Search
  • Follow NativePlanet
Share
» »താമസം മുതല്‍ ചികിത്സ വരെ സൗജന്യം, വിമാനടിക്കറ്റിന് പകുതി പണം! സഞ്ചാരികളെ കാത്ത് ഈ രാജ്യങ്ങള്‍

താമസം മുതല്‍ ചികിത്സ വരെ സൗജന്യം, വിമാനടിക്കറ്റിന് പകുതി പണം! സഞ്ചാരികളെ കാത്ത് ഈ രാജ്യങ്ങള്‍

കുറഞ്ഞ ചിലവിലുള്ള വിമാന‌ടിക്കറ്റുകള്‍ മുതല്‍ രാജ്യത്തെത്തി രോഗം ബാധിച്ചാല്‍ പൂര്‍ണ്ണമായും സൗജന്യ ചികിത്സ വരെ ഓഫറുകളില്‍ ഉള്‍പ്പെടുന്നു.

ലോക്ഡൗണൊന്നു കഴിഞ്ഞി‌ട്ടു വേണം പുറത്തിറങ്ങി മനസ്സമാധാനത്തോടെ യാത്ര ചെയ്യുവാനെന്നാണ് സഞ്ചാരികളുടെ ഇപ്പോഴത്തെ ആഗ്രഹം. ഇത്രയും നാള്‍ വീട്ടിലിരുന്നതിന്‍റെ ക്ഷീണം തീര്‍ക്കുവാന്‍ നടത്തുന്ന യാത്രയായിരിക്കും അതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഈ സഞ്ചാരികളെ സ്വാഗതം ചെയ്യുവാനായി മിക്ക രാജ്യങ്ങളും കിടിലന്‍ പ്ലാനുകളുമായിട്ടാണ് വന്നിരിക്കുന്നത്. വെറുതേയല്ല, കോവിഡില്‍ തകര്‍ന്നു നിലംപരിശായ രാജ്യത്തെ വിനോദ സഞ്ചാര രംഗത്തെ ഉണര്‍ത്തുവാനും രോഗഭീതിയില്‍ യാത്ര മാറ്റിവെച്ചിരിക്കുന്ന സഞ്ചാരികളെ ആകര്‍ഷിക്കുവാനുമായാണ് ഇത്തരം പദ്ധതികള്‍ തുടങ്ങിയിരിക്കുന്നത്. കുറഞ്ഞ ചിലവിലുള്ള വിമാന‌ടിക്കറ്റുകള്‍ മുതല്‍ രാജ്യത്തെത്തി രോഗം ബാധിച്ചാല്‍ പൂര്‍ണ്ണമായും സൗജന്യ ചികിത്സ വരെ ഓഫറുകളില്‍ ഉള്‍പ്പെടുന്നു.

ഫുള്‍ ഫ്രീ!!

ഫുള്‍ ഫ്രീ!!

സഞ്ചാരികള്‍ക്കായി കിടിലന്‍ ഓഫറുകള്‍ മുന്നോട്ടുവെച്ച രാജ്യങ്ങളിലൊന്നാണ് സൈപ്രസ്. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ സഞ്ചാരികള്‍ക്ക് സൈപ്രസിലെത്തിയ ശേഷം കോവിഡ് ബാധിച്ചാല്‍ ഭക്ഷണം, താമസം, മരുന്ന്,
ചികിത്സ തുടങ്ങിയ സേവനങ്ങളെല്ലാം സൈപ്രസ് സര്‍ക്കാരിന്‍റെ വക സൗജന്യമായിരിക്കും. രോഗിക്ക് ആകെ വരുന്ന ചിലവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയും പിന്നെ നാട്ടിലേക്കുള്ള മടക്ക ടിക്കറ്റിന്റെ തുകയുമാണ്.
തങ്ങളുടെ രാജ്യത്തെത്തുന്ന സഞ്ചാരികളെ കൃത്യമായി പരിപാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക കൂടാതെ സഞ്ചാരികള്‍ തങ്ങള്‍ വരുന്ന ഇടങ്ങള്‍ കോവിഡ് മുക്തമാണെന്ന സമാധാനം സഞ്ചാരികള്‍ക്ക് നല്കുക എന്നീ ഉദ്ദേശങ്ങളാണ് ഇതിനു പിന്നിലുള്ളത്.

