Search
  • Follow NativePlanet
Share
» »അഹമ്മദാബാദും പത്താനുമല്ല..തിളങ്ങുന്ന ഇന്ത്യയിലെ കാഴ്ചകൾ ഇതാ!!

അഹമ്മദാബാദും പത്താനുമല്ല..തിളങ്ങുന്ന ഇന്ത്യയിലെ കാഴ്ചകൾ ഇതാ!!

ജീവിച്ചിരിക്കുമ്പോൾ ഒരിക്കലെങ്കിലും തീർച്ചായും സന്ദർശിക്കണെന്ന് അമിതാഭ് ബച്ചൻ പരസ്യത്തിലൂടെ പറയുന്ന ഇവിടെ സഞ്ചാരികൾ കണ്ടതിലും കൂടുതൽ കാണാത്ത കാഴ്ചകളാണുള്ളത്

ഭാരതത്തിൻറെ ഇതിഹാസങ്ങളിൽ തുടങ്ങി ആധുനിക ഭാരതത്തിന്റെ സൃഷ്ടിയിൽ വരെ കൂടെച്ചേർന്നിരിക്കുന്ന ഒരിടം... ശ്രീ കൃഷ്ണന്റെ നാടായും മഹാത്മാ ഗാന്ധിയുടെയും സർദാർ വല്ലഭായ് പട്ടേലിന്റെയും ജന്മസ്ഥലമായും റാൻ ഓഫ് കച്ചിന്റെ ഇടമായും ഒക്കെ അറിയപ്പെടുന്ന ഗുജറാത്ത്. വിശേഷണങ്ങൾ ഒത്തിരിയൊന്നും ഈ നാടിന് ആവശ്യമില്ല. ജീവിച്ചിരിക്കുമ്പോൾ ഒരിക്കലെങ്കിലും തീർച്ചായും സന്ദർശിക്കണെന്ന് അമിതാഭ് ബച്ചൻ പരസ്യത്തിലൂടെ പറയുന്ന ഇവിടെ സഞ്ചാരികൾ കണ്ടതിലും കൂടുതൽ കാണാത്ത കാഴ്ചകളാണുള്ളത്. ഇതാ ഗുജറാത്തിന്റെ അറിയപ്പെടാത്ത ഇടങ്ങളിലൂടെ ഒരു യാത്ര...

ഗോപ്നാഥ് ബീച്ച്

ഗോപ്നാഥ് ബീച്ച്

അറിയപ്പെടാത്ത ഗുജറാത്തിനെ തേടിയുള്ള യാത്രകളിൽ ആദ്യം പോയിരിക്കേണ്ട ഇടമാണ് ഗോപ്നാഥ് ബീച്ച്. ബാവ്നഗർ ജില്ലയിൽ തജാലാ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഗോപ്നാഥ് ബീച്ച് ഇവിടുത്തെ ഗൾഫ് ഓഫ് കംഭാട്ടിന്റെ തീരങ്ങളിലുള്ള ഇടമാണ് . ജീവിതത്തിൽ ഒരിക്കെലങ്കിലും ഗുജറാത്ത് സന്ദർശിക്കുവാൻ അവസരം കിട്ടിയാൽ ഇവിടെ പോയിരിക്കണം എന്ന കാര്യത്തിൽ സംശയമില്ല. തിരക്കില്ലാതെ മനോഹരമായ കാഴ്ചകൾ തരപ്പെടുന്ന ഇവിടെ ക്ലിഫുകളും ജൈവവൈവിധ്യവും കാണേണ്ടതു തന്നെയാണ്. ഇതിനു തൊട്ടടുത്തായാണ് ഗോപിനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 700 വർഷത്തിലധികം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം വിശ്വാസികളുടെ ഇഷ്ടട കേന്ദ്രമാണ്. ഇതിനു തൊട്ടടുത്തായി ഒരു കൊട്ടാരവും കാണാം. ചരിത്രത്തിലും വാസ്തു വിദ്യയിലും അല്പമെങ്കിലും താല്പര്യമുണ്ടെങ്കിൽ ഇവിടേയും പോകാം.

