ്പാതയ്ക്ക് സമീപമായി സ്ഥിതി ചെയ്യുന്നു, എല്ലാ കാലാവസ്ഥയിലും യാത്രാ സാധ്യമാക്കു്ന സെലാ ടണലിന്റെ നിര്‍മ്മാണം ഇവിടെ പുരോഗമിച്ചു വരുകയാണ്,

PC:Dhrubazaanphotography

പാസിഘട്ട്

പാസിഘട്ട്

അരുണാചലിലെ ഏറ്റവും പുരാതനമായ ഗ്രാമങ്ങളില്‍ ഒന്നാണ് പാസിഘട്ട്. സമ്പന്മായ പാരമ്പര്യത്തിന്റെയും ചരിത്രത്തിന്‍റെയും ഉടമകളാണ് ഇവിടുത്തെ പ്രദേശ്വാസികള്‍. ആടി വിഭാഗത്തില്‍ പെട്ട ഗോത്രവിഭാഗക്കാരാണ് ഇവി‌ടുത്തെ താമസക്കാര്‍. ടെറസ് കൃഷിക്ക് വളരെ പ്രസിദ്ധമാണ് പാസിഘട്ട. ഹിമാലയ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ഹിമാലയത്തിന്റെ പടിഞ്ഞാറന്‍ താഴ്വരയിലാണുള്ളത്,
ഗ്രേറ്റ് അബോർ കുന്നുകളുടെയും വടക്കൻ പ്രദേശത്തിന്റെയും ഭരണപരമായ സൗകര്യത്തിനുള്ള കവാടമായി 1911 ആണ് ഇവിടെ പാസിഘട്ട് എന്ന സ്ഥലം സ്ഥാപിതമാകുന്നത്. ശക്തരായ സിയാങ്ങിന്റെയും തദ്ദേശീയ തൂക്കുപാലങ്ങളുടെയും നാടാണ് പസിഘട്ട്. ഡേയിംഗ് എറിംഗ് വന്യജീവി സങ്കേതം, പാന്‍ഗിന്‍, ബോഡക് സിനിക് ഏരിയ, കേകാര്‍ മോന്‍യിങ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍.
PC:Anu007bora

നാംഡഭ ദേശീയോദ്യാനം

നാംഡഭ ദേശീയോദ്യാനം

ഇന്ത്യയിലെ ബയോ ഡൈവേഴ്സിറ്റി ഹോട്ട് സ്പോട്ടുകളില്‍ ഒന്നാണ് നംഡാഫാ ദേശീയോദ്യാനം. ചുവന്ന പാണ്ടകളെ കാണപ്പെടുന്ന ഇടമായതിനാല്‍ സഞ്ചാരികള്‍ക്കും പ്രകൃതി സ്നേഹികള്‍ക്കുമിടിയില്‍ ഇവി‌ടം പ്രസിദ്ധമാണ്. 1972ല്‍ നിലവില്‍ വന്ന ഈ വന്യജീവി സങ്കേതം ദേശീയോദ്യാനമായി മാറുന്നത് 1983 ലാണ്. അരുണാചൽ പ്രദേശിലെ ചാങ്ലാങ് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. 1,985.23 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. പട്കായ് പർവത മേഖല ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. നാവോ ദേഹിങ് നദി ഈ ഉദ്യാനത്തിലൂടെ ഒഴുകുന്നു..

