Search
  • Follow NativePlanet
Share
» »വ്യത്യസ്ത ഹോളി ആഘോഷങ്ങളുമായി ഈ ഇടങ്ങൾ

വ്യത്യസ്ത ഹോളി ആഘോഷങ്ങളുമായി ഈ ഇടങ്ങൾ

നമ്മുടെ കേരളം ഉൾപ്പെടെ, ഹോളി ആഘോഷത്തിൽ വ്യത്യസ്തത കൊണ്ടുവരുന്ന ചിലയിടങ്ങൾ പരിചയപ്പെടാം

ഭാരതമെന്നാൽ ആഘോഷങ്ങളാണ്. ജാതിയുടെയും മതത്തിന്റെയും വ്യത്യാസങ്ങളില്ലാതെ ഓണം മുതല്‍ വിഷവും വലിയ പെരുന്നാളും പൊങ്കലും നവരാത്രിയും ഒക്കെ ഒരേ മനസ്സോടെ ആഘോഷിക്കുന്നവരുടെ നാട്. അതിലൊന്നാണ് ഹോളി.. നിറങ്ങൾ വാരിപ്പൊത്തി നിറങ്ങളിൽ കുളിക്കുന്ന ഒരാഘോഷം...ഓരോ ദേശവും അതിന്റെ സംസ്കാരത്തിനും പൈതൃകത്തിനും അനുസരിച്ച് ഹോളി ആഘോഷിക്കുമ്പോൾ അതിൽ വ്യത്യസ്തതകൾ ഒരുപാട് കടന്നു വരാറുണ്ട്. ഹോളിയുടെ തനതായ ആഘോഷങ്ങൾ കാണമെങ്കിൽ ഉത്തരേന്ത്യ തന്നെയാണ് മികച്ച മാർഗ്ഗം. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ഹോളി ആഘോഷിക്കുന്ന ചില സ്ഥലങ്ങൾ കൂടിയുണ്ട്. നമ്മുടെ കേരളം ഉൾപ്പെടെ, ഹോളി ആഘോഷത്തിൽ വ്യത്യസ്തത കൊണ്ടുവരുന്ന ചിലയിടങ്ങൾ പരിചയപ്പെടാം...

മണിപ്പൂർ

ഹോളി ആഘോഷങ്ങൾ നടക്കാറുണ്ടെങ്കിലും വളരെ വ്യത്യസ്മായി കൊണ്ടാടുന്നവരാണ് മണിപ്പൂരുകാർ. ഇവിടുത്തെ യവോഷാങ് ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന ഹോളി ആഘോഷങ്ങൾ മണിപ്പൂരിന്റെ പ്രധാന ആഘോഷങ്ങളിലൊന്നാണ്. ആറു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾ വർഷത്തിൽ ഇവിടുത്തുകാർ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന അവസരം കൂടിയാണ്.
കൂടാതെ , മണപ്പൂരിന്റെ ഭംഗിയും കാഴ്ചകളും ഇവിടുത്തെ ആഘോഷത്തിന്റെ മാറ്റ് കൂട്ടുന്നു.

ആസാം

ഡോൾ ജത്ര എന്ന പേരിൽ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പ്രാദേശിക ഉത്സവമായാണ് അസമിലെ ഹോളി ആഘോഷം. ആദ്യ ദിവസം കളിമണ്ണിൽ നിർമ്മിച്ച കുടിലുകൾക്ക് തീ വയ്ക്കുന്ന ചടങ്ങാണ്. രണ്ടാം ദിവസമാകുമ്പോഴേയ്ക്കും നിറങ്ങളിലുള്ള ആഘോഷത്തിന് തുടക്കമാകും.

കർണ്ണാടക

കർണ്ണാടക

തെക്കേ ഇന്ത്യയിലേക്ക് ഹോളി ആഘോഷങ്ങൾ തീർത്തു കുറവാണ്. എങ്കിലും അതിൽ ഒരു വ്യത്യസ്തത കാണിക്കുന്ന ഇടമാണ് കർണ്ണാടക. ഹോളിയുമായി ബന്ധപ്പെട്ട വലിയ ആഘോഷങ്ങളാണ് ഇവിടുത്തെ പ്രത്യേകത. പ്രത്യേകിച്ച് ബാംഗ്ലൂർ പോലെയുള്ള ഒരു നാട്ടിൽ എല്ലാ ദേശത്തു നിന്നുമുള്ള ആളുകൾ വസിക്കുമ്പോൾ ഹോളി ആഘോഷങ്ങൾക്ക് ഒരു കുറവുമുണ്ടാവില്ല.

കേരള

ഹോളി ആഘോഷങ്ങൾക്ക് പ്രത്യേകിച്ച് ഒരു പ്രാധാന്യവും നല്കാത്ത ഒരിടമാണ് കേരളം. എങ്കിൽ തന്നെയും ഇവിടുത്തെ അപൂർവ്വം ചിലയിടങ്ങളിൽ ഹോളി ആഘോഷങ്ങള്‍ കാണാം. പ്രധാനമായും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളുള്ള ഓഫീസുകൾ, കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം പോലെയുള്ള ഇടങ്ങള്‌ തുടങ്ങിയ സ്ഥലങ്ങളിലാണ് ഹോളി ആഘോഷങ്ങൾ കാണുവാൻ സാധിക്കുക.
സ്ത്രീകൾ പുരുഷന്മാരെ തല്ലി നടത്തുന്ന വിചിത്രമായ ഹോളി ആഘോഷം

ഹോളി ആഘോഷിക്കാം...ആര്‍ഭാടമായി!!ഹോളി ആഘോഷിക്കാം...ആര്‍ഭാടമായി!!

Read more about: holi festivals ഹോളി
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X