PC:વિહંગ

നരാലാ ദ്വീപ്

നരാലാ ദ്വീപ്

വെറും മൂന്ന് ചതുരശ്ര കിലോമീറ്റർ മാത്രമേ വിസ്തൃതിയുള്ളുവെങ്കിലും അതിശയിപ്പിക്കുന്ന ഇടമാണ് നരാലാ ബീച്ച്. ഗുജറാത്തിൽ അറബിക്കടലിനോട് ചേർന്നു കിടക്കുന്ന ഇവിടം ജാം നഗർ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. നരലാ ഐലൻഡ് ആൻഡ് പിരോടാൻ എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. കണ്ടൽക്കാടുകള്‍ സമൃദ്ധമായി വളരുന്ന ഇവിടെ പ്രവേശനം അനുവദിച്ചിരിക്കുന്ന വളരെ കുറച്ച് ദ്വീപുകളിലൊന്നും ഇതാണ്. ക്വാജാ ഖിസെർ റഹ്മത്തുള്ളയുടെ പുണ്യ സ്ഥാനവും ഇവിടെയുണ്ട്. പ്രത്യേകം സംരക്ഷിക്കപ്പെടുന്ന കടലാണ് ഇവിടെയുള്ള് എന്നതിനാൽ ഇവിടെ എത്തുവാൻ മുൻകുർ അനുമതി ആവശ്യമാണ്. തണുപ്പു കാലമാണ് ഇവിടം സന്ദർശിക്കുവാൻ നല്ലത്.

PC:gujarattourism

ഗിർമാൽ വെള്ളച്ചാട്ടം

ഗിർമാൽ വെള്ളച്ചാട്ടം

ഗുജറാത്തിലെ ഏറ്റവും ഉയരമേറിയ വെള്ളച്ചാട്ടങ്ങളിലൊന്നാണ് ഗിർമാൽ വെള്ളച്ചാട്ടം. 100 അടി ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ ഭംഗിയും പരിസരത്തിന്റെ കാഴ്ചകളും കിടിലനാണ് എന്നതിൽ തർക്കമില്ല. വെള്ളച്ചാട്ടത്തിന്റെ ഉയരവും അത് താഴേക്ക് പതിക്കുന്ന വേഗതയുമാണ് ഇവിടേക്ക് എത്തുവാൻ സഞ്ചാരികളെ ആകർഷിക്കുന്ന കാര്യങ്ങൾ. മഴക്കാലമാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്.

നവ്ലഖാ ക്ഷേത്രം

നവ്ലഖാ ക്ഷേത്രം

11-ാം നൂറ്റാണ്ടിൽ ജ്വേതാ ഭരണാധികാരികളാൽ നിർമ്മിക്കപ്പെട്ട നവ്ലഖാ ക്ഷേത്രംസൂര്യ ദേവന് സമർപ്പിക്കപ്പെട്ടിരിക്കുന്ന ഒന്നാണ്. ഖുമ്ലി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഗുജറാത്തിലെ ഏറ്റവും പഴക്കം ചെന്ന സൂര്യ ക്ഷേത്രങ്ങളിലൊന്നു കൂടിയാണ്. ഏറ്റവും വലിയ അടിത്തറയുള്ള ഈ ക്ഷേത്രത്തിന്റെ പലഭാഗങ്ങളും കാലക്രമത്തിൽ നശിപ്പിക്കപ്പെട്ടുവെങ്കിലും ഇന്നും നിലനിൽക്കുന്ന ഭാഗങ്ങൾ നമ്മളെ അതിശയിപ്പിക്കും. ബ്രഹ്മാവ്-സാവിത്രി, ശിവൻ-പാർവ്വതി, വിഷ്മു-ലക്ഷ്മി തുടങ്ങിയവരുടെ മനോഹരങ്ങളായ രൂപങ്ങളും തൂണുകളും ചിത്രപ്പണികളും ഒക്കെ ഇവിടുത്തെ കാഴ്ചകളാണ്.

PC:Nileshdave1511

സപുതര

സപുതര

മഴക്കാല ഗുജറാത്ത് യാത്രകളിൽ ഒരിക്കലും ഒഴിവാക്കരുതാത്ത ഇടമാണ് സപുതര. മനോഹരമായ വെള്ളച്ചാട്ടങ്ങളും ഭൂപ്രകൃതിയും ഒക്കെയായി ആരെയും ആകർഷിക്കുന്ന സപുതര ഇവിടുത്തെ പ്രശസ്തമായ ഒരിടം കൂടിയാണ്.
75 അടി ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന ഗിരാ വെള്ളത്താട്ടമാണ് മറ്റൊരു ആകർഷണം. തണുപ്പും കോടമഞ്ഞുമാണ് ഇവിടുത്ത കാലാവസ്ഥ.