PC:Aconcagua

ചൂടൊക്കെ അങ്ങു കരയില്‍... വേനലില്‍ പോകാന്‍ ഈ കടല്‍ത്തീരങ്ങള്‍ പൊളിയാണ്ചൂടൊക്കെ അങ്ങു കരയില്‍... വേനലില്‍ പോകാന്‍ ഈ കടല്‍ത്തീരങ്ങള്‍ പൊളിയാണ്

മെച്ചുഖ

മെച്ചുഖ

അരുണാചല്‍ പ്രദേശ് ഒളിപ്പിച്ചിരിക്കുന്ന മറ്റൊരു രഹസ്യ ഇടങ്ങളിലൊന്നാണ് മെച്ചുഖ. ഷി-യോമി ജില്ലയിലെ മെച്ചുഖ താഴ്‌വരയിൽ സമുദ്രനിരപ്പിൽ നിന്ന് 6,000 അടി ഉയരത്തിലാണ് ഈ ചെറുഗ്രാമം സ്ഥിതി ചെയ്യുന്നത്. മെൻചുകയ്ക്ക് ശേഷമാണ് മക്മോഹൻ അതിർത്തി ഇന്ത്യൻ പ്രദേശത്തെയും ചൈനീസ് പ്രദേശത്തെയും വേർതിരിക്കുന്നത്. വനത്തോട് കൂടിയ താഴ്വരയില്‍ നിറെയ പൈന്‍ മരങ്ങള്‍ സ്ഥിതി ചെയ്യുന്ന ഇടമാണ് മെച്ചുക. താഴ്വരയിലൂ‌ടെ യാർഗ്യാപ്പ്ചു നദി ഒഴുകുന്നു. ഇന്തോ-ചൈന അതിർത്തിയിൽ നിന്ന് 29 കിലോമീറ്റർ മാത്രം അകലെയാണ് മെച്ചുക സ്ഥിതി ചെയ്യുന്നത്. റോഡ് വരുന്നതിനു മുന്‍പ് എയർസ്ട്രിപ്പ് വഴിയായിരുന്നു, ഇന്ത്യൻ വ്യോമസേന പ്രദേശവാസികൾക്ക് സാധനങ്ങൾ എത്തിച്ചിരുന്നത്.
PC:Anu007bora
https://en.wikipedia.org/wiki/Mechuka#/media/File:Menchukha_Town_at_the_Dusk.jpg

ഡിറാങ്

ഡിറാങ്

വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന സുഖകരമായ കാലാവസ്ഥയും മനോഹരമായ ഭൂപ്രകൃതികളും ചരിത്രവും സംസ്കാരവും ചേരുന്ന ഗ്രാമമാണ് ഡിറാങ്. തവാങ്ങിലേക്കുള്ള കവാടമായി അറിയപ്പെ‌ടുന്ന ഇവിടം കമെങ് നദിയുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നച്. ഇവിടുത്തെ ഏറ്റവും പുരാതനമായ ആശ്രമങ്ങളിലൊന്ന് ഖസ്തുംഗ് ഗോംപയാണ്.ഗ്രാമത്തിൽ നിന്നുള്ള ഒരു മലകയറ്റമാണ് ഇവിടുത്തെ പ്രധാന വിനോദ സഞ്ചാരം. ഗ്രാമത്തിൽ നിന്ന് താഴേക്ക്, ഹിമാലയൻ പതാകകൾ കൊണ്ട് അലങ്കരിച്ച പാലത്തിലൂടെ പ്രവേശിക്കാം. ഭൂട്ടാനിലെ ശിലാ വാസ്തുവിദ്യാ രൂപകൽപ്പന വ്യാകരണമനുസരിച്ച് നിർമ്മിച്ച ദിരാങ്‌ സോങ്‌ കോട്ട കുന്നിൻ മുകളിൽ‌ കാണാം. കഠിനമായ തണുപ്പിൽ നിന്ന് അവിടത്തെ നിവാസികളെ സംരക്ഷിക്കാൻ ചില തന്ത്രങ്ങൾ ഉപയോഗിച്ചാണ് ഈ കോട്ടയുടെ രൂപകൽപ്പന . ഗ്രാമത്തിനടുത്തുള്ള മറ്റൊരു രസകരമായ ആകർഷണം ചൂടുവെള്ള നീരുറവയാണ്, ഇത് തദ്ദേശവാസികൾ പവിത്രമായി കണക്കാക്കപ്പെടുന്നു.
PC:Rohit Naniwadekar