രണ്ടെടുത്താല്‍ രണ്ട്‌

രണ്ടെടുത്താല്‍ രണ്ട്‌

രണ്ടെ‌ടുത്താല്‍ രണ്ട് ഫ്രീ എന്ന മറ്റൊരു കിടിലന്‍ ഓഫറാണ് മെക്സിക്കോയിലെ കാന്‍കോണ്‍ നഗരം മുന്നോട്ട് വയ്ക്കുന്നത്. ജീവിതത്തിലൊരിക്കലും മറക്കാത്ത അനുഭവങ്ങള്‍ സമ്മാനിക്കുന്ന ബീച്ചുകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ലോക്ഡൗണിനു ശേഷം ഇവിട‌െ എത്തുന്ന സഞ്ചാരികള്‍ക്കായി ഈ നഗരം ഒരുങ്ങിക്കഴിഞ്ഞു. ഇവിടുത്തെ ഇരുന്നൂറോളം വരുന്ന സ്വകാര്യ വ്യവസായങ്ങള്‍ ചേര്‍ന്ന് യാത്രക്കാര്‍ക്ക് വേണ്ട ഓഫറുകളും ഡിസ്കകൗണ്ടുകളും നല്കുന്നതിനായി ഒരു സ്വകാര്യ സംരംഭം ആരംഭിച്ചിട്ടുണ്ട്.
രണ്ട് എന്ന അക്കം തീം ആക്കിയാണ് പരിപാടികള്‍ ആവിഷ്കരിച്ചിരിക്കുന്നത്. താമസം, കുട്ടികള്‍ക്കുള്ള സൗകര്യങ്ങള്‍, കാര്‍ ഉപയോഗം തുടങ്ങിയ കാര്യങ്ങളിലാണ് ഓഫറുകള്‍ നല്കുന്നത്.
യാത്രകര്‍ ബുക്ക് ചെയ്യുന്ന രണ്ട് രാത്രിയിലെ താമസത്തിന് അധികം രണ്ട് ദിവസത്തെ രാത്രി താമസം കൂടി സൗജന്യമായി നല്കുന്ന പദ്ധതിയാണ് അതിലൊന്ന്. രണ്ട് മുതിര്‍ന്നവര്‍ റൂം ബുക്ക് ചെയ്യുമ്പോള്‍ രണ്ട് കുട്ടികള്‍ക്കു കൂടി സൗജന്യ താമസം നല്കുന്ന പദ്ധതിയും ഉണ്ട്. മറ്റൊന്ന് സഞ്ചാരികള്‍ ബുക്ക് ചെയ്യുന്ന രണ്ട് ദിവസത്തിനും രണ്ട് ദിവസത്തേയ്ക്ക് സൗജന്യമായി കാര്‍ ഉപയോഗിക്കുവാന്‍ പറ്റുന്ന പദ്ധതിയാണ്.
ജൂണ്‍ എട്ട് മുതല്‍ ആണ് മെക്സിക്കോയില്‍ വിനോദ സഞ്ചാരം പുനരാരംഭിക്കുക. അതിനു ശേഷം ജൂണ്‍ പതിനഞ്ചോടു കൂടി മാത്രമേ ഈ പദ്ധതി പ്രാബല്യത്തില്‍ വരൂ.

പകുതി കാശില്‍ നാട് കാണിച്ച് ജപ്പാന്‍

പകുതി കാശില്‍ നാട് കാണിച്ച് ജപ്പാന്‍

കോറോണ വളരെ രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നായ ജപ്പാനും തിരിച്ചുവരവിന്‍റെ പാതയിലാണ്. ലോക്ഡൗണ്‍ അവസാനിച്ച ശേഷം ഇവിടെ വിനോദ സഞ്ചാരം തുടങ്ങുമ്പോള്‍ ഇവിടോക്ക് വരുവാന്‍ സ‍ഞ്ചാരികള്‍ പകുതി പണം നല്കിയാല്‍ മതി എന്നതാണ് പദ്ധതി.
ഇവിടേക്ക് വരുന്ന സഞ്ചാരികള്‍ പകുതി പണം മുടക്കുമ്പോള്‍ ബാക്കി പണം സഞ്ചാരികള്‍ക്കായി സര്‍ക്കാര്‍ നല്കും. പകുതി തുക സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഈ പരിപാടിയ്ക്കായി 12.5ബില്യണ്‍ ഡോളറാണ് സര്‍ക്കാര്‍ മാറ്റിവച്ചിരിക്കുന്നതത്രെ.
നിലവില്‍ ഈ പദ്ധതി ആഭ്യന്തര വിനോദ സഞ്ചാരത്തിനു മാത്രമായാണ് തുടങ്ങിയിരിക്കുന്നത്. അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ തുടങ്ങിയതിനു ശേഷം അന്താരാഷ്ട്ര സഞ്ചാരികള്‍ക്കുള്ള പുതിയ പദ്ധതികള്‍ ആംരംഭിക്കും.

