Search
  • Follow NativePlanet
Share
» »ഗോവ ഒളിപ്പിച്ചിരിക്കുന്ന ആ എട്ട് രഹസ്യങ്ങള്‍!!

ഗോവ ഒളിപ്പിച്ചിരിക്കുന്ന ആ എട്ട് രഹസ്യങ്ങള്‍!!

ബീച്ചുകളും കടൽത്തീരങ്ങളും ആഘോഷങ്ങളും അല്ലാതെ മറ്റൊരു ഗോവയുണ്ടോ? ഗോവ ഒളിപ്പിക്കുന്ന പത്ത് രഹസ്യങ്ങൾ എന്താണ് ?

By Elizabath Joseph

ഗോവയെന്നു കേൾക്കുമ്പോൾ തന്നെ ആഘോഷമാണ് മനസ്സിൽ വരിക. ഒരു കെട്ടുപാടുകളും ഇല്ലാതെ രാവും പകലും കുത്തിമറിഞ്ഞ് ആസ്വദിക്കുവാൻ പറ്റിയ സ്ഥലം. അതുകൊണ്ടുതന്നെ ന്യൂജെൻ ഫ്രീക്കൻസ് അവരുടെ യാത്രകൾക്കായി ഏറ്റവും കൂടുതൽ തിരഞ്ഞെടുക്കുന്ന സ്ഥലവും ഗോവയാണ്. കുടുംബവുമായി യാത്ര പോകുന്നവർ ബഹളങ്ങൾ മാത്രം നിറഞ്ഞ ഒരിടമാണ് ഗോവ എന്ന തെറ്റിദ്ധാരണയിൽ ഗോവയെ മാറ്റി നിർത്തുകയാണ് എന്നാൽ എന്താണ് ഇതിലെ സത്യം?! ബീച്ചുകളും കടൽത്തീരങ്ങളും ആഘോഷങ്ങളും അല്ലാതെ മറ്റൊരു ഗോവയുണ്ടോ? ഗോവ ഒളിപ്പിക്കുന്ന പത്ത് രഹസ്യങ്ങൾ എന്താണ് ?

ബാമൻബുഡോ വെള്ളച്ചാട്ടം

ബാമൻബുഡോ വെള്ളച്ചാട്ടം

കനാകോനയിലെ കോട്ടിയാഗോ വന്യജീവി സങ്കേതത്തിനകത്തായി സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് ബാമൻബുഡോ വെള്ളച്ചാട്ടം.പ്രാദേശിക കഥകളനുസരിച്ച് ഈ വെള്ളച്ചാട്ടത്തിൽ കാൽതെറ്റിവീണ് മരിച്ച പ്രായമായ മനുഷ്യന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത് എന്നാണ്. ട്രക്കേഴ്സിന്റെയും ഹൈക്കേഴ്സിന്റെയും ഇടയിൽ മാത്രം അറിയപ്പെടുന്ന ഒരിടമാണിത്. അധികമാരും എത്തിച്ചേരാത്തതിനാൽ അതിന്റെ പരിശുദ്ധി പൂർണ്ണതയിലാണ് ഇന്നും നിലനിൽക്കുന്നത്. വർഷം മുഴുവൻ സജീവമായി നിലനിൽക്കുന്ന ഈ വെള്ളച്ചാട്ടം പ്രാദേശിമായി മാത്രമാണ് ഇതുവരെയും അറിയപ്പെടുന്നത്. വെള്ളച്ചാട്ടത്തിൽ നിന്നും 500 മീറ്റർ മാറി ഒരു ചെറിയ കാവും അവിടെ ഒരു ചെറിയ പ്രതിഷ്ഠയും കാണാം.