ഡപോറിജോ

ഡപോറിജോ

അരുണാചല്‍ പ്രദേശിലെ മറ്റൊരു മനോഹരന നാടാണ് ഡപോറിജോ. ഡപോ എന്നാല്‍ പകർച്ചവ്യാധി അല്ലെങ്കിൽ ദുരാത്മാക്കൾക്കെതിരായ "സംരക്ഷണം" അല്ലെങ്കിൽ "തടസ്സം" എന്നാണര്‍ത്ഥം. റിജോ എന്നാല്‍ താഴ്വര എന്നുമാണ്. സുബാൻസിരി നദിക്കരയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ദബോറിജോ പാലം വളരെ പ്രസിദ്ധമാണ്. കുന്നുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തില്‍ സഞ്ചാരികള്‍ അധികമൊന്നും എത്തിച്ചേരാറില്ല. സമുദ്രനിരപ്പിൽ നിന്ന് 600 മീറ്റർ ഉയരത്തിലാണ് ഡാപോറിജോ സ്ഥിതി ചെയ്യുന്നത്.
PC: goldentakin

അലോങ്

അലോങ്

ഓറഞ്ച് തോട്ടങ്ങള്‍ക്കും പുരാവസ്തു ഗവേഷണ കേന്ദ്രങ്ങള്‍ക്കുമം ഏറെ പ്രസിദ്ധമാണ് അലോങ്. ആലോ എന്നും ഈ ഗ്രാമത്തിനു പേരുണ്ട്. അസാമിന്‍റെയും അരുണാചൽ പ്രദേശിന്‍റെയും അതിർത്തിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ആലോയില്‍ ഗാലോ വിഭാഗത്തില്‍ പെട്ട ഗോത്രവംശജരാണ് താമസിക്കുന്നത്. ഏപ്രിൽ 5 മുതൽ 6 വരെ നടക്കുന്ന ഇവിടുത്തെ പ്രധാന ഉത്സവമാണ് മോപിൻ. എല്ലാ വർഷവും ഏറ്റവും കൂടുതൽ വിനോദസഞ്ചാര സീസണിലും 3-4 ദിവസം നീണ്ടുനിൽക്കുന്ന യോംഗോ റിവർ ഫെസ്റ്റിവലും പ്രധാന ആകര്‍ഷണമാണ്.

PC:Anu007bora

ബലുക് പോങ്

ബലുക് പോങ്

അരുണാല്‍ പ്രദേശിന്‍റെ ഭംഗി എല്ലാ അര്‍ത്ഥത്തിലും കണ്ടുവരുവാന്‍ സഹായിക്കുന്ന ഇടമാണ് ബലുക് പോങ്. അധികം സഞ്ചാരികളൊന്നും എത്തിച്ചേര്‍ന്നിട്ടില്ലാത്ത പ്രദേശം വെസ്റ്റ് കാമെങ് ജില്ലയോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്.
PC:Vikramjit Kakati

നിലാരാത്രിയിലെ നീലവെളിച്ചം.. മാളയിലും കവര് പൂത്തു!!നിലാരാത്രിയിലെ നീലവെളിച്ചം.. മാളയിലും കവര് പൂത്തു!!

അത്ഭുതങ്ങളൊളിഞ്ഞിരിക്കുന്ന ഉഡുപ്പി, രുചിയുടെയും സഞ്ചാരത്തിന്‍റെയും നാട്അത്ഭുതങ്ങളൊളിഞ്ഞിരിക്കുന്ന ഉഡുപ്പി, രുചിയുടെയും സഞ്ചാരത്തിന്‍റെയും നാട്

അരുണാചൽ പ്രദേശിലേക്കാണോ യാത്ര... ഈ കാര്യങ്ങൾ കൂടി അറിയണംഅരുണാചൽ പ്രദേശിലേക്കാണോ യാത്ര... ഈ കാര്യങ്ങൾ കൂടി അറിയണം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X