വിമാനടിക്കറ്റിന്‍റെ പകുതി നല്കി സിസിലി ദ്വീപ്

വിമാനടിക്കറ്റിന്‍റെ പകുതി നല്കി സിസിലി ദ്വീപ്


ഇറ്റലിയിലെ സിസിലി ദ്വീപ് വിമാനടിക്കറ്റിന്റെ പകുതി നല്കിയാണ് സഞ്ചാരികളെ ഇവിടേക്ക് ക്ഷണിക്കുന്നത്. ഇവിടെ വരുവാന്‍ പോകുന്ന ശരത്കാലത്ത് പരമാവധി സഞ്ചാരികളെ ആകര്‍ഷിക്കുക എന്നതാണ് ഇതിനു പിന്നില്‍. ഏകദേശം 50 മില്യണ്‍ ഡോളര്‍ ക്യാംപയിനാണ് ഇതിനായി ഒരുങ്ങുന്നത്. സിസിലിയിലേക്ക് വിമാന യാത്രയു താമസ പാക്കേജുകളും ബുക്ക് ചെയ്യുന്ന സഞ്ചാരികളുടെ വിമാനനിരക്കിന്റെ പകുതി നല്കിയാണ് സര്‍ക്കാര്‍ ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ഇതിന്റെ ഭാഗമായി സഞ്ചാരികള്‍ ബുക്ക് ചെയ്യുന്ന ഓരോ മൂന്ന് രാത്രിയ്ക്കും ഓരോ രാത്രി വീതം സൗജന്യ താമസവും സഞ്ചാരികള്‍ക്ക് ലഭിക്കും. സിസിലിയിലെ ലോകപ്രശസ്ത മ്യൂസിയങ്ങളിലേക്കും പുരാവസ്തു കേന്ദ്രങ്ങളിലേക്കും ഈ ഓഫര്‍ വഴി സൗജന്യമായി ലഭിക്കും.

സൗജന്യമായി ബീച്ചിലേക്ക് പോകാം

സൗജന്യമായി ബീച്ചിലേക്ക് പോകാം

സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റില്‍ ഏറ്റവും പുതിതയായി കയറിവന്ന ഇടമാണ് ബള്‍ഗേറിയ. ബജറ്റ് ബീച്ച് ഡെസ്റ്റിനേഷനുകളാകയാല്‍ തന്നെ ചിലവ് കുറച്ചുള്ള യാത്രകള്‍ ലക്ഷ്യം വയ്ക്കുന്നവരാണ് ഇവിടെ അധികവും എത്തിച്ചേരുന്നതും. ലോക്ഡൗണിനു മുന്‍പുണ്ടായിരുന്നതു പോലെ തന്നെ സഞ്ചാരികളെ ആകര്‍ഷിക്കുവാനായി പുതിയ പദ്ധതികളാണ് ബള്‍ഗേറിയയില്‍ ഒരുങ്ങുന്നത്. രാജ്യത്തെ പ്രശസ്തമായ മിക്ക ബീച്ചുകളിലും ഓഫറുകളുടെ ഭാഗമായി സഞ്ചാരികള്‍ക്ക് സൗജന് പ്രവേശനം അനുവദിക്കും.

ആരോഗ്യസേതു ആപ്പ് മുതല്‍ റോഡ് ട്രിപ്പ് വരെ... യാത്രകള്‍ മാറുന്നതിങ്ങനെആരോഗ്യസേതു ആപ്പ് മുതല്‍ റോഡ് ട്രിപ്പ് വരെ... യാത്രകള്‍ മാറുന്നതിങ്ങനെ

മഴക്കാലം അത് കേരളത്തിലെ തന്നെയാണ് ബെസ്റ്റ്.. കാരണമിതാണ്മഴക്കാലം അത് കേരളത്തിലെ തന്നെയാണ് ബെസ്റ്റ്.. കാരണമിതാണ്

പരീക്ഷയില്‍ ജയിക്കുവാനും ദോഷങ്ങള്‍ അകലുവാനും ഈ ക്ഷേത്രത്തില്‍ പോകാംപരീക്ഷയില്‍ ജയിക്കുവാനും ദോഷങ്ങള്‍ അകലുവാനും ഈ ക്ഷേത്രത്തില്‍ പോകാം

Read more about: travel lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X