PC:Lavenderguy

അർവാലം ഗുഹകൾ

അർവാലം ഗുഹകൾ

ഗോവയിലെത്തുന്നവർക്ക് തീരെ അറിയപ്പെടാത്ത ഒരിടമാണ് അർവാലം ഗുഹകൾ എന്ന ചരിത്ര കേന്ദ്രം. പനാജിയിൽ നിന്നും 55 കിലോമീറ്റർ അകലെ കണ്ഡോലിം ബീച്ചിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന അർവാലം ഗുഹകൾ മഹാഭാരതവുമായും ചരിത്രവുമായും ഒട്ടേറെ ബന്ധങ്ങളുണ്ട്. തങ്ങളുടെ വനവാസക്കാലത്ത് പാണ്ഡവർ ഇവിടെ എത്തിയിരുന്നുവെന്നും ഈ ഗുഹ അവരാണ് നിർമ്മിച്ചതെന്നും ഒരു വിഭാഗം പറയുന്നു. എന്നാൽ ചരിത്രകാരൻമാർക്ക് ഗുഹയുടെ നിർമ്മാണത്തെക്കുറിച്ചും നിർമ്മിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചും ഇനിയും തെളിവുകൾ ലഭിച്ചിട്ടില്ല എന്നതാണ് മറ്റൊരു കാര്യം. അഞ്ച് ഗുഹകളുടെ ഒരു കൂട്ടമായ അർവാലം ഗുഹകൾ ഹിന്ദു ഗുഹയാണെന്നും ബുദ്ധ വിശ്വാസികളുടേതാണെന്നും തർക്കമുണ്ട്.
ഇതിനു തൊട്ടടുത്തു തന്നെയാണ് അർവാഹം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

PC: Kavya Rastogi

 ടിറാകോൾ കോട്ട

ടിറാകോൾ കോട്ട

അറബിക്കടലിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന ടിറാകോൾ കോട്ട പനാജിമിൽ നിന്നും 42 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. പതിനേഴാം നൂറ്റാണ്ടിൽ രാജാ ബഹാദൂർ ഖേം സാവന്ത് ബോസ്ലേ നിർമ്മിച്ച ഈ കോട്ട കുറേക്കാലത്തോളം പോർച്ചുഗീസുകാരുടെ ആയുധപ്പുരയായിരുന്നു. ഗോവൻ സ്വാതന്ത്ര്യ സമരത്തിൽ നിർണ്ണായക പങ്ക് വഹിച്ച ഈ കോട്ട ഇന്ന് ഒരു ഹോട്ടലായി മാറിയിരിക്കുകയാണ്.
പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ സ്ഥാപിച്ചിരിക്കുന്ന ഒരു ദേവാലയവും ഇവിടെയുണ്ട്. എന്നാൽ വാർഷിക പെരുന്നാളുൾപ്പെടെയുള്ള അപൂർവ്വം അവസരങ്ങളിൽ മാത്രമാണ് ദേവാലയം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നത്. ഏകദേശം ഒരു നൂറ്റാണ്ടിലധികം പഴക്കം ഈ ദേവാലയത്തിനുണ്ട്.

PC:forttiracol

സാലിം അലി പക്ഷി സങ്കേതം

സാലിം അലി പക്ഷി സങ്കേതം

പനാജിക്ക് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന ഡോ. സാലിം അലി പക്ഷി സങ്കേതം ചോഡനേം ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. 1.8 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ പക്ഷി സങ്കേതം നൂറിലധികം വ്യത്യസ്തങ്ങളായ പക്ഷികളുടെ ആവാസ കേന്ദ്രമാണ്. കണ്ടൽക്കാടുകൾക്കിടയിൽ മാണ്ഡോവി നദിയ്ക്ക് സമാന്തരമായാണ് ഈ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്. പനാജിയിൽ നിന്നും റിബാന്ദറിലെത്തി അവിടെ നിന്ന് ജലമാർഗ്ഗമാണ് ഇവിടെ എത്തേണ്ടത്.