PC:Master purav

നിനൈ വെള്ളച്ചാട്ടം

നിനൈ വെള്ളച്ചാട്ടം

ഗുജറാത്തിൽ സഞ്ചാരികൾക്ക് അപരിചിതമായ ഇടങ്ങൾ തേടിയുള്ള യാത്രയിലെ മറ്റൊരു സ്റ്റോപ്പാണ് നിനൈ വെള്ളച്ചാട്ടം. നർമ്മദാ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇത് ചെറിയ വെള്ളച്ചാട്ടങ്ങളുടെ പട്ടികയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. 30 ഇടി മാത്രമാണ് ഇതിന്റെ ഉയരമെങ്കിലും ഇതിന്റെ ഭംഗി തേടിയാണ് ആളുകൾ എത്തുന്നത്. ഇതിനിടയിലുള്ള കാടുകൾ വെള്ളച്ചാട്ടത്തിന്റെ ഭംഗി പിന്നെയും വർധിപ്പിക്കുന്നു. 125 കിലോമീറ്റർ അകലെയുള്ള ബരൂച്ച് റെയിൽവേ സ്റ്റേഷനാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. മഴക്കാലത്താണ് ഇവിടം സന്ദർശിക്കേണ്ടത്.

PC:Drdineshkl

പത്താൻ

പത്താൻ

ഗുജറാത്തിലെ പുരാതനമായ നഗരങ്ങളില1ന്നായ പത്താൻ എഡി 745 ലാണ് സ്ഥാപിക്കപ്പെടുന്നത്. കാലങ്ങളോളം ഗുജറാത്തിന്റെ തലസ്ഥാനമായിരുന്നുവെങ്കിലും പിന്നാട് എപ്പോഴോ നടന്ന അക്രമത്തിൽ ഇവിടം നശിപ്പിക്കപ്പെട്ടു. ഗുജറാത്തിലെ ഏറ്റവും പ്രശസ്ത ചരിത്ര നിർമ്മിതികളിലൊന്നായ റാണി കീ വാവ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ 2014 ലാണ് റാണി കി വാവ് ഇടംപിടിക്കുന്നത്. പിന്നീട് 201 6 ൽ ഇവിടം രാജ്യത്തെ ഏറ്റവും വൃത്തിയായി സംരക്ഷിക്കപ്പെടുന്ന ചരിത്ര സ്മാരകങ്ങളുടെ പട്ടികയിലും ഇടംനേടിയിരുന്നു. സോളങ്കി രാജവംശത്തിന്റെ നിർമ്മിതിയായ ഇത് കാണാൻ ഇതിലധികം കാരണങ്ങളൊന്നും വേണ്ട. ഗുജറാത്തിലെ പ്രമുഖ രാജവംശമായിരുന്ന സോളങ്കി രാജവംശത്തിന്റെ സ്താപകനായിരുന്ന ഭീം ദേവ് ഒന്നാമന്‍റെ ഭാര്യ ഉദയമതി റാണിയാണ് ഇതി നിർമ്മിക്കുന്നത്. അദ്ദേഹത്തിന്‍റെ സ്മാരകം എന്ന നിലയിൽ 1068 ലാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാകുന്നത്
ഇത് കൂടാതെ വേറെയും പടിക്കിണറുകൾ, ക്ഷേത്രങ്ങൾ, തടാകങ്ങൾ ഒക്കെയും ഇവിടെ കാണാനുണ്ട്.

നൂറു രൂപയിലെ കാഞ്ചൻജംഗയെ മാറ്റി ഇടംപിടിച്ച പടവ് കിണർ..അത്ഭുതപ്പെടുത്തും ഈ കഥ!!നൂറു രൂപയിലെ കാഞ്ചൻജംഗയെ മാറ്റി ഇടംപിടിച്ച പടവ് കിണർ..അത്ഭുതപ്പെടുത്തും ഈ കഥ!!

നമോയെ പരിഹസിക്കുന്നവർ വായിക്ക്....ഇതാണ് അദ്ദേഹത്തിന്റെ യഥാർഥ ഗുജറാത്ത്നമോയെ പരിഹസിക്കുന്നവർ വായിക്ക്....ഇതാണ് അദ്ദേഹത്തിന്റെ യഥാർഥ ഗുജറാത്ത്

PC:Kshitij Charania

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X