PC:wikipedia

നേത്രാവലി ബബ്ബിൾ ലേക്ക്

നേത്രാവലി ബബ്ബിൾ ലേക്ക്

സന്ഡഗം ജില്ലയിൽ നേത്രാവലി എന്ന ഗ്രാമത്തിലാണ് ഈ ബബ്ബിൾ ലേക്ക് സ്ഥിതി ചെയ്യുന്നത് . തടാകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എല്ലായ്പ്പോളും നിർത്താതെ വരുന്ന കുമിളകളുടെ സാന്നിധ്യമാണ് തടാകത്തിനു ഈ പേര് നല്കിയത്. പനാജിയിൽ നിന്നും 50 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. സഞ്ചാരികളുടെ ഇടയിൽ താരതമ്യേ പുതുതായി ഇടം നേടിയ സ്ഥലം ആയതിനാൽ വളരെ കുറച്ച് ആളുകൾ മാത്രമാണ് ഇവിടെ എത്തിച്ചേരുന്നത്.

PC:wikimapia

ചോർല ഘട്ട്

ചോർല ഘട്ട്

ഗോവ, കർണ്ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെ അതിർത്തിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ചോർല ഘട്ട് പ്രകൃതി സ്നേഹികൾ സന്ദർശിച്ചിരിക്കേണ്ട സ്ഥലമാണ്. പനാജിയിൽ നിന്നും 50 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം പശ്ചിമഘട്ടത്തിന്റെ ഒരു ഭാഗം തന്നെയാണ്. സമുദ്ര നിരപ്പിൽ നിന്നും 800 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ വൈവിധ്യമാർന്ന സസ്യങ്ങളും ജീവികളും അധിവസിക്കുന്ന സ്ഥലം കൂടിയാണ്.

PC:Sandeep B Jorekar

മായെം തടാകം, ഗോവ

മായെം തടാകം, ഗോവ

പനാജിയിൽ നിന്നും 35 കിലോമീറ്റർ അകലെ നോർത്ത് ഗോവയിൽ ബിച്ചോളിമിനേട് ചേർന്നു സ്ഥിതി ചെയ്യുന്ന തടാകമാണ് മായെം ലേക്ക്. സഞ്ചാരികൾക്കിടയിൽ അത്യാവശ്യം അറിയപ്പെടുന്ന ഒരു സ്ഥലം തന്നെയാണെങ്കിലും ഇവിടെ എത്തുന്നവർ വളരെ കുറവാണ്. അധികം ബഹളങ്ങളൊന്നും ആഗ്രഹിക്കാതെ സമയം ചിലവഴിക്കാൻ താല്പര്യമുള്ളവർക്ക് ഇവിടെ വരാം. ബോട്ടിങ്ങിനും പക്ഷി നീരീക്ഷണത്തിനും ഏറെ യോജിച്ച സ്ഥലം കൂടിയാണിത്.

PC: Official site

ബിഗ് ഫൂട്ട് മ്യൂസിയം

ബിഗ് ഫൂട്ട് മ്യൂസിയം

ഗോവയിൽ കലാകാരൻമാരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന സ്ഥലങ്ങളിലൊന്നാണ് ബിഗ് ഫൂട്ട് മ്യൂസിയം. ഗോവയുടെ ഇന്നലെകൾ ഇത്രയും മനോഹരമായി ഒരുക്കിയിരിക്കുന്ന മറ്റൊരിടം ഗോവയിൽ മറ്റൊരിടത്തും കാണാൻ കഴിയില്ല. കൈകൾ കൊണ്ട് നിർമ്മിച്ചിരിക്കുന്ന കലാ വസ്തുക്കളും കളിമണ്ണിൽ ചെയ്ത ശില്പങ്ങളും ഒക്കെയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.
14 അടി നീളത്തിൽ കല്ലിൽ കൊത്തിയിരിക്കുന്ന രൂപമാണ് ബിഗ് ഫൂട്ട് എന്നറിയപ്പെടുന്നത്.

ഗോവയിലൂടെ ഒറ്റയ്ക്കുള്ള യാത്ര ഒഴിവാക്കണം...കുറഞ്ഞത് ഈ സ്ഥലങ്ങളിലൂടെയെങ്കിലും!! ഗോവയിലൂടെ ഒറ്റയ്ക്കുള്ള യാത്ര ഒഴിവാക്കണം...കുറഞ്ഞത് ഈ സ്ഥലങ്ങളിലൂടെയെങ്കിലും!!

PC: oficial site

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X